Sunday, April 4, 2010

പ്രിയസഖി


കറങ്ങാത്ത പങ്കകളെല്ലാം

ഒന്നിച്ചു കറങ്ങൂമ്പോൾ

എനിക്കു ഭയമാകുന്നു


ഹ്രുദയത്തിലൊരു നാളം

കെടുത്തിയിട്ടും കെടാതെ

ദഹിപ്പിച്ചു ചാരം പറത്തുന്നു


ഹ്രുദയഭാരം

ഉരുകാതെ തിളയ്ക്കുന്ന

ഉരുക്കുണ്ട പോലെ-

ഇറ്റുന്ന വഴികളിൽ

വേദനയുടെ പർവ്വതങ്ങൾ

നീറുന്ന ജലത്തിന്റെ ഭാരം പേറി

കൈ കാലുകൾ പഴന്തുണിയാകുന്നു


വലിക്കുന്തോറും ചുരുങ്ങുന്നൊരു

റബ്ബറു പോലെയീ ഹ്രുദയവും

തെളിക്കും തോറൂം ചിതറുന്ന

കാലിക്കൂട്ടമായി ഈ മനസ്സും


ഓർക്കാത്ത നേരത്തെ

വണ്ടിയുടെ അലാറം പോലെയുള്ള

ഈ ജീവിതം കണ്ടു നടുങ്ങുമ്പോൾ

എന്നിലെ പ്രകമ്പനങ്ങളെ

ആഗിരണം ചെയ്യുന്ന നീ

ദൂരേക്കു പോകുന്നു


ഇന്ദ്രപ്രസ്ഥത്തിലെ ക്രുഷ്ണനീതികളിൽ

എന്നെ തനിച്ചാക്കി

നീ ദൂരേക്കു പോകുന്നു


പ്രിയസഖീ

എനിക്കു ഭയമാകുന്നു


10 comments:

  1. ഭയപ്പെട്ടതുകൊണ്ട് ഒരു ക്റുഷ്ണ നീതിയും ആരെയും ഒരിയ്ക്കലും ഒഴിവാക്കിയിട്ടില്ലെന്നറിയുക.
    അതുകൊണ്ടാണ് ഭയത്തെ ഒഴിവാക്കാൻ ക്റുഷ്ണനും പറഞ്ഞത്.

    ReplyDelete
  2. മുകിലേ, നീ ഈ കവിതയിലെ അക്ഷരത്തെറ്റുകള്‍ വേഗം തിരുത്തൂ. വാചാലയായപ്പോള്‍ കവിത ചിതറി അല്ലേ? പ്രണയം ചുട്ടുപഴുത്ത ഇരുമ്പുദണ്ഡില്‍ വീഴുന്ന ഒരു തുള്ളി ജലം പോലെയണെന്ന് നഗരത്തിലെ പ്രണയം എന്ന കവിതയില്‍ സച്ചിദാനന്ദന്‍. അതും ശരിയല്ലെ?‍

    ReplyDelete
  3. കാവ്യത്തെറ്റുകളെയാവും സുരേഷ് ചൂണ്ടുന്നത്.. നന്ദി.

    ReplyDelete
  4. ഹൃദയം, കൃഷ്ണനീതി, എന്നിങ്ങനെ തിരുത്തണം മുകിലേ......

    ReplyDelete
  5. " When you part from your friend, you grieve not;

    For that which you love most in him/her may be clearer in his/her absence, as the mountain to the climber is clearer from the plain."
    Someone should have already said so,....

    ReplyDelete
  6. This comment has been removed by the author.

    ReplyDelete
  7. സുരേഷിനു ഭയങ്കരനൊരു ‘നന്ദി’. എന്തിനാന്നോ. എനിക്കു ഹ്രുദയം, ക്രുഷ്ണനീതി എന്നീ വാക്കുകൾ ശരിക്കെഴുതിത്തന്നതിന്. ഇന്നിട്ട കവിതയിൽ ഞാൻ കോപ്പി, പേസ്റ്റ് ചെയ്ത് ശരിയാക്കിയിട്ടുണ്ട്. എന്നാലും പറയൂ, എങ്ങനെയാണ് എഴുതുന്നത്, ഹ്ര് ശബ്ദം?

    ReplyDelete
  8. Mountain is very much clear, TT, from all angles. Perhaps that may be making me scared..

    ReplyDelete
  9. മുകിലേ, സുഖം? ഇപ്പൊ ഏതു ഭാ‍ഗത്താ പെയ്തിറങ്ങാനായി നിക്കുന്നത്? :-) ഈ കവിത വായിച്ചു, അതും രണ്ട് മൂന്നാവർത്തി. ഇതിലെ ആശയം അത്രയ്ക്കങ്ങട് പിടികിട്ടീല്ലാ എന്ന് വ്യസനപൂർവ്വം പറയട്ടെ.(അത് മനസ്സിലാക്കാനുള്ള കഴിവില്ലാതത് കൊണ്ടാണ്). ഒന്ന് വ്യക്തമാക്കൂ.“വലിക്കുന്തോറും “ അതിനു ശേഷം നല്ല വരികൾ. ഹൃദയഭാരം മുതൽ ഒന്നും മനസ്സിലായില്ല.

    ReplyDelete
  10. പിന്നെ ഇപ്പൊ, ഹൃ,കൃ ഒക്കെ പഠിച്ചു കാണുമെന്ന് വിചാരിക്കുന്നു. ഓ ടോ: മുകിലിന് സ്ഥിരമായ ഒരു സങ്കേതമില്ലെന്നറിയാം(ഹി ഹി ഹി) എന്നാലും സ്ഥിരമായ ഒരു ഇമെയിൽ ഉണ്ടാകുമെന്നറിയാം, അത് ഇങ്ങ്ട് മെയിലായി അയച്ചോളൂ..

    ReplyDelete