എന്റെ കണ്ണീരിലെ
ഉപ്പൊഴിച്ച്
എല്ലാവരും
വയറുനിറയെ
കഞ്ഞികുടിച്ചു
എനിക്കു പരാതിയില്ല
ഞാനെന്നും
പട്ടിണിയാണെങ്കിലും
വയറുനിറയാത്തവർ
പരാതിപറയുന്നു
എന്റെ കണ്ണീരിൽ
കലരുന്ന
രക്തം കുടിച്ച്
നരഭോജികളായവർ
ഇന്നെന്റെ കണ്ണു ചുഴന്നു
ഭക്ഷിക്കാനൊരുങ്ങുന്നു
കഞ്ഞിക്കുപ്പ്
ഇനിയെവിടെ
പരാതികൾക്കറുതി
ഇനിയെവിടെ
എന്നോർത്തു
ഞാൻ പരക്കം പായുന്നു
പേടി.
ReplyDeleteകണ്ണിനെക്കുറിച്ചും കണ്ണീരുപ്പുവെള്ളത്തിനെക്കുറിച്ചും.......
പരാതി ഇല്ലാതെയാകുന്നതും ഒരു പരാതി തന്നെ
ReplyDeleteചൂഷണമാണു എച്മുക്കുട്ടി. പേടിച്ചിട്ടെന്തു കാര്യം. ശരിയാണു ശ്രീ. പരാതിയില്ലെന്നു പറയുന്നതു പരാതിയുടെ ധ്വനി നല്‍കുന്നു. നന്ദി വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും.
ReplyDeleteഎന്റെ കണ്ണീരിൽ
ReplyDeleteകലരുന്ന
രക്തം കുടിച്ച്
നരഭോജികളായവർ
ഇന്നെന്റെ കണ്ണു ചുഴന്നു
ഭക്ഷിക്കാനൊരുങ്ങുന്നു....
ഇത് വായിച്ചപ്പോള്‍ അറിയാതെ മനസ്സ് 'ഭൂമിക്കൊരു ചരമഗീതത്തിലേക്ക് ' പോയി. പ്രകൃതിയാല്‍ ഊട്ടി വളര്‍ത്തപ്പെട്ടവര്‍ മഴുവുമായി അമ്മയെ വധിക്കാന്‍ നില്‍ക്കുന്ന ഒരു കാഴ്ച....
ആശംസകള്‍...
രഞ്ജിത്തിനു സ്വാഗതം. നല്ല വാക്കുകള്‍ക്കു വളരെ നന്ദി.
ReplyDeleteശവപ്പറമ്പുകളിലെ തലക്കല്ലുകളില്‍
ReplyDeleteപൂപ്പല്‍ പിടിച്ചതുപോലെയാണ് ഇപ്പോഴെന്റെ മുഖം.
എന്റെ മുഖം കാണാനെയില്ല.
ഭൂമിയെപ്പോലെ പല പല രൂപങ്ങള്‍
വരിക്കുവാന്‍ സ്ത്രീക്കു കഴിയണം.
ഒരു ധൂളിയായി
പാതി വളര്‍ന്ന റോസാച്ചെടിയായി
സംഗീതം നിറ്ഞ്ഞുതുളുമ്പുന്ന ഒരു മുറിയായി
അങ്ങനെ അവള്‍ പല രൂപങ്ങളില്‍
പല ഭാവങ്ങളില്‍.
(ബന്ധം- ഹെലന്‍ ഡേവി)
അടുക്കളയില്‍ തേഞ്ഞുതീരുന്ന
ഒരു വീട്ടുപകരണമാണു ഞാന്‍.
(സാവിത്രി രാജീവന്‍-പ്രതിഷ്ട)
ഒരു കുറ്റിച്ചൂല്, ഒരു നാറത്തേപ്പ്,
വക്കു പൊട്ടിയ ഒരു പിഞ്ഞാണം, ഒരട്ടി മണ്ണവള്‍
(സംക്രമണം-അറ്റൂര്‍ രവിവര്‍മ്മ)
എനിക്കു സുരേഷിന്റെ വായനയുടെ വ്യാപ്തികണ്ടു കുറേശ്ശെ അസൂയ വരുന്നുണ്ട്..
ReplyDeleteഎത്ര കൊടുത്താലും എത്ര കിട്ടിയാലും മതി വരാത്ത മനുഷ്യ മനസ്സിന്റെ ആര്‍ത്തിയെ കുറിച്,
ReplyDeleteമറ്റുള്ളവര്‍ക്ക് വേണ്ടി സ്വയം ഹോമിക്കുന്നവരെ കുറിച് വളരെ നന്നായി എഴുതി മുകിലേ.
കവിത ഇഷ്ടപ്പെട്ടു. ഏറ്റവും പുതിയ കവിതയില്‍ ഉള്ള അതെ ആധി ഇവിടെയും കണ്ടു.
മുകിലേ സമയം കിട്ടുമ്പോ മെല്ലെ മെല്ലെ നീങ്ങി നീങ്ങി വന്നു ഒരു കുഞ്ഞു "പേമാരി" ഇവിടെയും തന്നിട്ട് പോണേ.
ReplyDeleteകമന്റുകളെല്ലാം കണ്ടു..സന്തോഷംഹാപ്പി.
ReplyDelete