Saturday, June 26, 2010

കൃഷ്ണാർപ്പണം

.
നിന്നോടുള്ള വാത്സല്ല്യം
നിന്നോടുള്ള പ്രണയം
നീയെന്ന നിറകതിർ
എനിക്കിന്നു കൊടുംവേദന.

എന്നുള്ളിൽ ഉതിരാതെ വിങ്ങുന്ന
കനമുള്ള കണ്ണീരു നീ
രക്തത്തിന്റെ കടുംചുവപ്പുമായി
എന്റെ മുലപ്പാലിൽ കലർന്ന വേദന.

എന്റെ ഹൃദയം കരയുന്നു
നിന്നെ തൊട്ടിലാട്ടാനാവാതെ
നിന്റെ കണ്ണാടിക്കൂടിനു ചുറ്റുമായി
ഞാനിന്നു മണ്ടുന്നു.

നിന്റെ ചലനം, നിന്റെ ചിരി
ഒന്നും എന്റെയല്ലാതെ
നിന്നെ തൊടാതെ
വിങ്ങിനിറയുന്ന മുലക്കണ്ണുമായി,

വിറളിയെടുത്ത് തൊണ്ടവിങ്ങി,
വെടിച്ച പാദങ്ങളിൽ ചലമൊലിച്ച്,
കുഴിഞ്ഞ കണ്ണുകളിൽ ഇരുൾനിറച്ച്,
മാതൃത്വത്തിന്റെകനൽക്കൂടും
കാമുകിയുടെ കലങ്ങിയ നെഞ്ചുമായി,
ഇന്നും ഞാൻ മണ്ടുന്നു.
പ്രിയനേ,
നീയെന്ന മോക്ഷം തേടി.

നിന്റെ പാദം വഴുതുന്നതും
നീയുരുണ്ടു വീഴുന്നതും
കണ്ടുകണ്ടു കണ്ണുതള്ളി
ഞാനിന്നു തളർന്നു തീരുന്നു

ഹൃദയത്തിൽ കനത്തു വീണ
മുറവിളിയുമായി ഉണർന്നതും
നിന്റെ വാമനപാദത്തിൻ കീഴിൽ
എന്റെ ഹൃദയം അമർന്നുതാഴ്ന്നതും

ഒന്നും സാരമാക്കാതെ
ഒന്നും സാരമാക്കാതെ
കേണു കേണു ദാഹത്തോടെ
നിന്നെ കാക്കുന്നു ഞാൻ.

നിന്റെ ചിരികളിൽ
നിന്റെ കുസൃതികളിൽ
മറഞ്ഞിരുന്നു ഞാൻ കണ്ണനെ കണ്ടു.
ഈ പ്രണയതീവ്രത
എന്നെ ചുറ്റുന്ന കറുത്ത പാമ്പാണ്.
വാലിൽകുത്തിയുയർന്നതു കൊത്തുമ്പോൾ
ചിതറിത്തെറിക്കുന്നത്
എന്റെ നെഞ്ചിലെ കനലാണ്.

ജീവന്റെ നാളമായി നിന്നെയെന്നും
പൊലിപ്പിച്ചു നിർത്താൻ,
മരണം വരെ എന്റെ കണ്ണിനു
കണ്ടു വണങ്ങാൻ,

സ്വന്തമെന്ന വാക്കു ഉരുവിടാൻപോലും
വേണ്ടാതെ, വരാതെ
വഴിയോരത്തു കൂടെ ഞാൻ
നടന്നു പൊയ്ക്കോട്ടെ.
ഒരു കണ്ണു നിന്റെയീ പാദത്തിലൂന്നി
മറുകണ്ണാൽ കല്ലിനും മുള്ളിനും വിലക്കു നൽകി,
ഈയരുകിലൂടെ ഞാൻ
നടന്നു പൊയ്ക്കോട്ടെ.
.

12 comments:

 1. ..
  മണ്ടുന്നു എന്ന വാക്ക് ഭംഗി കുറക്കുന്നു..

  എന്തൊ, വിഷയം ഒന്ന് കലങ്ങി മറിഞ്ഞ പൊലെ തോന്നുന്നു.

  ആദ്യ ഭാഗങ്ങലില്‍ അമ്മയും കുഞ്ഞുമായ്
  പിന്നെ പ്രണയിനിയായ് വരുന്നു..
  ..

  ചിലപ്പോള്‍ അവയെല്ലാം പ്രണയത്തിലൂടെ സഫലമാകാന്‍ കൊതിക്കുന്നതാവാം അല്ലെ?
  ശരിയാണൊ?
  ..
  എന്നുള്ളിൽ ഉതിരാതെ വിങ്ങുന്ന
  കനമുള്ള കണ്ണീരു നീ
  രക്തത്തിന്റെ കടുംചുവപ്പുമായി
  എന്റെ മുലപ്പാലിൽ കലർന്ന വേദന.

  ഈ വരികള്‍ ഇഷ്ടമായി..
  ..

  ReplyDelete
 2. നിലാവുപെയ്യുന്ന പ്രണയം
  അതിന്‍റെ വെണ്‍മയും , നന്മയും
  നിറയട്ടെ എവിടെയും

  ReplyDelete
 3. “അതിമനോഹരം”. ശക്തമായ അവതരണം. സ്ത്രീ തന്നെ എല്ലാം - മാതൃത്വവും പ്രണയവും വ്യത്യസ്ത ഭാവങ്ങൾ മാത്രം. രണ്ടു ഭാവൺഗളും കോർത്തിണക്കി മനോഹരമായി രചിച്ചിരിക്കുന്നു. വളരെ ഇഷ്ടമായി. അഭിനന്ദനങ്ങൾ.

  ReplyDelete
 4. രവിക്കും വഴിപോക്കനും കൃഷ്ണനും നന്ദി പറയുന്നു, വന്നു വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും.
  രവിയും കൃഷ്ണനും പറഞ്ഞതു ശരിയാണ്.
  പ്രണയത്തിന്റെ മൂർദ്ധന്യതയിൽ വാത്സല്ല്യം ഒപ്പത്തിനൊപ്പവും ചിലപ്പോൾ കവിഞ്ഞും നിൽക്കുന്നു.

  ReplyDelete
 5. nee avanu ammayakanam ennathre pranayaththinte puurnatha. athukontaanu nammute thirumuttathth oti natanna athe kannan pinneetu kamukanum bharththaavum guruvumakunnath. kavitha azhamulla azayaprapanchathhilekku kanmizhikkunnu. abhinandanangal

  ReplyDelete
 6. നന്ദി, ഭാനു കളരിക്കല്‍.

  ReplyDelete
 7. ..
  പ്രണയത്തിന്റെ മൂര്‍ദ്ധന്യതയില്‍ വാത്സല്ല്യം ഒപ്പത്തിനൊപ്പവും ചിലപ്പോള്‍ കവിഞ്ഞും നില്‍ക്കുന്നു.
  ..
  ചുറ്റിത്തിരിഞ്ഞെത്തിയതാ ;)
  ഇവിടെ വായിച്ചപോലെ ഒരോര്‍മ്മ, അപ്പഴാ ഞാനൊരു
  ചോദ്യമിട്ടിട്ടുണ്ടെന്നത് കണ്ടത്. ഇനി ചുറ്റിത്തിരിയാന്‍ നില്‍ക്കുന്നില്ല
  ..
  ഉത്തരം ഇഷ്ടമായി, അത് തന്നെയാണ് കൊതിച്ചതും :)
  ..

  ReplyDelete
 8. നന്ദി, രവി.

  ReplyDelete
 9. മനോഹരമായ കവിത. അഭിനന്ദനം..:)

  ReplyDelete
 10. നന്ദി, രവി. നന്ദി തത്തമ്മേ.

  ReplyDelete
 11. നന്ദി, കുസുമം.

  ReplyDelete