.
ഒരരുവിയിൽ തേനും പാലുമായി
മറ്റൊന്നിൽ കണ്ണീരിൻ കയ്പുമായി
നീയെന്നിലേക്കൊഴുകിയൊഴുകിവന്നു
കാനാൻദേശത്തുകൂടെയന്ന്
കുതിർന്നു മാംസളമാംഹൃദയം
തീകൊണ്ടു സ്നാനവും ചെയ്തു തന്നു
കണ്ണകി തന്നുടെ നീറും ചിലമ്പും
ചാവേറിൻ കത്തിക്കയറും ചുരികയും
പിടച്ചപ്പോൾ ഇളനീരു പെയ്തു തന്ന്
നീയെന്നുമെന്നെ തണുപ്പിച്ചു കാത്തു
എന്നുടെ ജീവന്റെ പട്ടുമെത്ത
നാഥാ നിനക്കായി പുഷ്പിക്കുന്നു
നീയൊത്തു മാനത്തു മേയുമ്പോഴും
മുൾക്കാട്ടിൽ കാക്കപ്പൂ തേടുമ്പോഴും
കാൽകല്ലു തട്ടാതെ കാക്കുന്ന നീ
പുഷ്പാർച്ചനയിന്നു കൈക്കൊള്ളുക
ചുട്ടുപഴുത്തൊരു കമ്പികൊണ്ട്
ഈ ഗർഭപാത്രമൊരിക്കൽ പിളർന്ന്
മാതൃത്വത്തിന്റെയാ ഉരുകുന്ന ഈയം
എന്നിൽ നീയിറ്റിച്ചു ഞെട്ടിപ്പിച്ചു
എന്നിട്ടും വേദനയില്ലെനിക്കിന്നും
പരിഭവത്താക്കോലും തപ്പുന്നില്ല
തുപ്പലു ചേർത്തു നീ മണ്ണു കുഴയ്ക്കുക
വീണ്ടുമീയന്ധയ്ക്കു കൺതുറക്കാൻ
നാളത്തെ മുത്തിനു പാഥേയമായി
ഈ ജന്മം നിന്നെ ഞാനേല്പിക്കുന്നു
.
"Fantastic" it is called a poem. Ofcourse you are improving..A "Mukil" touch can observe in each lines...Congratulations..
ReplyDelete:-)
ReplyDeleteഈണത്തിൽ ചൊല്ലാൻ പറ്റിയൊരു കവിത
ReplyDeleteഇഷ്ടമായി.
നാളത്തെ മുത്തിനു പാഥേയമായി
ReplyDeleteഈ ജന്മം നിന്നെ ഞാനേല്പിക്കുന്നു
ഇഷ്ടമായി
നന്ദി കൃഷ്ണാ. വന്നു വായിച്ചു അഭിപ്രായം പറഞ്ഞതിനു ഉപാസന,കലാവല്ലഭൻ, ശാന്ത കാവുമ്പായി എന്നിവർക്കും നന്ദി.
ReplyDeleteചുട്ടുപഴുത്തൊരു കമ്പികൊണ്ട്
ReplyDeleteഈ ഗർഭപാത്രമൊരിക്കൽ പിളർന്ന്
മാതൃത്വത്തിന്റെയാ ഉരുകുന്ന ഈയം
എന്നിൽ നീയിറ്റിച്ചു ഞെട്ടിപ്പിച്ചു
നല്ല വരികൾ.നന്നായിരിക്കുന്നു.
നല്ല വരികൾ.
ReplyDeleteനന്ദി അനൂപ്, നന്ദി എച്മുക്കുട്ടി, വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും.
ReplyDeleteഉരുക്കിന്റെ ഹൃദയത്തിനു പകരം മാംസളമായ ഹൃദയത്തെ വളർത്തിയെടുത്ത ക്രിസ്തുവിനെയും ബുദ്ധനെയും കുറിച്ച് സ്ത്രീയെക്കുറിച്ച് തമ്പിമാഷ് (വി.ജി.തമ്പി) എഴുതിയത് വായിച്ചതിന്നാണ്.(അകം മാസിക)
ReplyDeleteഇന്നു തന്നെ മുകിലിന്റെ കവിതയും.
തുടക്കം ചങ്ങമ്പുഴയുടെ ഒരു പകുതി പ്രഞ്ജ പോലെയുണ്ട്.
ഒരു കോടി കന്തമുനകളാൽ ജൈവ-
ഭടർ തുറക്കുന്നു നിനക്കു ,താഴിട്ട
ജലകവാടങ്ങൾ, ഞരമ്പുകൾ വലി-
ഞ്ഞഴിയുന്നു, മിന്നല്പിണരുപോലെന്നെ
പ്പിളരുക,
പിന്നിൽ വെടിഞ്ഞു പോവുക
(വിജയലക്ഷ്മി- വരവ്, മൃഗശിക്ഷകൻ)
ഇത് ഒരു സ്ത്രീക്ക് മാത്രം എഴുതാൻ കഴിയുന്ന കവിതയാണ്
അതുപോലെ ദേവാർച്ചനയും.
നന്ദി സുരേഷ്.
ReplyDeletezakthamanee rachana. thutaruka. aazamsakal
ReplyDeleteനന്ദി, ഭാനു കളരിക്കൽ. ഞാൻ താങ്കളുടെ കവിതകളിലൂടെ ഒന്നു കടന്നു പോയി. നല്ല അനുഭവമായിരുന്നു.
ReplyDeletenannayi ezhuthi mukil.
ReplyDeleteaashamsakal..
നന്ദി, രാജേഷ്.
ReplyDeletemukil
ReplyDeletekollam
നന്ദി.
ReplyDelete