.
അച്ഛൻ മരിക്കാൻ കിടക്കുന്നു
അന്നം കണ്ടിട്ടിതേഴാംദിനം
അച്ഛൻ മരിച്ചു, കണ്ണോക്കു വന്നു
നിറഞ്ഞുണ്ടു-ദിനങ്ങൾ നീണ്ടു
വിശപ്പു നീരാളി ചുറ്റിക്കറങ്ങി
വയറൊട്ടി മുത്തശ്ശി വീണു പിന്നെ
ഉണ്ണി കാതോർത്തുകാത്തു നിന്നു
കണ്ണോക്കു വന്നു, ഒരുനേരമുണ്ടു.
വയറൊട്ടിത്തേങ്ങി കുഞ്ഞുവാവ
നിമിഷങ്ങളെണ്ണിത്തലകുനിച്ച്
ഉണ്ണി പരുങ്ങിപ്പതറി നിന്നു
വാവയുമിനി മരിക്കുമോ അമ്മേ?
ഉണ്ണി വേവുന്നു വാവയെയോർത്ത്
അമ്മയ്ക്കുള്ളു കിടുങ്ങി വിയർത്തു..
വാവയെപ്പോൾ.. മരിക്കുമമ്മേ?..
രണ്ടാം ചോദ്യവും നേർത്തു നിന്നു.
ഉണ്ണീ നീ പേടിച്ചിടല്ലേ മോനേ
വാവക്കൊന്നും വരില്ല കുഞ്ഞേ
ആവതില്ലാസ്വരം വിങ്ങിപ്പഴുത്തു
നിന്നിടത്തുനിന്നു തല കറങ്ങി..
ഉണ്ണി പറഞ്ഞു… പൊട്ടിത്തകർന്ന്…..
“...അല്ലമ്മേ..വിശന്നിട്ടു കണ്ണിരുട്ടുന്നൂ!..”
.
ഉണ്ണി പറഞ്ഞു… പൊട്ടിത്തകർന്ന്…..
ReplyDelete“...അല്ലമ്മേ..വിശന്നിട്ടു കണ്ണിരുട്ടുന്നൂ!..”
നന്നായിരിക്കുന്നു, ആ ഒരു viewpointil its very nice..
go on
ഭീകരമായ അവസ്ഥ തന്നെ.
ReplyDeleteകവിത നന്നായി, ചേച്ചീ
Kezhunna Orissayute oru cheenth,
ReplyDeletenalla aashayam, congrats,orrissa kanniludakkunnu, chuttivariyunnu, annamilla unnikal thengukayaanu,
ReplyDeletekaarunnyathinte amminjakku orupaadu nandi
:(
ReplyDeleteVery nicely compiled the tragic state of stravation..Congrats..
ReplyDeleteഗിനി ആ പോയിന്റ് ശരിക്കു മനസ്സിലാക്കി എന്നതിൽ സന്തോഷം. ഉണ്ണിയുടെ, മരണം കൊയ്യുന്ന വിശപ്പിന്റെ പിടച്ചിലിൽ, ഒരു നേരമുണ്ണാൻ നൽകുന്ന കണ്ണോക്കാണ്, വാവ എപ്പോൾ മരിക്കുമമ്മേ? എന്ന ചോദ്യത്തിലെ വേവ്.
ReplyDeleteഒറീസ്സ, ഒരു കുടുംബത്തിലെ പല അംഗങ്ങൾ 6 മാസത്തിനുള്ളിൽ മരിച്ചു, ദാരിദ്ര്യം കൊണ്ട്, ഭക്ഷണമില്ലാതെ എന്ന അറിവ് പൊട്ടിച്ച മനസ്സ് കൂട്ടിക്കെട്ടാനുള്ള ഒരു പാഴ്ശ്രമമായിരുന്നു ഈ എഴുത്ത്.
ശ്രീ, ഭാനു കളരിക്കൽ, അജീവി ജെയ്, രവി, കൃഷ്ണ എല്ലാവർക്കും നന്ദി. വന്നു വായിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും
:(
ReplyDeleteവിശപ്പ് ഇരുട്ടാണ്.
അഭിനന്ദനങ്ങള്‍
ReplyDeleteനന്ദി.
ReplyDeleteപട്ടിണിയില്‍ തിളങ്ങുന്ന,
ഇന്ത്യയുടെ മറ്റൊരു മുഖത്തേക്ക് വെളിച്ചം തെളിച്ചത്തിനു.
"ഉണ്ണി പറഞ്ഞു… പൊട്ടിത്തകർന്ന്…..
ReplyDelete“...അല്ലമ്മേ..വിശന്നിട്ടു കണ്ണിരുട്ടുന്നൂ!..”
ഇതു വായിച്ചിട്ടെന്റെ കണ്ണ് നിറഞ്ഞു.:(
മുകില്‍.. എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനം.
നന്നായിരിക്കുന്നു.......
ReplyDeleteനെഞ്ചിനു കുറുകേ ഒരു ഈർച്ചവാൾ കയറി പോയത് പോലെ.
ReplyDeleteനിഷ്കളങ്കതയിൽ നിന്നും വരുന്ന ചോദ്യങ്ങൾ അല്ലെങ്കിലും നമ്മുടെ നെഞ്ചൂ തുളയ്ക്കുന്ന സത്യങ്ങൾ ആയിരിക്കുമല്ലോ.
പട്ടിണി കിടക്കുന്നവന്റെ മുന്നിൽ ദൈവം പ്രത്യക്ഷപ്പെടുകയാണെങ്കിൽ അത് അപ്പത്തിന്റെ രൂപത്തിലാവണം എന്ന് ഗാന്ധിജി പറഞ്ഞതിനെ നമുക്ക് തിരുത്താം അല്ലേ. മരണത്തിന്റെ രൂപത്തിലും വരാം.
വൈലോപ്പിള്ളിയുടെ ഒരു കവിതയുണ്ട്. അരിയില്ലാഞ്ഞിട്ട് എന്നാണ് കവിതയുടെ പേര്.
പട്ടിണി കിടന്നു മരിച്ചവന്റെ ശവസംസ്കാരത്തിന് വായ്ക്കരിയിടാൻ കാർമ്മികർ അരി ചോദിക്കുമ്പോൾ
‘അരിയുണ്ടായിരുന്നെങ്കിലങ്ങോരന്തരിക്കില്ലായിരുന്നല്ലോ’ എന്ന് ചോദിക്കുന്ന ഭാര്യ ആ കവിതയിലുണ്ട്.
വിശപ്പിനെക്കുറിച്ച് മലയാളത്തിലുണ്ടായിട്ടുള്ള ഏറ്റവും തീവ്രമായ കവിതകളിലൊന്നാണിത് എന്ന് ഞാൻ സാക്ഷ്യപ്പെടുത്തും.
ദയവു ചെയ്ത് ഇത് ഏതെങ്കിലും ആനുകാലികത്തിലേക്കയച്ചു കൊടുക്കൂ.
ഉണ്ണി പറഞ്ഞു… പൊട്ടിത്തകർന്ന്…..
ReplyDelete“...അല്ലമ്മേ..വിശന്നിട്ടു കണ്ണിരുട്ടുന്നൂ!..”
.ഒറീസ്സയിലെ ഈ ഉണ്ണിയോട് നമ്മള്‍ എന്ത് പറയും!!!വാക്കുകള്‍ വറ്റാവില്ലല്ലോ...പക്ഷെ
ഈ വരികള്‍ വായിച്ചു
എന്‍റെ വാക്കുകള്‍ പോലും വറ്റുകയാണ്...
സാഹചര്യങ്ങള്‍ എങ്ങനെയെല്ലാം സ്വാധീനിക്കുന്നു
ReplyDeleteമനുഷ്യന്റെ മനസ്സിനെ.....
വിശപ് മനുഷ്യനെത്തന്നെ തിന്നാന്‍ മനുഷ്യനെ
പ്രേരിപ്പിക്കുന്ന അവസ്ഥകളിലേക്കു വിരല്‍ ചൂണ്ടുന്നു.
വിശ്പ്പടക്കാന്‍ മക്കളെ വില്‍ക്കുന
മാനം വില്‍ക്കുന്നവരെ....
ഒറീസ്സയില്‍ മാത്രമല്ല,
ഇന്ത്യയുടെ പല ഭാഗത്തും
ഉണ്ണിമാര്‍ ഇങ്ങനെ ചിന്തിക്കുന്നുണ്ടാവും ....
ദാരിദ്ര്യവും പട്ടിണിയും ഇനിയും നമ്മെ വിട്ടകന്നിട്ടില്ലെന്ന വർത്തമാനകാല യാഥാർത്ഥ്യങ്ങൾക്കു നേരെയെറിഞ്ഞ തീക്ഷ്ണതയുള്ള വരികൾ!
ReplyDeleteമൂർച്ചയുള്ള തൂലികയിൽ ഇനിയും ഉതിരട്ടെ നല്ല രചനകൾ.
നന്മകൾ നേരുന്നു.
NICE POEM...
ReplyDeleteMARANADIVASAM VAKKANULLA ARIPOLUM ILLAATHA AVASTHAYAANU SURESH PARANJATH. ATH ITHILUM DAYANEEYAMANU.
ENKILUM KAVITHA ORU CHITHRAM VARAKKUNNUND.
MANUSHYANE,MANASSINE NOVIKKUNNA CHITHRAM.
പ്രിയ സുഹ്രുത്തേ...
ReplyDeleteബൂലോകത്തേക്കു പുതിയ ഒരു അഗ്രിഗറ്റര്‍ കൂടി എത്തുന്നു... ഇവിടെ
സ്നേഹത്തോടെ...
Afsal m n
ഉണ്ണി പറഞ്ഞു… പൊട്ടിത്തകർന്ന്…..
ReplyDelete“...അല്ലമ്മേ..വിശന്നിട്ടു കണ്ണിരുട്ടുന്നൂ!..
നമ്മുടെ നാട്ടില്‍ ഇന്നും പട്ടിണി മരണം നടക്കുന്നുണ്ട് എന്നത് വളരെ വേദനിപ്പിക്കുന്ന ഒരു കാര്യമാണ്. കവിത വായിച്ചപ്പോള്‍ വളരെ ദുഃഖം തോന്നി. ഈ കവിത അത്തരത്തിലുള്ള കുടുംബങ്ങളുടെ ഒരു നേര്‍ കാഴ്ചയാണ് . നന്നായിരിക്കുന്നു . എന്‍റെ എല്ലാവിധ ആശംസകളും
ReplyDeleteഎന്‍ .ബി .സുരേഷ്
ReplyDeleteനല്ല ഒരു കവിത യുടെ
വഴി കാണിച്ചു
തന്നതിന് ആദ്യം താങ്കള്‍ക്ക്
നന്ദി പറയട്ടെ .
വളരെ നല്ല കവിത സഹോദരി
അച്ഛൻ മരിച്ചു, കണ്ണോക്കു വന്നു
നിറഞ്ഞുണ്ടു-ദിനങ്ങൾ നീണ്ടു
ഈ വരിയിലെ " കണ്ണോക്കു "
നമ്മുടെ മധ്യ കേരളത്തില്‍
ഉള്ള കണ്ണോക്കു തന്നെയാണോ
ഉദ്ദേ ശി ചിരിക്കുന്നത് ?
എന്തായാലും വളരെ നന്നായിരിക്കുന്നു
ഈ കൊച്ചു കവിത .ഹൃദയത്തില്‍
തറഞ്ഞു കേറുന്ന വരികള്‍ .
ഇനിയം കാണാം .
എന്‍ .ബി .സുരേഷ്...നന്ദി
ReplyDeleteഇത് ഇപ്പൊ ഒറീസ്സയില്‍ മാത്രം അല്ല .......സര്‍വ വ്യാപി ആയി കൊണ്ടിരികുന്നു
വിശപ്പ് .
അങ്ങയെ ഒരു അവസ്ഥ ഇല്ല എങ്കില്‍ (ഭക്ഷണം കഴികണം ..ജോലി ചെയ്യണം എന്നാ അവസ്ഥ ഇല്ല എങ്കില്‍ )ജീവിതം ഇതിലും ഭീകരമായ വേറെ ഏതോ അവസ്ഥ വരുമായിരുന്നു ..എന്ന് തോനുന്നു .......
അതെ, വിശപ്പ് ഇരുട്ടാണ് ദിനേശ്. ഭക്ഷണം കിട്ടാൻ യാതൊരു വഴിയുമില്ല എന്ന അറിവോടുകൂടെയുള്ള വിശപ്പ് കുറ്റാകൂരിരുട്ടാണ്.
ReplyDeleteനന്ദി, ദാസൻ.
നന്ദി, കലാം.
കണ്ണു നിറയും തത്തമ്മേ.. ഇങ്ങനെയൊക്കെ ഉണ്ടോ നമ്മുടെ നാട്ടീൽ എന്നോർത്ത് ഞാനും നടുങ്ങിപ്പോയിരുന്നു.
നന്ദി, ജിഷാദ്.
നന്ദി, സുരേഷ് ഈ നല്ല വാക്കുകൾക്ക്.
നന്ദി ഉമേഷ്.
വാക്കുകൾ വറ്റാവില്ല, ആദില. ശരിയാണത്.
ശരിയാണ് രാജേഷ്. സാഹചര്യങ്ങൾ എങ്ങനെയൊക്കെ സ്വാധീനിക്കും മനസ്സിനെ എന്നു പറയാൻ സാധിക്കില്ല. നമുക്കുണ്ണിയോടു പൊറുക്കാം.
നന്ദി അലി.
മരണദിവസം വയ്ക്കാനുള്ള അരിയെപ്പറ്റിയല്ല സുരേഷ് പറയുന്നത്, ഹരി. വായ്ക്കരിയെപ്പറ്റിയാണ്. മരണശേഷമുള്ള കർമ്മത്തിനു വേണ്ടി ഉപയോഗിക്കുന്ന ഒരല്പം അരിയാണത്.
അഫ്സലിനു സ്വാഗതം.
ജനൈതിനെ ഇവിടെ കണ്ടതിൽ സന്തോഷം.
നമ്മുടെ നാട്ടിൽ പട്ടിണി മരണം മാത്രമല്ല,ജയരാജ്, അതികഠിനവും ഉള്ളു വിറപ്പിക്കുന്നതുമായ ഒരുപാടു കാര്യങ്ങൾ നടക്കുന്നു. ഇവിടെ ഉത്തരേന്ത്യയിൽ പലയിടത്തും സ്ഥിതികൾ വളരെ മോശമാണ്.
അതെ, കുസുമം. കണ്ണോക്ക്, മരിച്ചവീട്ടിൽ ബന്ധുക്കളോ അതുപോലെ അടുപ്പമുള്ളവരോ കൊണ്ടുകൊടുക്കുന്ന ഭക്ഷണമുണ്ടാക്കാനുള്ള സാധനങ്ങൾ, പണം മുതലായ സഹായങ്ങൾ ആണ്. വന്നതിനും കണ്ടതിനും നന്ദി, സന്തോഷം.
My dreams ചിന്തിക്കുന്നതു പോലെ കാര്യങ്ങൾ അത്ര ലളിതമല്ല കേട്ടോ. ജീവിതത്തിൽ, വിശപ്പിനോട് ശരിയായി ഒന്നടുത്തു നോക്കിയാൽ പുളിയറിയും നമ്മൾ.
എല്ലാവരോടും സ്നേഹത്തോടെ, സന്തോഷത്തോടെ.
സുരേഷ് പറഞ്ഞറിഞ്ഞു പലരും വായിക്കുന്നു എന്നു മനസ്സിലാക്കുന്നു. അതിനു സുരേഷിനു പ്രത്യേകം നന്ദി.
ReplyDeleteപിന്നെ നല്ലൊരു കവിതയുടെ വായന തന്നതിനു മുകിലിനു നന്ദി,
ReplyDeleteനോക്കു എന്നു പറഞ്ഞതിനു സുരേഷിനും നന്ദി.
ഈ വഴി കാണിച്ചു തന്ന സുരേഷിനു നന്ദി.
ReplyDeleteവിശപ്പ് പൊള്ളിക്കുന്ന നേരത്രേ. സമാനവരികള്‍
പരിച്ചയത്തിലുല്ലതിനാലാവാം എന്നെ എന്തോ കൂടുതലായി പൊള്ളിച്ചില്ല
നല്ലകവിതയ്ക്ക് ഭാവുകങ്ങള്‍
നല്ല വരികൾ. മനോഹരമായി തന്നെ വരച്ചു കാട്ടി.
ReplyDeleteഒന്നും പറയുന്നില്ല, മുകിലേ.......
ReplyDeleteസ്മിത, ഷിനോദ്, മനോരാജ്, എച്മുക്കുട്ടി, എല്ലാവർക്കും നന്ദി. വന്നു വായിച്ചതിനും, നല്ല വാക്കുകൾക്കും.
ReplyDeleteവിശപ്പിനേക്കാള്‍ വലിയ സത്യമില്ല.ഒരു പട്ടിണി മരണം പൊള്ളിച്ചപ്പോള്‍ ഞാനെഴുതിപ്പോയ ഒരു കവിത ഉണ്ട്.'മോചനം'
ReplyDeleteഅഭിനന്ദനങ്ങള്‍ ..
ReplyDeleteഈ വഴി കാണിച്ചു തന്ന മാഷിനു നന്ദി
നെഞ്ചില്‍ ഒരു നീറ്റല്‍...
ReplyDeleteഹൃദയസ്പര്‍ശിയായ കവിത..
Santha Kavumpaayi, Lachu, randupErkkum nandi.
ReplyDeleteപട്ടിണിയുടെ നിലവിളി
ReplyDeleteഉള്ളു പൊള്ളിക്കുന്നു.
തീക്ഷ്ണമായ വരികള്‍.
അവസാനത്തെ രണ്ടു വരികള്‍ വല്ലാതെ നെഞ്ച് പിടഞ്ഞു ട്ടോ...
ReplyDeleteഎത്ര ക്രൂരമായ സത്യം..!!
മുഖ്താറിനും, രാധയ്ക്കും സ്വാഗതവും നന്ദിയും അറിയിക്കുന്നു.
ReplyDeleteവരികളേറ്റ് പിടഞ്ഞു...
ReplyDeleteനന്ദി, മയൂര.
ReplyDeleteആമാശയത്തിന്‍റെ ആര്‍ത്തികള്‍ അറുത്തിടും ഈ വരികള്‍!
ReplyDeleteഈ കവിതയിലെ വരികള്‍ എന്റെ കണ്ണ് നിറയിച്ചു. ദാരിദ്ര്യം നാണം കെടുത്തുന്ന ഒരു അവസ്ഥയാണ്. ഉണ്ണിയുടെ ചോദ്യത്തില്‍ ഏതു മനസ്സും ഒന്ന് പിടയും. മനസ്സില്‍ തട്ടിയുള്ള ഈ എഴുത്തിനു കവിയത്രിക്ക് എന്റെ ആശംസകള്‍.
ReplyDeleteഎന്നുയുര്തീയില്‍ സ്വയം പൊരിഞ്ഞു ഞാനീ
ReplyDeleteകുഞ്ഞിന്‍ മുന്നിലൊരു റൊട്ടിത്തുണ്ടമായ് പതിച്ചെങ്കില്‍
ഓ എന്‍ വീ യുടെ ഈ വരികള്‍ ഞാന്‍ നിങ്ങള്ക്ക് സമര്‍പ്പിക്കുന്നു. .. എന്റെ ഉപഹാരമായി ..
ഉണ്ണിയെ വല്ലാത്ത ഒരു പ്രതീകമാക്കി
ReplyDeleteശരിക്കും പൊള്ളി
അക്ബര്‍, ബഷീര്‍, മനഫ്, ഇവിടെ വന്നതിനും അഭിപ്രായം പറഞ്ഞതിനും നന്ദി. സ്നേഹത്തോടെ.
ReplyDeleteതീഷ്ണം!
ReplyDelete'വാവയുമിനി മരിക്കുമോ അമ്മേ?'
ReplyDeleteഉള്ളു പിടയുന്നു മുകിലേ.കമന്‍റാന്‍ വയ്യ.ഞാന്‍ പോണൂ...
നന്ദി, ജിപ്പൂസ്.
ReplyDeleteമുകിലെ ...
ReplyDeleteശ്രീ അക്ബര്‍ ചാലിയാര്‍ ഈ കവിതയുടെ ലിങ്ക ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തത് കണ്ട്ടാണ് ഞാന്‍ എത്തിയത് .
വല്ലാതെ വിങ്ങുന്ന വാക്കുകള്‍ കവിത രൂപത്തില്‍ മുന്നില്‍ വെച്ചപ്പോള്‍ എന്‍ നെഞ്ചകം തീപിടിക്കയാണ് ...
ആശംസകള്‍ എഴുത്തുകാരി
കൺകോണിലുപ്പുറവു പൊട്ടുന്നു...
ReplyDeleteവല്ലാത്തൊരുഭാവം വരികൾക്ക്. മുകിൽ അഭിനന്ദനങ്ങൾ
ReplyDeleteഇവിടെ എത്തിച്ച അക്ബര്‍ അലി-ക്ക് നന്ദി പറയട്ടെ..
ReplyDeleteഇതു വായിച്ചു കഴിഞ്ഞപ്പോള്‍ ഉള്ളില്‍ ഒരു നെടുവീര്‍പ്പുയര്‍ന്നുപോയി.
ഇങ്ങോട്ട് വഴി നടത്തിയ ചാലിയാറിന് നന്ദി.
ReplyDeleteപലരും അഭിപ്രായപ്പെട്ടത് പോലെ ഉണ്ണി 'മനുഷ്യനെ' പരീക്ഷിക്കുന്നുണ്ട്. മനുഷ്യനെന്ന് പറയാന്‍ വല്ലാത്തൊരു സങ്കോചവും ഉണ്ടാക്കുന്നു. ഈയൊരവസ്ഥയില്‍ നാം കണ്ണീര്‍ പൊഴിക്കുക മാത്രമല്ല ചെയ്യേണ്ടുന്നത്. ശരിയായ കാരണത്തിലേക്കുള്ള ഒരന്വേഷണം ഉണ്ടാകണം. എന്താണ് ദാരിദ്ര്യം എങ്ങനെയാണ് ദാരിദ്ര്യം...?
ദാരിദ്ര്യത്തെ നിര്‍വ്വചിക്കുമ്പോള്‍ ക്ഷാമത്തോടടുത്ത ജീവിത സാഹചര്യങ്ങളെയും വിശപ്പ് മൂലമുള്ള മരണങ്ങളെയും മാത്രമായി ചുരുക്കി കാണുന്ന പ്രവണത ശരിയല്ല. അതിനെ കുറേക്കൂടി സമഗ്രമായ ഒരു അര്‍ത്ഥത്തില്‍ കാണേണ്ടതുണ്ട്. നിരവധി കാരണങ്ങളുടെ ആകെത്തുകയാണ് യഥാര്‍ത്ഥത്തില്‍ ദാരിദ്ര്യമെന്നവസ്ഥ. പ്രദേശങ്ങളില്‍ നിന്നും പ്രദേശങ്ങളിലേക്കും സമൂഹങ്ങളില്‍ നിന്നും സമൂഹങ്ങളിലേക്കും സംസ്കാരങ്ങളില്‍ നിന്നും സംസ്കാരങ്ങളിലേക്കും മാറുന്നതിന്നനുസരിച്ചു അടിസ്ഥാന കാരണങ്ങളില്‍ ചില ഏറ്റകുറച്ചിലുകള്‍ സംഭിവിച്ചേക്കാം. എന്നാല്‍, ആഴങ്ങളിലേക്ക് സഞ്ചരിക്കുന്നതിനനുസരിച്ചു കാരണങ്ങള്‍ക്ക് സമാനതകള്‍ ഉണ്ടെന്നതാണ് വാസ്തവം. പ്രതി ശീര്‍ഷ വരുമാനത്തിലോ,കലോറി ലഭ്യതയിലോ മാത്രം അതിനെ ഒതുക്കി നിര്‍ത്താനാവില്ല. ഭൂമിയുടെ ലഭ്യത, ആരോഗ്യം, വിദ്യാഭ്യാസം, സാക്ഷരത, ശിശുമരണ നിരക്ക്,ആയുര്‍ ദൈര്‍ഘ്യം, കടങ്ങള്‍, ആസ്തികള്‍, കൃഷിക്ക് ആവശ്യവും അനുയോജ്യവുമായ ഭൂമിയും ജലലഭ്യതയും, തൊഴിലവസരങ്ങളും തൊഴില്‍ ശാലകളുടെ സാന്നിദ്ധ്യവും, കുടിവെള്ളം തുടങ്ങിയ വിഭവങ്ങളും ആ കൂട്ടത്തില്‍ പെടുത്തേണ്ടവയാണ്. ഈ പറയപ്പെടുന്ന വിഭവങ്ങളില്‍ എല്ലാ ജനതക്കും തുല്യമായ അവകാശവും സാധ്യതയുമാണ് ഉള്ളതെന്ന് പറയുമ്പോഴും ആരോഗ്യ/വിദ്യാഭ്യാസ/തൊഴില്‍ വിഷയങ്ങളില്‍ രാജ്യത്തെ മഹാ ഭൂരിപക്ഷവും സമീപസ്ഥരാണോ..? ഉറക്കെ ചോദിക്കേണ്ടുന്ന ചോദ്യങ്ങള്‍.. ഇത്തരം ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങളും കൂടെയാവട്ടെ നമ്മുടെ എഴുത്തിടങ്ങള്‍.
ചേച്ചിക്കഭിവാദ്യം. കവിതക്കഭിനന്ദനം.
ഇവിടെ എത്തിച്ച അക്ബര്‍ അലി-ക്ക് നന്ദി പറയട്ടെ..
ReplyDeleteഉണ്ണി പറഞ്ഞു… പൊട്ടിത്തകർന്ന്…..
“...അല്ലമ്മേ..വിശന്നിട്ടു കണ്ണിരുട്ടുന്നൂ!..”
കവിതക്കഭിനന്ദനം.
ഉള്ളില്‍ ഒരു വിങ്ങല്‍..,
ReplyDeleteവല്ലാതെ നോവിക്കുന്ന വരികള്‍..,
കവിയത്രിക്ക് ആശംസകള്‍ നേരുന്നു.
നോവിപ്പിക്കുന്ന യാഥാര്‍ത്യം..അതി തീഷ്ണമായ വരികള്‍ ..അഭിനന്ദനങ്ങള്‍...
ReplyDeleteആദ്യമായാണ് ഇവിടെ..വായിച്ചു തരിച്ചു പോയി...വല്ലാത്തൊരു വിഷയം..നന്നായി എഴുതി...ആശംസകള്‍..
ReplyDeleteനല്ല വരികള്‍
ReplyDeleteമുകിൽ ചേച്ചീ ...
ReplyDeleteശ്രീ അക്ബര്‍ ചാലിയാര്‍ ഈ കവിതയുടെ ലിങ്ക് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തത് കണ്ട്ടാണ് ഞാന്‍ എത്തിയത്. എനിക്ക് വിവരിക്കാൻ വാക്കുകളില്ലാ. ഞാൻ പതുക്കെ ശബ്ദമില്ലാതെ ഒന്ന് വിങ്ങിക്കരയട്ടെ. ആശംസകൾ.
പ്രിയപ്പെട്ടവരെ,
ReplyDeleteഈ നീറല്‍ നിങ്ങള്‍ക്കും അനുഭവപ്പെട്ടു എന്നതിനു നന്ദി.
വിശപ്പിന്‍റെ വരികള്‍ക്ക് ആശംസകള്‍
ReplyDelete