Saturday, June 19, 2010

“അതുകൊണ്ടു ഞാനൊരു നല്ല കുക്കല്ല!“ - അവൾ പറഞ്ഞു.

.
“ജീവിതം പരമസുന്ദര-
സൌഭാഗ്യസമുദ്രമാകേണം”

ദൈവമൊന്നും മിണ്ടിയില്ല.

“കാര്യങ്ങളെല്ലാം ഭംഗിയിൽ നീങ്ങണം
അതിനു,
നല്ല ജോലിക്കാരി ഭാര്യ വേണം..”

ദൈവം തലയുയർത്തി നോക്കി...
“ശരി! അനുഗ്രഹിച്ചിരിക്കുന്നു..“

“എനിക്കു തേരെപ്പാരെ
നടക്ക വയ്യ
ജീവിതനെട്ടോട്ടം
അവൾ തന്നെയോടണം..”

ദൈവം ഉമിനീരിറക്കി...
“ശരി! അനുഗ്രഹിച്ചിരിക്കുന്നു..”

“അവൾ,
എനിക്കിഷ്ടമുള്ള കറികൾ
മാത്രമുണ്ടാക്കണം
എന്നെ ശുശ്രൂഷിച്ചു
കാലം കഴിക്കണം...”

ദൈവം പറഞ്ഞു.
“നീ പോടാ പട്ടീ!..”
.

27 comments:

 1. God is Great! email id?

  ReplyDelete
 2. ദൈവമായാല്‍ ഇങ്ങിനെ വേണം. എനിക്ക് "ക്ഷ" പിടിച്ചു...സൂപ്പര്‍!

  ReplyDelete
 3. kollalo.... evide vacha kandathu? onnu parayamo???

  ReplyDelete
 4. Very nice.."God is Great". I read the comment of Balachandran Chullikadu on your poem "Vidhava", you are really honoured. Keep on going...you are in right track. Congratulations...

  ReplyDelete
 5. അത് കലക്കീട്ടാ‍.ഇഷ്ടായി..

  ReplyDelete
 6. ഇതൊരു സത്യമാണ്..
  പലരും ഇപ്പോള്‍ പ്രാര്‍ത്ഥിക്കുന്നത് ഇങ്ങനെ ഒക്കെയാണ്..
  ദൈവങ്ങള്‍ക്ക് പോലും സഹിക്കാന്‍ പറ്റാതായിരിക്കുന്നു..

  ReplyDelete
 7. ദൈവം പറഞ്ഞു.
  “നീ പോടാ പട്ടീ!..”

  ഹ ഹാ അതു നന്നായി ദൈവത്തിനു പോലും ക്ഷമ നശിച്ചിരിക്കുന്നു അല്ലെ

  ReplyDelete
 8. ഞാൻ ആ ദൈവത്തെ കണ്ടാൽ ആദ്യം നാലു പറയും, അല്ല ഭാര്യ കറികൾ ഉണ്ടാക്കുന്നതിലും അയാളെ ശുശ്രൂഷിച്ചു കാലം കഴിക്കുന്നതിൽ മാത്രമേ ദൈവതിനു എതിർപ്പുള്ളോ? ആദ്യത്തെ ആവശ്യങ്ങളെല്ലാം ഇതേ ദൈവമല്ലേ അനുവദിച്ചു കൊടുത്തത്.
  ആണിനെ വല്ലാതെ താഴ്ത്തിക്കെട്ടാൻ ഒരു ശ്രമം കവിതയിൽ നടന്നു.
  കാലം മാറിയതറിയാത്ത ഏതെങ്കിലും മണ്ടനേ ഇങ്ങനെയൊക്കെ പ്രാർത്ഥിക്കൂ.

  പക്ഷേ, മുകിലേ. ഇത് എനിക്ക് വല്ലാതെ ഒരു നിരാശ സമ്മാനിച്ചു. ആണുങ്ങളെല്ലാം പരമയോഗ്യന്മാരാണു എന്നല്ല പറഞ്ഞത്.
  ഇതിൽ കരുതിക്കൂട്ടിയുള്ള അജണ്ടയല്ലാതെ കവിത തീരെ കുറഞ്ഞുപോയി എന്നേ ഞാൻ പറയൂ. നമുക്കു തോന്നുന്നതെല്ലാം കവിതയാക്കണമെന്നില്ലല്ലോ.
  മുകിലിന്റെ ബാക്കിയുള്ള കവിതകളുടെ ഗണത്തിൽ ഇതൊരു പുഴുക്കുത്താണ്.
  കവിതയിൽ പ്രതിപാദിച്ച ആശയത്തെ പറ്റിയല്ല എന്റെ പരാതി.

  ReplyDelete
 9. ദൈവത്തിന്റെ ക്ഷമയ്ക്കും ഒരു പരിധിയില്ലേ... അല്ലേ?

  ReplyDelete
 10. വല്ല്യമ്മായി, സന്തോഷം.
  മൈത്രേയി, നന്ദി. ഐഡി അയച്ചിട്ടുണ്ട്.
  വായാടിതത്തമ്മയ്ക്കും നന്ദി.
  ഗീത, കണ്ടതിൽ സന്തോഷം. ഇടയ്ക്കൊക്കെ കണ്ടുകൊണ്ടിരിക്കാം ഇങ്ങനെ.
  കൃഷ്ണനു നന്ദി.
  Rare Rose നും ആസ്വദിച്ചു എന്നറിയുന്നതിൽ സന്തോഷം.
  ദൈവം ഇങ്ങനെ അധികമൊന്നും ഓർക്കാതെ ഇടയ്ക്കൊക്കെ ‘ശരി അനുഗ്രഹിച്ചിരിക്കുന്നു!‘ എന്നു പറഞ്ഞു വിടുന്നതു കൊണ്ടു ചിലരുടെയൊക്കെ പ്രാർത്ഥനകൾ കുറെയൊക്കെ ഫലിക്കുന്നുണ്ട്, നിരാശാകാമുകാ.
  ജിത്തുവിനെ കണ്ടതിൽ സന്തോഷം.
  കവിതയിൽ കാവ്യഗുണം കുറഞ്ഞുപോയി എന്നു സുരേഷിനു തോന്നുന്നതു ശരിയായിരിക്കാം. ശ്രദ്ധിക്കാം എന്നു പറയുന്നില്ല. എന്തുകൊണ്ടെന്നാൽ ശ്രദ്ധിച്ചാൽ ഉണ്ടാവുന്ന ഒന്നല്ലല്ലോ അത്.
  തന്നേപ്പോലെ തന്റെ ഭാര്യയേയും കരുതുന്ന ഒരുപാടുപുരുഷന്മാരുണ്ട്. നല്ലവർ. അവർക്ക് എന്നും ആശ്ചര്യമായിരിക്കും ഇങ്ങനെയുള്ളവരുണ്ടാവുമോ ഭൂമിയിൽ, ഇന്നത്തെ കാലത്ത്! പക്ഷേ ഉണ്ട്. ഒരുപാടുണ്ട്. ലോകത്തിൽ ഏറ്റവും ആദരിക്കപ്പെടുന്ന തൊഴിലാണു ഒരു chefന്റേത്. പക്ഷേ എല്ലാ നെട്ടോട്ടങ്ങൾക്കിടയ്ക്കും ഭക്ഷണം ഉണ്ടാക്കി വിളമ്പി മുന്നിൽ വച്ചുകൊടുക്കുമ്പോൾ ചീത്തയും പുശ്ചവും തെറിവിളിയും മാത്രം പ്രതിഫലമായി കിട്ടുന്ന ഒരുപാടു സ്ത്രീകളുണ്ട്. അവർ സാങ്കല്പികകഥാപാത്രങ്ങളല്ല. അതുകൊണ്ടു ഒരു അജണ്ടയുമായി എഴുതുന്നതല്ല. തീവ്രമായ അമർഷത്തിൽ നിന്നു പൊട്ടുന്നതാണ്.

  അല്ല, പിന്നേ! അല്ലേ ശ്രീ. സന്തോഷം. കാണുന്നതിൽ.

  ReplyDelete
 11. വാര്‍മുകിലേ, എവിടെ മെയില്‍ ഐ.ഡി?എന്താ നടന്നാണോ വരവ്? അതോ വഴി തെറ്റിപ്പോയോ? വഴിക്കണ്ണുമായി നോക്കിയിരുന്നു തളര്‍ന്നു...

  ReplyDelete
 12. കവിത വായിച്ചു കഴിഞ്ഞപ്പോള്‍ ഒന്നു ചിരിച്ചു. ഒരു തമാശകേട്ട മട്ടില്‍മാത്രം. പിന്നീട് വീണ്ടും വായിച്ചു. ആശയം മനസ്സിലാവുമോ എന്നറിയാന്‍ . എനിക്ക് മനസ്സിലായിടത്തോളം കവിതയെ അംഗീകരിക്കാന്‍ കഴിയുന്നില്ല..
  സുരേഷ്മാഷിന്‍റെ അഭിപ്രായം എന്തോ എനിക്ക് വല്ലാതെ ഇഷ്ടമാവുകയും ചെയുതു.!!
  (വിമര്‍ശനം ഇത്ര പരസ്യമായി പറയാത്ത ഒരാളാണ് ഞാന്‍ . കമന്‍റ് ഒഴിവാക്കുന്നതില്‍ എനിക്ക് പരാധിയില്ല.)

  ReplyDelete
 13. ദൈവം ആണോ പെണ്ണോ...?
  വെറുതെ...ചുമ്മാ...
  കൊള്ളാം സുഹൃത്തെ.

  ReplyDelete
 14. പ്രിയപ്പെട്ട ഹംസ, വിമർശനം ഇഷ്ടമാണ്. പറയാൻ മടിക്കല്ലേ.അപ്പോഴല്ലേ എനിക്കെന്തെങ്കിലും പറയാൻ പറ്റൂ.
  പ്രിയപ്പെട്ട സുരേഷ് പറഞ്ഞതിന്റെ ലോജിക് എനിക്കു മനസ്സിലാവാതെയല്ല. കാവ്യഗുണം കുറവാണെന്നതും അംഗീകരിക്കുന്നു. ഒരു സൃഷ്ടിക്കു പല ലക്ഷ്യങ്ങൾ വരും. പ്രധാനം ആസ്വാദകനെ സന്തോഷിപ്പിക്കുക എന്നതു തന്നെ. (അതിൽ ജയിച്ചാൽ സൃഷ്ടി വിജയിച്ചു.) ചിലപ്പോൾ ആസ്വാദകനേക്കാൾ സന്തോഷം സൃഷികർത്താവിനാവും. ഇതേതാണ്ട് അതുപോലെയാണ്. അജണ്ട വച്ച് എഴുതിയതിയതൊന്നുമല്ല. ഒറ്റ തള്ളിനു വന്നതാണ്. പിന്നീടു ഞാൻ ചിരിച്ച ചിരി, അതേ അളവിൽ ചിരിക്കാൻ സ്ത്രീകൾക്കേ പറ്റൂ എന്നു തോന്നുന്നു. ഒറ്റ വലിക്ക് ഇത് ഉള്ളിലേയ്ക്കെടുക്കാൻ അവർക്കാവും. ജീവിതമാണ് ഹേതു.

  പട്ടേപ്പാടം റാംജി, ഈ മുഖം ഇവിടെ കണ്ടതിൽ സന്തോഷം. ദൈവമെന്തായാലും സ്ത്രീയല്ല, ആണെങ്കിൽ അവസാനം കൊടുത്ത ഉത്തരം ആദ്യം കൊടുത്തേനെ.
  എല്ലാവരും വീണ്ടും വരണം. സന്തോഷത്തോടെ.

  ReplyDelete
 15. ദൈവത്തിനെല്ലാം ഫ്രീയാ. ഇനി ഇദ്ദേഹം കൂടി ആ സ്റ്ററ്റസിലേക്കെത്തുമോ എന്നുള്ള പേടി കാരണമാണു ദൈവം ഇത്രയധികം ക്ഷോഭിച്ചത്.

  ReplyDelete
 16. ദൈവം ക്ഷോഭിച്ചോ? ഹേയ്, അതിന് വഴിയില്ല. തമാശ പറഞ്ഞതാകാനേ തരമുള്ളൂ.

  ReplyDelete
 17. ജിഷാദ്, സന്തോഷം.
  കലാവല്ലഭാ, കൊള്ളാം കമന്റ്..
  ദൈവം ഇടയ്ക്കൊന്നു ദ്വേഷ്യപ്പെടട്ടെ, എച്മുക്കുട്ടീ.

  ReplyDelete
 18. mukil, suresh mashinte abhiprayam enikkum unt. chilappol kavitha athinte chattangale lamkhikkaam. enkilum...

  kavithayute azayavum thevrathayum eshtappettu. thutarnnum ezhuthu

  ReplyDelete
 19. നന്ദി, ഭാനു കളരിക്കൽ.

  ReplyDelete
 20. ..
  ബ്ലോഗില്‍ ഇത് മൂന്നാം തവണയാ “പോടാ പട്ടി” വായിക്കുന്നെ, ചിരി വന്നു.

  ഇതിനെ ഒരു “മിനിക്കഥ” ലേബലില്‍ ചേര്‍ക്കൂ :)
  ..

  ReplyDelete
 21. നന്ദി രവി, വായിച്ചു അഭിപ്രായം പറഞ്ഞതിന്.

  ReplyDelete
 22. സന്തോഷം, കുസുമം.

  ReplyDelete
 23. എന്റെ കവിതക്കു കമന്റിട്ടതു കൊണ്ട് പകരം നിങ്ങൾക്കും എന്നു കരുതരുത്. നിങ്ങളുടെ കമന്റാണ്‌ മുകിലിലെത്താൻ എന്നെ സഹായിച്ചത്. ആദ്യത്തെ മൂന്നു നാലു കവിതകൾ വായിച്ചു. ‘അതു കൊണ്ട് ഞാനൊരു കുക്കല്ല’ എന്ന് കവിത വായിച്ചപ്പോൾ ഞാൻ കുറെ ചിരിച്ചു പോയി. അഭിനന്ദനങ്ങൾ!!!

  ReplyDelete
 24. നന്ദി, മമ്മൂട്ടി.

  ReplyDelete