Saturday, June 12, 2010

വിധവ

.
വിധവ,
അവൾ പെട്ടെന്നു
കയറഴിഞ്ഞു പോയൊരു
പകച്ച പശു.

ബന്ധുക്കൾ,
തങ്ങളുടെ വിളകളിലവൾ
തലയിടാതിരിക്കാൻ
വേലികൾ
ഭദ്രമാക്കുന്നു.

അയൽക്കാരികൾ,
ഭർത്താക്കന്മാരെ
ആശങ്കയോടെ
പൊത്തിപ്പിടിക്കുന്നു.

മക്കൾ,
സൂക്ഷ്മതയോടെ
അരക്ഷിതത്വത്തോടെ
അമ്മയെ നോക്കുന്നു.

പശു...
ആകാശങ്ങളിലേക്കുറ്റുനോക്കി
കാണാക്കയറുകളിൽ
നെഞ്ചുതല്ലുന്നു……
.

34 comments:

 1. നല്ല നിരീക്ഷണങ്ങള്‍

  ReplyDelete
 2. alpam kuuti dhyanaththote ezhuthiyaal kuututhal nannakkamayirunnu.

  ReplyDelete
 3. Theme is good but feel some incompleteness, could be write more on this subject..

  ReplyDelete
 4. വിധവ,
  അവൾ പെട്ടെന്നു
  കയറഴിഞ്ഞു പോയൊരു
  പകച്ച പശു...
  നിരീക്ഷണം നന്നായിട്ടുണ്ട്..ബന്ധുക്കൾ,
  അയൽക്കാരികൾ,മക്കൾ..ഒരു വിധവയോടുള്ള അവരുടെ പെരുമാറ്റം അധികവും ഇങ്ങനെ തന്നെയാണ്..

  ReplyDelete
 5. ഒരു വിധവയെ സമൂഹം നോക്കിക്കാണുന്നത് വളരെ മനോഹരമായി പറഞ്ഞു.

  ReplyDelete
 6. ഭാനു കളരിക്കൽ പറഞ്ഞതു ശരിയായി മനസ്സിലാക്കുന്നു. കൃഷ്ണനും അപൂർണ്ണത തോന്നി എന്നു മനസ്സിലാക്കുന്നു. ശ്രദ്ധിക്കാം. വായിച്ചു അഭിപ്രായം പറഞ്ഞ വല്ല്യമ്മായി, നിരാശകാമുകൻ,
  മനോരാജ്, ഗുപ്തൻ, എല്ലാവർക്കും നന്ദി അറിയിക്കുന്നു.

  ReplyDelete
 7. ഇത്രയും വേണമോ

  ReplyDelete
 8. ഒരു തരത്തില്‍ സത്യം തന്നെ... അവരുടെ വേദന ആരറിയാന്‍?

  ReplyDelete
 9. പശു...
  ആകാശങ്ങളിലേക്കുറ്റുനോക്കി
  കാണാക്കയറുകളിൽ
  നെഞ്ചുതല്ലുന്നു……!!
  സത്യം..

  ReplyDelete
 10. ശ്രീയുടെ കമന്റ് ഫോളോയിംഗിലൂടെയാണ് ഇവിടെ വന്നത്. ഇഷ്ടപ്പെട്ടു. ഉപമ കൊള്ളാം.
  കുറേ പോസ്റ്റുകള്‍ വായിച്ചു. എച്ച്മുവിന്റെ കഥകള്‍ക്കുള്ള കവിതാ കൗണ്ടര്‍ പാര്‍ട്ട് എന്ന് ആദ്യം മനസ്സില്‍ വന്നു. ശക്തം വരികള്‍.

  ReplyDelete
 11. puthiya kavithakal vaayichu. shaktamaya avatharanam. you have an extra ordinary talent to see those hurting life realities. i would like to see much more from you. all the best. keep rockn......

  ReplyDelete
 12. ഇത്രയും വേണമോ എന്നോ? ഇതു തീരെ കുറവാണ് കലാവല്ലഭാ.
  വന്നു വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി.
  വന്നു വായിച്ചതിനു നിഷാദിനും നന്ദി.
  ഓരോ അവസ്ഥകളിലൂടെ കടന്നു പോകുമ്പോൾ മനുഷ്യമനസ്സുകളിൽ നടക്കുന്ന പൊറാട്ടുനാടകങ്ങൾ അറിയാനും മനസ്സിലാക്കാനും വളരെ ബുദ്ധിമുട്ടാണ്. അതിനു കണ്ണും കാതും തുറന്നുവയ്ക്കാൻ നമുക്കാവട്ടെ എന്നു പ്രാർത്ഥിക്കാം,ശ്രീ.
  വന്നു വായിച്ചതിനും നല്ല വാക്കുകൾ പറഞ്ഞതിനും ഫൈസലിനു നന്ദി.
  മൈത്രേയിയെ അറിയാം. വന്നു വായിച്ചുകണ്ടതിൽ വളരെ സന്തോഷം.
  വളരെ നന്ദി, അജീവ്. അജീവും കൂടുതലെഴുതു.

  ReplyDelete
 13. ചെറുപ്പത്തിൽ വിധവകളായ ചില സ്നേഹിതകളുടെയും മരിച്ചുപോയ ചില സ്നേഹിതരുടെ വിധവകളുടെയും വിധിയിലേക്ക് ചെറിയൊരുൾക്കാഴ്ച്ച ഈ കവിത നൽകി. നന്ദി.

  ReplyDelete
 14. നന്ദി കവേ. ഈ സാന്നിധ്യം ധന്യതയോടെ കാണുന്നു.

  ReplyDelete
 15. അർഷാദ് ബത്തേരിയുടെ വിധവയുടെ പ്രസവം എന്ന കഥ പെട്ടെന്ന് ഓർത്തുപോയി.

  പറഞ്ഞതോക്കെ ശരിയാണ്
  വിധവ ഒരു തീരാദു:ഖമാണ്
  ബന്ധുക്കൾ, മക്കൾ, അയൽക്കാർ, സമൂഹമൊന്നാകെയും അവളെ സംശയത്തോടെ കാണുന്നു.

  വിധവ അവൾക്കു തന്നെ ഒരു ബാധ്യതയാണ്.

  ഒറ്റയ്ക്ക് പാർക്കാൻ തീരുമാനിച്ച ഒരു സ്ത്രീയെ അവളുടെ ധൈര്യത്തെ ഒരു പക്ഷേ സമൂഹം അംഗീകരിച്ചേക്കാം.

  പക്ഷേ വിധവ ആർക്കും കൈയിട്ടുവാരാവുന്ന ഒരു ഖജനാവായി മാറും.

  ആശയപരമായി ഞാൻ യോജിക്കുമ്പോഴും കവിത വല്ലാതെ വെളിപ്പെട്ടുപോകുന്നതിന്റെ സങ്കടം അറിയിക്കുന്നു.
  മുകിലിന്റെ മുൻ‌കവിതകളുടെ ഒരു ഡെപ്ത് എവിടെയോ കൈമോശം വരുന്നു.
  കവിത പ്രബോധനാത്മകമോ, പ്രസംഗമോ ആകുന്നപോലെ.

  ReplyDelete
 16. നന്ദി സുരേഷ്.

  ReplyDelete
 17. വിധവ,

  പശു...
  ആകാശങ്ങളിലേക്കുറ്റുനോക്കി
  കാണാക്കയറുകളിൽ
  നെഞ്ചുതല്ലുന്നു

  കവിത വല്ലാതെ വെളിപ്പെട്ടുപോകുന്നതിന്റെ സങ്കടം..:(
  (sureshinte kamant kadamedukkunnu..)

  ReplyDelete
 18. ഇത് വലിയ ഒരു സത്യമാണ് . ഒരു വിധവയെ നമ്മുടെ സമൂഹം ഏത് വിധത്തില്‍ നോക്കുന്നു എന്നതിന്‍റെ ഒരു നേര്‍ചിത്രം.
  നല്ല കവിത. !!

  ReplyDelete
 19. നന്ദി രാജേഷ്, ഇവിടെ സന്നിഹിതനായിരിക്കുന്നതിൽ. അഭിപ്രായം ഞാൻ മനസ്സിലാക്കുന്നു.
  ഹംസ, നന്ദി.

  ReplyDelete
 20. നന്ദി, ചന്ദ്രകാന്തം.

  ReplyDelete
 21. ..
  കവിത വായനക്കാരനോട് സംവദിക്കേണ്ടതാകുന്നു.
  ആധുനികതയും ഉത്തരാധുനികതയും, അവയില്‍ നിന്നും കവിതയെ, കവി അര്‍ത്ഥമാക്കിയ കവിതയെ നേരായി പകുത്തെടുക്കാന്‍ കവിക്കല്ലാതെ മറ്റാര്‍ക്ക് സാധിക്കാറുണ്ട്?

  യാഥാര്‍ത്ഥ്യത്തോടൊപ്പം നില്‍ക്കുന്ന ഇത്തരം കവിതകള്‍ക്ക് എന്റെ ഹൃദയം നിറഞ്ഞ ആശംസകള്‍.
  “..തങ്ങളുടെ വിളകളിലവൾ
  തലയിടാതിരിക്കാൻ
  വേലികൾ
  ഭദ്രമാക്കുന്നു.”
  വിധവ, അവള്‍ക്ക് നഷ്ടമായതും
  മറ്റുള്ളവര്‍ക്ക് ബാക്കിയുള്ളതും
  ഈ വരികളിലുണ്ട്.

  ഒരിക്കല്‍ക്കൂടി ആശംസകള്‍
  ..

  ReplyDelete
 22. നന്ദി രവി, ആശംസകൾക്ക്.

  ReplyDelete
 23. mukil
  valare nnayirikkunnu.
  vidhava
  ayal pinne samuham avale
  samsayathodeye nokku. what u say is very correct

  ReplyDelete
 24. വിധവയെ പരലരും പല രീതിയില്‍ കാണുന്നു. ആരും അവളെ അവളായി അറിയുന്നില്ല. ഇവിടെ സത്യം സത്യമായി പറഞ്ഞിരിക്കുന്നു. കവിതയ്ക്ക് തിരഞ്ഞെടുത്ത വിഷയം വളരെ പ്രസക്തം.

  ReplyDelete
 25. പശു കറവയറ്റ് പോകുന്നതു വരെ കയറില്‍ സുരക്ഷിതയായിരിക്കുന്നു.അവളുടെ മനസ്സവീടെ ഒരു വിഷയമല്ല .

  നിരീക്ഷണം ഇഷ്ടായി .

  ReplyDelete
 26. നന്ദി, ജീവി കരിവെള്ളൂർ

  ReplyDelete
 27. സൂചിക്കുത്ത്!

  ReplyDelete
 28. കവിയുടെ നീര്ക്ഷണം നന്നായിരിക്കുന്നു ...കവിതയുടെ തലം വിട്ടു ഒരു വേദാന്ത തലത്തിലേക്ക് പോവുന്നു കവിത
  കൊള്ളാം

  ReplyDelete
 29. ചിലരെ വേദനയോടെ ഓർമ്മിപ്പിക്കുന്ന കവിത.

  ReplyDelete