Sunday, April 11, 2010

വാഗ്ദാനം


കണ്ണാ, നിന്റെ കൈവിരൽത്തുമ്പിൽ

ഞാനീ ലോകം കാണും

എന്റെ പ്രേമം നിന്നിൽ പടരുമ്പോൾ

ഈ നിമിഷങ്ങൾ

മറുജന്മത്തിലേക്കു

മരണത്തിനൊപ്പം പകരട്ടെ


6 comments:

  1. Valare nannayiriykunnu.

    6 varikalil oru janmathinte pranayam muzhuvan
    varaniriykunna orupadu janmangalileyku pakaran oru Radhayku matrame kazhiyoo..

    Kanna... I am Jelous of ..

    ReplyDelete
  2. നന്ദി ടിടി. രാധയുറങ്ങുന്നുണ്ടല്ലോ എല്ലാ സ്ത്രീ ചിത്തങ്ങളിലും..

    ReplyDelete
  3. ഉറങ്ങിയാല്‍ മതി. ജന്മങ്ങളില്‍ നിന്നും ജന്മങ്ങളിലേക്ക് ഒന്നുമറിയാതെ എന്ന് ഒ.വി.വിജയന്‍ എഴുതിയ പോലെ എന്നെന്നേക്കുമായി നമ്മള്‍ കീഴ്പ്പെട്ടുപോ‍ായി പ്രണയത്തിന്. അല്ലേ. അല്ലെങ്കിലും നമ്മ്മല്‍ പെണ്ണുങ്ങള്‍ കടമ്പുമരത്തിനു ചുവട്ടില്‍ ജന്മാന്തരങ്ങളൊളം കാത്തുനില്‍ക്കാന്‍, അതില്‍ അസ്തിത്വം കണ്ടെത്താന്‍ തുനിഞ്ഞിറങ്ങിയവരാണല്ലോ അല്ലേ?

    ReplyDelete
  4. പ്രണയമെന്നൊക്കെപ്പറഞ്ഞ്...... വിഷമിപ്പിയ്ക്കരുത്.

    ReplyDelete
  5. പ്രണയം വിഷമമാണോ എച്മുക്കുട്ടി? ഒരുപക്ഷേ വിഷമവും അകമ്പടിയാണല്ലോ അല്ലേ.. വിശപ്പ്, ദാഹം, കാമം, മോഹം ഇനിയും പലതും തൂക്കാമല്ലോ പ്രണയത്തിന്റെ ത്രാസ്സില്‍.. അപ്പോള്‍ കീഴ്പ്പെടുക സ്വാഭാവികമല്ലേ, സുരേഷ്..

    ReplyDelete
  6. എന്റെ രാ‍ഷ്ട്രീയം ഭൌമികമാവുന്നു-
    എല്ലാ രാഷ്ട്രങ്ങളും കൊഴിഞ്ഞാലും
    ഒരൊറ്റ പുഴുവിന്റെ അവകാശത്തിനുവേണ്ടി
    അതു തുടര്‍ന്നുകൊണ്ടിരിക്കും
    (ഭൂമിയെയും മരണത്തെയും കുറിച്ച്- മേതില്‍ രാധാകൃഷ്ണന്‍)

    എന്നതു പോലെയാണു പ്രണയം. എത്ര നൊന്താലും മന്നസ്സ് പ്രണയത്തിനു വേണ്ടി ദാഹിക്കും. എത്ര തുള വീണാലും അതൂ തുന്നിച്ചെര്‍ത് പഴയപോലെയാക്കാന്‍ ജന്മം മുഴുവന്‍ പണിപ്പെടും. ഹൊ ഈ സാധനം കണ്ടുപിദിച്ചില്ലായിരുന്നുങ്കില്‍.... ഒന്നോര്‍ത്തുനോക്കൂ, ഈ ലൊകം ഒരു വെള്ളാക്കടലാസ്സ് പോലെ ശൂന്യമായിരുന്നേനെ. അതിനാല്‍ തുടരുക.

    ReplyDelete