Saturday, April 24, 2010

തലച്ചുമട്


പുഴുത്തതെറിയുടെ ഭാണ്ഡം മാത്രം

കൂടെക്കൂടിയ നാൾ മുതൽക്കേ

അസഭ്യവർഷപ്പേമാരിക്കൊപ്പം

കള്ളിന്റെ ചീഞ്ഞു കുഴഞ്ഞ നാറ്റം


ഞാനിരുന്നു വാണരുളീടേണം

നീ പാറമടയിൽ കല്ലടിയ്ക്ക്

എനിക്കു ചൂടത്തിരിക്ക വയ്യ

എസി ടിക്കറ്റ് ട്രെയിനെടുക്ക്


പിള്ളേർക്കു രോഗങ്ങള്‍ വന്നുമാറും

മരുന്നു വാങ്ങിക്കലോ എന്റെ ജോലി?

നീതന്ന കാശിനു കോഴി വാങ്ങി

കോഴിയില്ലാതെനിക്കിറങ്ങില്ലെടീ


പരിപ്പു കൂട്ടിച്ചോറുണ്ണുവാൻ

നിന്റപ്പനോടു പറഞ്ഞിടാം ഞാൻ

നിന്റമ്മേടെ നക്കാപ്പിച്ചക്കാശ്

ഞാനെങ്ങും ചോദിക്കാൻ വന്നില്ലെടീ


മക്കൾക്ക് സ്നേഹം നൽകീടാനോ

നിന്റെ മക്കൾക്കെന്തു ഗുണമിരിപ്പൂ?

ക്വാളിറ്റിയുള്ളോരു മക്കളെപെറ്റിട്

എന്നിട്ടു പറയെടീ സ്നേഹം നൽകാൻ


ക്വാളിറ്റിയില്ലാത്ത ബീജം വഹിച്ച

തെറ്റിനുദരത്തേയും ശപിക്കുന്നമ്മ

പണ്ടാറക്കെട്ട് തലയിൽച്ചുമന്നു

കഴുത്തൊടിഞ്ഞിട്ടും ശപിച്ചിടാതെ


21 comments:

  1. ശപിച്ചു പണ്ടാരമടക്ക്..

    ReplyDelete
  2. " A woman may veil her face with a smile"

    'nd you must be looking beautiful, today, without that.

    Hope, somebody must be around to take care; because, life is designed so. Don't Worry.

    ReplyDelete
  3. ശപിച്ചാൽ ബാക്കിയുണ്ടാവില്ല ഭസ്മം പോലും......
    ക്ഷമയാണു നിനക്ക് ഭൂഷണമെന്ന് പണ്ടേ പഠിപ്പിച്ചില്ലേ.....

    ReplyDelete
  4. നന്നായിരിയ്ക്കുന്നു

    ReplyDelete
  5. സർവ്വം സഹയെന്നു ഭൂമിയോടുപമിച്ച്‌ പണ്ടേ മഹത്വം കൽപിച്ചു തന്നിട്ടുള്ളതല്ലേ...? ഭൂമിയോളം വേണം ക്ഷമയെന്നു പണ്ടേ പറഞ്ഞു പഠിപ്പിച്ചു തന്നിട്ടുമില്ലേ..?

    മൂർച്ചയുണ്ട്‌ വരികൾക്ക്‌. ആശംസകൾ...!

    ReplyDelete
  6. ഭൂമിയോളം ക്ഷമിക്കെയെന്നു പണ്ടുള്ളവര്‍.
    എന്റ്തിന്നു വെറുതെയെന്നു പുതുക്കക്കാര്‍.
    എല്ലാം ക്ഷമിച്ചു നാം നേടുന്നതെന്തെന്നു ചോദിക്കുന്നു.
    പ്രതിരോധം നാമെങ്ങനെ തീര്‍ക്കുമെന്നാലോചിക്കണ്ടെ കൂട്ടരെ.
    വിപ്ലവം പുരുഷന്റെ കുത്തക മാത്രമോ.
    ഓരോ സ്ത്രീയും ഉണര്‍ന്നെഴുന്നേല്‍കും വരെ നീ
    ചോദ്യം ചോദിക്കുക. ഭാവുകങ്ങള്‍.

    ReplyDelete
  7. Kidilan” - one moment I thought you might be daughter of “Kadammanitta”, Words are that much sharpened. Congrtulations..Keep going.

    ReplyDelete
  8. ക്രുഷ്ണനു സ്വാഗതം. ജുനൈതിനും ദീപയ്ക്കും സ്വാഗതം.
    ‘കടമ്മനിട്ടയുടെ മകള്‍‘ വലിയ നെറ്റിപ്പട്ടമാണു ക്രുഷ്ണാ.. എന്തായാലും അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. വളരെ നന്ദി.
    എന്റെ എഴുത്തുകളില്‍ ‘അവള്‍’ വരും. കണ്ടതും കേട്ടതും അനുഭവിച്ചതുമായ ‘അവള്‍’! അവള്‍ക്കുവേണ്ടി ലോകം ശപിക്കട്ടെ, ജുനൈത്.
    നിര്ബന്ധമൊന്നുമില്ല ടി ടി, കണ്ണീരു തുടയ്ക്കാന്‍ ആരെങ്കിലും ഉണ്ടാവണമെന്ന്. എങ്കില്‍ ലോകഗതി എന്നേ മാറിയേനെ.
    എല്ലാ തലച്ചുമടുകള്ക്കും അപ്പുറമാണു പഠിപ്പിച്ചുവച്ചിട്ടുള്ള പാഠങ്ങളുടെ ഭാരം, എചുക്കുട്ടി.
    ഉവ്വ് ദീപ. പാവം ഭൂമി വേദനയോടെ ക്ഷമിക്കട്ടെ, ‘അവളെ’ക്കൂടെ തന്നോടു കൂട്ടിക്കെട്ടിവച്ച് ലോകം ചട്ടം പഠിപ്പിക്കുന്നതിന്.
    നന്ദി സുരേഷ്. പറ്റാവുന്നതുപോലെ ചോദിച്ചുകൊണ്ടേയിരിക്കാം. (ക്രു, ഹ്രു എല്ലാം എങ്ങനെയാണു എഴുതുന്നതെന്നു പറഞ്ഞു തരൂ. അല്ലെങ്കില്‍ ഞാനിങ്ങനെ തെറ്റെഴുതിക്കൊണ്ടിരിക്കും.)
    ശ്രീയെക്കണ്ടു വളരെ സന്തോഷം. ശ്രീ ഇനി സ്വന്തം ബ്ലോഗില് എഴുതണമെങ്കില്‍ മെയ്മാസമാവണമല്ലോ!

    ReplyDelete
  9. ക്ഷമിച്ച് ക്ഷമിച്ച് ഒരു പരുവമായി തുടങ്ങി ഇനി പ്രതികരിക്കേണ്ടി ഇരിക്കുന്നു അല്ലേ മുകിലേ.. വരികൾ നന്നായിട്ടുണ്ട്. അനായാസ വായന നൽകുന്നു.. അത് തന്നെ ഏറ്റവും സുഖദായകം. വരികളിലെ മൂർച്ചയും മനസ്സിലെ ഭാവനയും കെടാതെ സൂക്ഷിക്കുക. ആശംസകൾ

    ReplyDelete
  10. hello mummy.....
    i am happy to know that people are really likin your kavitas.....
    at last your dream is coming true.....
    let the branch of success keep on increasing....
    with love shilpa

    ReplyDelete
  11. വളരെ നന്ദി ശ്രീ.
    ശിൽ‌പ്പക്കുട്ടി നന്ദി.

    ReplyDelete
  12. മനോരാജിന്റെ ആസ്വാദനത്തിനും നല്ല വാക്കുകൾക്കും നന്ദിയും സ്നേഹവും അറിയിക്കുന്നു.

    ReplyDelete
  13. ഒരുപിടി നല്ല വായന തന്നു.
    ആശംസകള്‍

    ReplyDelete
  14. സി പി ദിനേശിനു സ്വാഗതം. നല്ല വാക്കുകൾക്കും പ്രോത്സാഹനത്തിനും നന്ദി.

    ReplyDelete
  15. അയ്യോ വരികള്‍ കുത്തിക്കയറുന്നു ശരം പോലെ....എന്തു മൂര്‍ച്ച....പക്ഷേ വല്ലാതെ സങ്കവും വന്നു....

    ReplyDelete
  16. നന്ദി, മൈത്രേയി നല്ല വാക്കുകൾക്ക്..

    ReplyDelete
  17. pollunna vaakkuakal. nandi kave...
    kavithayute minuppillathe sathyaththinte munakontanee ezhuthth. kori varayuu ee veluththu jeernichchalokaththe.

    ReplyDelete
  18. നന്ദി, ഭാനു കളരിക്കൽ, ഈ നല്ല വാക്കുകൾക്ക്.

    ReplyDelete
  19. ക്വാളിറ്റിയില്ലാത്ത ബീജം വഹിച്ച

    തെറ്റിനുദരത്തേയും ശപിക്കുന്നമ്മ

    പണ്ടാറക്കെട്ട് തലയിൽച്ചുമന്നു

    കഴുത്തൊടിഞ്ഞിട്ടും ശപിച്ചിടാതെ
    bahuth achcha

    ReplyDelete
  20. സന്തോഷമായില്ലേ?

    ReplyDelete