Monday, April 19, 2010

തുലാഭാരം


കൈപ്പടങ്ങൾ ചേർത്തു വച്ചു നമ്മൾ,
ഒരേ വലിപ്പം എന്നു കണ്ടൂറിച്ചിരിച്ചു.
കണ്ണൂകളിൽ നോക്കിയലിഞ്ഞിരുന്നു
ഒരേ ആഴം എന്നു കണ്ടന്തം വിട്ടു.
ഹൃദയങ്ങളിലെ നീളൻ മുറിവുകളിലൂടെ
പരസ്പരം നൂണുകടന്നു നമ്മൾ,
പരിക്കും വേദനയും അളന്നു നോക്കി,
തൂക്കം ഒന്നെന്നു കണ്ടു പൊട്ടിച്ചിരിച്ചു.

8 comments:

  1. ഇതൊരു മഹത്തായ സ്വപ്നമാണ്
    പക്ഷെ ഒരിക്കലും നിറവേറാത്ത്ത്.
    ഇതാണ് ഹാര്‍മണി.
    ഒരു സ്വപ്നം
    ഒരു മനസ്സ്
    ഒരു മുറിവ്
    ഒരേ കൈരേഖകള്‍
    ഒരെ ആഴം.
    കണ്ണുകളില്‍ ഒരേ നീരുറവ

    പക്ഷെ മുകിലേ
    എന്നാണ് നമ്മള്‍ക്ക് ഉട്ടോപ്യയിലേക്കുള്ള
    ബസ്സ് കിട്ടുന്നത്.

    ReplyDelete
  2. മുകിലേ അഗ്രിഗറ്ററില്‍ പോയി വ്വെബ്ജാലകത്തില്‍ രജിസ്റ്റര്‍ ചെയ്യു.

    ReplyDelete
  3. നാണക്കേടോർത്ത്, ആരുമറിയാതെ, നമുക്കു മനസ്സിനുള്ളിലെവിടെയെങ്കിലും ബസ്സു കാക്കാം.

    ReplyDelete
  4. അങ്ങനെ എത്ര നാൾ..... എത്ര പ്രാവശ്യം....... നമുക്ക് ഇനിയും പൊട്ടിച്ചിരിയ്ക്കാം.... അന്തം വിടാം.....ഊറിച്ചിരിയ്ക്കാം...
    അഭിനന്ദനങ്ങൾ.

    ReplyDelete
  5. അവസാനത്തെ തിരശ്ശീല വീഴുന്നതിനു മുമ്പ്
    ജീവിതത്തിലെ ഹ്രുദ്യമായ അനുഭവങ്ങളുടെ
    ഒരു ഘോഷയാത്ര ഒന്ന് മിന്നി മറയുമെന്ന്
    ഇനിയും മരിയ്ക്കാത്തവർക്ക് പ്രതീക്ഷയുണ്ട്.

    കനൽ‌പ്പൂക്കൾ കൊഴിയാൻ തുടങ്ങുന്ന
    ഒരു വേനൽക്കാല സന്ധ്യയിലേക്കു തുറക്കുന്ന
    ജനലിൽ നിന്ന് കണ്ണുചിമ്മി
    മോണിറ്ററിലേക്കു ഉറ്റു നോക്കുമ്പോൾ,
    ഏതോ ഒരു മുകിലിന്റെ ‘തുലാഭാരം’ നടക്കുന്നു.


    പഴയ നഗരത്തിന്റെ ഇരുണ്ട ഗലികളിൽ
    പുസ്തകങ്ങൾ തേടി കൈപിടിച്ചു നടന്നപ്പോഴോ,
    കിഴ്ക്കോട്ടുള്ള ആളൊഴിഞ്ഞ അവസാനത്തെ ബസ്സിൽ
    ഗസലുകൾ പാടി നിർത്തിയപ്പോഴോ,
    എന്നായിരുന്നു അത്?

    ആരുടേതായിരുന്നു ആ ചൂടുള്ള കൈപ്പടങ്ങൾ?


    ഘോഷയാത്ര തുടങ്ങിയെന്നു തോന്നുന്നു.
    പുലരാൻ കാത്തിരിക്കാൻ ക്ഷമയില്ലാതാവുന്നു,
    അടുത്ത കാഴ്ച കാണാൻ.

    ജനലിനു പുറത്ത് വെളുക്കുന്നതിനു പകരം
    പിന്നേയും ഇരുണ്ട് രാത്രിയാകുകയാണോ?

    ****************************
    ഓർമ്മകൾക്കും, ഓർമ്മിപ്പിക്കുന്നവർക്കും നന്ദി.
    മുകിലിനു നമസ്കാരം.

    ReplyDelete
  6. നന്ദി എച്മുക്കുട്ടി. ജീവിതത്തില്‍ ഒരുപാടു പൊട്ടിച്ചിരികള്‍ ഉണ്ടാവട്ടെ. ടിടി യുടെ നമസ്കാരത്തിനും നമസ്കാരം. ഓര്‍മ്മകളില്‍ ഞാന്‍ കടകോല്‍ ഇറക്കി എന്നറിയുന്നു. നല്ല ഓര്‍മ്മകള്‍ പൊന്തിവരട്ടെ. രണ്ടുപേര്‍ക്കും സ്നേഹത്തോടെ..

    ReplyDelete
  7. thulabharaththil thulyaravunnuvenkilum thulyrallenna natyaththilanu naam.

    kavitha kavyabhamngikontum unnathazayam kontum nannayirikkunnu

    ReplyDelete