Thursday, March 18, 2010

അവള്‍-(ഒന്ന്)


പാത്രത്തിന്റെ അളവറിയാതെ

വലിപ്പമറിയാതെ

ആവശ്യമറിയാതെ

വിളമ്പി വിളമ്പി

പാത്രങ്ങൾ കലമ്പുമ്പോൾ

വിളയും വറ്റും

തിരിഞ്ഞൂ നിന്നു വിതുമ്പുമ്പോൾ

പറ്റിയ അബദ്ധത്തിൽ

പതറിനിന്ന്

ലോകത്തോടും തന്നോടും

മാപ്പു പറഞ്ഞ്

മാപ്പു പറയാൻ വിട്ടുപോയ

ഏതോ മുഖം തേടി ആധിപിടിച്ച്

സ്വയമുപകരിക്കാതെ

പേക്കിനാവുകൾക്കായി

പാൽക്കിനാവുകൾ നെയ്യുന്നവൾ

7 comments:

  1. അതെ, സത്യം തന്നെ. ഇപ്പോൾ ഒന്നും തിരിച്ചറിയാതായി എന്നുമുണ്ട്.
    ആശംസകൾ.
    ഇനിയും എഴുതു.

    ReplyDelete
  2. അങ്ങനെ വിതുമ്പുന്നവര്‍ ഒരുപാടുണ്ടാകും... അറിയുന്നവരും അറിയാത്തവരുമായി...

    കൊള്ളാം

    ReplyDelete
  3. ജയരാജിനും എച്മുക്കുട്ടിക്കും ശ്രീയ്ക്കും നല്ലവാക്കുകള്‍ക്കുള്ള നന്ദിയും സ്നേഹവും അറിയിക്കുന്നു.

    ReplyDelete
  4. ഒറ്റ ശ്വാസത്തില്‍ ഒരു ജീവിതം
    ഒറ്റ നില്പില്‍ ഒരു കാലം
    ഒറ്റ വാക്കില്‍ തിരസ്കൃത
    ഒറ്റ ഋതുവില്‍ കൊഴിഞ്ഞവള്‍(ഞാന്‍)

    രണ്ടു നിശബ്ദതകള്‍ക്കിടയിലെ
    വെറുമൊരു പിടച്ചിലാണ് ജീവിതം
    എന്ന ഷൊപ്പനോവറുടെ വാക്യം ഓര്‍മിപ്പിക്കുന്ന കവിത. ഒന്നാംതരം. മുകിലേ... ഒരു കൂപ്പുകൈ.

    ReplyDelete
  5. നന്ദി, സുരേഷ്.

    ReplyDelete