Friday, March 12, 2010

നീയുറങ്ങുക



ഇന്നു നിന്റെ ചുണ്ടില്‍ നിന്നു
ഓടക്കുഴല്‍ ഞാനെടുത്തുമാറ്റി
പീലിയും പീതാംബരവും
ഞാനഴിച്ചു മാറ്റുന്നു-
ആലില നിനക്കുവേണ്ടി
ആത്മാവില്‍ ഞാന്‍ വിരിച്ചു കഴിഞ്ഞു

നീയുറങ്ങുക
നോവാതെ നുറുങ്ങാതെ നീയുറങ്ങുക
എന്റെ മനസ്സിന്റെ പട്ടു പുതച്ച്
ഇളംചൂടില്‍ വിരലുണ്ട്
നോവാതെ നുറുങ്ങാതെ നീയുറങ്ങുക

12 comments:

  1. കവിത ആസ്വദിയ്ക്കാനും മനസ്സിലാക്കാനും കഴിവു കുറവാണ്.
    എങ്കിലും.......

    ReplyDelete
  2. നന്നായിട്ടുണ്ട്

    ReplyDelete
  3. നന്ദി ശ്രീ. എപ്പോഴൊക്കെയോ എഴുതിയതാണ്. ശ്രീയെ എച്മുക്കുട്ടിയുടെ ബ്ലോഗിലൂടെ കണ്ടുപരിചയമുണ്ട്. എച്മുക്കുട്ടി ഒരു പ്രചോദനമാണ്. രണ്ടുപേര്‍ക്കും നന്ദി.

    ReplyDelete
  4. Kathunna Venanlil ithoru KARI-MUKIL thanne!

    I am going to keep a print out on my bedside table, yes, aside my Flute.
    Thank you...

    ReplyDelete
  5. കണ്ണന്റെ ആത്മാവുറങ്ങുന്ന ഏതോ ഒരു Flute ന്റെ സ്വരം ഞാനിവിടെ കേൾക്കുന്നു. വളരെ നന്ദി ഇത്രയും വലിയ വാക്കുകൾക്ക്.

    ReplyDelete
  6. വസന്തം ചെറിമരങ്ങളോടൊത്തു ചെയ്തത്
    എനിക്ക് നീയുമായി ചെയ്യണം എന്നു പാബ്ലോ നെരൂദ.
    പാലാഴിയില്‍ നിന്നും ഏഴുനിലമാളികയില്‍നിന്നും
    പിടിച്ചിറക്കണം ആ കണ്ണനെ.
    ഗീതയെടുത്തു ഷെല്‍ഫില്‍ വയ്ക്കാന്‍ പറയണം.
    പിന്നെ
    നന്നായി ഓടക്കുഴലൂതുമായിരുന്നു.
    പതിനാറായിരത്തെട്ടിന്റെ
    ഇടയനായിരുന്നു
    എങ്കിലും
    ഒരാട്ടിങ്കുട്ടി നഷ്ടപ്പെട്ടപ്പോള്‍
    തൂങ്ങിച്ചത്തു.
    ലുബ്ദന്‍(കെ.ജി.സങ്കരപ്പിള്ള-രമണന്‍.)
    നിന്നെ മാത്രം സ്നേഹിക്കുന്ന പ്രണയിയുമാവണമെന്നു പറഞ്ഞോളൂ.

    ReplyDelete
  7. ലോജിക് എടുത്തു പോക്കറ്റിൽ വച്ചിട്ടു, അങ്ങനെ പറയാം, എന്നെ പ്രണയിക്കൂ, എന്നെ മാത്രം.

    ReplyDelete
  8. see i just loved nee uranguka and logikevide suhruthe...........deep, touching
    a world of deep sensitivity and an ocean like mother heart.


    pls write more,
    will write more later

    agstn

    ReplyDelete
  9. വളരെ നന്ദി, ഈ നല്ല വാക്കുകൾക്ക്.

    ReplyDelete
  10. ഇന്നു നിന്റെ ചുണ്ടില്‍ നിന്നു
    ഓടക്കുഴല്‍ ഞാനെടുത്തുമാറ്റി
    പീലിയും പീതാംബരവും
    ഞാനഴിച്ചു മാറ്റുന്നു-
    ആലില നിനക്കുവേണ്ടി
    ആത്മാവില്‍ ഞാന്‍ വിരിച്ചു കഴിഞ്ഞു

    ഇഷ്ടപ്പെട്ടു ഈ വരികള്‍.

    ReplyDelete
  11. ഇത് കലക്കി...ഞാന്‍ ഒരു കൃഷ്ണ ഭക്തയാണ് ട്ടോ..എനിക്ക് ഒരു പാട് ഇഷ്ടമായി ഈ വരികള്‍..

    ReplyDelete
  12. നന്ദി ഹാപ്പി.
    നന്ദി ശ്രീദേവി. എല്ലാ സ്ത്രീകളുടെയും ഉള്ളിൽ ഒരു കണ്ണൻ വിളങ്ങുന്നുണ്ട്... പല രൂപത്തിൽ ഭാവത്തിൽ..

    ReplyDelete