Saturday, July 10, 2010

അവൻ, എന്റെ പ്രിയതമൻ

.

എന്റെ കിനാവിന്റെ പരിച നെഞ്ചേറ്റി
വച്ചു മാറിയ ഹൃദയത്തിനു കൽമതിൽ കെട്ടിക്കാത്ത്,
കാലുവെന്ത നായുടെ അകമന്ത്രങ്ങൾക്കായി
ആയിരം ചെവികൾ ഒന്നിച്ചു തുറന്ന്,


വെണ്ണീറു പുരണ്ടോരു വ്രണങ്ങളിൽ
കണ്ണീരിന്റെ ഉപ്പുചേർത്തുണക്കി,
കണ്ണിലെഴുതിയ ദൈന്യത്തിന്റെ കരിമഷി
ചൂണ്ടുവിരലാൽ ഒപ്പിയെടുത്തവൻ,


അവനാഴത്തിൽ കാത്തിരുന്നൂതിയ ഉലയിൽ
മാണിക്യമായിന്നു ഞാൻ വിളഞ്ഞപ്പോൾ
എന്നിലെ നനഞ്ഞ മണ്ണിൽ
പ്രണയം പാകിയവൻ, എന്റെ പ്രിയതമൻ

.

26 comments:

  1. "അവനാഴത്തിൽ കാത്തിരുന്നൂതിയ ഉലയിൽ
    മാണിക്യമായിന്നു ഞാൻ വിളഞ്ഞപ്പോൾ
    എന്നിലെ നനഞ്ഞ മണ്ണിൽ
    പ്രണയം പാകിയവൻ, എന്റെ പ്രിയതമൻ"

    അവന്‍ പാകിയ പ്രണയത്തിന്റെ വിത്തുകള്‍ മുളച്ച്, വളര്‍‌ന്ന്‌, പടര്‍‌ന്ന്, പന്തലിച്ചൊരു വന്‍വൃക്ഷമാകട്ടെ...
    നല്ല കവിത.

    ReplyDelete
  2. kannilezhuthiya dainyathinte karimashi choonduviralaal ezhuthiyavan ......

    pranayathinte aazhangal karimashi vatti thudangumbozhe ariyoo alle.....

    ormichu vaikanpattiya varikal.......nandi

    looking for more from you

    ReplyDelete
  3. കിനാവിന്റെ പരിച, ദൈന്യത്തിന്റെ കരിമഷി, ഈ ബിംബങ്ങൾ എനിക്കിഷ്ടമായി. കുറച്ചു ലാഘവബുദ്ധി ഈ കവിതയിൽ മുകിൽ കാണിച്ചു എന്ന് തോന്നുന്നു.

    ReplyDelete
  4. പാകാന്‍ നനഞ്ഞ മണ്ണുണ്ടാകുക എന്നതും വലിയൊരു ഭാഗ്യം..

    ReplyDelete
  5. Very Good. It's a "unique" from your previous poems. Ishtamayi....

    ReplyDelete
  6. നന്ദി തത്തമ്മേ.
    അജീവ്, നല്ല വാക്കുകൾക്കു നന്ദി.
    നന്ദി, എച്മുക്കുട്ടി.
    സന്തോഷം ഭാനു കളരിക്കൽ.
    നന്ദി, സുരേഷ്.
    നന്ദി, സ്മിത.
    നന്ദി, ജിഷാദ്.
    നന്ദി, കൃഷ്ണ.

    ReplyDelete
  7. എല്ലാം മനസിലായി :)

    ReplyDelete
  8. ഹ ഹ. മനസ്സിലായി,ല്ലേ?

    ReplyDelete
  9. അസ്സലായി വരികള്‍. എനിക്കിഷ്ടായി. പ്രിയതമന് തന്നെ കുറിച്ചുള്ള കാഴ്ചപ്പാട് ഹൃദ്യമായ വിവരിച്ചിരിക്കുന്നു. ഇങ്ങനെ കണ്ടിരുന്നേല്‍ ദാമ്പത്യ ബന്ധങ്ങളില്‍ ഒരു പ്രശ്നങ്ങളും ഉടലെടിക്കില്ല . ആശംസകള്‍ ചേച്ചി.. ( ചേച്ചി ആണോന്നു അറിയില്ല )

    ReplyDelete
  10. അവനാഴത്തിൽ കാത്തിരുന്നൂതിയ ഉലയിൽ
    മാണിക്യമായിന്നു ഞാൻ വിളഞ്ഞപ്പോൾ
    എന്നിലെ നനഞ്ഞ മണ്ണിൽ
    പ്രണയം പാകിയവൻ, എന്റെ പ്രിയതമൻ

    മനോഹരം !!!

    ReplyDelete
  11. വളരെ ഇഷ്ടപ്പെട്ടു

    ReplyDelete
  12. മുകിൽ പെയ്തുപോയ വരികളും..വഴികളും വായിച്ചു…
    അവസാനവരികൾ..അസ്സലായിരിക്കുന്നു…അഭിനന്ദനങ്ങൾ….

    ReplyDelete
  13. ചേച്ചി ഇരിക്കട്ടെ, കാണാമറയത്തേ..(ഒരു ഗമ!)
    സാദിഖ്, തൊമ്മി, വിമൽ, എല്ലാവരേയും കണ്ടതിൽ സന്തോഷം. കവിത ഇഷ്ടപ്പെടുന്നു എന്നറിയുന്നതിൽ വളരെ സന്തോഷം.

    ReplyDelete
  14. നന്ദി,ശ്രീ. നന്ദി പൌർണ്ണമി.

    ReplyDelete
  15. അവസാന നാല് വരികള്‍ മനസ്സില്‍ തട്ടും... കൊള്ളാം.

    ReplyDelete
  16. താന്തോന്നിക്കും ചന്ദ്രകാന്തത്തിനും നന്ദി.

    ReplyDelete
  17. "വെണ്ണീറു പുരണ്ടോരു വ്രണങ്ങളിൽ
    കണ്ണീരിന്റെ ഉപ്പുചേർത്തുണക്കി,
    കണ്ണിലെഴുതിയ ദൈന്യത്തിന്റെ കരിമഷി
    ചൂണ്ടുവിരലാൽ ഒപ്പിയെടുത്തവൻ,"

    നല്ല ഭാവന. വരികളിലെ സൌന്ദര്യം ഏറെ ഹൃദ്യം
    മുകിലിന്റെ ഭാവനകള്‍ ചിറകു വിരിച്ചു പറക്കട്ടെ.

    ReplyDelete
  18. നന്ദി, അക്ബര്‍.

    ReplyDelete
  19. കാലു വെന്ത.. മനസ്സു നന്നായി കാണാമിതില്‍, വളരെ ഇഷ്ടമായി

    ReplyDelete
  20. വാര്‍മുകിലെ ഞാനിത് അന്നേ വായിച്ചു കമെന്‍റ് ഇട്ടതാണ്.
    ഇപ്പോള്‍ കമെന്‍റ് കാണാത്തതുകെണ്ട് വീണ്ടും ഇടുന്നു. പുതിയ പോസ്ററു
    ഉണ്ടോന്നു നോക്കാന്‍ വന്നതാണ്.

    വെണ്ണീറു പുരണ്ടോരു വ്രണങ്ങളിൽ
    കണ്ണീരിന്റെ ഉപ്പുചേർത്തുണക്കി,
    കണ്ണിലെഴുതിയ ദൈന്യത്തിന്റെ കരിമഷി
    ചൂണ്ടുവിരലാൽ ഒപ്പിയെടുത്തവൻ,
    കൊള്ളാം

    ReplyDelete
  21. നന്ദി, ശ്രീനാഥൻ.
    ഒരിക്കൽ കമന്റ് അപ്രത്യക്ഷമാകുന്ന പ്രശ്നമുണ്ടായിരുന്നല്ലോ. അങ്ങനെ അപ്രത്യക്ഷമായതാവും, കുസുമം.നന്ദി വീണ്ടൂം വന്നു നോക്കിയതിനും കമന്റ് ഇട്ടതിനും.

    ReplyDelete