Monday, March 8, 2010

ലോജിക്കെവിടെ സുഹ്രുത്തേ?


പിച്ചക്കാരിയുടെ വറുതിയിൽ പത്തു മക്കൾ

പിച്ചക്കാശിൽ ഉരുളകൾ പത്തുണ്ടാകുന്നു

വിളമ്പുന്ന പത്തുരുളകളും കയ്യൊന്നു നക്കുന്നു

പിച്ചക്കാരി തൻ കൈ പത്തു നക്കുന്നു


പത്താം നക്കലിൽ വയറൊന്നു കാളുന്നു

ആളുന്ന നെഞ്ചൊന്നു മോഹത്താൽ ചുടുന്നു

ഒന്നുകൂടെ, മകനൊന്നുകൂടെയുണ്ടെങ്കിൽ

നക്കാമായിരുന്നു കയ്യൊന്നുകൂടെ...



8 comments:

  1. മാത്റുത്വത്തിന്റെ ലോജിക് ഇനിയും കണ്ടു പിടിക്കപ്പെടേണ്ടതത്രെ.
    നല്ലത്. അഭിനന്ദനങ്ങൾ.

    ReplyDelete
  2. ബൂലോകത്തേയ്ക്ക് സ്വാഗതം

    ReplyDelete
  3. ജീവിതം കാലില്‍ ഭാരം കെട്ടി വലിക്കാന്‍ വിധിക്കപ്പെട്ട ഒന്നല്ലെ.
    എത്ര ഓടിയാലും ഒരടി നീങ്ങാത്ത ഒരു ജീവിതം

    ReplyDelete
  4. ഒരു കുഞ്ഞു കുറഞ്ഞെങ്കിൽ ആ ഉരുള എനിക്കുണ്ണാമായിരുന്നു എന്നു വിചാരിക്കാനറിയാത്ത ലോജിക് ലെസ്സ് മാത്രുത്വം. അപ്പോൾ പത്തിനുപകരം ഒമ്പതു ഉരുളകളേ ഒരു മാത്രുത്വം ഉരുട്ടിയുണ്ടാക്കൂ..

    ReplyDelete
  5. എത്ര നല്ല വരികള്‍...സത്യങ്ങള്‍....

    ReplyDelete
  6. നന്ദി, മൈത്രേയി.

    ReplyDelete
  7. ആദ്യത്തെ പോസ്റ്റുകള്‍ വായിക്കാന്‍ വളരെ ഇഷ്ടമാണ്.
    മുകിലിന്റെ തട്ടകത്തിലെ ആദ്യ പോസ്റ്റ്‌ കലക്കീട്ടുണ്ട്.
    ബാക്കി കൂടി വായിക്കട്ടെ.

    ReplyDelete
  8. marakatha oormakalil ee post kooticherkunnu

    ReplyDelete