Thursday, March 8, 2018

ഓര്‍ക്കാപ്പുറത്തെ അജ്ഞാത സൗഹൃദങ്ങള്‍

രാജീവ് ചൗക്ക് മെട്രോയില്‍ നിന്നാണു കയറിയത്. മെട്രോയില്‍ കയറുന്നതു പ്രത്യേക വിധത്തിലാണു. പെണ്‍ഗ്വിന്‍ പക്ഷിയെപ്പോലെ നടന്നു കയറണം. പുറകില്‍ നിന്നുള്ള തള്ളും  മുന്‍പിലെ സ്ഥലമില്ലായ്മയും ബാലന്‍സു ചെയ്യുന്നതു ആ നടത്തത്തിലാണു. അങ്ങനെ നിരങ്ങി നിരങ്ങി കയറിയപ്പോള്‍ കണ്ണുടക്കി..എന്റെ അതേ തലമുടി. കണ്ണുകള്‍.. പക്ഷേ വിരിഞ്ഞ വളരെ പരന്ന നെറ്റി.. താടിഭാഗം കൂര്‍ത്ത മുഖം. പുഞ്ചിരിച്ചു. ആ പുഞ്ചിരിയില്‍ ഒഴുകി അകത്തേക്കുകയറി ഫിറ്റ് ആയി, തിരക്കില്‍. പുറകില്‍ നിന്നു ശ്രദ്ധിച്ചു. ഉയരം അല്പം കുറവ്.

ഒരു നിമിഷം കഴിഞ്ഞപ്പോള്‍ എന്റെ കണ്ണുകള്‍ തുടരെ തോണ്ടിയതു കൊണ്ടാണോ എന്നറിയില്ല..പുറകോട്ടു തിരിഞ്ഞു മുഖം.  സുന്ദരി. 35 വയസ്സു കാണും..ഭംഗിയായി സാരിയുടുത്തിരിക്കുന്നു. ഓര്‍ത്തു.. മലയാളിയെന്ന്.പിന്നെ കണ്ടു കയ്യില്‍ ഒരു തമിഴ് വാരിക.  ഓക്കെ. അപ്പോള്‍ തമിഴ് നാട്ടുകാരിയാണു.

ആളുകള്‍ കയറി ഇറങ്ങി. ഉദ്യോഗ് ഭവന്‍. അവര്‍ മുന്നോട്ടു നീങ്ങി. ഇപ്പോള്‍ ഇറങ്ങുമായിരിക്കും. മെട്രോ വാതില്‍ തുറന്നു. അടഞ്ഞു. അവര്‍ ഇറങ്ങിയില്ല.

ആരോഗ്യമുള്ള ശരീരം.  ചുരുണ്ട മുടി.

ലോക് കല്യാണ്‍ മാര്‍ഗ്. മെട്രോ വാതില്‍ തുറന്നു. അവര്‍ ഇറങ്ങി. ഇറങ്ങുന്നതിനു മുമ്പ് തിരിഞ്ഞു നോക്കി. ആള്‍ക്കൂട്ടത്തിനിടയിലൂടെ ഒരു പുഞ്ചിരി എന്നെ വന്നു തൊട്ടു സല്ലപിച്ചു ഇറങ്ങിപ്പോയി.

ആ പുഞ്ചിരിയോടെ ഞാന്‍ ജോര്‍ ബാഗില്‍ ഇറങ്ങി.

ആ പുഞ്ചിരിയോടെ ഞാന്‍ ഫയലില്‍ ഒപ്പു വയ്ക്കുന്നു. ഇന്നത്തെ ഞാന്‍ ആ പുഞ്ചിരിയാവട്ടെ.

29 comments:

  1. 2010 മാര്‍ച്ച് 8 നു ആണു ഞാന്‍ ബ്ലോഗുലകത്തില്‍ ആദ്യ പോസ്റ്റ് ചെയ്യുന്നതു. 8 വര്‍ഷം.. ഇന്നും അന്നത്തെ സുഹൃത്തുക്കള്‍ സ്നേഹത്തോടെ ഒര്‍മ്മിപ്പിക്കുന്നു.. എന്താ മുകിലേ ചെയ്യാത്തത്... ആ സ്നേഹങ്ങളെ നമിക്കുന്നു..

    അവസാനം ജീവിതത്തില്‍ കിട്ടുന്ന ഒരു പിടി പുണ്യങ്ങളില്‍ അല്പം പുണ്യം ഇങ്ങനെ..

    ReplyDelete
  2. മുകിലേ ! നിങ്ങളുടെ തൂലികയ്ക്ക് ഇപ്പോഴും മൂർച്ചയുണ്ട്, തിളക്കമുണ്ട്, വെളിച്ചമുണ്ട്, സ്വന്ദര്യമുണ്ട്.കാത്തിരുന്നു വായിക്കാൻ വായനക്കാരനോർത്തു വച്ച അതേ ആകർഷണവുമുണ്ട്. തുടരാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു. ഫയലിൽ ഒപ്പുവച്ചു തുടങ്ങുന്ന പോരാട്ടം തുടർന്നു കൊണ്ടേയിരിക്കുന്നതിനാലാവാം മറ്റെല്ലാം പാർശ്വവൽക്കരിക്കപ്പെടുന്നത് എന്നു തന്നെ കരുതട്ടെ, ' എന്നേപ്പോലെ.! ഒരു നീട്ടോല കിട്ടുമ്പോൾ ഓടി എത്തുന്ന വായനാ സൗഹൃദങ്ങൾ ഇപ്പോഴും നിലനിൽക്കുന്നു എന്ന് ആശ്വസിച്ച് പേനയും കടലാസും എപ്പോഴും ഒരുക്കി വയ്ക്കുക.
    സ്നേഹപൂർവ്വം.

    ReplyDelete
    Replies
    1. നന്ദി .. ഈ സ്നേഹത്തിനു.. ഈ കരുതലിനു ഒരുപാട് സ്നേഹം തിരിച്ചും

      Delete
  3. പൂവിന്റെ മന്ദസ്മിതത്തിൽ കിടന്നുറങ്ങിയ കവിയുണ്ട്. പുഞ്ചിരിയിൽ ഫയൽ നോക്കിയ ഒരാളെ ആദ്യമായി കാണുകയാണ്. ഭാഗ്യവതി. നന്മകൾ നേരുന്നു. ഈ സൗഹൃദം എനിക്ക് വിലമതിക്കാനാവാത്തത്

    ReplyDelete
    Replies
    1. ഒരുപാട് നന്ദി. മാഷെ .
      സ്നേഹത്തോടെ

      Delete
  4. വായിച്ചു ഞാനും പുഞ്ചിരിക്കുന്നു.

    ReplyDelete
  5. മുകിലേ ഇപ്പോഴും ഞാന്‍ ഓര്‍ക്കുന്നു. ഞാന്‍ പിറ്റെ വര്‍ഷമാണ് ബൂലോകക്കാരി ആയത്. ഒറീസ്സയിലെ ഉണ്ണി മുകിലിന്‍റെ കവിത. ഒരിക്കലും അത് മരക്കില്ല. വരികള്‍ ഓര്‍ക്കുന്നില്ലെങ്കിലും അതിന്‍റ സാരാംശവും പേരും. പിന്നീടു നമ്മള്‍തകര്‍ത്തുവെച്ചെഴുത്തായിരുന്നല്ലോ. ഈവര്‍ം ഞാനും ഒരു പോസ്റ്റിട്ടു. ആര്‍ക്കും മെസ്സേജ് കൊടുത്തില്ല. ഇപ്പോള്‍ എല്ലാവരും fbയും whatsappഉം ഒക്കെയിലായി. ഞാന്‍ എഴുത്തിന്‍റെ കൂടെ സാമൂഹ്യപ്രവര്‍ത്തനത്തിലോട്ടും വഴിമാറി. ഇപ്പോള്‍ഗര്‍ഭിണിയായാല്‍ പതിച്ചിയെ തിരക്കുന്നതുപോലെയാണ് പ്രൈവറ്റിലെ വനിതാജീവനക്കാര്‍ എന്നെ വിളിക്കുന്നത്.

    ReplyDelete
    Replies
    1. ഹ ഹാ ..
      അറിയുന്നുണ്ടായിരുന്നു .
      എന്തായാലും എന്തെങ്കിലുമൊക്കെ ചെയ്യാനായല്ലോ. അതു വലിയ കാര്യമല്ലേ .
      കണ്ടപ്പോൾ ഓടി വന്നതിനു സന്തോഷം കേട്ടോ ..

      Delete
    2. haha..pathichiye thirakkumbole.....athu essential service alle..be happy...:)

      Delete
  6. സുസ്വാഗതം. . . 8 ത്തിനു ശേഷവും

    ReplyDelete
    Replies
    1. നന്ദി ട്ടോ. .
      എഴുതാറുണ്ടോ ?

      Delete
  7. ജീവിതമേ ഒരു പുഞ്ചിരിയാകട്ടെ

    ReplyDelete
    Replies
    1. നന്ദി മാഷെ. സുഖമാണോ..

      Delete
  8. വളരെ നന്നായിരിക്കുന്നു.

    ReplyDelete
  9. മുകിലേ, ഓർക്കുന്നു ആ സുവർണ്ണകാലങ്ങൾ ... മെട്രോയിലെ പുഞ്ചിരിയിൽ സൗഹൃദങ്ങൾ ഓർമിച്ചതിൽ വളരെ സന്തോഷം. ആ പുഞ്ചിരി മായാതെ എന്നും നിലനിൽക്കട്ടെ....

    ഒറീസ്സയിലെ ഉണ്ണി കൈയിലെത്തിയത് 2018 ൽ ....

    ReplyDelete
    Replies
    1. വളരെ സന്തോഷം.. എല്ലാവരും മനസ്സു കൊണ്ട് എത്ര അടുത്താണ്. .

      Delete
  10. ഇതാപ്പോ നന്നായതു ..ഫയലിൽ നോക്കി
    പുഞ്ചിരിക്കുന്ന ഒരു ഉദ്യോഗസ്ഥ ഇന്ദ്രപ്രസ്ഥത്തിൽ
    ഞങ്ങൾക്ക് കൂട്ടുണ്ട് എന്നു പറയാൻ തന്നെ ഒരന്തസ്സു
    അല്ലേ മുകിലേ....

    എന്നെ കൂടുതൽ സന്തോഷിപ്പിച്ചത് ഇങ്ങനെ ആരെങ്കിലും
    ഒരു പോസ്റ്റ് ഇട്ടാൽ പഴയ സുഹൃത്തുക്കൾ ഒരു ഹലോ
    പറയാൻ എങ്കിലും ഇവിടെ കാണുമല്ലോ എന്നതാണ്..

    സുപ്രീം കോടതി ദയാ മരണം അനുവദിക്കുന്ന സ്ഥിതി
    ആയി.ആരൊക്കെ എവിടെയൊക്കെ എന്നൊക്കെ കാണും
    എന്നു പറയാൻ പറ്റില്ല.മനസ്സിന്റെ ഒരു കോണിൽ ഈ
    ബ്ലോഗുലകവും ഈ സുഹൃത്തുക്കളും ഞാൻ എന്നും
    സൂക്ഷിക്കുന്നുണ്ട്.

    ReplyDelete
    Replies
    1. എന്നും കൂടെയുള്ള സുഹൃത്തിനു നന്ദി സ്നേഹം ..

      Delete
  11. Replies
    1. നന്ദി അനീഷ്..
      എഴുതാറില്ലേ? അതോ പക്ഷിക്കൂട്ടു മാത്രമേ ഉള്ളൂ?

      Delete
  12. ബ്ലോഗില്‍ എന്തെങ്കിലും എഴുതണം എന്ന് എപ്പോഴും കരുതും. ഇപ്പോഴും ആ കരുതല്‍ മാത്രമാണ് ബാക്കി....
    പുഞ്ചിരിയോടെ ആശംസകള്‍

    ReplyDelete
    Replies
    1. നന്ദി റാംജി വരവിനു.

      Delete
  13. ഇടക്കിടക്ക് ഈ പുഞ്ചിരി
    കാണുവാൻ ഞങ്ങളും കൊതിക്കുന്നു ...

    ReplyDelete
  14. വീണ്ടും തിരക്കുകളിൽ മുങ്ങി.
    ആകെ തകർന്ന ഒരവസ്ഥയാണ്.
    ആസിഫ..

    ReplyDelete
  15. പനിനീർപ്പൂ വിരിയും പോലൊരു ചിരി
    പാർവ്വണേന്ദുവിൻ പാൽപ്പുഞ്ചിരി പോ-
    ലകം കുളിരും ചിരി ചൊരിയട്ടെ നന്മകൾ
    മുകിലിൻ ഫയലിൻ താളുകളിൽ നിത്യം.

    ReplyDelete
  16. വാട്ട്സ് അപ്പിൽ ലിങ്ക് കണ്ടപ്പോൾ ഇതേപ്പുഞ്ചിരി എന്നിലൂറി!
    ആശംസകൾ

    ReplyDelete