Thursday, December 22, 2016

സാക്ഷി


ആരും ചിരിക്കുന്നുണ്ടായിരുന്നില്ല..
ഭാഗ്യം.
അമ്മ പറഞ്ഞു-
ബിപിയുണ്ട്..പ്രമേഹമാണു..
രാവിലെ മുതല്‍ വെള്ളം കുടിച്ചിട്ടില്ല
ക്യൂവിലാണു
ഒരാഴ്ചയായി മരുന്നു കഴിച്ചിട്ടില്ല
തല കറങ്ങുന്നു
നിലം തുടച്ചും പാത്രം മോറിയും
ഉണ്ടാക്കിയതാണു
അല്പമെങ്കിലും തിരിച്ചു തരണം..
പൊട്ടിയ തൊണ്ടയിലെ ചിതലരിച്ച വാക്കുകളോട്
കല്ലുമുഖവുമായി പുറം തിരിഞ്ഞിരുന്നവരെ
കാണികളായി ഉള്ളില്‍ നിന്നവരെ,
ഞാന്‍ ശവമടക്കിനു പോകുന്നു..
അമ്മേ നിനക്ക് ഞാന്‍ സാക്ഷി
നിര്‍ബന്ധിത മരണങ്ങള്‍ക്ക്
കാഹളമൂതിയവരേ,
അടയാത്ത കണ്ണുകള്‍
നിങ്ങള്‍ക്ക് സാക്ഷി..


6 comments:

  1. നിര്‍ബന്ധിത മരണങ്ങള്‍ക്ക്
    കാഹളമൂതിയവരേ,
    ഞാന്‍ ശവമടക്കിനു പോകുന്നു..
    ശക്തം!
    ആശംസകള്‍

    ReplyDelete
  2. ക്യൂവിലാണു
    ഒരാഴ്ചയായി മരുന്നു കഴിച്ചിട്ടില്ല
    തല കറങ്ങുന്നു
    നിലം തുടച്ചും പാത്രം
    മോറിയും ഉണ്ടാക്കിയതാണു
    അല്പമെങ്കിലും തിരിച്ചു തരണം..

    ReplyDelete
  3. ലാസ്റ്റ്‌ പോസ്റ്റിന്റെ ഒന്നാം വാർഷികം

    ReplyDelete