Thursday, January 16, 2020

ചൂളകളുടെ വേവ്


ദൈവത്തിന്റെ ആലയിൽ ചൂളകൾ അനവധി
ഒരുമിച്ചു വേവുന്നുണ്ട്

പാകം നോക്കാൻ
ഉടയോനിടക്ക്
ചിലതൊക്കെ തുറന്നു നോക്കും
ചിലതു തൊട്ടു നോക്കും

ആ തൊടലിൽ ഒരു വർഗ്ഗീസ്
വിപ്ലവകാരിയാവും
ഒരു ജോൺസൺ ശില്പിയും

പാകമായി ചൂള തുറന്നാൽ
കുറെയെണ്ണം
വാരിയെല്ലുകൾ പൊത്തിപ്പിടിച്ചു
ചാടിയിറങ്ങി ഓടിക്കളയും

ഊരിയെടുക്കപെടാത്ത
വാരിയെല്ലുകൾ കുത്തിക്കയറി
ജീവിതാബദ്ധങ്ങളുടെ
ഘോഷയാത്രയാണു പിന്നെ

വേവു തികയാതെ ചാടിയതും
ഇറക്കി വിട്ടതും
ഒടിഞ്ഞും പൊടിഞ്ഞും തീരുന്നുണ്ട്.
അതൊക്കെ തട്ടിക്കൂട്ടി
വീണ്ടും മൂശയിലിടുന്നുണ്ട്
ഉടയോൻ

വേവു തികഞ്ഞും
ദൈവം തൊട്ടും
ഭൂമിയിലിറങ്ങിയ അപ്പാവികൾക്ക്
ദൈവം തന്നെ പോക്കറ്റിലിട്ടു കൊടുത്ത
ചില കിരീടങ്ങൾ
ഭാരം നിറച്ചു
പാതാളത്തിലേക്കു വലിക്കുന്നുണ്ട്

പൊങ്ങി വന്നാൽ
ഇവിടെയൊന്നും നിൽക്കില്ല
എണ്ണാം ഒന്ന് രണ്ട് മൂന്ന് ..
ആകാശ വിരിയിൽ, മേൽപാവിൽ
വീണ്ടുമൊരു വാർപ്പിലേക്കവരെ
ദൈവത്തിനും കിട്ടില്ല

വേവു മൂത്തു ഉറച്ചു പോയ
ചില കരിക്കട്ടികളുണ്ട്.
അസാധ്യമാണ്...
എങ്കിലും -
ആരെങ്കിലും കടഞ്ഞെടുത്താൽ
ഉരുക്കിന്റെ ശില്പമാവും .
അല്ലെങ്കിൽ ആർക്കെങ്കിലും മേടാൻ
വെറും ചുറ്റികകളും .

അങ്ങനെ..
സർക്കാരിന്റെ കാശു മുഴുവൻ ഇപ്പോൾ
ഗുഡ് ഗവേര്ണൻസിനു പോകുന്നതു
ചൂളയിലെ വേവിന്റെ പാകത്തിനാണ് .

17 comments:

  1. വേവു മൂത്തു ഉറച്ചു പോയ
    ചില കരിക്കട്ടികളുണ്ട്.
    അസാധ്യമാണ്...
    എങ്കിലും -
    ആരെങ്കിലും കടഞ്ഞെടുത്താൽ
    ഉരുക്കിന്റെ ശില്പമാവും .
    അല്ലെങ്കിൽ ആർക്കെങ്കിലും മേടാൻ
    വെറും ചുറ്റികകളും....
    🙂🙂🙂

    ReplyDelete
    Replies
    1. നന്ദി..ഓടി വന്നതിന് ..

      Delete
  2. മുകിലേയ്..
    അപ്പൊ നമ്മൾ വാരിയെല്ല് ഊരും മുൻപേ ചാടിപ്പോരാൻ പാടില്ല ലേ// അടുത്ത പ്രാവശ്യം ആകട്ടെ.ശരിയാക്കാം.
    പിന്നേയ് എനിക്ക് ചുറ്റിക അയാൽ മതി.
    സകലത്തിനേം
    പരുവപ്പെടുത്താൻ ഉള്ള ഒരു ഹിംസ്ര ചിന്ത
    ഉണ്ട് ഉള്ളിൽ.
    കവിതക്ക് സലാം

    ReplyDelete
  3. ദൈവത്തിന്റെ ആലയിൽ  അല്ല
    ആലയങ്ങളിൽ  വെച്ചാണ് ഇന്ന്  മറ്റുള്ള
    മനസ്സുകളെ ചൂളയിടാൻ പ്രാവീണ്യം നേടുന്നത് 

    ReplyDelete
  4. ശക്തമായ വരികൾ
    ആശംസകൾ

    ReplyDelete
  5. വേവു മൂത്തു ഉറച്ചു പോയ
    ചില കരിക്കട്ടികളുണ്ട്.... :)

    ReplyDelete
    Replies
    1. നന്ദി ട്ടോ .. വരവിന്

      Delete
  6. വേവ് മൂത്തിട്ടും കാർന്നോർ എടുക്കാൻ മറന്ന ചിലരുണ്ട്.. ആരുടെയോ സ്വപ്നങ്ങളിൽ വരുമെന്ന് നിനച്ച ചിലർ.. നന്നായി എഴുതി.. വീണ്ടും വരാം

    ReplyDelete
    Replies
    1. ഹാ ..ഹാ ..
      വരവിന് സ്നേഹം

      Delete
  7. വേവ് മൂക്കാതെ ഇറക്കി വിടുന്നത് കഷ്ടം... ഉടയോന്റെ തെറ്റ്... വേവ് മൂത്തിട്ട് മറന്നതും കഷ്ടം... അടുത്ത പോസ്റ്റിൽ കാണാം..

    ReplyDelete
  8. ഇറങ്ങി ഓടുന്നതോ..സ്നേഹം.. സന്തോഷം ട്ടോ

    ReplyDelete
  9. വേവു പാകത്തിൽ വരികൾ

    ReplyDelete