Saturday, April 23, 2016

വീര്‍ത്ത കുമ്പയോടെ, തംബോറടിച്ചു പാടുക നാം

ആഴത്തിലുള്ള ഗുഹയാണ്‍
ഇറങ്ങിയും കഷ്ടപ്പെട്ടു കയറിയും മടുത്തു മടുത്ത്
അവസാനം ഇറങ്ങിയപ്പോഴായിരുന്നു
മുകളിലേക്കു കയറിപ്പോകാനൊരു
കയറിന്റെ അറ്റം പിടിച്ചെടുത്തത്,
ഒരു പൊന്നുമോ ള്‍

താഴെ നിന്നു കാണുക
വീര്‍ത്ത കുമ്പയോടെ
തംബോറടിച്ചു പാടുക നാം..
നൂലേണികളിലൂടെ
പറന്നു പോകുന്ന കുഞ്ഞു തുമ്പികളെ നോക്കി,
വീര്‍ത്ത കുമ്പയോടെ
തംബോറടിച്ചു പാടിക്കൊണ്ടേയിരിക്കുക നാം..

11 comments:

  1. ആഴം പിടികിട്ടുന്നില്ലല്ലോ?!!
    ആശംസകള്‍

    ReplyDelete
  2. സമാന ഹൃദയ നിനക്കായ് പാടുന്നേൻ ,,എന്ന് സുഗതകുമാരി ടീച്ചർ എഴുതിയത് ഓർമ്മവരുന്നു ...ഈ കവിതയുടെ ഗ്രാഹ്യത അത്തരം സമാന ഹൃദയർക്കുള്ളതാണ് ,,
    അവരിൽ ഞാനില്ലെങ്കിലും
    നിൻ കൺ നനയുവതേതേതതിലെൻ കൺകൾ നനയുന്നു ...

    ReplyDelete
  3. വഴി തെറ്റി വന്നൊരു പാന്ഥന്‍ .പഴയൊരു ബ്ലോഗര്‍ .തമ്പോറിന്റെ ശബ്ദം പെരുമ്പറ പോലെ കാതില്‍ മുഴങ്ങിയപ്പോള്‍ കയറിയതാണ് .ആത്മാംശവും, ജീവാംശവും, സ്ത്രീത്വവും, സര്‍വോപരി അമ്മ മനസ്സും ഈ ചെറു വരികളുടെ ആഴങ്ങളില്‍ പരന്നു കിടക്കുന്നു. ആംഗലേയത്തിലായിരുന്നുവെങ്കില്‍ കൂടുതല്‍ ജനസമ്മതിയും, അംഗീകാരവും കിട്ടേണ്ടിയിരുന്ന കവിതയെ ഇങ്ങിനെ ഒതുക്കരുത് . തുറന്നു വിടണം വിശാല ലോകത്തിലേക്ക് .ഈ കവിതയ്ക്ക് ജന്മം നല്‍കിയ ചിന്തയുടെ തീ നാമ്പുകളെ അഭിനന്ദിക്കാതെ വയ്യ. ഭാവുകങ്ങള്‍.

    ReplyDelete
  4. വഴി തെറ്റി വന്നൊരു പാന്ഥന്‍ .പഴയൊരു ബ്ലോഗര്‍ .തമ്പോറിന്റെ ശബ്ദം പെരുമ്പറ പോലെ കാതില്‍ മുഴങ്ങിയപ്പോള്‍ കയറിയതാണ് .ആത്മാംശവും, ജീവാംശവും, സ്ത്രീത്വവും, സര്‍വോപരി അമ്മ മനസ്സും ഈ ചെറു വരികളുടെ ആഴങ്ങളില്‍ പരന്നു കിടക്കുന്നു. ആംഗലേയത്തിലായിരുന്നുവെങ്കില്‍ കൂടുതല്‍ ജനസമ്മതിയും, അംഗീകാരവും കിട്ടേണ്ടിയിരുന്ന കവിതയെ ഇങ്ങിനെ ഒതുക്കരുത് . തുറന്നു വിടണം വിശാല ലോകത്തിലേക്ക് .ഈ കവിതയ്ക്ക് ജന്മം നല്‍കിയ ചിന്തയുടെ തീ നാമ്പുകളെ അഭിനന്ദിക്കാതെ വയ്യ. ഭാവുകങ്ങള്‍.

    ReplyDelete