Monday, March 11, 2013


അമ്മയുടെ പിഴ

മകളെ-
കഴിയുമെങ്കിൽ
എനിക്കൊരു ജന്മം കൂടെ
തരിക നീ.

എന്റെ പിഴകളെണ്ണി
നിന്നെ കാത്തുരക്ഷിക്കാൻ
നീയെനിക്കു 
വരം തരിക.

അമ്മ പൊത്തിപ്പിടിച്ചില്ല
നിന്നെ-
കാത്തുസൂക്ഷിച്ചില്ല നിന്നെ
അമ്മയുടെ പിഴ

ലോകത്തിന്റെ കറുപ്പ്
നിന്നിൽ പതിച്ചതും
നീ കരുവാളിച്ചതും
നിന്നിൽ പുകഞ്ഞ
ഭീതിയുടെ തിരി
കത്തിക്കയറിയതും
അമ്മയുടെ പിഴ

കാത്തിരുന്നു
കാത്തുസൂക്ഷിക്കാൻ
ആവതില്ലാതെ പോയതും
ആറാമിന്ദ്രിയം
കണ്ണടച്ചിരുന്നതും
അമ്മയുടെ പിഴ-

മകളെ,
നീയമ്മയ്ക്കൊരു
ജന്മം കൂടെ
തരിക…

കണ്ണുനീരെണ്ണയിൽ
തെളിയുന്ന
ഈ ജന്മത്തിരിയിൽ
നിന്നെ കാത്തുകൊള്ളാൻ
ഒരവസരം കൂടെ
തരിക നീ

ഉള്ളിൽ കുമിയുന്ന
നൊമ്പരമർപ്പിച്ച്
നിന്റെ പാദങ്ങൾ
ഞാൻ കഴുകാം.

കബളിപ്പിക്കപ്പെടുന്ന
അമ്മത്വം-
പൊറുക്കാത്ത ഈ നോവ്
അസ്തമിക്കാത്ത ഈ നീറൽ
തീരാത്ത ഈ മുറിവ്
നിന്റെ പാദാർപ്പണം
അമ്മയുടെ ജീവന്റെ
പിഴയർപ്പണം..


44 comments:

  1. എന്റെ മനസ്സില്‍നിന്നും കട്ടെടുത്ത കവിത......:(

    ReplyDelete
  2. മാറ്റം ഇല്ലാത്ത കാലത്തിന്റെ മാറ്റം
    ഇല്ലാത്ത തുടരുന്ന വേദനകള്‍ അല്ലെ ??

    ബ്ലോഗിന്റെ മൂന്നാം വാര്‍ഷികത്തിന്
    ആശംസകള്‍

    ReplyDelete
  3. Even though it's your old poem the theme will be always new in this contemporary world. It's a tragic situation of Mother's mind in our country. What this poem can do to change the "Evil minds and thoughts"???

    ReplyDelete
  4. നന്നായിട്ടുണ്ട്.

    ReplyDelete
  5. തൻ കുഞ്ഞു പോലും പൊൻ കുഞ്ഞല്ലെങ്കിൽ...??..!!!

    നല്ല കവിത

    ശുഭാശംസകൾ....

    ReplyDelete
  6. മനസ്സറിഞ്ഞെഴുതിയ വരികള്‍ക്ക് മനസ്സ് നിറയുന്ന അഭിനന്ദനങ്ങള്‍

    ReplyDelete

  7. പ്രിയപ്പെട്ട മുകില്‍,

    മൂന്നാം വാര്‍ഷികാശംസകള്‍ !

    ഇനിയും എഴുത്തിന്റെ ലോകത്തില്‍ ഉയരങ്ങളില്‍ എത്തട്ടെ .

    സമകാലീന പ്രസക്സ്തിയുള്ള വിഷയം ഹൃദയസ്പര്‍ശിയായി എഴുതി.

    ഹാര്ദമായ അഭിനന്ദനങ്ങള്‍ !

    സസ്നേഹം,

    അനു

    ReplyDelete
  8. അമ്മയുടെ വേദന ലോകത്തിന്‍റെ ദുഃഖമായി മാറുന്നു! ഹൃദയസ്പര്‍ശിയായ കവിത.
    ആശംസകള്‍

    ReplyDelete
  9. നൊന്ത് വേവുന്ന ഒരു അമ്മമനസ്സുണ്ട് കവിതയില്‍, നന്നായെഴുതി മുകില്‍

    ReplyDelete
  10. ഇത്തരമൊരു ഹൃദയഭേദകമായ വിലാപം റീപോസ്റ്റ് ചെയ്യപ്പെടാതിരിക്കാൻ,എഴുതപ്പെടാതിരിക്കാൻ ഇനി എത്ര കാലം കഴിയണം?

    ReplyDelete
  11. നന്നായിട്ടുണ്ടു് . ആശംസകൾ

    ReplyDelete
  12. കാലികമായ കവിത കാലത്തോട് കലഹിച്ചു കൊണ്ടിരിക്കും
    കലാക്കാലവും ..!

    ReplyDelete
  13. അമ്മയുടെ വിലാപം......
    മൂന്നാമത്തെ വാര്‍ഷികം ആണല്ലേ !!! ആശംസകള്‍. വീണ്ടും എഴുതുക.

    ReplyDelete
  14. മകളെ,
    നീയമ്മയ്ക്കൊരു
    ജന്മം കൂടെ
    തരിക…

    ഒന്നും അമ്മയുടെ പിഴയല്ല. എന്നിട്ടും പിഴച്ച കാലത്തിന്റെ പാപക്കറ കഴുകാന്‍ അമ്മ സ്വയം കുറ്റം ഏറ്റെടുക്കുന്നു. അമ്മ ഹൃദയം വിശ്വലോകത്തോളം വിശാലം.

    ബ്ലോഗിന് എല്ലാ ആശംസകളും.

    ReplyDelete
  15. കാലത്തിന്റെ പാപം തന്നെത്താൻ ഏറ്റെടുക്കുന്ന അമ്മ മനസ്സ്.....വാർഷികത്തിനു ആശംസകൾ

    ReplyDelete
  16. കാലമാപിനിയില്‍ മുകിലേ നീ പെയ്തു നിറയുക

    ReplyDelete
  17. അമ്മമനസ്സോളം ആഴമുള്ള കടലേതാണ്

    ഈ വരികള്‍ക്ക് എന്റെ നല്ല നമസ്ക്കാരം

    ReplyDelete
  18. അഭിനന്ദനങ്ങള്‍

    ReplyDelete
  19. ഇനിയൊരു ജന്മം പൂത്താലും ..
    നിന്നേ പൊതിയുവാനാകില്ല കഴുക കണ്ണുകളില്‍ നിന്ന് ..
    എത്രയെത്ര കോട്ടകള്‍ കെട്ടിയാലും
    തടയുവാനാകില്ല കാമത്തിന്റെ ഉള്‍ചൂടുകളേ ..!
    നിനക്കിനി ജന്മമേകാന്‍ എനിക്കാകാതിരിക്കട്ടെ
    എന്നൊരൊറ്റ പ്രാര്‍ത്ഥന മാത്രം ...!
    "ആ പിഞ്ചു കുട്ടിയുടെയുടെ അമ്മയുമായി പ്രതിക്ക്
    മുന്‍ പരിചയമെന്ന് നാട്ടുവാര്‍ത്ത " സത്യമോ തേറ്റൊ ആര്‍ക്കറിയാം ..!
    ഏതായാലും ഇരകള്‍ എന്നും ഇരകള്‍ മാത്രം ...

    ReplyDelete
  20. അമ്മ മനസ്സേ..വന്ദനം

    ReplyDelete

  21. മകള്‍ അമ്മയാകുമ്പോഴും ഈ പിഴ പാടാതിരിക്കട്ടെ.
    ആയിരം അമ്മ മനസ്സുകള്‍ക്ക് ആശംസകള്‍!

    ReplyDelete
  22. അമ്മയെയാണ് എളുപ്പം, കുറ്റപ്പെടുത്താന്‍ അല്ലെങ്കില്‍ കുറ്റം ഏല്‍ക്കാന്‍.....?
    ആദ്യം ഞാനിത് വായിച്ചിരുന്നു എന്നോര്‍ക്കുന്നു.
    അതിനുശേഷം രണ്ടു വര്ഷം ആയോ?
    എന്തൊരു പോക്കാ ഈ കാലത്തിന്റെ.
    കവിതക്ക് ആദ്യം എഴുതിയിരുന്നപ്പോള്‍ ഉണ്ടായ അഭിപ്രായം ഇപ്പോള്‍ മാറിയേക്കാന്‍ വഴിയുണ്ട്.
    കാലം മാറുന്നതിന് അനുസരിച്ച് അര്ത്ഥവ്യത്യാസവും സംഭവിക്കാമല്ലോ.

    ReplyDelete
  23. എന്താണാവോ അമ്മ ചെയ്ത പിഴ..?

    ReplyDelete
  24. എഴുത്തുകാരുടെ ആകുലതകളെക്കുറിച്ചാണല്ലേ ഇപ്പോൾ ചർച്ചകൾ. ഈ കവിത ആ ചർച്ചയിൽ ഒരു അപവാദമായി മാറുന്നു

    ReplyDelete
  25. വിങ്ങുന്ന വരികള്‍

    ReplyDelete
  26. അമ്മയുടെ ജീവന്റെ പിഴയർപ്പണം... കാലത്തിന്റെ പിഴ സ്വയം ഏല്‍ക്കുന്ന എത്രയോ അമ്മമാര്‍ക്ക് വേണ്ടിയാണ് ഈ വരികള്‍ ...ആശംസകള്‍ മുകില്‍ ... ഇനിയും ഇനിയും .മനസ്സുപകര്‍ത്തുന്ന മുകിലിന്റെ അക്ഷരമഴ നനയാന്‍ ഞാന്‍ വരും.

    ReplyDelete
  27. രണ്ടാമതൊരവസരം കിട്ടാത്ത ചില കാര്യങ്ങള്‍

    ReplyDelete
  28. അമ്മേ മാപ്പ് നല്കൂ..... നല്ല വരികൾ ...

    ReplyDelete
  29. ഞാൻ വായിച്ചു പോകും , നിരർത്ഥ കമായ അഭിപ്രായങ്ങൾ പറഞ്ഞ് കവിതയെ കളിയാക്കേണ്ട എന്ന് കരുതി ഒന്നും മിണ്ടാറില്ല .
    ബ്ലോഗെഴുത്തിന്റെ മൂന്നാം വർഷത്തിന് സ്നേഹാശംസകൾ മുകിൽ .
    ഇനിയും ഒത്തിരി എഴുതാൻ കഴിയട്ടെ

    ReplyDelete
  30. സർവ്വം സഹയായ അമ്മ . നല്ല കവിത . ആശംസകൾ

    ReplyDelete
  31. ഇമ്മാതിരി ഒരു സങ്കടക്കരച്ചില്‍ കേള്‍ക്കാതിരിക്കാന്‍ എത്ര കാലം കഴിയണമിനി...


    മൂന്നു കൊല്ലമായോ മുകില്‍ പെയ്യാന്‍ തുടങ്ങീട്ട്...... ഇനിയും പെയ്തു നിറയുക...നിറഞ്ഞ് ഒഴുകുക.... എല്ലാ ആശംസകളും...

    ReplyDelete
  32. ഹൃദയത്തില്‍ തൊട്ട രചന ,ഭാവുകങ്ങള്‍

    ReplyDelete
  33. വായിച്ചു,
    നല്ല കവിത.
    "മകളെ,
    നീയമ്മയ്ക്കൊരു
    ജന്മം കൂടെ
    തരിക…"
    ഈ വരികള്‍, വരികള്‍ക്ക് അപ്പുറത്തേയ്ക്ക് പോകുന്നതായി തോന്നി.

    ReplyDelete
  34. "കണ്ണുനീരെണ്ണയിൽ
    തെളിയുന്ന
    ഈ ജന്മത്തിരിയിൽ..."

    ലോകത്തിന്റെ കറുപ്പ്‌ സ്വന്തം മകളിൽ പതിക്കുമ്പോൾ നിസ്സഹായരായി എല്ലാ അമ്മമാർക്കും പറയാനുള്ളത്‌.. എന്തൊരു കാലം!

    പ്രസക്തം, ശക്തം.

    ReplyDelete
  35. മകൾ നാശത്തിൽ പെട്ടതിന്റെ കുറ്റബോധമാണോ ഒരമ്മ ഇങ്ങനെ
    പശ്ചാത്തപിക്കാൻ കാരണം. എന്തായാലും അമ്മ അമ്മ തെന്നെ.
    വേറെ ആരും സ്വ ജീവിതം ആര്ക്കും വേണ്ടി ഹൊമിക്കില്ല.
    അതാണ്‌ അമ്മയുടെ മഹത്വം

    ഭാവുകങ്ങൾ നേരുന്നു

    www.ettavattam.blogspot.com

    ReplyDelete
  36. ഒരമ്മ മനസ്സിന്റെ വിങ്ങലുകള്‍ കുറിച്ചിട്ട ഈ മികച്ച വരികള്‍ വായിക്കാന്‍ വൈകി.

    അര്‍ത്ഥവത്തായ കവിത. പുതിയ പോസ്റ്റ്‌ ഇടുമ്പോള്‍ ഒരു മെയില്‍ ഇടൂ മുകിലെ .....

    ReplyDelete
  37. മാതൃത്വം അതിനോളം വലുത് എന്തുണ്ട്?
    നല്ല വരികൾ.

    ReplyDelete
  38. ഇത് പ്രാര്‍ത്ഥനയാണ്,കുമ്പസാരമാണ്,ഇത് എന്‍റെ ഭാര്യ ഇടക്കിടെ ഉയര്‍ത്തുന്ന വിലാപവുമാണ്.

    ReplyDelete
  39. അമ്മ മനസിle
    വിങ്ങുന്ന കനലുകൾ അനുവാചകന്റെ
    മനസിലേക്ക് തീമഴയായ് പൊയ്തു തുടങ്ങുന്നു !!
    ഭാവുകങ്ങൾ

    ReplyDelete
  40. മുകിൽ..നന്നായിരിക്കുന്നു.... അമ്മത്വം വേണമെങ്കിൽ അമ്മത്തം ആക്കാം...

    ReplyDelete