Monday, December 17, 2012

ഭൂമി ധ്യാനിക്കപ്പെടുകയാണുഇരു കൈകളാല്‍ കാതുപൊത്തി
കണ്ണുകളടച്ച്
പാതിരാവിന്റെ നിശ്ശബ്ദതകളില്‍
ഭൂമി ധ്യാനിക്കപ്പെടുകയാണു

തകര്‍ന്നുടഞ്ഞ കൊളാഷുകളുടെ
കാല്‍നടകളില്‍
കറുത്ത ചില്ലുമുറികളില്‍
തിരുമനഃപ്രതിഷ്ഠ

അകത്തുകൊല്ലപ്പെടുന്ന പന്നിയുടെ കരച്ചില്‍
കാഴ്ചകൂടാതെ, അറുംകൊല
പുറത്തുവിളിച്ചറിയിക്കുന്നതുപോലെ
മരണത്തിന്റെ കുഴല്‍ വിളികള്‍
അകത്തളങ്ങളില്‍ നിന്നു പുറത്തേക്ക്
ധ്യാനിക്കപ്പെടുകയാണു

ഭയന്നു വട്ടച്ച കണ്ണുകളുള്ള
പെണ്‍കുഞ്ഞുങ്ങള്‍
ഇരുട്ടേ, നീയെന്ന കണ്ണാടിയില്‍
മുഖം നോക്കുന്നത്-

കറുത്ത കരിന്തുടകളില്‍,
ഒലിച്ചിറങ്ങിയ കീറല്‍ വടുക്കളുമായി
തകര്‍ന്ന ബിംബം
അജന്തക്കരികില്‍,
ഇന്നിന്റെ ശില്പം

ചുട്ടെടുത്ത കുഞ്ഞുടലുകള്‍
പല്ലില്‍ കോര്‍ത്ത
ഭൂപടങ്ങള്‍,
മുഖചിത്രങ്ങളോടെ
റെഡ് ലൈറ്റുകളില്‍
വന്യമായി സര്‍ക്കസു കളിച്ച്
ഭയം മാത്രം മുട്ടയിടുന്ന
വികൃതജീവിയാക്കി
ജീവനെ തുടലിലിടുന്നു

അര്‍ബുദത്തിന്റെ കരളല്‍
അയലങ്ങളിലെ വാവല്‍ച്ചിറകടികളില്‍
ഊറിച്ചിരിക്കുന്ന ധ്വനികള്‍
തൂങ്ങിയാടുന്ന കൂട്ടമണികളില്‍
തകര്‍ത്തു കൊട്ടുന്ന തിരുമണ്ഡലങ്ങളില്‍
ഭൂമി-
ധ്യാനിക്കപ്പെടുകയാണു..


44 comments:

 1. Chechi very good.one of the best poems

  ReplyDelete
 2. Chechi very good.one of the best poems

  ReplyDelete
 3. വേദനകളെ ഉള്ളില്‍ ഒതുക്കി
  പുറത്തേക്കു വിടുന്ന നിശ്വാസങ്ങളില്‍
  ചുട്ടു പൊള്ളുന്ന ഭൂമിയുടെ കത്തിക്കരിയുന്ന
  മനസ്സിന്റെ ചൂടും പുറന്തള്ളപ്പെടുന്നു....
  ഹ കഷ്ടം..ഭൂമി ധ്യാനിക്കയോ മനം
  നൊന്തു കരയുകയോ???

  മനസ്സില്‍ തുളച്ചു കയറുന്ന ചിന്തകള്‍
  മുകില്‍..ആശംസകള്‍..

  ReplyDelete
 4. ഭൂമി ധ്യാനിക്കട്ടെ...മൌനനൊമ്പരങ്ങളൊതുക്കി അമ്മ ധ്യാനിക്കട്ടെ....ആ വല്‍ക്കലമൊരിക്കലുടയും...ആ മൌനനൊമ്പരങ്ങള്‍ അണപൊട്ടിയൊഴുകും...

  നന്നായിരിക്കുന്നു...ആനുകാലികങ്ങള്‍ കൂട്ടിയിണക്കി ഭൂമിയുടെ അവസ്ഥ വരച്ചിട്ടത് വാക്കുകളിലൂടെയെങ്കിലും പതിയുന്നത് മനസ്സുകളിലാണ്...അനുവാചക ഹൃദയങ്ങളില്‍...

  അഭിനന്ദനങ്ങള്‍....ആശംസകള്‍...

  ReplyDelete
 5. ധ്യാനത്തിൽ നിന്നും അവൾ ഉണരുന്ന് അവൾ സംഹാരതാണ്ഡവമാടും

  ReplyDelete
 6. നല്ല വരികള്‍ ചേച്ചീ...


  ക്രിസ്തുമസ്സ് - നവവത്സര ആശംസകള്‍ !

  ReplyDelete
 7. ഭൂമി ധ്യാനിക്കപ്പെടുകയാണ്, ഇവിടെ കവിതയും...

  ReplyDelete
 8. ഭ്രമണപഥം വഴി ധ്രുത ചലനങ്ങളാൽ
  സൂര്യനെ ചുറ്റുമ്പോൾ........

  നല്ല കവിത...

  ശുഭാശംസകൾ......

  ReplyDelete
 9. പകലിന്റെ മാന്യതയ്ക്ക്‌ ഇരുളിന്റെ മുഖമൂടിയണിഞ്ഞു ധ്യാനിക്കുന്നു.

  ReplyDelete
 10. അഭിനന്ദനങ്ങള്‍....ആശംസകള്‍...

  ReplyDelete
 11. വളരെ നൂതനമായ ബിംബങ്ങളാല്‍ വളരെ ഭാവാത്മകമായി എഴുതി.
  ചെറിയൊരു ഇടവേളയ്ക്കു ശേഷമെങ്കിലും മുകിലിന്റെ കവിത കൂടുതല്‍ കരുത്താര്‍ജ്ജിക്കുന്നു.
  അഭിനന്ദനങ്ങള്‍.

  ReplyDelete
 12. ഇന്നിന്റെ ശില്പം.

  മൂല്യശോഷണവും അക്രമവും അധാര്‍മ്മികതയും ദുര്‍ബലന് മേല്‍ ജയം നേടുന്ന കാട്ടുനീതിയും പുതിയ ലോകക്രമത്തിന്റെ നീതി ശാസ്ത്രമായി മാറിയിരിക്കുന്നു.

  തെരുവില്‍ മരിച്ചു വീഴുന്ന കുഞ്ഞു കുരുന്നുകളുടെ തലയെണ്ണി വിജയം ആഘോഷിക്കുന്ന കാട്ടാള വര്‍ഗ്ഗം.

  ReplyDelete
 13. ഭയന്നു വട്ടച്ച കണ്ണുകളുള്ള
  പെണ്‍കുഞ്ഞുങ്ങള്‍
  ഇരുട്ടേ, നീയെന്ന കണ്ണാടിയില്‍
  മുഖം നോക്കുന്നത്-
  ..എല്ലാം നല്ല വരികള്‍

  ReplyDelete
 14. അയലങ്ങളിലെ വാവല്‍ച്ചിറകടികളില്‍
  ഊറിച്ചിരിക്കുന്ന ധ്വനികള്‍
  തൂങ്ങിയാടുന്ന കൂട്ടമണികളില്‍
  തകര്‍ത്തു കൊട്ടുന്ന തിരുമണ്ഡലങ്ങളില്‍
  ഭൂമി-ധ്യാനിക്കപ്പെടുകയാണു.... ഇന്നിന്റെ ദുരവസ്ഥ ഇതിലും ഭംഗിയായി ഞാന്‍ വായിച്ചതോര്‍ക്കുന്നില്ല...നന്നായി ചിന്തിപ്പിച്ചു എന്നെ.... വളരെ നന്നായി ഇന്നിന്റെ ശില്‍പ്പത്തെ ഇവിടെ മുകില്‍ കിളി കൊത്തി വയ്ച്ചിരിയ്ക്കുന്നു ..... ധ്യാനിയ്ക്കപ്പെടുന്ന ഭൂമിയിലെ ഞാനാകുന്ന നിസ്സഹായ ജീവന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍.

  ReplyDelete
 15. ശക്തിയോടെ ഉണരാനുള്ള ധ്യാനം.
  ചിന്തകള്‍ക്ക് മൂര്‍ച്ച കൂട്ടുന്ന വരികള്‍

  ReplyDelete
 16. കരുത്തുള്ള രചന.. കാമ്പുള്ളതും..

  ReplyDelete
 17. ഭൂമി ധ്യാനിക്കപ്പെടുകയാണ്,കണ്ണുപൊത്തി,കാതുകളടച്ച്.........
  മനുഷ്യന്‍ കാട്ടിക്കൂട്ടുന്ന തിന്മകളില്‍ മനംനൊന്ത്......
  ഉള്ളില്‍ തട്ടുന്ന ശക്തമായ വരികള്‍
  ആശംസകള്‍

  ReplyDelete
 18. പ്രിയ ചേച്ചി,
  നല്ല വരികള്‍ നല്ല കവിത. ആശംസകള്‍ !
  സ്നേഹത്തോടെ,
  ഗിരീഷ്‌

  ReplyDelete
 19. ''ചുട്ടെടുത്ത കുഞ്ഞുടലുകള്‍
  പല്ലില്‍ കോര്‍ത്ത
  ഭൂപടങ്ങള്‍''

  ഈ വരികളിലൊഴികെ, ഞാനീ കവിതക്കു പുറത്താണ് മുകില്‍......

  ReplyDelete
 20. ചുട്ടെടുത്ത കുഞ്ഞുടലുകള്‍
  പല്ലില്‍ കോര്‍ത്ത
  ഭൂപടങ്ങള്‍,
  മുഖചിത്രങ്ങളോടെ
  റെഡ് ലൈറ്റുകളില്‍
  വന്യമായി സര്‍ക്കസു കളിച്ച്
  ഭയം മാത്രം മുട്ടയിടുന്ന
  വികൃതജീവിയാക്കി
  ജീവനെ തുടലിലിടുന്നു....aasamsakal

  ReplyDelete
 21. ഭയന്നു വട്ടച്ച കണ്ണുകളുള്ള
  പെണ്‍കുഞ്ഞുങ്ങള്‍
  ഇരുട്ടേ, നീയെന്ന കണ്ണാടിയില്‍
  മുഖം നോക്കുന്നത്-
  ശരിയാണ്. ഇന്നും കേട്ടു ദില്ലിയില്‍ ബസ്സിലിരുന്ന പെണ്‍കുട്ടിയെ ഡ്രൈവറുതുടങ്ങി പതിനൊന്നുപേര്‍...ബാക്കി പറയാന്‍ വാക്കുകളില്ല....

  ReplyDelete
 22. Mukil, i am a fan of you and your poems. A poem should be a message, a theme should be in it and of course easily understandable, it may be my illiteracy i didn't get the essence and the inner meaning of this poem.

  ReplyDelete
 23. കരുത്തേറെ ഈ വരികള്‍ക്ക്. ആശംസകള്‍

  ReplyDelete
 24. ഭൂമി ധ്യാനിക്കുകയാണെന്നല്ല,ധ്യാനിക്കപ്പെടുകയാണെന്നാണല്ലോ ആവർത്തിച്ചു പറയുന്നത്.ഇന്നിന്റെ ഭീകരതയിൽ നിന്നു കൊണ്ട് എല്ലാ ഇരകളാലും ഭൂമി ധ്യാനിക്കപ്പെടുന്ന പോലെ തോന്നി. സർവ്വ ചരാചരങ്ങൾക്കും ഒപ്പം ഞാനും ഭൂമിയെ ധ്യാനിക്കാം.മനുഷ്യന്റെ,പ്രകൃതിയുടെ, മഹാദുരിതങ്ങൾക്കിടയിൽ ഉഴറിയലഞ്ഞും വിങ്ങിപ്പൊട്ടിയും ഇടയ്ക്കൊന്ന് ചാറിയും,പ്രകാശിച്ചും, ഇടിമുഴങ്ങിയും - കുഞ്ഞു മേഘമേ,നന്ദി.

  ReplyDelete
 25. ഭാവുകത്വം ഇഷ്ടപ്പെട്ടു.

  ReplyDelete
 26. കവിതയില് ഉജ്ജ്വലമായ ചില ബിംബങ്ങള് അവതരിപ്പിച്ചിരിക്കുന്നു.അകത്തുകൊല്ലപ്പെടുന്ന പന്നിയുടെ കരച്ചില് എന്നൊക്കെ എഴുതുന്നതിനു പകരം കൊല്ലപ്പെടുന്ന കറവ വറ്റിയമാടിന്റെ കരച്ചില് എന്നൊക്കെ എഴുതിയിരുന്നെങ്കില് കുറച്ചുകൂടൊക്കെ ഭാവുകത്വം ജനിപ്പിക്കാമായിരുന്നില്ലേ....വെറുതെ വായിച്ചപ്പോള് തോന്നിയതാണ്. നല്ല കവിത...ആശംസകള്

  ReplyDelete
 27. പ്രിയപ്പെട്ട മുകില്‍,

  മനസ്സിന്റെ വിങ്ങലുകള്‍ നീറിപ്പടരുന്നു. വരികള്‍ ഹൃദയത്തെ നോവിക്കുന്നു.

  ഇന്നത്തെ കാലത്തിന്റെ നേരുകള്‍.........,വല്ലാതെ വേദനിപ്പിക്കുന്നു.

  ആശംസകള്‍ !

  സസ്നേഹം,

  അനു

  ReplyDelete
 28. കുറെ പ്രാവശ്യമായി ഇവിടെ വന്നു പോകുന്നു. വല്ലാതെ നീറിപ്പിടിക്കുന്നതുകൊണ്ടാവാം എനിക്ക് ഒന്നും എഴുതാന്‍ വയ്യ.

  ReplyDelete
 29. "ധ്യാനിക്കപ്പെടുന്ന ഭൂമി ...."

  ചേച്ചി കവിത നന്നായിരിക്കുന്നു

  ReplyDelete
 30. Ashanthiyil ninnulla Dhyanathilekku...!

  Manoharam, Ashamsakal...!!!

  ReplyDelete
 31. ഭയന്നു വട്ടച്ച കണ്ണുകളുള്ള
  പെണ്‍കുഞ്ഞുങ്ങള്‍
  ഇരുട്ടേ, നീയെന്ന കണ്ണാടിയില്‍
  മുഖം നോക്കുന്നത്-ഇന്ന്‍ ഈ മരിച്ചു മരവിച്ച ദില്ലിയിലിരുന്ന് നമ്മളും....

  ReplyDelete
 32. കാതോർത്ത് കേൾക്കൂ...ഭൂമി ധ്യാനിക്കുകയല്ല!
  തേങ്ങുകയാണ്..കണ്ണീർ വറ്റിയ, കാഴ്ച മങ്ങിയ കണ്ണുകളിലിനി പ്രതീക്ഷകളില്ല!
  എന്നെയൊന്ന് കൊന്നുതരൂയെന്നല്ലേയാ അമ്മ വിലപിക്കുന്നത്?

  ReplyDelete
 33. നല്ല വരികള്‍ .. ആശംസകള്‍ ..

  ReplyDelete
 34. കുറെക്കാലമായി ബ്ലോഗില്‍ കറങ്ങാന്‍ സമയം കിട്ടാറില്ല. മുകിലിന്‍റെ സന്ദേശമാണ് ഉണര്‍ത്തിയത് . ഒപ്പം കവിത തരുന്ന സന്ദേശവും. .തീഷ്ണമായ ചിന്തയില്‍ നിന്നും കവിത വിരിയുമ്പോള്‍ വരികള്‍ക്ക് തീവ്രത കൂടും. അത് സ്വാഭാവികമായും ഈ കവിതയില്‍ സംഭവിച്ചിരിക്കുന്നു. ചുട്ടു പഴുത്ത വാക്കുകള്‍ അടുക്കി വെക്കുമ്പോള്‍ ശ്രദ്ധ ചെലുത്തിയില്ലെങ്കില്‍ കാവ്യ ഭംഗി നഷ്ടമാകും. അതും ഈ കവിതയില്‍ സംഭവിച്ചിട്ടുണ്ട്. ഇത്രയും ഗഹനമായ വരികള്‍ക്കിടയില്‍ കൊളാഷും, റെഡ്‌ ലൈറ്റും വേണ്ടായിരുന്നു. പകരം മലയാള പദങ്ങള്‍ തന്നെയായിരുന്നു ഭംഗി. പൊതുവേ നോക്കിയാല്‍ കവിത നന്നായിരിക്കുന്നു. ആഴത്തില്‍ പരതിയാല്‍ അപാകതകള്‍ പലതുണ്ട്. ഒന്നുകൂടി മനസ്സിരുത്തിയാല്‍ കൂടുതല്‍ മനോഹരമാകും. ഭാവുകങ്ങള്‍.. .

  ReplyDelete
 35. ധ്യാനിക്കപ്പെടുകയാണല്ലെ.. ധ്യാനിക്കുകയല്ല.. എങ്ങിനെയാണാവൊ ഏകാഗ്രത കിട്ടുക.. അതോ മരവിച്ചു പോയതാവുമൊ :(

  ReplyDelete
 36. കരുത്തുറ്റ കവിത

  ReplyDelete
 37. മനോഹരം..ധ്യാനിക്കപ്പെടുന്ന ഭൂമി.. ആശംസകൾ..

  ReplyDelete
 38. ഭൂമി ധ്യാനിക്കപ്പെടുകയാണ്. ആ വരിയാണ് എന്നെ ഇപ്പോഴും ചിന്തിപ്പിക്കുന്നത്

  ReplyDelete
 39. ധ്യാനം നടക്കട്ടെ...
  ആശംസകള്‍...

  ReplyDelete
 40. This comment has been removed by the author.

  ReplyDelete
 41. അകാല മരണത്തിനു മുന്‍പുള്ള ധ്യാനം
  ആ പാദങ്ങളില്‍ മിഴിനീര്‍തൂകി നമുക്കും നമസ്ക്കരിക്കാം

  ആശംസകള്‍ മുകില്‍

  ReplyDelete
 42. ഒരു പുസ്തകമായി ഈ ബ്ലോഗിലെ കവിതകൾ ഇറക്കിക്കൂടേ..

  ReplyDelete