Saturday, November 3, 2012

മക്കള്‍ എന്ന പുഞ്ചിരി




കര്‍മ്മകാണ്ഡത്തിന്റെ നൂലേണിച്ചുറ്റില്‍
വിശ്രമം തേടുന്ന ജീവിതപാതയില്‍
ഷിംലക്കരികിലായ് കുഫ്റിക്കയറ്റം
കുതിരക്കു പാങ്ങുള്ള കേറ്റിറക്കം

കല്ലിലും മണ്ണിലും ഇഴുകിയ പാതകള്‍
മേലോട്ടു താഴോട്ടൊഴുക്കിലൂടെ
മുന്നില്‍ കുതിരപ്പുറത്തു മകള്‍
പിന്നില്‍ കുതിരയും ഞാനും കയറ്റം

ഏതോ മകന്‍ മുന്നിലിറങ്ങിടുന്നു
പിന്നാലെയച്ഛന്‍ കുതിരപ്പുറത്ത്

വല്ലാതെ തിരിയുന്നൂ കുമാരന്‍ കഴുത്ത്
മകള്‍ക്കൊപ്പം ഡിഗ്രിക്കളവു കൂടി
ശാസനാനോട്ടത്തില്‍ അച്ഛന്‍ മുഖം
പിന്നയാള്‍ കണ്ടെന്റെ അമ്മമുഖം

ഒന്നു ശങ്കിച്ചു, തടഞ്ഞു നിന്ന്
എന്നിലെ പുഞ്ചിരി നാളം പകര്‍ന്നു

മക്കള്‍ എന്നൊരാ പുഞ്ചിരിയില്‍
തര്‍ജ്ജമ വേണ്ടാത്ത ലോകഭാഷ
മിണ്ടാതെ മിണ്ടി കടന്നു പോയി
നൈര്‍മ്മല്ല്യകാല്‍ത്താളം കൂടെയേറ്റി


39 comments:

  1. ഗണോതിയ്ക്ക് വച്ചത് കാക്ക് കൊണ്ടോണ്ട...
    ഞാന്‍ പിന്നെ വരാം. വിവരോള്ള വല്ലോരും അര്‍ത്ഥോം ആശ്യോം ഒക്കെ എഴുതൂല്ലോ. അപ്പോ ഒന്നൂടെ വായിക്കാം

    ReplyDelete
    Replies
    1. ഞാന്‍ പിന്നേം വന്നു. കമന്റുകള്‍ വായിച്ചു. കവിത പിന്നേം വായിച്ചു

      Delete
  2. പ്രിയ മുകിലേച്ചി,
    "മക്കള്‍ എന്നൊരാ പുഞ്ചിരിയില്‍
    തര്‍ജ്ജമ വേണ്ടാത്ത ലോകഭാഷ
    മിണ്ടാതെ മിണ്ടി കടന്നു പോയി
    നൈര്‍മ്മല്ല്യകാല്‍ത്താളം കൂടെയേറ്റി"

    ഇഷ്ട്ടമായി. ആശംസകള്‍
    സ്നേഹത്തോടെ,
    ഗിരീഷ്‌

    ReplyDelete
  3. വായിച്ചു.ഇനിയും വരാം.

    ReplyDelete
  4. കുതിരക്കുമാത്രം പാങ്ങുള്ള കേറ്റിറക്കത്തിലും കിട്ടീല്ലോ ഒരു സൌഹൃതം

    ആശംസകള്‍

    ReplyDelete
  5. അയാള്‍ത്തന്നെയാണ് അച്ഛനെന്ന പേരിനര്‍ഹന്‍ .അവന്റെ രക്ഷിതാവ് മിക്കപ്പോഴും നമ്മളുടെയും രക്ഷിതാവാകുന്നത് ഇങ്ങിനെയൊക്കെയാണ്.നേര്‍വഴി നയിക്കുന്നവര്‍ മനസ്സുകൊണ്ട് സമരസപ്പെട്ടുകൊണ്ടേയിരിക്കും,എവിടെയും എപ്പോഴും.

    ReplyDelete
  6. നല്ല സുന്ദരമായ അവതരണം...


    പുഞ്ചിരി, ഭാഷ ആവുമ്പോള്‍ സംഗീതം

    പോലെ നമുക്ക് അത് മനസ്സില്ലാകും..

    പക്ഷെ തിരിച്ചു അറിവ് ഉള്ള അച്ഛനും അമ്മയും

    മക്കളും തമ്മില്‍ ആവണം എന്ന് മാത്രം...


    ഒരു കവിതയുടെ 'സ്പാര്കും' ജനനവും..എത്ര

    ലളിതം..അത് വല്ലാതെ

    ഇഷ്ടപ്പെട്ടു..ആശംസകള്‍ മുകില്‍..

    ReplyDelete
  7. അത്ര ചെറിയ കവിതയല്ലല്ലോ...ഇമ്മിണി വലുതു തന്നെ കെട്ടൊ.ആശംസകൾ...

    ReplyDelete
  8. ഷിംലക്കരികിലായ് കുഫ്റിക്കയറ്റം എന്താണ് എന്ന് ഒരു കുറിപ്പ് കൊടുത്താല്‍ നന്നായിരിക്കും

    പുഞ്ചിരിയിലെ ക്രാഫ്റ്റ് ഇഷ്ട്ടമായി ...വളരെ സിമ്പിള്‍ എന്ന് പറയാമെങ്കിലും ഇതിലെ ക്രാഫ്റ്കൊണ്ട് എന്തോ ഒരു വ്യതിസ്തത തോനുന്നു

    ReplyDelete
  9. ഒരു പുഞ്ചിരിയിൽ എല്ലാം ഉണ്ട്,, നല്ല കവിത.

    ReplyDelete
  10. ആശയം ഇങ്ങിനെ.അച്ഛന്‍ മക്കള്‍ക്ക്‌ -അവരുടെ പുരോഗതിയില്‍ -ശാസനാ മൂര്‍ത്തമാവുമ്പോള്‍ -സമാശ്വാസത്തിന്റെ അമ്മസ്മിതം അവലംബതിന്റെ അത്താണിയാകുന്നു.ഇതെന്‍റെ ഊഹം. ഉള്‍ക്കാമ്പുള്ള കവിതയുടെ നാനാര്‍ത്ഥങ്ങള്‍ ചിലപ്പോള്‍ കവി ചിന്തിച്ചതിലും അപ്പുറമാകും.അകംനിറഞ്ഞ അഭിനന്ദനങ്ങള്‍!.... !
    'കുഫ്റിക്കയറ്റം'മനസ്സിലായില്ല.

    ReplyDelete
    Replies
    1. Shimla-yil ninnu 13 km dooreyulla oru hill station aanu Kufri. kayarippokaan kashtappadaanu. athukondu kuthirappurathaanu pokku. kuthirappurathu kayaraan aalkaarkkum oru chance.

      Delete
  11. മുകിലേ ... ഒരുപാട് ഇഷ്ടായി..
    ഇത് നടക്കുമ്പോ പുറകിലൊരു കുതിരപ്പുറത്തു
    ഞാനുമുണ്ടായിരുന്നോ എന്ന് തോന്നി
    വാക്കുകള്‍ ചിത്രമാവുന്നു ഇവിടെ, ആശംസകള്‍ ..

    ReplyDelete
  12. ഈ പുഞ്ചിരിയെന്നുമെന്നും നിലനിൽക്കട്ടേ...!

    ReplyDelete
  13. മിണ്ടാതെ മിണ്ടിയ പുഞ്ചിരി ഇഷ്ടായി.

    ReplyDelete
  14. കവിത പുഞ്ചിരിക്കുന്നു

    ReplyDelete
  15. Replies
    1. (പെൺ)കുട്ടികളെക്കുറിച്ചോർത്ത് വ്യാകുലപ്പെടാതിരിക്കാൻ കഴിയാത്ത ഒരു കാലത്ത് ഇതുപോലെ മക്കളെന്നോർത്ത് ഒരു പുഞ്ചിരി എത്ര ആശ്വാസപ്രദം. നല്ല കവിത.

      Delete
  16. നന്നായി ചേച്ചീ

    ReplyDelete
  17. അരുത് എന്നു ഒരു നോട്ടം കൊണ്ടു പറയാന്‍ അച്ഛനും അമ്മയ്കുമേ പറ്റുകയുള്ളു..
    നല്ല ചിന്തകള്‍ വിരിയുന്നു..
    ആശംസകള്‍

    ReplyDelete
  18. മക്കള്‍ എന്നൊരാ പുഞ്ചിരിയില്‍
    തര്‍ജ്ജമ വേണ്ടാത്ത ലോകഭാഷ
    മിണ്ടാതെ മിണ്ടി കടന്നു പോയി
    നൈര്‍മ്മല്ല്യകാല്‍ത്താളം കൂടെയേറ്റി
    നല്ല കവിത.

    ReplyDelete
  19. ഒരു മകന്റെ അച്ഛന്‍ മറ്റൊരു അമ്മയുടെ മകളെ ട്യൂണ്‍ ചെയ്യുന്നത് കണ്ട് "ആ പിള്ളാരല്ലേ..പോട്ടെ" എന്ന് കരുതി ചിരിച്ചു തള്ളിയതാണ് എന്നാണോ?. :)

    ReplyDelete
  20. അവസാനം വരെ എത്തിയപ്പോൾ എന്തോ മനസ്സിലായി..

    ReplyDelete
  21. മുകില്‍,കവിത നന്നായി.മക്കളെന്ന ആ പുഞ്ചിരിയുമിഷ്ടമായി

    ReplyDelete
  22. മുകിലെ ഞാനെന്ത പറയാ. ഗഹനമായി തോന്നുമെങ്കിലും മനസ്സിലാക്കുമ്പോള് പൂര്ണ്ണ തൃപ്തിയാണെനിയ്ക്ക് .... അത്തരമൊരു ശൈലിയാണ് മുകില് പക്ഷിയുടെത്...ആശംസകള്‍ മുകിലെ:)

    ReplyDelete
  23. കയറ്റിറക്കങ്ങളില്‍ വ്യത്യസ്ത ഡിഗ്രീകളില്‍ തിരിയുന്ന മുഖങ്ങള്‍ !!

    എന്തോ ... എനിക്ക് മുന്‍പ് വായിച്ച മുകില്‍ കവിതകളോളം ആയില്ല എന്നൊരു തോന്നല്‍.

    എന്നിലെ കവിതാസ്വാദകന്റെ കുഴപ്പമാകാം..

    ReplyDelete
  24. ഒരു പുഞ്ചിരി കണ്ടു നില്‍ക്കുന്നവരിലും.......;)

    ReplyDelete
  25. മക്കള്‍ എന്ന പുഞ്ചിരി വൈകി വന്നു ഞാനും വായിച്ചു..

    ReplyDelete
  26. കവിത ആസ്വദിച്ച കൊച്ച് ആരാധിക മെയിലയച്ചിരുന്നുവല്ലോ, അല്ലേ? അതിലപ്പുറം ഞാനെന്തു പറയാന്‍......

    ReplyDelete
  27. കൗമാരചാപല്ല്യങ്ങൾ.....അമ്മ മകളെ അറിയേണ്ട സമയം...

    ReplyDelete
  28. ഒരു ഫോട്ടോ ഗ്രാഫ് പോലെ വെക്തം

    ReplyDelete
  29. Janma Kandam...!

    Manoharam, Ashamsakal...!!!

    ReplyDelete
  30. കവിതയ്ക്കു മുമ്പില്‍ വായാടിത്തം വേണ്ട. നിന്നാല്‍ മതി തുളസിത്തറക്കു മുന്‍പിലെന്നപോല്‍.

    ReplyDelete