Sunday, June 17, 2012

രസതന്ത്ര കീര്‍ത്തനം





തലേന്നത്തെ പേറിന്റെ,
നോവൊതുങ്ങാ വയറുമായ്,
ഞാന്‍ ചുമക്കുന്ന ചുടുകട്ടകള്‍
വൈകീട്ടന്നമായ് വയറൊതുക്കീടണം
എന്നിട്ടു, ഞാനമ്മയായ് മുലയുമൂട്ടീടണം

തടഞ്ഞാലും നില്‍ക്കാതൊലിച്ചിറങ്ങും
ഒതുങ്ങാ ഗര്‍ഭപാത്രത്തുള്ളികള്‍
വേക്കുന്ന കാല്‍കളില്‍ പാഞ്ഞിറങ്ങി,
അന്നമായ്, മുലകളില്‍ പാലായി നിറയും
രസതന്ത്രമാണെന്റെയീ ദേശതന്ത്രം


72 comments:

  1. തലേന്നു പെറ്റ്, പിറ്റേന്നു ചുമടെടുക്കാന്‍ വരുന്ന സഹോദരിമാര്‍ക്കു വേണ്ടി.

    ReplyDelete
  2. തീഷ്ണമായ ഒരു യാഥാര്‍ത്ഥ്യം ..പേര്‍ ഒരസുഖമായി കൊണ്ടുനടക്കുന്ന അനങ്ങാക്കള്ളികള്‍ കണ്ടും വായിച്ചും പഠിക്കട്ടെ ..

    ReplyDelete
  3. എന്തൊക്കെ സഹിക്കേണ്ടിവന്നാലും....
    രസതന്ത്രമാണെന്റെയീ ദേശതന്ത്രം
    ഇഷ്ടായി.

    ReplyDelete
  4. "രസതന്ത്രമാണെന്‍റെയീ ദേശന്ത്രം"
    അങ്ങനെ എത്രയോ ദേശ മന്ത്രവും,ജീവ മന്ത്രവുമായി കഴിയുന്ന ജീവിതങ്ങള്‍!
    ചിന്തിപ്പിക്കുന്ന,വേദനിപ്പിക്കുന്ന കവിത.
    ആശംസകള്‍

    ReplyDelete
  5. ചോദിക്കുന്നതില്‍ ക്ഷമിക്കുക. ഒരാളെ ചൂണ്ടിക്കാണിക്കാമോ.

    ReplyDelete
    Replies
    1. ജസ്റ്റിന്‍, ഉവ്വ്. ഇതു ഇല്ലാത്ത കാര്യമല്ല. എന്തിനു വന്നു എന്ന ചോദ്യത്തിനു ലഭിച്ച ഉത്തരം "എന്തെങ്കിലും കഴിക്കണ്ടേ ദീദി കുഞ്ഞിനു കൊടുക്കാന്‍ മുലയില്‍ പാലുണ്ടാവാന്‍" എന്നതായിരുന്നു.

      Delete
    2. ജസ്റ്റിന്റെ സംശയത്തെയും,മുകിലിന്റെ മറുപടിയിലെ മാന്യമായ മിതത്വവും സന്തോഷത്തോടെ കാണുന്നു.
      പരമാര്‍ത്ഥങ്ങള്‍ ഉച്ചവെയിലെന്നപോലെ കണ്ണുപുളിപ്പിച്ച അവസരങ്ങളില്‍,നേര്‍ കാഴ്ച്ചയെ ജ്വരകല്പ്പനയെന്ന് അവിശ്വസിച്ചിട്ടുണ്ട് ഞാനും.

      Delete
  6. ഏട്ടിലപ്പടി പയറ്റിലിപ്പടി.

    ReplyDelete
  7. മുകിൽ .... നമ്മുക്കു മുന്നിൽ ധാരാളം പേരുണ്ട്, ഒരു ഉപമപോലെയും ഇതു കാണാം, ജീവിതത്തിന്റെ എല്ലാ കഷ്ടങ്ങളുടെയും പിറ്റേന്ന് വീണ്ടൂം ജീവിതത്തിന്റെ ഭാരം ചുമടായി വഹിക്കാൻ വിധിക്കപ്പെട്ടവർ.... ധാരാളം. ചൂണ്ടിക്കാണിക്കാനായി ഇടത്തും വലത്തും നോക്കു ജസ്റ്റിൻ,,,,, സ്ത്രീകൾ മാത്രമല്ല ജീവിതത്തിന്റെ ഭാരം പേറി നടക്കുന്നവർ ....എവിടെയും കാണാം.

    ReplyDelete
  8. മൂന്നോ നാലോ മണിക്കൂര്‍ കഴിയുമ്പോള്‍ ഇവിടെ ഗള്‍ഫില്‍ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ നിരങ്ങുന്നവരുണ്ട്.
    എണീറ്റു നടക്കരുതെന്നത് നമ്മള്‍ മലയാളികളുടെ നിര്‍ബന്ധമാണ്.
    വിശപ്പടക്കാന്‍ വഴിയില്ലെങ്കില്‍ പേറിനായി അവധി കൊടുക്കാനൊക്കില്ല. അങ്ങനെയുള്ളവരുമുണ്ട് എന്ന് ഊഹിക്കാം. അതിശയോക്തിക്ക് അതിന്റെതായ സ്ഥാനമേയുള്ളൂ.
    അഭിനന്ദനങ്ങള്‍...

    ReplyDelete
  9. വടക്കേയിന്ത്യന്‍ ഗ്രാമങ്ങളിലൂടെ ഒരിക്കലെങ്കിലും സഞ്ചരിച്ചിട്ടുള്ളവര്‍ക്ക് കാണാവുന്ന ജീവിതക്കാഴ്ചകള്‍ ...! കല്‍ക്കട്ട , ഗുവാഹട്ടി പോലുള്ള നഗരങ്ങളിലും അന്യമല്ലാത്ത കാഴ്ചകള്‍ , കണ്ണും ഹൃദയവും ഒരേപോലെ തുറന്നു വച്ചിരിക്കുന്നവര്‍ മാത്രം കാണുന്ന യാഥാര്‍ത്യങ്ങള്‍ ..!

    ReplyDelete
  10. ശരാശരി ഒരു ഇന്ത്യന്‍ പൗരന്‍ ഒരു ദിവസം കഴിയാന്‍ ഏറെ കുറഞ്ഞ ചെലവ് ഒരു ദിവസത്തേക്ക് 17 രൂപ അവന്റെ ഏറ്റവും കുറഞ്ഞ വരുമാനം 28 രൂപ എന്നൊക്കെ കണക്കാക്കുന്ന നമ്മുടെ തന്ത്രം വളരെ കഷ്ടം തന്നെ വേദന നിഴലിക്കുന്ന വരികള്‍

    ReplyDelete
  11. പെറ്റിട്ട് പത്താകുന്നതിന് മുമ്പ് ദാരിദ്ര്യം കൊണ്ട് കൊയ്യാൻ പോയ പെണ്ണുങ്ങൾ കേരളത്തിലുണ്ടായിരുന്നു.ഇന്നിത് ആരുടേയും കണ്ണിൽ പെടാതെ ചുടുകട്ട ചുമക്കുന്നു.കാലം മാറിയിട്ടും കോലം മാറിയിട്ടില്ലന്നു ചുരുക്കം.ഈ സത്യം വിളിച്ചു പറഞ്ഞ മുകിലിനു എന്റെ അഭിവാദ്യങ്ങൾ

    ReplyDelete
  12. നൂറുകോടിയിലധികം ജനങ്ങളുള്ള രാജ്യത്തു , നൂറു
    കോടിശ്വരന്മാരെ ചൂണ്ടി അഭിമാനം കൊള്ളുന്ന
    അധികാരി , ബുദ്ധിജീവി , മാദ്ധ്യമ വർഗ്ഗക്കാർ
    ഇതു വായിയ്ക്കട്ടെ . ശക്തിയുള്ള കവിത .

    ReplyDelete
  13. മേലാളന്മാർക്കൊരിക്കലും അറിയില്ലയിത്തരം ജീവിതഭാരം,,

    ReplyDelete
  14. നെല്ല് കുത്തുന്നതിനിടയില്‍ നോവ്‌ തോന്നി പോയി പെറ്റു വന്നു നെല്ല് കുത്ത് തുടര്‍ന്നിരുന്ന പഴയ കാലത്തെപ്പറ്റി മുത്തശ്ശി പറഞ്ഞു കേട്ടിട്ടുണ്ട്.
    അന്നത്തെ ജീവിതരീതിയും ആരോഗ്യവും അതായിരുന്നു.പത്തു മക്കളില്‍ കുറവുള്ളവര്‍ അപൂര്‍വമായിരുന്നു.
    പക്ഷെ ഇന്ന് സാധാരണക്കാര്‍ക്ക് പോലും ഒന്നോ രണ്ടോ മക്കളെ പെറ്റു വളര്‍ത്തുക എന്നത് കഠിന അധ്വാനമാകുമ്പോള്‍ താഴേക്കിടയിലുള്ളവരുടെ കാര്യം പറയണോ....?!!
    മുകില്‍ ഇത് പോലുള്ള കാഴ്ചകള്‍ പലരുടെയും കണ്ണില്‍ പെടാതെ പോകുന്നു എന്നതാണ് സത്യം .
    നന്നായി എഴുതി .

    ReplyDelete
  15. This comment has been removed by the author.

    ReplyDelete
  16. ee vedanakal ariyaathe oru kavithayum ezhuthappedaathirikkatte............best wishes.....you always vedanippikkunna kavayithri......!

    ReplyDelete
  17. യാഥാര്‍ത്ഥ്യം വളരെ ഭംഗിയായിത്തന്നെ വരച്ചു കാട്ടി. അഭിനന്ദനങ്ങൾ.

    ReplyDelete
  18. പ്രസവിച്ച് വലിയ താമസമില്ലാതെ ജോലിക്കു വരിക, ആര്‍ത്തവം പോലെ രണ്ടുമാസത്തിന്റെ ഗ്യാപ്പില്‍ ആണ്‍ കുഞ്ഞിന് വേണ്ടി ഗര്ഭ്ച്ഛിദ്രം നടത്തി പിറ്റേദിവസം ഒന്നുമില്ലാത്തപ്പോലെ ജോലിക്കുവരിക ഇതൊക്കെ ഇവിടെ സര്വ്വ്സാധാരണമാണ്‍.... ജോലിക്കുപോയില്ലെങ്കില്‍ വൈകുന്നേരം പുരുഷന് കള്ളുകുടിക്കാനുള്ള പണമെത്തിച്ചില്ലെങ്കില്‍ വീട്ടില്‍ വേറെ പെണ്ണുവരും. അതിലും ഭേദം ഇതാണെന്ന് തോന്നുന്നുണ്ടാവുമിവര്‍ക്ക്.......

    ReplyDelete
  19. annu ithe pole tv yil kandayirunnu garbiniyaaya oru stree oru nerathe aharathinu vendi sarkes kalikunnathu kandittu thanne vallandayi

    ReplyDelete
  20. ഉവ്വ് . ഞാന്‍ കുട്ടിക്കാലത്ത് കണ്ടിട്ടുണ്ട് . നിറവയറുമായി പണിക്കിറങ്ങി പാതിയായപ്പോള്‍ ഒരു മുണ്ട് മറയില്‍ പ്രസവിക്കുവാന്‍ പോയത്.
    അന്നവിചാരം തന്നെ അതിലെ രസതന്ത്രം. രസതന്ത്രത്തിലുപരി അത് ഒരു ജീവതന്ത്രം. നന്നായി കവിത. ആശംസകള്‍

    ReplyDelete
  21. പണ്ടൊക്കെ ഒരുമാതിരി എല്ലാ വീടുകളിലും അവസ്ഥ ഇങ്ങനൊക്കെ തന്നെ ആയിരുന്നു എന്ന് പണ്ടുള്ളവര്‍ പറഞ്ഞു കേട്ടിട്ടുണ്ട്. ആണുങ്ങളും പെണ്ണുങ്ങളും അതു പോലെ പണിയെടുക്കുന്ന കാലമായിരുന്നല്ലോ. ഇന്ന് കഥ കുറേയൊക്കെ മാറി. ഇതു പോലുള്ളവര്‍ ഇന്നുമുണ്ടെങ്കിലും നമ്മുടെ നാട്ടിലെങ്കിലും കണ്ടു കിട്ടാന്‍ എളുപ്പമല്ലാതായിരിയ്ക്കുന്നു.

    കവിത നന്നായി ചേച്ചീ.

    ReplyDelete
  22. മുകിലേ നല്ല കവിത...തീഷ്ണമായ വരികള്‍... ഇങ്ങനെയും ജീവിതങ്ങള്‍ ഉണ്ടെന്നുള്ളത് വളരെ കുറച്ചു പേര്‍ക്കേ അറിയൂ.

    ReplyDelete
  23. ആർക്കാ ചേച്ചീ ഒരാളെ ഉദാഹരണം കാണിക്കാനിത്ര തിടുക്കം ? നമ്മുടെ നാട്ടിലൂടൊന്നിറങ്ങി സഞ്ചരിച്ചാൽ പോരെ കാൽനടയായി.! ഇഷ്ടം പോലെ കാണാമല്ലോ തമിഴ്നാട്ടിൽ നിന്നും മറ്റും ഇവിടെ വന്ന് ജോലി ചെയ്യുന്ന,അങ്ങനെ കുട്ടികളെ വളർത്തുന്ന ദമ്പതിമ്മാരെ. നന്നായി പറഞ്ഞിരിക്കുന്നു ആ പൊള്ളുന്ന സത്യം.! ആശംസകൾ.

    ReplyDelete
    Replies
    1. @ മണ്ടൂസന്‍June 18, 2012 9:49 AM

      ''ആർക്കാ ചേച്ചീ ഒരാളെ ഉദാഹരണം കാണിക്കാനിത്ര തിടുക്കം ''?...............................

      മണ്ടൂസന്റെന്‍ അഭിപ്രായത്തിലെ അമിതാവേശത്തിനു നിര്‍ദ്ദാക്ഷിണ്ണ്യം മൂര്‍ദ്ദാബാദ്...

      Delete
  24. വളരെയേറെ ഇഷ്ടപ്പെട്ട നല്ലൊരു കവിത.............ഭക്വുകങ്ങൾ

    ReplyDelete
  25. “..തെക്കേമലയില്‍ കാടുവെട്ടാന്‍ പോയി. ഉച്ചയായപ്പഴാ എനിക്കു വല്ലായ്ക തൊടങ്ങീത്, പോരണവഴി പൈങ്ങരേന്ന് വൈറ്റാട്ടിയേം കൂട്ടിയാ വീട്ടിലെത്തീത്..അങ്ങനെ പെറ്റതാ നിന്റച്ചനെ ഞാന്‍..!!..”
    മുത്തശ്ശി എന്നോടു പണ്ടുപറഞ്ഞ കഥ..!

    വായനക്കാരന്റെ ഹൃദയത്തിലേക്ക് ചൂടുള്ള വേദനപകര്‍ത്തുന്ന എഴുത്തിലെ ഈ ‘തന്ത്രം’ ഇഷ്ട്ടായി.
    ആശംസകള്‍ നേരുന്നു..പുലരി

    ReplyDelete
  26. നമ്മള്‍ മലയാളികള്‍ക്കിടയിലേ ഒട്ടേറെ ഗര്‍ഭകാല ശുശ്രൂഷകള്‍ക്ക് സ്ഥാനമുള്ളൂ എന്ന് തോന്നുന്നു. അല്ലെങ്കില്‍ മലയാളികള്‍ക്ക് പൊതുവായും മറ്റു നാടുകളിലെ സമ്പന്നര്‍ക്കും എന്ന് കൂടെ വേണമെങ്കില്‍ വ്യാഖ്യാനിക്കാമെന്ന് തോന്നുന്നു. മലയാളിക്ക് ഈ കാര്യത്തില്‍ സമ്പന്നത എന്നത് ഒരു മാനദണ്ഢമല്ലതാനും. നാടോടികള്‍ ഒക്കെ പ്രസവം കഴിഞ്ഞ് അടക്കാകത്തികൊണ്ട് പൊക്കിള്‍ കൊടിയും മുറിച്ച് മറുപിള്ള തൊട്ടടുത്ത ചവറ്റുകൂനയിലേക്ക് വലിച്ചെറിഞ്ഞ് കൊച്ചിനെ തുണികൊണ്ട് തുടച്ച് എഴുന്നേറ്റ് നടന്നുപോകുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. തരിച്ചു നിന്നിട്ടുണ്ട്. ഇവിടെ നമുക്ക് പ്രസവാവധിയുള്‍പ്പെടെയുള്ളത് പോരാത്ത അവസ്ഥയാണെന്നത് മറ്റൊരു കാര്യം.. സാഹചര്യങ്ങള്‍ തന്നെ മനുഷ്യനെ ഇത്തരത്തില്‍ എത്തിക്കുന്നത്.
    വരികള്‍ മികച്ചു നില്‍ക്കുന്നു മുകില്‍..

    ReplyDelete
  27. കവിത പങ്കു വെച്ചത് ഇന്ത്യന്‍ ദാരിദ്ര്യത്തിന്റെ അനേക മുഖങ്ങളില്‍ ഒന്ന്. ആര്‍ക്കും പെട്ടെന്ന് മനസ്സിലാകും വിധം ലളിതമായി പറഞ്ഞു.

    കവിതയിലെ ആദ്യ വരിയോട്‌ വിയോജിപ്പ്. "ഇന്നലത്തെ മഴയുടെ, ഇന്നലത്തെ കാറ്റിന്റെ" എന്നൊക്കെ പറയുമ്പോലെ "ഇന്നലത്തെ പേറിന്റെ" എന്ന് പറയാമോ?. കാറ്റിനും മഴക്കും നിയതമായ കാല പരിധിയില്ല. എന്നാല്‍ ഒരു വ്യക്തിയുടെ ഇന്നലത്തെ പ്രസവം, മിനിഞ്ഞാന്നത്തെ പ്രസവം എന്ന് പറയാറില്ല. എന്നാല്‍ കവിയുടെ സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുന്നുമില്ല. . പകരം ആ വരി
    >>>പെറ്റതിന്‍ പിറ്റേന്ന്
    നോവൊതുങ്ങാ വയറുമായി<<< , എന്നായിരുന്നെകില്‍..:)

    ReplyDelete
  28. ഇതാ ഇവിടെ നാം കാണാത്ത ചില ജീവിത നൊമ്പരങ്ങള്‍....യാഥാര്‍ഥ്യങ്ങള്‍!!
    മറുപുറം: പതിനഞ്ചു ദിവസം കുളി, നാല്പതു നാള്‍ വൈദ്യവിധി!
    കിടന്നിട്ടും മേലനങ്ങാഞ്ഞിട്ടും മാറാത്ത മനസിന്റെ നടുവെട്ടല്‍..

    ReplyDelete
  29. ജീവിതത്തെ കൈ പിടിയില്‍ ഒതുക്കാന്‍ മുണ്ട് മുറുക്കി ഉടുക്കുന്നവരില്‍ നിറവയറും പ്രസവ ചോരയുടെചൂട് മാറാത്തവരും ഇന്ന് നിത്യസംഭവമായികൊണ്ടിരിക്കുന്നു ...അത് മാത്രം ആണ് കവിതയില്‍ കവി വരച്ചു വെച്ചിരിക്കുന്നു .

    ReplyDelete
  30. This comment has been removed by the author.

    ReplyDelete
  31. വായിച്ചു മുകിൽ..അവസാനത്തെ 5 വരികൾ ഒന്നു പറഞ്ഞു തരുവോ? എന്താ ഉദ്ദേശിച്ചതെന്ന് മനസ്സിലായില്ല്ല :(
    കാൽകളിൽ(അതു ശരിയായ പ്രയോഗമാണോ എന്നറിയില്ല)
    പാഞ്ഞിറങ്ങി എന്നു പറഞ്ഞിട്ട്, അന്നമായി മുലകളിൽ പാലായി നിറയും എന്നു പറയുന്നു..പിടികിട്ടിയില്ല..
    ഗർഭപാത്രത്തുള്ളികൾ? പിടികിട്ടിയില്ല..
    പാലായി നിറയുന്ന രസതന്ത്രമാണെന്റെയീ ദേശതന്ത്രം..അതും പിടികിട്ടിയില്ല.. :(
    ദേശതന്ത്രത്തിന്റെ അർത്ഥവും അറിയില്ല..
    ചുരുക്കത്തിൽ എനിക്ക് അവസാനത്തെ 5 വരികൾ മനസ്സിലായതേയില്ല..മനസ്സിലാവാതെ അഭിപ്രായം പറയാനൊരു മടി..

    ReplyDelete
  32. തന്ത്രം കൊള്ളാം ,
    രസമേറെ എരിവുള്ളതും.

    ReplyDelete
  33. വേദനകളെ അന്നമായി വിവര്‍ത്തനം ചെയ്യുന്ന മനുഷ്യയന്ത്രങ്ങള്‍ മാത്രമാകുന്ന ദരിദ്രന്‍ പുത്തന്‍ ദേശ തന്ത്രത്തിന്റെ ഇരകള്‍ ആണല്ലോ.
    ആ അര്‍ത്ഥത്തില്‍ അവസാന വരിയില്‍ എന്തോ പോരായ്ക ഇല്ലേ? വിശദീകരിക്കപ്പെടാതെ കവിത പെട്ടെന്ന് അവസാനിപ്പിച്ചു എന്നു ഞാന്‍ കരുതുന്നു. എല്ലാ രാജ്യതന്ത്രങ്ങളും കഴുത്ത് പിടിച്ച് ഞെരിക്കുന്നത്‌ കുഞ്ഞുങ്ങളേയും സ്ത്രീകളേയും ആണ്. ദരിദ്രരിലെ ദരിദ്രര്‍ ആണ് കുട്ടികളും സ്ത്രീകളും. അവസാനത്തെ ഇര. എച്ചുമുവിന്റെയും മുകിലിന്റെയും രചനകളുടെ ഉറവിടം ഉത്തരേന്ത്യ ആകുമ്പോള്‍ കാഴ്ച്ചയുടെ വൃത്തത്തില്‍ വേദന വിങ്ങിനിറയുന്നു.

    ReplyDelete
  34. പേറ് മണം മാറാത്ത കുഞ്ഞിനേ തനിച്ചാക്കി
    മുല പാല്‍ ചുരുത്തുവാന്‍ അന്നം തേടുന്ന അമ്മ ..
    വറ്റി പൊയേക്കാവുന്ന അമൃതിനേ ഒരു നേരത്തേക്ക്
    പകര്‍ന്നു കൊടുക്കുവാന്‍ ഇറങ്ങി പൊരേണ്ടി വരുന്ന അമ്മ ..
    ദാരിദ്രമെന്നത് നേരാണ് .. അതിനൊരു സൊല്യൂഷനും ഇല്ല ..
    അനുഭവിച്ച് തീരേണ്ട ഒന്ന് , എത്ര മറച്ചു വച്ചാലും അതു പുറത്ത് വരും ..
    എന്നിട്ടോ .. അവസ്സാനം ഈ അമ്മക്ക് ഒരു നേരത്തേ അന്നം
    കൊടുക്കുവാന്‍ ആ വളര്‍ന്ന പിഞ്ചു കരങ്ങള്‍ക്കാകുന്നുവോ ??
    അവസ്സാന വരികള്‍ ഒന്നും അങ്ങൊട്ട് കത്തിയില്ല ..
    എന്റെ അറിവില്ലായ്മ ആകാം .. സ്നേഹപൂര്‍വം .. റിനീ ..

    ReplyDelete
  35. ഇതിലുമെത്രയോ രൂക്ഷമായ ജീവിതമാണ് നമ്മുടെ തൊട്ടയല്‍പക്കങ്ങളില്‍പോലും.
    ദാരിദ്യ്രം മനുഷ്യരുടെ എല്ലാ രസതന്ത്രങ്ങളും മാറ്റിയെഴുതുന്നു.
    പക്ഷേ, അവയൊന്നും ആരുടെയും കണ്ണില്‍പെടില്ല,
    നാമീക്കാണുന്ന പളപളപ്പല്ലാതെ.
    അതിനാലാവണം, ചൂണ്ടിക്കാട്ടുമ്പോള്‍ പോലും ആരുമിതൊന്നും കാണാതിരിക്കുന്നത്.
    നന്ദി,മുകില്‍ തിളങ്ങുന്ന ഇന്ത്യയിലെ വിങ്ങുന്ന ഉടലുകളെ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്തതില്‍.

    കവിത എന്നതിനപ്പുറം, മാനുഷികമായ ഇടപെടല്‍
    എന്ന നിലയിലാണ് എനിക്കിത് വിലപ്പെട്ടതാവുന്നത്.

    ReplyDelete
  36. പ്രസവാവധി ആറുമാസം അല്ലേ സർക്കാർ ജീവനക്കാരികൾക്ക്. അത് പോയിട്ട് ഒരു ദിവസം പോലും പ്രസവാവധി ഇല്ലാതെ, അദ്ധ്വാനിക്കുന്ന അമ്മമാരെ കവിത കാണിച്ചു തരുന്നു. നന്ദി. ആർക്കൊപ്പം എന്ന് സംശയമില്ലാത്ത കവി.

    ReplyDelete
  37. ഒരാളല്ല ഒട്ടനവധി അമ്മമാര്‍ ഇത്തരത്തില്‍ പലയിടത്തും.
    പൊള്ളുന്ന ഉച്ച വെയിലില്‍ കോണ്‍ക്രീറ്റ് പയ്പ്പിനകത്ത് ദിവസങ്ങള്‍ പോലും തികയാത്ത പിഞ്ചുകുഞ്ഞിനെ കിടത്തി വെന്തുരുകി പണിയെടുക്കുന്ന അമ്മമാരെ മഹാനഗരത്തില്‍ ഞാന്‍ നിത്യേന കാണുന്നു. ഉണങ്ങി കരിഞ്ഞ ആ പട്ടിണി കോലങ്ങളുടെ മാറിടം ചുരത്തുക തന്നെ അസാധ്യം.

    നല്ല വരികള്‍ മുകില്‍ .
    വിരല്‍ ചൂണ്ടുക വീണ്ടും ഇത്തരം പൊള്ളുന്ന സത്യങ്ങളിലേക്ക്‌,,,,,
    ആശംസകള്‍

    ReplyDelete
  38. മുകില്‍... ഒരു കാഴ്ചയുടെ വേദന അല്ലേ?

    ReplyDelete
  39. വളരെ ലളിതം ആയ ഭാഷയില്
    പച്ച ആയിപ്പറഞ്ഞ യാഥാര്‍ത്ഥ്യം...
    മനസ്സിലായിട്ടും തെളിവുകളും
    സാക്ഷ്യങ്ങളും തേടുന്നവര്‍ ഇന്നത്തെ
    നാടിന്റെ കണ്ണാടി തന്നെ....ഒന്നും മനസ്സിലാകുന്നില്ല
    എന്ന് ഭാവിക്കുന്നവര്‍...(വരികളും ചേര്‍ച്ചയും
    ഒന്നുമല്ല സത്യത്തിന്റെ മുഖം ആണ്‌ ഞാന്‍ കണ്ടത്)..
    മനോരാജ് നേരില്‍ കണ്ടതും അത് തന്നെ അല്ലെ

    സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം പേറന്നവര്‍ക്കെല്ലാം ‍ ഈ
    അവസ്ഥ ഉണ്ട്..പ്രസവിച്ചു ഒരു ആഴ്ചക്കുള്ളില്‍ ആശുപത്രിയില്‍
    ജോലിക്ക് പോവുന്ന ഫിലിപ്പിനോ നുര്സുമാരെപ്പറ്റി ഇവിടെ
    പറഞ്ഞു കേട്ടിടുണ്ട്....അത് പോലെ തന്നെ ആവും പാവപ്പെട്ടവന്റെ
    വേദനകള്‍ ആര്‍ക്കും കാണാന്‍ സമയം ഇല്ല...അത് സ്ത്രീകളില്‍
    മാത്രം അല്ല.... ചുറ്റും കാണുന്ന കഷ്ടപ്പെടുന്ന എല്ലാ മനുഷ്യ
    ജന്മങ്ങളിലും ഉണ്ട്..കണ്ണ് അടച്ചു പിടിക്കാതെ വായിക്കാന്‍
    എങ്കിലും ശ്രമിക്കാം നമുക്ക്...നന്ദി മുകില്‍..ഈ ചിന്തകള്‍
    വരികള്‍ ആക്കിയതിന്....

    ReplyDelete
  40. നൂറു ശതമാനം തീഷ്ണം..
    നൂറു ശതമാനം സത്യം..
    നല്ല എഴുത്തും നല്ല ആശയവും.. അഭിനന്ദനങ്ങള്‍

    ReplyDelete
  41. ആശംസകള്‍...................... ബ്ലോഗില്‍ പുതിയ പോസ്റ്റ്‌....... ഇന്നലെ വേളി, ഇന്ന് മുരുക്കുംപുഴ, നാളെ......? വായിക്കണേ..........

    ReplyDelete
  42. കവിതയുടെ വരികളിലൂടെ സൂക്ഷമമായി സഞ്ചരിച്ച് വായിച്ച് മനസ്സിലാക്കി... എന്നിട്ടും കൂടുതൽ മനസ്സിലേക്ക് വരാത്തതിനാൽ കമെന്റുകളിൽ ശ്രേഷ്ടമായവ വായിച്ച് കാര്യം മനസ്സിലാക്കി മുകിലേ,,,, :) ഇനിയും വരും ..കവിതകൾ എനിക്ക് മനസ്സിലാക്കണം...

    ReplyDelete
  43. ഒരു നോർത്തിന്ത്യൻ കാഴ്ചയുടെ കാവ്യരൂപം.................

    ReplyDelete
  44. നോവുന്ന കവിത ആണല്ലോ മുകിലേച്ചീ.

    ReplyDelete
  45. മുട്ടയിട്ടിട്ട് അന്നം തിരയാന്‍ പോകുന്ന കിളിയും മനുഷ്യനും തമ്മില്‍ എന്താണ് ഭേദം

    ഇവിടെ എന്റെ ചിന്തകള്‍
    http://admadalangal.blogspot.com/

    ReplyDelete
  46. അവരെ ആ ചുമട്ടുകാരിയിലെ അമ്മയെ,അവരുടെ നോവിനെ, കവിതയില്‍ ഞാനെന്നെഴുതിയ മുകിലിന് നന്മകളാശംസിക്കുന്നു....

    പിന്നെയ്,അക്ബറിക്കയുടെ വിയോജനക്കുറിപ്പ് വിലപ്പെട്ടതായ്തോന്നുന്നു കേട്ടൊ മുകിലേ..

    ReplyDelete
  47. തലേന്നു പെറ്റ്, പിറ്റേന്നു ചുമടെടുക്കാന്‍ വരുന്ന അമ്മമാര്‍ക്കു വേണ്ടിയും.

    തിളങ്ങട്ടെ നമ്മടെ നാട്, അതിവേഗത്തില്‍..

    ReplyDelete
  48. ഞെട്ടിപ്പിക്കുന്നു ഈ വരികൾ. സത്യം പലപ്പോഴും ഭീതിജനകമണ്‌.
    തീക്ഷ്ണമായ ഈ ചിത്രം വരച്ചിട്ടതിനു നന്ദി.
    ആശംസകൾ.

    ReplyDelete
  49. പെറ്റിട്ട് പിറ്റേന്നു തന്നെ അവള്‍ പണിയെടുക്കാന്‍ പോകേണ്ടി വരുമ്പോള്‍ അവള്‍ക്കു തുണയായി നില്‍ക്കേണ്ടവന്‍ എവിടെയാണ്? അവന്റെ രസവും തന്ത്രവുമാണ് ഇവിടെ വിമര്‍ശിക്കപ്പെടേണ്ടത്. മുകിലേ... ആശംസകള്‍...

    ReplyDelete
  50. മുകിലേ...
    വരികള്‍ നന്നായിട്ടുണ്ട്. ഭാരംചുമക്കുന്ന അമ്മയുടെ ദുഃഖത്തിന്‍ നിഴലാണ്ട ജീവിതം നന്നായ വാക്കുകളിലൂടെ ഫലിപ്പിച്ചു.

    ഒരു സംശയം. ആ ഫോട്ടോക്കനുസരിച്ച് വരികള്‍ പടച്ചുണ്ടാക്കിയതാണോ? ആദ്യ ഖ​ണ്ഡത്തില്‍ രണ്ടാമത്തെതിന്റെയത്ര തീവ്രത കാണാതെ പോയതുകൊണ്ട് ചോദിച്ചതാണ്. പിന്നെ അത് വായിച്ചപ്പോള്‍ ചിത്രത്തിനൊരടിക്കുറിപ്പുപോലെയും തോന്നി. രണ്ടാ ഖണ്ഡത്തിലാണ് കാവ്യാത്മകത വന്നത്. ആ സ്ഥിതിക്ക് കുറച്ചുകൂടെ വരികളാവാമായിരുന്നു. എന്റ മാത്രം തോന്നലാണുട്ടോ.. പിണങ്ങരുത്..
    സ്നേഹാശംസകള്‍..

    ReplyDelete
  51. അവസാനത്തെ വരി മാത്രം മനസ്സിലായില്ല, ദേശതന്ത്രം രാഷ്ട്ര തന്ത്രത്തിന്‍റെ ആരെങ്കിലുമായി വരുമോ? ഐ മീന്‍ പൊളിറ്റിക്കല്‍ സയന്‍സ്!!

    ReplyDelete
  52. ‘ദേശതന്ത്രം രാഷ്ട്രതന്ത്രത്തിന്റെ ആരെങ്കിലുമായി വരുമോ?‘ മുകിലിനറിയാവുന്ന അത്രേം ആ ബന്ധത്തെക്കുറിച്ചെനിക്കറിഞ്ഞു ക്കൂടാ. എന്നാലും എനിക്കു തോന്നുന്നതു പറഞ്ഞാൽ അവരു അവരനന്തിരവനും അമ്മാവാനും പോലാ.

    എന്തിനാടീ നീ‍യീഒരെണ്ണത്തിനെ ഒണ്ടാക്കി വച്ചിരിക്കുന്നത്? ജനസംഖ്യ ഒന്നൂ കൂടി കൂടിയാൽ ചിലവിനു കൊടുക്കേണ്ടതു ഞങ്ങളാ എന്നു രാഷ്ട്ര തന്ത്രന്മാർ. ദേശതന്ത്രക്കാരു പറയുന്നത് ഇവന്റെ യൊക്കെ വിവരങ്ങൾ ഇനി, ആധാറിലും കാനേഷുമാരീലുമൊക്കെ ഉൾപ്പെടുത്തണമെങ്കിൽ എന്തൊരു ചെലവാ!!!


    കൂടുതൽ വിശദമായി ഇനി മുകിലു പറയും.

    ReplyDelete
  53. നല്ല വരികള്‍....ഇങ്ങനെ പോറ്റുന്ന മക്കള്‍ അമ്മയെ മനസ്സ് നിറയെ സ്നേഹിക്കുമോ..

    ReplyDelete
  54. ഇത് വായിച്ചു സങ്കടം കൊണ്ടെങ്കിലും, മനസ്സ് അമ്മയെന്ന ദൈവത്തെ നമിക്കുന്നു.... ആ പുണ്യം കിട്ടിയവള്‍ എന്നത്തില്‍ അളവറ്റു അഭിമാനിയ്ക്കുന്നു. മുകില്‍ നല്ലൊരു വെളിപ്പെടുത്തല്‍ ആണ് ഇത്. നന്ദി...ആശംസകള്‍

    ReplyDelete
  55. ഞാനും കേട്ടിട്ടുണ്ട്. എന്നാലും എന്തെല്ലാം സഹിക്കുന്നു ചില അമ്മമാര്‍..നല്ല വരികള്‍..ചിന്തിപ്പിച്ചു.വളരെ നന്നായി തന്നെ..

    ReplyDelete
  56. ഞാനും കേട്ടിട്ടുണ്ട്. എന്നാലും എന്തെല്ലാം സഹിക്കുന്നു ചില അമ്മമാര്‍..നല്ല വരികള്‍..ചിന്തിപ്പിച്ചു.വളരെ നന്നായി തന്നെ..

    ReplyDelete
  57. This comment has been removed by the author.

    ReplyDelete
  58. മുകിലെ.. വൈകിയാണ് വന്നത്..
    കവിത വായിച്ചു. പലമട്ടിലുള്ള അഭിപ്രായങ്ങളും
    ബംഗാളികളും തമിഴരും ആയ പാവങ്ങള്‍ മാത്രമല്ല..
    പെറ്റു വീണ കുഞ്ഞിനെ തുടയ്ക്കാന്‍ ഒരു തുണി പോലുമില്ലാത്ത മലയാളി പെണ്ണിനെ
    ഞാനും കണ്ടിട്ടുണ്ട്..
    ആരോ ചോദിച്ചു കുഞ്ഞിന്റെ അച്ഛനെക്കുറിച്..അതിന്റെ രസതന്ത്രതെക്കുറിച്ചു
    നമ്മള്‍ കമ്പ്യൂട്ടറിന്റെ മുന്നിലിരുന്ന്‍ ആലോചിക്കുമ്പോ കേരളത്തില്‍ കൂലിപ്പണിക്കാരന് ദിവസം അഞ്ഞൂറ് രൂപ
    കൂലിയുള്ളതെ കാണു..അവന്റെ ജീവിതം നമ്മള്‍ അറിയില്ല.
    ചതികള്‍ പലതുണ്ട്, സ്നേഹശൂന്യതകളും..
    പക്ഷെ ദമ്പതികള്‍ ഒരുമിച്ചു പട്ടിണി കിടക്കുന്ന ഗതികേടും ഉണ്ട് നാട്ടില്‍...


    കവിത നന്നായി... ഇനിയും ഇതുവഴി വരാം

    ReplyDelete
  59. ജീവിതം എത്തിപ്പിടിയ്ക്കാനായി.....
    ഒട്ടനവധി അമ്മമാര്‍ ഇത്തരത്തില്‍ പലയിടത്തും.....

    ReplyDelete
  60. മുത്തശ്ശി പറഞ്ഞു കേട്ടിട്ടുണ്ട് ...!
    വീട്ടിലെ പ്രസവവും നോക്കാന്‍ ആളില്ലാതെ കഷ്ടപ്പെട്ടതുമായ കാര്യങ്ങള്‍ ഒരുപാട് കേട്ടിരിക്കുന്നു ...

    ReplyDelete
  61. കവിത ജീവിതത്തിന്റെ നേര്‍ക്കാഴ്ചയായിട്ടുണ്ട്‌. വൃദ്ധസദനങ്ങള്‍ പെരുകുന്ന ഈ കാലത്ത്‌ മക്കള്‍ വായിച്ചിരിക്കേണ്ട ഒരു കവിത. എല്ല ഭാവുകങ്ങളും നേരുന്നു

    ReplyDelete
  62. പേറ്റില്ലമില്ലാത്തമ്മമാർ തൻ
    നീറ്റലുകൾ ആരറിവു..അല്ലേ

    ReplyDelete
  63. നിരാലംബരായ അമ്മമാര്‍ക്കുള്ള ഈ അര്‍ച്ചന നന്നായിട്ടുണ്ട് ..

    ReplyDelete
  64. ഇത്രയേറെപ്പേര്‍ വായിച്ചുകഴിഞ്ഞിട്ടും കവിത ഉഷാറായി അവിടെത്തന്നെ നില്പുണ്ടായിരുന്നു. കാരണം അത് അത്രമേല്‍ തീഷ്ണമായ കവിതയായതുകൊണ്ടുതന്നെ. എഴുതാതിരിക്കരുത് വയ്യെങ്കിലും.

    ReplyDelete