Monday, April 16, 2012

കള്ളി


പാല്‍

അവളൊരു കള്ളിയാണ്
എത്ര നോക്കി നിന്നാലും
അനങ്ങില്ല.

നോട്ടമൊന്നു തെറ്റിയാല്‍മതി
പറ്റിച്ചേ എന്നൊരാര്‍പ്പോടെ,
അവളങ്ങു ചാടിപ്പോകും!എന്റെ കണ്ണട

ചിലപ്പോള്‍ ഞാന്‍
കണ്ണട വയ്ക്കുന്നതു
ഒന്നും കാണാതിരിക്കാനാണ്.

ചിലപ്പോള്‍ 
എന്നെ ആരും കാണാതിരിക്കാനും.ഒരുക്കം

ഹൃദയം ഒരു പൂവായൊക്കെ കരുതും
ദേവനുണ്ടെന്നു കരുതി
ഒരുക്കിക്കൊണ്ടും ഇരിക്കും

അവന്പടിയിറങ്ങിപ്പോയാലും അറിയില്ല.
ഒരുക്കം തുടരും..

അവനുണ്ടോ ഇല്ലയോ എന്നാര്‍ക്കും അറിയില്ലല്ലോ
എന്നോര്‍ത്താശ്വസിക്കും പിന്നെ...


81 comments:

 1. ചിലപ്പോള്‍ ഞാന്‍‍
  കണ്ണട വയ്ക്കുന്നതു
  ഒന്നും കാണാതിരിക്കാനാണ്.

  ചിലപ്പോള്‍ ‍
  എന്നെ ആരും കാണാതിരിക്കാനും.

  -------------വാക്കുകളില്ല!

  ReplyDelete
 2. പാലും, എന്റെ കണ്ണടയും തകർത്തു........

  ReplyDelete
 3. വളരെ കാച്ചി കുറുക്കിയ പാലും ,മുഖം മറക്കുന്ന കണ്ണടയും,കൈ വിട്ടു അകലുന്ന ഹൃദയവും
  മൊത്തത്തില്‍ ഒരു ചേലുള്ള കവിത എഴുത്ത് തുടരട്ടെ ആശംസകള്‍

  ReplyDelete
 4. 1) ആദ്യ കവിത എന്റെ ബുദ്ധിയില്‍ പോയില്ല.

  2) കാണാനുള്ള കണ്ണട എപ്പോഴാണ് വെക്കുക.

  3) ഈശ്വരന്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും ഹൃദയം ഒരുക്കുവാന്‍ ആരുടേയും അനുവാദം വേണ്ടല്ലോ.

  ReplyDelete
 5. ഒന്നും അറിയില്ലെങ്കിലും ഒരുക്കത്തിന് ഒരു കാരണം കണ്ടെത്തണമല്ലോ.

  ReplyDelete
 6. ആദ്യകവിത വളരെ ശരി ....എല്ലാരേം പറ്റിക്കുന്നവള്‍ തന്നെ.
  രണ്ടാമത്തേത്‌ അതിലും കറക്റ്റ് ....മൂന്നാമത്തേത് നമുക്കെല്ലാം പറഞ്ഞിട്ടുള്ളത്.
  കൊച്ചുകവിതകള്‍ എ പ്ലസ് നേടിയിരിക്കുന്നു.
  അഭിനന്ദനങ്ങള്‍ ....!!

  ReplyDelete
 7. സത്ത പിഴിഞ്ഞെടുത്ത കൊച്ചു കവിതകള്‍ ..
  ശോ !!! എന്ന് പറയിക്കുന്ന അവള്‍ ആ പാല്‍ ..
  .ഈയിടെ കണ്ണിലേക്ക് സൂക്ഷിച്ചു നോക്കിയപ്പോള്‍ എനിക്കും തോന്നി ആരും കാണാതെ ഇരിക്കാനാണ് കണ്ണാടി വയ്ക്കുന്നതെന്ന് !!! :)
  ഒരുങ്ങാതെ പറ്റില്ലല്ലോ ...ഒരുങ്ങിത്തന്നെ പോകണം :)

  ReplyDelete
 8. Kavithakal nannayi chechi.
  Kannada kooduthal ishtamaayi...

  ReplyDelete
 9. ellam valare nannaayirikkunnu..........best wishes.......

  ReplyDelete
 10. നോട്ടം തെറ്റിയാല്‍ ചാടിപ്പോകുന്ന കള്ളികള്‍ ചെന്നുപതിക്കുന്നത് തീയിലാണെന്ന് അവരറിയുന്നില്ല . പാവം പാല്‍ക്കള്ളി.
  കണ്ണുകാണാ കുരുടന്റെ മുന്നില്‍ കണ്ണാടി പോലെ കണ്ണട .
  പ്രതീക്ഷയും ,ഒരുക്കവും ,ആശയും ,ആശ്വാസവുമില്ലെങ്കില്‍ പിന്നെന്തു ജീവിതം . ഒരുങ്ങിയിരിക്കുക അവസാനം മറ്റുള്ളവര്‍ ഒരുക്കുന്നതിനായി .
  കാലമാപിനിയിലെ ചിപ്പികള്‍ക്കുള്ളില്‍ തിളങ്ങുന്ന മുത്തുകള്‍ പോലെ മനോഹരം ഈ കുറുങ്കവിതകള്‍ . ഭാവുകങ്ങള്‍

  ReplyDelete
 11. ഈ പാല്‍ എന്നെയും വല്ലാതെ കബളിപ്പിക്കുന്നുണ്ട്, നന്നായി, കണ്ണട വച്ചും കണ്ണടച്ചു പാല്‍ കുടിച്ചുമൊക്കെ നമുക്കങ്ങു ജീവിക്കാമെന്നേ... പടിയിറങ്ങിപ്പോക്കിനെപ്പറ്റി പറഞ്ഞാല്‍ , ആ കാലൊച്ച കേള്‍ക്കാതിരിക്കുന്നത് ഉള്ളിലെ ഉതസവമേളം കൊണ്ടാണ്, ശംഖൂതിയും മണിമുഴക്കിയും അര്‍ച്ചന നടത്തുമ്പോള്‍ കേള്‍ക്കാതെ പോകുന്ന ശബ്ദം... ചെറുകവിതകള്‍ പോരട്ടെ ഇനിയും ..

  ReplyDelete
 12. ലളിതസുന്ദരമായ വരികളില്‍ ജീവിതത്തിന്‍റെ അര്‍ത്ഥങ്ങളും വ്യര്‍ഥങ്ങളും
  സമര്‍ത്ഥമായി ഉല്‍ഗ്രഥനം ചെയ്ത കവിത.
  ആശംസകള്‍

  ReplyDelete
 13. ഓമനത്വമുള്ള കുഞ്ഞുകവിതകള്‍!!!!!!!!!!!

  ReplyDelete
 14. ശരികളെ കൂടുതൽ ശരിയാക്കി അവതരിപ്പിച്ചിരിക്കുന്നു.ആശംസകൾ

  ReplyDelete
 15. ഒരുക്കം കൂടുതല്‍ ഇഷ്ടമായി...

  ReplyDelete
 16. കവിതകള്‍ നന്നായി

  ReplyDelete
 17. *...അപ്പൊ അതാണ് കാര്യം. അടുപ്പിന്റെ ചുവട്ടിൽ അവളെത്തന്നെ നോക്കിനിൽക്കണം. ഇല്ലെങ്കിൽ തുള്ളിച്ചാടിവന്ന് എരിതീയിലും നമ്മുടെ ദേഹത്തും വീഴും. ‘...കള്ളിപ്പാലേ....’. *..എന്നാപ്പിന്നെ കണ്ണട വയ്ക്കാതെ ‘കണ്ണടച്ചാ’ൽ പോരേ പൂച്ചേ?. ഇവിടെപ്പറഞ്ഞ കണ്ണടയും സ്വന്തം ‘കണ്ണടയ്ക്കു’ന്നതിന് തുല്യം. *...’..ഇതാരാ..’? ഒരുങ്ങിക്കാത്തിരുന്നിട്ടും തൻദേവനെ കാണാതെ ഉഴറി, അടുത്ത ജന്മത്തിലെങ്കിലും ആഗ്രഹം സഫലീകരിക്കുമെന്നാശിച്ച് ആത്മത്യാഗംചെയ്ത ‘ഭക്തമീര’യോ?. കണ്ടിട്ടും കൈവിട്ടുപോയതിൽ മനംനൊന്ത ‘രാധിക’യോ?. കൊള്ളാം, നല്ല ചെറുകവിതകൾ. ഭാവുകങ്ങൾ.....

  ReplyDelete
 18. കള്ളനോട്ടവുമായി പാലിരുന്നു ചിരിക്കുന്നു.:)
  കണ്ണടക്കു പിന്നിലെന്ന പോലെ സുരക്ഷ മറ്റൊന്നില്ല..... ഫോട്ടോക്രോമാറ്റിക്കാണെങ്കില്‍ രക്ഷപ്പെട്ടു. ചൂടിനനുസരിച്ച് മറതീര്‍ക്കും.
  നമുക്ക് നമുക്ക് വേണ്ടിയൊരുങ്ങാം മുകില്‍ .....

  ReplyDelete
 19. ആറ്റിക്കുറുക്കിയ വരികള്‍ ..ആശയങ്ങളും നന്നായി..

  ReplyDelete
 20. എന്തിനധികം....

  ReplyDelete
 21. മനോഹരം ഈ കവിതകള്‍.
  ഒട്ടും തുളുമ്പാതെ.
  സൂക്ഷ്മമായി.
  ഇലപ്പച്ചയിലെ ഇറ്റുകണത്തില്‍
  സൂര്യനെകാണുംപോലെ.

  ReplyDelete
 22. 1. അവളൊരു കള്ളിയാണ് ... പല ദിവസവും രാവിലെ എന്നെ പറ്റിക്കും, നല്ല ശ്രദ്ധയുണ്ടെനിക്ക്,എന്നിട്ടും ഭാര്യ പറയുന്നത് എനിക്ക് ഒരു ശ്രദ്ധയുമില്ല എന്നാണ്, പക്ഷേ, ഞാൻ ശ്രദ്ധിക്കുമ്പോഴല്ലല്ലോ അവൾ ചാടിപ്പോകുന്നത്.
  2.ഒരു കണ്ണട കൊണ്ടു മറയ്ക്കാനാവുമോ ഒരു ....?
  3. മനസ്സ് അങ്ങനെ വായിക്കാനാവാത്തത് വലിയൊരശ്വാസമാണല്ലേ?
  മൂന്നും ഇഷ്ടപ്പെട്ടു.

  ReplyDelete
 23. kavithakal nannayirikkunnu asamsakal .entae blog vayikkuka
  "cheathas4you-safalyam.blogspot.com"

  ReplyDelete
 24. മൂന്നു നുറുങ്ങു രചനകളും വായിച്ചു. നല്ല ചിന്തകള്‍.

  ReplyDelete
 25. അവന്‍ പടിയിറങ്ങിപ്പോയാലും അറിയില്ല.
  ഒരുക്കം തുടരും..
  അവനുണ്ടോ ഇല്ലയോ എന്നാര്‍‍ക്കും അറിയില്ലല്ലോ
  എന്നോര്‍‍ത്താശ്വസിക്കും പിന്നെ...
  ഇവിടെ കവി ജീവിത യാഥാർത്ഥ്യങ്ങളെ ചെറിയ വരികളിലൊതുക്കുന്നൂ.. ഭാവന സുന്ദരമായ വരികൾക്ക് നമസ്കാരം......

  ReplyDelete
 26. പാല്‍ ചിരിപ്പിച്ചു ചിന്തിപ്പിച്ചു.....
  കണ്ണട രസിച്ചു...
  ഒരുക്കം ഇഷ്ട്ടപെട്ടു...

  ReplyDelete
 27. This comment has been removed by the author.

  ReplyDelete
 28. കുഞ്ഞിക്കവിതകൾ നന്നായിരിക്കുന്നു..ഒരുക്കം പലപ്പോഴും അങ്ങനെ തന്നെ...:)

  ReplyDelete
 29. നോട്ടം തെറ്റിയാല്‍ ചാട്പ്പോവുക മാത്രമല്ല
  കള്ളന്‍പൂച്ച കുടിച്ചെന്നുമിരിക്കും..!

  കണ്ണുകള്‍ മറക്കുന്ന കണ്ണടയാല്‍
  കട്ടുനോട്ടത്തിനും സൌകര്യം..

  ജീവിതം മുഴുക്കെ ഒരുക്കങ്നള്‍ തന്നെയല്ലേ..?!

  ReplyDelete
 30. കണ്ണട കവിത ഇഷ്ടപ്പെട്ടു.

  ReplyDelete
 31. സത്യം മുകില്‍ .. അവളൊരു കള്ളി തന്നെ ..
  പലപ്പൊഴും ചിന്തിച്ചത് ...
  എത്ര നോക്കി നിന്നാലും തിളക്കില്ലാന്നേ ..
  എന്നാല്‍ ഒന്നു മാറിയാലൊ കഴിഞ്ഞു കഥ ..
  വല്ലാതെ അങ്ങ് ഇഷ്ടായീ ..

  കാഴ്ചകള്‍ മറക്കുവാനും , നമ്മേ മറക്കുവാനും
  ചിലപ്പൊഴൊക്കെ അതു സഹായമാകും
  പക്ഷെ ഒന്നും മറയുന്നുമില്ല
  നാം മറയപെടുന്നുമില്ല എന്നത് സത്യമല്ലേ ..

  ഒക്കെ ഒരു വിശ്വാസ്സം അല്ലാതെന്തു പറയാന്‍ ..
  ഒരുക്കം തുടരുന്നത് നല്ലതു തന്നെ ..
  പ്രതീഷയാണല്ലൊ ജീവിതം ..
  വിശ്വാസ്സം നയിക്കും മുന്നോട്ട് ..

  സ്നേഹപൂര്‍വം...

  ReplyDelete
 32. അവന്‍ പടിയിറങ്ങിപ്പോയാലും അറിയില്ല.
  ഒരുക്കം തുടരും..

  അവനുണ്ടോ ഇല്ലയോ എന്നാര്‍‍ക്കും അറിയില്ലല്ലോ
  എന്നോര്‍‍ത്താശ്വസിക്കും പിന്നെ

  ഇഷ്ടപ്പെട്ടു..

  ReplyDelete
 33. മൂന്നും ഇഷ്ടായി മുകിലേ..

  ReplyDelete
  Replies
  1. ellaam manoharamayi..... aashamsakal...... blogil puthiya post..... NEW GENERATION CINEMA ENNAAL...... vayikkane............

   Delete
 34. സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നവര്‍ക്ക് അര്‍ഹമായതാണ് ആ തൂവിപ്പോകല്‍, അര്‍ഹതയ്ക്ക് പിന്നിലൊരു കാരണവും.

  എന്റെ കണ്ണടയുടെ കാലൊടിയുന്നതിനും മുമ്പേ എന്റെ കാല്‍ ഞാന്‍ സ്വയം ഒടിച്ചു, എന്നിട്ടും ഈ ഇരുട്ടില്‍ വെച്ച് ഞാന്‍ കണ്ണട വെയ്ക്കാറുണ്ട്; എല്ലാം കാണുന്നുണ്ടെന്ന് നടിക്കാനായി.

  ഒരുക്കി വെച്ചതെല്ലാം വാടുമിടത്തൊരു തീപ്പൊട്ട് കരുതി വെക്കണം, ഒരു പാഥേയമായ്.
  ==
  ഐ ആം ദി സോറി
  കവിത എനിക്ക് മനസ്സിലായേ ഇല്ലാ‍ാ‍ാ‍ാ‍ാ
  ഞാനീ നാട്ടിലേഏഏഏഏ അല്ലാട്ടാ‍ാ‍ാ‍ാ, ഹ്ഹ്ഹ്ഹ്!

  ReplyDelete
 35. സിമ്പിൾ.. മനോഹരം.. "എന്റെ കണ്ണട" ഇതാണ് കൂടുതൽ ഇഷ്ടമായത്

  ReplyDelete
 36. ഇത്തരം കൊച്ചു കവിതകളിലാണ് ആത്മാവുള്ളത്...നന്നായിരിക്കുന്നു....എഴുത്ത് തുടരുക...ആശംസകള്‍...

  ReplyDelete
 37. സിമ്പിള്‍ & ബ്യൂട്ടിഫുള്‍

  ReplyDelete
 38. ഈ മൂന്നു ക്യാപ്സൂള്‍ കവിതകളും നന്നായിട്ടുണ്ട്...ആശംസകള്‍

  ReplyDelete
 39. കറുത്ത വേഷത്തിലെത്തീട്ടുണ്ടല്ലോ മുകിൽ.....പശുക്കുട്ടിയ്ക്ക് പരിചയമുള്ള പുല്ലുകളുടെ ഇടയ്ക്ക്......നന്നായിട്ടുണ്ട് കേട്ടൊ. ബ്ലോഗ് ആകെയങ്ങ് മാറി. അതും അതിസുന്ദരം....

  പാല് കള്ളി തന്നെയാ.....ദേ ഇന്ന് എന്നേം പറ്റിച്ചു.
  കണ്ണടയും ഒരുക്കവും ഇഷ്ടമായി.....

  മൂന്നും ഇഷ്ടമായി കേട്ടൊ, അഭിനന്ദനങ്ങൾ.

  ReplyDelete
 40. ഹായ് ഇങ്ങനെ എത്ര കള്ളിപ്പൂച്ചകളെ ഞാൻ കണ്ടിരിക്കുന്നു.!!!

  ഓ ഇങ്ങനേമുണ്ടോ ഒരു കണ്ണട!!!

  അതുകോണ്ടാണല്ലേ മരിച്ചു കഴിഞ്ഞാലും പൂവൊക്കെ ഇട്ട് വക്കുന്നത്.

  തീർശ്ചയായും പറയാൻ കഴിയുന്ന ഒന്നാണ്, കവിയുടെ മനസ് എനിക്കില്ല എന്ന്. അതുകോണ്ട്, കാവ്യാസ്വാദനം വിഡ്ഡിത്തമാകുന്നത് സ്വഭാവികവുമാണ്. അതു കൊണ്ട്, തെറ്റുകൾ പൊറുത്ത് മാപ്പാക്കണം എന്നപേക്ഷയൂം മുങ്കൂറു വക്കുന്നു.

  ReplyDelete
 41. പറ്റിച്ചേ എന്നൊരാര്‍‍പ്പോടെ,
  അവളങ്ങു ചാടിപ്പോകും! kollam

  ReplyDelete
 42. പാലൊരു കള്ളിതന്നെ,,പെരുങ്കള്ളി..കണ്ണൊന്ന് തെറ്റിയാല്‍ ഒറ്റകുതിപ്പാ... ഇഷ്ടായിട്ടൊ മൂന്ന് കവിതയും.

  ReplyDelete
 43. കവിത മൂന്നും നന്നായി മുകിലെ ...
  എനിക്ക് മൂന്നാമത്തെ കവിത ഏറെ ഇഷ്ട്ടമായി.

  ഹൃദയം ഒരു പൂവായൊക്കെ കരുതും
  ദേവനുണ്ടെന്നു കരുതി
  ഒരുക്കിക്കൊണ്ടും ഇരിക്കും

  ഗംഭീരം .. ഈ വരികള്‍ ... ആശംസകള്‍

  നാട്ടില്‍ ആണ് എത്താന്‍ വൈകി. ക്ഷമിക്കൂ

  ReplyDelete
 44. ചെറിയ വാക്കുകളില്‍ ഒരു പാടു പറഞ്ഞു
  ആശംസകള്‍

  ReplyDelete
 45. നിഷ്കളങ്കമായൊരു നിസ്സഹായതയുണ്ട്,പാല്കവിതയില്‍,പരമാര്‍ത്ഥം പച്ചച്ചുനില്‍ക്കുന്നു കണ്ണടക്കാഴ്ച്ചകളില്‍,വേദനനിറഞ്ഞ ഒരുനിശ്വാസമുണ്ട് ഒരുക്കത്തില്‍ ...

  മുകിലേയ് ഞാന്‍ വന്നൂട്ടോ ...

  ReplyDelete
 46. ഇതിപ്പോ കുഞ്ഞുകവിതകളുടെ, അതും നന്നായി മനസ്സിലാവുന്നവയുടെ കാലമാണെന്നു തോന്നുന്നു. എല്ലാം ഇഷ്ടപ്പെട്ടു, വളരെ.

  ReplyDelete
 47. ങെ, മുകിലിന്‍‍റെ വീട്ടിലെ പത്രൊക്കെ വിറ്റ്കളഞ്ഞാ.
  വെര്‍‍തെയല്ല വെറൈറ്റി വരികളൊക്കെ വിരിയണെ.
  ‘ചെറുതാ’ണേലും സുന്ദരമായിട്ടുണ്ട്. വല്യേ വല്യേ കാര്യംസ് പറഞ്ഞൂന്നൊന്നും തോന്നണില്യ, എല്ലാവര്‍‍ക്കും അറിയണത് ചെറുതാക്കി പറഞ്ഞു. ലളിതം :)
  അപ്പൊ ആശംസോള്‍ട്ടാ!

  ReplyDelete
  Replies
  1. അപ്പോ സന്തോഷായീട്ടാ.

   Delete
 48. നല്ല എഴുത്ത്.
  "പാല്‍" വളരെ നന്നായി.
  പാല്‍ തിളപ്പിച്ചിട്ടുള്ള അര്‍ക്കും അറിയാം എന്താണ്‌ ആ പറഞ്ഞിരിക്കുന്നത് എന്നു.
  നോക്കാതിരിക്കുമ്പോള്‍ തിളച്ചുതൂവിപ്പോകുന്ന പാലുപോലെ അവള്‍.

  ReplyDelete
 49. കൊള്ളാം, നന്നായിട്ടുണ്ട്.

  ReplyDelete
 50. കുറഞ്ഞവാക്കുകളിൽ കൂടുതൽ ഭാവങ്ങൾ.. മനോഹരമായ വരികൾ.

  ReplyDelete
 51. കുറഞ്ഞവാക്കുകളിൽ കൂടുതൽ ഭാവങ്ങൾ.. മനോഹരമായ വരികൾ.

  ReplyDelete
 52. കുറഞ്ഞവാക്കുകളിൽ കൂടുതൽ ഭാവങ്ങൾ.. മനോഹരമായ വരികൾ.

  ReplyDelete
 53. കുറഞ്ഞവാക്കുകളിൽ കൂടുതൽ ഭാവങ്ങൾ.. മനോഹരമായ വരികൾ.

  ReplyDelete
 54. കുറഞ്ഞവാക്കുകളിൽ കൂടുതൽ ഭാവങ്ങൾ.. മനോഹരമായ വരികൾ.

  ReplyDelete
 55. എനിക്ക് കൂടുതല്‍ ഇഷ്ട്ടമായത് കണ്ണടയെ കുറിച്ചുള്ള കവിതയാണ്

  ReplyDelete
 56. കണ്ണട ചിന്തിപ്പിച്ചു
  പാല് രസിപ്പിച്ചു
  ഹൃദയം നോവിപ്പിച്ചു
  ആശംസകള്‍

  ReplyDelete
 57. ചിലപ്പോള്‍ ഞാന്‍‍
  കണ്ണട വയ്ക്കുന്നതു
  ഒന്നും കാണാതിരിക്കാനാണ്.
  ചിലപ്പോള്‍ ‍
  എന്നെ ആരും കാണാതിരിക്കാനും.

  വളരെ നല്ല കവിത

  ReplyDelete
 58. "ചിലപ്പോള്‍ ‍
  എന്നെ ആരും കാണാതിരിക്കാനും"

  ചാടിപ്പോകമല്ലോ ?

  ReplyDelete
  Replies
  1. ഇതെന്താ ചോദ്യം? കണ്ണടയും ചാട്ടവും തമ്മിലുള്ള ബന്ധം..
   പുരിഞ്ഞില്ല.

   Delete
 59. മനോഹരം ഈ കവിതകള്‍

  ReplyDelete
 60. ചെറിയ, നല്ല വരികള്‍.

  കണ്ണടയെപറ്റി. ചില കണ്ണടകള്‍ അകലത്തുള്ളതിനെ തെളിയിച്ചു തരും. അപ്പോള്‍ അടുത്തുള്ളത്‌ കാണാതെ പോകും. മറ്റ്‌ ചിലത്‌ അടുത്തിള്ളതിനെ കാണിച്ച്‌ തരും. അപ്പോള്‍.. ഞാനും എഴുതിയിട്ടുണ്ട്‌ ഇതിനെ പറ്റി.

  ReplyDelete
 61. ചെറിയ, നല്ല വരികള്‍.

  കണ്ണടയെപറ്റി. ചില കണ്ണടകള്‍ അകലത്തുള്ളതിനെ തെളിയിച്ചു തരും. അപ്പോള്‍ അടുത്തുള്ളത്‌ കാണാതെ പോകും. മറ്റ്‌ ചിലത്‌ അടുത്തിള്ളതിനെ കാണിച്ച്‌ തരും. അപ്പോള്‍.. ഞാനും എഴുതിയിട്ടുണ്ട്‌ ഇതിനെ പറ്റി.

  ReplyDelete
 62. ചിന്തോദ്ദീപകം.......
  രചനാശൈലി ഇഷ്ടപ്പെട്ടു....
  ആശംസകള്‍ !!!!

  ReplyDelete
 63. പാലാണ്‌ ഇതിലെ വെണ്ണ !!!

  ReplyDelete
 64. blogil puthiya post..... HERO- PRITHVIRAJINTE PUTHIYA MUKHAM..... vaayikkane..........

  ReplyDelete
 65. ചിലപ്പോള്‍ ഞാന്‍‍
  കണ്ണട വയ്ക്കുന്നതു
  ഒന്നും കാണാതിരിക്കാനാണ്.

  ചിലപ്പോള്‍ ‍
  എന്നെ ആരും കാണാതിരിക്കാനും.

  ഈ വരികളൊരു ഒട്ടകപ്പക്ഷിയുടെ ചിന്തകളോട് സാദൃശ്യം തോന്നുന്നു. ഒട്ടകപ്പക്ഷി തല മണലിൽ പൂഴ്ത്തുമത്രേ.! തന്നെ ശത്രുക്കൾ കാണാതിരിക്കാൻ.! അതുപോലെയല്ലേ ഈ വരികളും.

  ചിലപ്പോള്‍ ‍
  എന്നെ ആരും കാണാതിരിക്കാനും.
  നന്നായിട്ടുണ്ട് എല്ലാതും. ആശംസകൾ.

  ReplyDelete
 66. nalla kavitha ..mukil enna peril thanne kavithayudu nannayi varatte...

  ReplyDelete
 67. പ്രിയപ്പെട്ട മുകില്‍,
  കണ്ണടക്കാര്യം ശ്ശി ഇഷ്ടായി !
  പൂക്കള്‍ എന്നാലും എന്നും ഒരുക്കി വെച്ചോള്.അതൊരു പ്രതീക്ഷയാണ്.
  സസ്നേഹം,
  അനു

  ReplyDelete
 68. വൈകിയാണ് വായിക്കുന്നത്. ക്ഷമിക്കണം.
  ഒരുക്കം വളരെ നല്ല നുറുങ്ങു കവിത.

  മറ്റു രണ്ടും വെറും സാദാ കവിതകള്‍ ...
  നല്ലത് എന്നൊക്കെ വെറുതെ വേണമെങ്കില്‍ പറയാം.
  ഒരുക്കം എന്ന കവിതയെഴുതിയ ആള്‍ പാലും കണ്ണടയും കൂടുതല്‍ നന്നായി എഴുത്തും എന്നുകരുതുന്നു.

  ആശംസകള്‍

  ReplyDelete
 69. സുഹൃത്തേ,

  ചെറിയ ഈ വരികളിലൂടെ വലിയ ആശയങ്ങള്‍ പകരുവാന്‍ കഴിയുന്നത്‌ അഭിനന്ദനാര്‍ഹമായ കാര്യമാണ്‌.

  മുന്നില്‍ ആഞ്ചിയോഗ്രാമിനു വേണ്ടി ഉറ്റു നോക്കുന്നവന്‍ ഹൃദയത്തെക്കുറിച്ച്‌ ഒന്നും പറയുന്നില്ല.

  മനോഹരമായെഴുതി.

  ReplyDelete
 70. ഇവിടെയെത്താനും ഞാന്‍ വൈകി :( ക്ഷമിക്കണം
  മൂന്നു കവിതകളും നുറുങ്ങെങ്കിലും നൂറു കാര്യങ്ങള്‍ പറയും പോലെ ഒക്കെ തോന്നും കുത്തിരുന്നു ചിന്തിച്ചാല്‍ ,,,
  മനസ്സില്‍ കവിത നിറച്ചവര്‍ ഇങ്ങിനെയാവും അല്ലെ കുഞ്ഞു കാര്യങ്ങളില്‍ പോലും പാത്രത്തിലെ പാല്‍ പോലെ വാക്കുകളും നിറഞ്ഞു പതയും ... എല്ലാ വിധ ആശംസകളും ...

  ReplyDelete
 71. ഒരുക്കവും എന്റെ കണ്ണടയും ഇഷ്ടമായി.. പാല്‍ ഇഷ്ടമായില്ല എന്നുമില്ല.. :)

  ReplyDelete
 72. കുഞ്ഞിക്കവിതകൾ മൂന്നും ഇഷ്ടായി..!

  ReplyDelete
 73. പാല്‍ക്കവിത നന്നായി.

  ReplyDelete