Sunday, October 23, 2011

പൈപ്പുകൾ


പൈപ്പുകൾ-
ജീവന്റെ അകത്തും പുറത്തും
പൈപ്പുകൾ

ജീവനെച്ചുറ്റി,
ഹൃദയത്തെ വലംവച്ച്
രക്തവും
മലവും മൂത്രവും വഹിച്ച്
പൈപ്പുകൾ

പുറത്ത്-
മലവും മൂത്രവും
അഴുക്കുവെള്ളവുമായി
ഫ്ലാറ്റിനെച്ചുറ്റി
പൈപ്പുകൾ

ഉള്ളിൽ വേവും
തീച്ചൂടും നൽകി
പൈപ്പുകൾ
പണിമുടക്കുമ്പോൾ,
ഈ ജീവിതം
തറഞ്ഞു നിൽക്കുന്നു

62 comments:

 1. ഈ ഉപമ വളരെ നന്നായി....

  ReplyDelete
 2. മുകിലിന്റെ കവിത ജീവിതത്തിന്റെ അകവും പുറവും ചുറ്റുന്ന പൈപ്പുകളെ കണ്ടത് വല്ല്ലാത്ത ഒരു ഇൻവോൾവ്മെന്റു കൊണ്ടാണ് എന്നു തോന്നുന്നു. അതാണീ കവിതയുടെ പൈപ്പുകൾ നമ്മെ ഞെക്കിഞെരുക്കുന്നത്.

  ReplyDelete
 3. ജീവിത ബന്ധങ്ങള്‍ കൂട്ടി യോജിപ്പിക്കുന്നതും ഒരു പൈപ്പിലൂടെയാകുന്നു......

  ആശംസകള്‍ ....

  ReplyDelete
 4. കാലത്തിന്റെ പൈപ്പിലൂടെ
  ഒഴുകി പോകുന്നവര്‍ നമ്മള്‍

  ReplyDelete
 5. മനോഹരമായ ഉപമ മുകില്‍..വ്യത്യസ്തമായ വീക്ഷണം മികച്ചതായി

  ReplyDelete
 6. നന്നായി , ഇഷ്ടായി
  അതില്‍ കൂടുതല്‍ പറയാന്‍ അറിയില്ല.
  ആശംസകള്‍

  ReplyDelete
 7. പൈപ്പുകൾ നന്നായി ചേച്ചി...

  ReplyDelete
 8. അവസാനം പൈപ്പുകള്‍ നമ്മളെ ചുറ്റി വരിഞ്ഞു നമ്മളും വെറും പൈപ്പുക്കളാവും

  ReplyDelete
 9. 'കുഴലുകള്‍'
  കൊള്ളാം.. നല്ലൊരു സൂചകം.

  ReplyDelete
 10. പൈപ്പ് കവിത ഇഷ്ടായി...(By profession, I am a pipe fitter)

  ReplyDelete
 11. കൊള്ളാല്ലോ ഈ പൈപ്പ്ഫിറ്റിംഗ്..!
  ശരിയാണ് ഇടവും, വലവും, താഴെയും ,മേളിലും.. എങ്ങും എവിടെയും....
  നല്ല വീക്ഷണം..
  പൈപ്പുകള്‍ പണിമുടക്കാതിരിക്കട്ടെ..(‘കുഴല്‍’-ആയിരുന്നു ഉത്തമം എന്ന് എനിക്കു തോന്നുന്നു..)
  ആശംസകളോടെ..പുലരി

  ReplyDelete
 12. പൈപ്പുകള്‍ അടയാതിരിക്കാന്‍ ശ്രദ്ധിക്കുക.
  കവിത മുന്നറിയിപ്പ് നല്‍കുന്നു.

  ReplyDelete
 13. വ്യത്യസ്ഥമായൊരു വീക്ഷണം..ഇഷ്ടായി.

  ReplyDelete
 14. എല്ലാം പൈപ്പുകള്‍ , നല്ല ഉപമ :)

  ReplyDelete
 15. ഈ ഉപമ എവിടെ നിന്നു മുകിലേ? ആകാശത്തു നിന്ന് നോക്കിയപ്പോൾ കണ്ടതാവണം അല്ലേ? നന്നായി. അഭിനന്ദനങ്ങൾ.

  ReplyDelete
 16. നല്ല കവിത...

  പൈപ്പുകളുടെ കഥ..

  പൈപ്പിനുള്ളില്‍ ജീവിതം കുട്ങ്ങി തീര്‍ത്ത

  ഗദ്ദാഫിയെ ഓര്‍ത്തു ഇപ്പോള്‍...അവസരങ്ങള്‍

  ഉണ്ടായിട്ടും അറിയാതെ കുടുങ്ങുന്നവരും പൈപ്പ്

  വന്നു ചുറ്റി വരിയപ്പെടുന്നവരും..!!!

  ReplyDelete
 17. കവിതയ്ക്ക് പുതിയ ഒരു വിഷയം
  ജപ്പാന്‍ കുടി വെള്ള പയിപ്പായിരിക്കുമല്ലോ കൊള്ളാം

  ReplyDelete
 18. പൈപ്പുകള്‍ നല്ല വിചിന്തനത്തിന് വകവെക്കുന്നു......

  ReplyDelete
 19. മനോഹരം !! ,,സത്യത്തില്‍ എന്താണ് സംഭവിച്ചത് ..പൈപ്പുകള്‍ പണിമുടക്കാന്‍ തുടങ്ങിയോ ???

  ReplyDelete
 20. ശരിയാണല്ലോ ! ജീവിതം തന്നെ പൈപ്പുകളെ ആശ്രയിച്ചാണല്ലോ !! അതിപ്പോഴാണ്‌ട്ടോ ആലോചിക്കുന്നത് ! ഇഷ്ടായി...

  ReplyDelete
 21. കുഴലുകളായി ജീവിതം. അതോ പ്രവാഹങ്ങളായോ?
  മനസ്സ് അല്പം ചിന്തയില്‍ കുരുങ്ങി ട്ടോ. നന്ദി.

  ReplyDelete
 22. കുഴലുകളെക്കുറിച്ചുള്ള പി.പി.രാമചന്ദ്രന്റെ കവിത ഓര്‍ത്തു
  നല്ല കവിത

  ReplyDelete
 23. ശരിയാണ്... എല്ലാം കുഴല്‍ മയം മുകിലേ.. നല്ല ഉപമ

  ReplyDelete
 24. പ്രിയപ്പെട്ട മുകില്‍,

  മനസ്സിനെ വല്ലാതെ വിഷമിപ്പിച്ച വരികള്‍...
  സസ്നേഹം,
  അനു

  ReplyDelete
 25. കുഴല്‍ കവിത... കവിതയും പലപ്പോഴും കുഴലില്‍ ...

  ReplyDelete
 26. മനോഹരം .. ഈ പയ്പ് കവിത .... പോസ്റ്റുകള്‍ മുഴുവന്‍ ഒന്നോടിച്ചു വായിച്ചു ... ഈ സര്‍ധാര്‍ജി ചെക്കന്‍ അവിടെയും ഉണ്ടോ ? ഞാന്‍ കരുതി മുംബയില്‍ ഞങ്ങടെ കോളനിയില്‍ മാത്രമേ ഉള്ളു എന്ന് ... ഫോളോ ചെയ്യാന്‍ ഗൂഗിള്‍ കണക്ട് സമ്മതിക്കുന്നില്ല. ആയതിനാല്‍ പുതിയ പോസ്റ്റ്‌ ഇടുമ്പോള്‍ മെയില്‍ ഇടുമല്ലോ ... ആശംസകള്‍

  ReplyDelete
 27. ഉപമ നന്നായിട്ടുണ്ട്.

  http://surumah.blogspot.com/

  ReplyDelete
 28. അപ്പോള്‍ പ്ലംബറും, ഒരു ഡോക്ടര്‍ ആണല്ലോ..

  ആശംസകള്‍ ...

  ReplyDelete
 29. തീരെ പരിശ്രമിക്കാതെ ഒരു വെറും എഴുത്ത് എഴുതിയതാണോ ? മടി പിടിക്കാതെ വിഷയത്തിനു ചുറ്റും കുറെക്കൂടി ചുറ്റിത്തിരിഞ്ഞിരുന്നെങ്കില്‍ കുറെക്കൂടി നന്നാക്കാമായിരുന്നു.

  ReplyDelete
 30. വ്യത്യസ്തമായ വീക്ഷണം
  ഇഷ്ടമായി

  ReplyDelete
 31. നല്ല ഒരു ചെറിയ കവിത. തെളിമ ആര്‍ന്ന പ്രയോഗം. പൈപ്പുകള്‍ എന്ന വാക്കിനു പകരം കുഴലുകള്‍ എന്ന വാക്കുപയോഗിച്ചിരുന്നെങ്കില്‍ കൂടുതല്‍ നന്നായേനെ.
  അഭിനന്ദനങ്ങള്‍.

  ReplyDelete
 32. കുഴല്‍ വര്‍ണ്ണന കൊള്ളാം ഇഷ്ടായിട്ടോ .........

  ReplyDelete
 33. പുതിയതൊന്നും ഇടാത്തതെന്തേ????????

  ReplyDelete
 34. പണ്ടൊരു പൈപ്പു മുറിച്ചാണ്‌ എനിക്ക് സ്വാതന്ത്ര്യം കിട്ടിയത്.
  ആ പാട് ഇപ്പോഴും എന്റെ വയറ്റത്ത് തെളിഞ്ഞ് കാണാം.

  ReplyDelete
 35. പ്രിയപ്പെട്ടവരെ, വളരെ നന്ദി. സ്നേഹം.

  ReplyDelete
 36. കവിത വായിച്ചു. നന്നായിട്ടുണ്ട്!

  ReplyDelete
 37. കുടിവെള്ള മില്ലത്തവാന്‍ കണ്ണുകളെ വിടര്‍ത്തി ഒരു തുള്ളിക്കായ് കാവലിരിക്കുന്നതും പൈപ്പിന്‍ ചുവട്ടില്‍
  സുഖ ലോലുപതയുടെ മടിത്തട്ടില്‍ ഇരിക്കുന്ന സമ്പന്നന്റെ മകന്റെ ചുണ്ടില്‍ ഇരുന്നു പുകയുന്നതും പൈപ്പ്
  അല്ലെ

  ReplyDelete
 38. hello, thanks for ur comment. no idea who u are. checked ur blog. its nice. may i know who u r

  inam

  ReplyDelete
 39. നന്നായിട്ടുണ്ട്!
  വെള്ളയില്‍ കറുപ്പ് എഴുത്ത് ആണ് വായനക്ക് സുഖം.,
  ശ്രദ്ധിക്കുമല്ലോ

  ReplyDelete
 40. നന്നായി.. ഈ പശ്ചാത്തല നിറം ഒന്നും മാറ്റുമല്ലോ?

  ReplyDelete
 41. പ്രിയപ്പെട്ടവരെ, കുറച്ചു നാള്‍ കുറച്ചു ദൂരെ പോയി. സന്തോഷത്തോടെ തിരിച്ചു വന്നു.
  കവിത വായിച്ചതിനും അഭിപ്രായത്തിനും നന്ദി.
  സസ്നേഹം.

  ReplyDelete
 42. pls visit my blog and support a serious issue............

  ReplyDelete
 43. പൈപ്പുകളില്‍ കണ്ട കവിത,വളരെ ഇഷ്ടമായി കേട്ടൊ മുകില്‍..

  ReplyDelete
 44. ഇനീം പണിമുടക്കിയ പൈപ്പൊന്നും നന്നാക്കീലേ? പുതിയ കവിത എവിടെ?

  ReplyDelete
 45. എച്മുക്കുട്ടീ, വരുന്നുണ്ട് കവിത..

  പ്രിയപ്പെട്ടവരേ, വളരെ സന്തോഷം. നിങ്ങളെന്നെ ഓര്‍ക്കുന്നുവല്ലോ.

  ReplyDelete
 46. വരാന്‍ വൈകിപ്പോയി...


  "പൈപ്പുകളുടെ കവിത"
  വായിച്ചു. നന്നായിട്ടുണ്ട്!

  ReplyDelete
 47. പൈപ്പുകളുടെ പണിമുടക്ക്‌ ഇപ്പോള്‍ കൂടിക്കൊണ്ടിരിക്കുന്നു. ഡോക്ടര്‍മാര്‍ക്ക്‌ ചാകര.
  നാട്ടിലായിരുന്നു. ഇപ്പോള്‍ എത്തിയതെ ഉള്ളു.

  ReplyDelete
 48. പൈപ്പുകളിലൂടെയുള്ള ജീവിതം, അല്ലെ.. പോരാത്തതിനു പുകവലിക്കാനായുള്ള പൈപ്പുകൾ വേറെയും...

  നല്ല ആശയ,,,, ആശംസകൾ

  ReplyDelete
 49. പൈപ്പ് ജീവിതം
  കൊള്ളാം

  ReplyDelete
 50. ഒഴുക്കെങ്ങോട്ടെന്നറിയാത്ത ജലസഞ്ചാരം..........ആശംസകള്‍

  ReplyDelete
 51. പൈപ്പിലടച്ചു പൊള്ളിച്ച
  ചൂടുള്ള പുട്ടുപോലെ സ്വാദിഷ്ടം...
  നിന്റെ കയ്യിലെ പേനയും
  ഒരു ചെറു പൈപ്പാണല്ലോ
  സോദരീ...

  ReplyDelete
 52. കൊള്ളാം കേട്ടോ,,,,

  ഭാവുകങ്ങള്‍

  ReplyDelete
 53. പൈപ്പ് വലിച്ചില്ലെങ്കിലും കവിത വായിച്ചപ്പോള്‍ ഒരു പൈപ്പ് വലിച്ച സുഖം. ഒരുപാട് അഭിനന്ദനങ്ങള്‍.. ഇതുപോലെ ചുരുക്കി മതി കവിത...
  കുഴലിനേക്കാളും നല്ല വാക്ക് പൈപ്പ് തന്നെ അല്ലേ...

  ReplyDelete
 54. കുഴല്‍ എന്നതായിരുന്നു ഉചിതം... കുറെ കൂടി എഴുതാമായിരുന്നു... എങ്കില്‍ നന്നായിരുന്നു... നമ്മള്‍ പിറന്നു വീഴുന്നത് തന്നെ ഒരു കുഴല്‍ ബന്ദം വിചെതിച്ചു കൊണ്ടല്ലേ..

  ആശംസകള്‍... ഇനിയും പോരട്ടെ ഇത്തരം ലളിതമായ ഭാഷയിലുള്ള കവിതകള്‍..

  ReplyDelete
 55. This comment has been removed by the author.

  ReplyDelete
 56. പൈപ്പുകളെല്ലെന്റെ ദുഃഖം;മുകിലിന്‍-
  പൈപ്പുകള്‍ക്കുള്ളിലെ ചിപ്പികളള്‍ നുണയും
  കയ്പ്പു നീരാണെന്റെ കരള്‍ പിളര്‍ത്തു-
  കെല്‍പ്പു തകര്‍ത്ത് തരിപ്പണമാക്കും ദുഃഖം.

  ഭാവുകങ്ങള്‍

  ReplyDelete
 57. കുഴലുകളെ കുറിച്ചൊരു കുഴലൂത്ത് അല്ലെ മുകിൽ..

  ReplyDelete