Friday, September 30, 2011

നവരസങ്ങൾ

ഒരുമിച്ചുറങ്ങി എന്നറിഞ്ഞ്
നിന്റെ മുഖത്തെന്തിനു നവരസങ്ങൾ?
ഒരുമിച്ചുണർന്നിരുന്നു
എന്നറിയുമ്പോഴല്ലേ അതു വേണ്ടത്??


46 comments:

 1. 4 varilum kavitha....., valare nannayit ezhuthi...

  ReplyDelete
 2. ശക്തമായ കുഞ്ഞു കവിത...നന്നായിരിക്കുന്നു.

  ReplyDelete
 3. ഇത് കലക്കി. കാപാലിക (നാടകത്തിൽ) വേലക്കാരനോട് - ‘ സാരി ഉടുക്കുമ്പോൾ നോക്കിപ്പോയതിന് നീയെന്തിനാ നാണിക്കുന്നത്? അഴിക്കുമ്പോൾ പോരേ?

  ReplyDelete
 4. നന്ദി ഓർമ്മകൾ. സന്തോഷം,ട്ടോ.ശ്രീനാഥൻ മാഷെ, എനിക്കതു വളരെ ഇഷ്ടപ്പെട്ടു. നന്ദി ജുനൈത്. നർമ്മഗുരു, സന്തോഷം, ട്ടോ.

  ReplyDelete
 5. koLLaam!

  AtikkuRukkiya varikaL!

  (Sorry, my malayalam font doesn't work)

  ReplyDelete
 6. "എന്ത് തന്നെയായാലും പകുക്കുന്നതെനിക്ക് ഇഷ്ടമല്ല."
  അത് തന്നെയാണ് കാരാണം..!

  ReplyDelete
 7. വേർപിരിയാത്ത, ഒന്നിനൊന്നോടുചേർന്ന ഹൃദയങ്ങൾക്ക് രാവും പകലും നവരസങ്ങൾ ആസ്വദിക്കാനാകുമല്ലോ? ‘ ഒരുമിച്ചുറങ്ങി’ എന്നറിയുന്നതുതന്നെ ഉപബോധത്താലാണെന്നു വ്യക്തം. ആ അവസ്ഥയിൽ കാണുന്നതിനേക്കാൾ, ഉണർന്നിരുന്നുകാണുന്ന നവരസങ്ങൾക്ക് മാധുര്യവും ഉൾപ്പുളകവും ഏറും. അങ്ങനെയാണല്ലോ വേണ്ടതും. നല്ല ആശയം. ഒരു കൈക്കുമ്പിളിൽ നിറയെ തീർത്ഥജലം. നല്ലത്.....

  ReplyDelete
 8. കവിത വായിച്ചു എന്നറിഞ്ഞു
  നിന്റെ മുഖതെന്തിനിത്ര സന്തോഷം????
  അത് നന്നായി ..
  എന്നറിയുമ്പോഴല്ലേ അത് വേണ്ടത്‌..

  ReplyDelete
 9. നന്നായിട്ടുണ്ട് ആറ്റികുറുക്കിയ കവിത...

  ReplyDelete
 10. 4 വരികളില്‍ അടങ്ങിയിരിക്കുന്ന കൊടുങ്കാറ്റ്....ആശംസകള്‍

  ReplyDelete
 11. ഒന്നു കൺചിമ്മി തുറക്കുൻപോഴേക്കും ഒന്നു രണ്ടാകുന്ന ഈ കാലത്ത്‌ ദീർഘനേരം കൂടി ഒന്നിച്ചു ഉറങ്ങാൻ കഴിയുന്നതല്ലേ ചേച്ചീ, നല്ലത്‌???? എന്തായാലും നാലു വരികളുടെ ശക്തി....!!!! അപാരം......

  ReplyDelete
 12. ആഹാ :) മുകില്‍ കുഞ്ഞ്‌ കവിതകളിലേക്ക്‌ കടന്നോ. ഇതിന്റെ പേറ്റനട് ഉമേഷിന്‌ കൊടുക്കണം ട്ടാ.
  കവിതയിലെ ചിന്ത ശക്തം തന്നെ. ഒരുമിച്ചു ഉണര്ന്നിരിക്കേണ്ട കാലം.

  ReplyDelete
 13. പ്രിയ മനൂ....ഗസല്‍ പൂക്കള്‍ വായിച്ചു.....വളരെ നന്ന്.....പക്ഷെ ചിത്രം......നന്ദ്യാര്‍ വട്ടം പൂവൊന്ന് ചെറുതായി പോയോ......അഭിനന്ദനങ്ങള്‍..........

  ReplyDelete
 14. നല്ലൊരു കാര്യാ പറഞ്ഞത് ചേച്ചീ...പലരും ചിന്തിക്കാതെ പോകുന്ന കാര്യം..

  ReplyDelete
 15. പ്രിയപ്പെട്ട മുകില്‍,
  ഒരുമിച്ചു ഉണരുന്ന ഈ പ്രഭാതം എത്ര മനോഹരം!
  വരികള്‍ ഇഷ്ട്ടപ്പെട്ടു!
  സസ്നേഹം,
  അനു

  ReplyDelete
 16. നാലുവരികളില്‍ നവരസങ്ങള്‍ തീര്‍ത്ത ശൈലി ഇഷ്ടമായി.
  ('ഒരുമിച്ചുണർന്നിരുന്നു' എന്നാണോ അതോ 'ഒരുമിച്ച് ഉറങ്ങാതേയിരുന്നു' എന്നാണോ ഉദേശിച്ചത്?)

  ReplyDelete
 17. എന്തിനും ഏതിനും 'നവമല്ല', നാനൂറ്‌ രസത്തിന്റെ പ്രതികരണം കിട്ടുന്ന കാലമല്ലേ..

  (ശ്രീനാഥന്‍ മാഷേ... ആ പ്രയോഗം കലക്കി!)

  ReplyDelete
 18. valare nannayittundu......... bhavukangal..........

  ReplyDelete
 19. യുവാവ് : അച്ചോ സുന്ദരിയായ ഒരു പെൺകുട്ടിയോടൊപ്പം കിടന്നുറങ്ങുന്നത് ഒരു തെറ്റാണോ?
  അച്ചൻ:ഒരു തെറ്റുമില്ല പക്ഷെ നീയൊന്നും ഉറങ്ങില്ല അതാണ് തെറ്റ്

  ReplyDelete
 20. കവിത ഇഷ്ടായി

  ReplyDelete
 21. ഉറങ്ങുമ്പോള്‍ രണ്ടു ആത്മാക്കളും ഉറങ്ങാതെയിരുന്നു പ്രണയിക്കുകയായിരിക്കും...ഈ ആത്മാക്കള്‍ ഉറങ്ങാറുണ്ടാവുമോ...?.

  കവിത രസായിട്ടുണ്ട്....

  ReplyDelete
 22. അമ്പടാ! മുകിലേ! കലക്കീട്ടുണ്ട് കേട്ടൊ. അഭിനന്ദനങ്ങൾ.

  ReplyDelete
 23. ശക്തമാണീ കവിത. ഇവിടെ അറുപതു ശതമാനത്തി
  ലധികം ഈ അവസ്ഥയിലാണു്.

  ReplyDelete
 24. ജയൻ ഡോക്ടർ, നാമൂസ്, വി.എ., ഉമ്മു അമ്മാർ ഇലഞ്ഞിപ്പൂക്കൾ നന്ദി സന്തോഷം.

  അഭിഷേക്, ഒരു ജാതി ഘെഡി, ഭാനു, ഇസ്മയിൽ അത്തോളി, സീത, അനുപമ, ഇസ്മയിൽ, ചന്ദ്രകാന്തം, ശ്രീ, ജയരാജ്, സോണി, അലിഭായ്, ജയിംസ്, സുബൈദ, വളരെ സന്തോഷം, വരവിനും വായനയ്ക്കും അഭിപ്രായത്തിനും.

  സസ്നേഹം, മുകിൽ

  ReplyDelete
 25. മുകില്‍ നന്നായിരിക്കുന്നു... ശരിക്കും.

  ReplyDelete
 26. ഇതാണ് മാഷെ കവിത
  കലക്കി

  ReplyDelete
 27. നന്ദി, ഗീത.

  സന്തോഷം, പൊട്ടന്‍. പൊട്ടന്‍ പൊട്ടനല്ല എന്നതു അവിടെ വന്നപ്പോള്‍ മനസ്സിലായി കേട്ടോ.

  നന്ദി ബഷീര്‍.

  സ്നേഹപൂര്‍വ്വം

  ReplyDelete
 28. മുകിലേ... നലുവരിയില്‍ നാഴി അര്‍ത്ഥം നിറഞ്ഞു നില്‍ക്കുന്നു.

  ReplyDelete
 29. ഇഷ്ടമായി..
  കണ്ണു തുറന്നു വായിച്ചു..
  കണ്ണു അടച്ചു
  ചിരിച്ചു..
  പിന്നെ ഇത്തിരി
  ചിന്തിച്ചു....

  ReplyDelete
 30. ഉറങ്ങുമ്പോഴരുതാത്ത കിനാവു കണ്ടു
  ഉണർന്നപ്പോളീ നവരസങ്ങളിലാസ്വദിപ്പൂ

  ReplyDelete
 31. എന്തിനാണു കൂടുതല്‍..
  നാലുവരി മതി.

  ReplyDelete
 32. മികച്ച കാവ്യാനുഭവത്തിന്‌ അധികമൊന്നും പറയേണ്ടതില്ല എന്ന്‌ ഒരിയ്ക്കല്‍ കൂടി തിരിച്ചറിയുന്നു.

  ReplyDelete
 33. ഇത് കൊള്ളാല്ലോ .... :)

  ReplyDelete
 34. ഉള്ളിൽ വേവും
  തീച്ചൂടും നൽകി
  പൈപ്പുകൾ
  പണിമുടക്കുമ്പോൾ,
  ഈ ജീവിതം
  തറഞ്ഞു നിൽക്കുന്നു

  ReplyDelete
 35. എല്ലാ കമന്റുകളും കണ്ടു. വളരെ സന്തോഷം കേട്ടോ.

  ReplyDelete
 36. ഒരുമിച്ചുണര്‍ന്നിരുന്നു
  എന്നറിയുമ്പോള്‍ തന്നെയാണത് വേണ്ടത്..
  കവിത നന്നായി കേട്ടൊ മുകില്‍..

  ReplyDelete
 37. ezuthiyathu naalu variyaanenkilum,kittiyath oru nalla kaavya samaharanam vayyicha anubuthi aayirunnu....

  aashamsakal

  ReplyDelete
 38. സത്യം....
  ഒരുമിച്ചുറങ്ങുന്നതാണ് എല്ലാവര്‍ക്കും പ്രശ്നം...

  ReplyDelete
 39. ചിലപ്പോള്‍ നാല് വരികള്‍ക്ക് ഒരു സാമുദ്രത്തോളം ആഴമുണ്ടാകും.. വളരെ നന്നായിട്ടുണ്ട്

  ReplyDelete