Tuesday, March 29, 2011

ഇതു നിനക്കുള്ളത്



എന്റെ പ്രണയത്തെ
നിന്റെ പാദത്തിൽ
വച്ചു ഞാൻ
പ്രണമിച്ചു.

നീയതിനുവേണ്ടി
പണിത
സ്വർണ്ണത്തളികയും
രത്നകിരീടവും
അതിമനോഹരമെന്നുകണ്ട്
ഞാൻ ആഹ്ലാദിക്കുന്നു

എന്നിട്ടും നീ ശങ്കിക്കുന്നു
ഇതെനിക്കുള്ളതോ?
ഇതു മുഴുവനുമോ?

എന്നിലെ അശാന്തിയുടെ
കടൽ
പണിതുയർത്തിയതാണത്.
ഭാരമുണ്ട്
നീ
സൂക്ഷിക്കണം. 

എങ്കിലും,
ഞാൻ പറയുന്നു
ഇതു നിനക്കുള്ളത്
ജീവന്റെ
നിറവും കതിരും
ചോരാതെ ചെരിയാതെ
ഞാൻ
നിനക്കായി
ഒരുക്കിയത്

35 comments:

  1. kaalathinte kuthozhikkil thakaraathirikkatte...

    ReplyDelete
  2. ശങ്ക ഇല്ലാതെ പ്രണയിക്കൂ.. :)

    ReplyDelete
  3. എന്നിലെ അശാന്തിയുടെ
    കടൽ
    പണിതുയർത്തിയതാണത്.
    ഭാരമുണ്ട്
    നീ
    സൂക്ഷിക്കണം.

    കൊള്ളാം

    ReplyDelete
  4. അതെ എല്ലാം മനസ്സിലാക്കി വേണം.

    ReplyDelete
  5. പിന്നെന്തിനാണ് ശങ്ക. പ്രണയിച്ചു കൊണ്ടേയിരിയ്ക്കൂ...

    ReplyDelete
  6. നന്നായിരിയ്ക്കുന്നു

    ReplyDelete
  7. പ്രതീക്ഷകളുടെ ഭാരം കൂടുള്ളതാണ് പ്രണയം..
    ചേര്‍ന്ന് നില്‍ക്കുമ്പോഴും അകലെയാണെന്നു തോന്നും..
    അകലെയാകുമ്പോള്‍ അടുത്തെന്നും..
    ആശങ്കകള്‍ ഇല്ലാതെ പ്രണയിക്കൂ..

    ReplyDelete
  8. അശാന്തിയുടെ കടലായിരിക്കാം ശങ്കക്ക് നിദാനം. നന്നായിട്ടുണ്ട്.

    ReplyDelete
  9. ഇതു നിനക്കുള്ളത്
    ജീവന്റെ
    നിറവും കതിരും
    ചോരാതെ ചെരിയാതെ
    ഞാൻ
    നിനക്കായി
    ഒരുക്കിയത്

    ReplyDelete
  10. എന്നിട്ടും നീ ശങ്കിക്കുന്നു
    ഇതെനിക്കുള്ളതോ?
    ഇതു മുഴുവനുമോ?
    ശരിയാണ് ലോകം മുഴുവനും ഇന്ന് ശങ്ക കൊണ്ട് നിറഞ്ഞിരിയ്ക്കുന്നു.

    ReplyDelete
  11. നന്നായിരിക്കുന്നു .
    ആശംസകള്‍

    ReplyDelete
  12. അങ്ങിനെ ശങ്കിക്കണമെങ്കില്‍ അത്രയും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല.
    കവിത ഇഷ്ടപ്പെട്ടു.

    ReplyDelete
  13. അളവില്ലാതെ ചൊരിയൂ പ്രണയം.. സമസ്ത ചരാചരങ്ങളെയും സ്നേഹിക്കാനുള്ള പ്രാപ്തിയുണ്ടാകും.

    ReplyDelete
  14. പ്രണയ ഭാരം താങ്ങാനാകുന്നില്ല..

    ReplyDelete
  15. പ്രണയബഷ്പബിന്ദുക്കള്‍ തിങ്ങിടുന്ന
    മുകിലേ പെയ്യുക പ്രണയമഴ
    നല്ല കവിത. സാവധാനം തെളിഞ്ഞു
    വരുന്ന ആശയം.

    ReplyDelete
  16. അതെ, ശങ്ക വേണ്ട.

    ReplyDelete
  17. പ്രണയാശംസകൾ കണ്ടെന്റെ മനം കുളിർത്തു. വളരെ നന്ദി എല്ലാവർക്കും. സ്നേഹത്തോടെ.

    ReplyDelete
  18. ആത്മാവില്‍ പ്രണയത്തിന്‍ സംഗീതമുണരട്ടെ..
    അസ്ഥികളില്‍ പ്രണയത്തിന്‍ ഗുല്‍മോഹര്‍ വിരിയട്ടെ..
    മനസ്സില്‍ പ്രണയം ഉണര്‍‌ത്തുന്ന കവിത. വാര്‍മുകിലേ, നന്ദി.

    ReplyDelete
  19. അശാന്തിയില്‍ നിന്നു ശാന്തിതീരമണയാനുള്ള വഴിയല്ലെ പ്രണയം? അതൊരിക്കലും ഭാരമാവില്ല. നല്ല വരികള്‍ ഇഷ്ടപ്പെട്ടു.

    ReplyDelete
  20. yea...ashaanthiyude kadamaanu pranayathil, എന്നിലെ അശാന്തിയുടെ
    കടൽ
    പണിതുയർത്തിയതാണത്.
    ഭാരമുണ്ട്

    nannaayirikkunnu.......

    ReplyDelete
  21. പ്രണയത്തിന്റെ നോവും സുഖവും ....ഇത് മുഴുവന്‍ എനിക്കുള്ളതോ എന്ന ശങ്കയും.

    ReplyDelete
  22. പറയൂ,
    ഞാനെങ്ങനെ പറയേണ്ടൂ..
    നീയിമറിയാത്തൊരെന്‍ സ്നേഹ നൊമ്പരങ്ങള്‍.. :)

    ReplyDelete
  23. നന്ദി, തത്തമ്മേ.നന്ദി, മൈത്രേയി. സന്തോഷം അജീവ്, നന്ദി ശ്രീദേവി.നിശാസുരഭി, ഒരിടവേളയ്ക്കു ശേഷം കണ്ടതിൽ വളരെ സന്തോഷംട്ടോ

    ReplyDelete
  24. ''എന്നിലെ അശാന്തിയുടെ
    കടൽ
    പണിതുയർത്തിയതാണത്.
    ഭാരമുണ്ട്
    നീ
    സൂക്ഷിക്കണം''

    നല്ല വരികള്‍

    ReplyDelete
  25. അശാന്തി നിറഞ്ഞതെങ്കിലും പ്രണയിക്കാതെ വയ്യ.
    മനോഹരമായി

    ReplyDelete
  26. എന്തിനു മടിച്ചുനില്‍ക്കുന്നു, ഒരു ശങ്കയും വേണ്ട...!
    പ്രണയാശംസകള്‍.....

    ReplyDelete
  27. ആ ശങ്കകളും ആകുന്നു പ്രണയം.

    ReplyDelete
  28. പ്രണയത്തിന്റെ ഭാരവും ആകുലതകളുമറിഞ്ഞു കുഞ്ഞു വരികളിലൂടെ...എന്തൊക്കെയാണേലും പ്രണയം അവാച്യം തന്നെ

    ReplyDelete
  29. എങ്കിലും,ഞാൻ പറയുന്നു
    ഇതു നിനക്കുള്ളത്
    ജീവന്റെ നിറവും കതിരും
    ചോരാതെ ചെരിയാതെ
    ഞാൻ നിനക്കായി ഒരുക്കിയത്
    ---------------------
    അതേ വിശ്വസിക്കുക. പിന്നീട് അവിശ്വസിക്കാനെങ്കിലും.
    അല്‍പം സ്നേഹം തരിക. പിന്നീട് നിന്നില്‍ അതു ഇല്ലാതായിപ്പോകും മുമ്പ്.

    കവിത നന്നായി മുകില്‍. അല്‍പം ലളിതമാക്കിയതിനു നന്ദി..
    .

    ReplyDelete
  30. പ്രിയപ്പെട്ടവരേ, വളരെ നന്ദി.

    ReplyDelete
  31. :)
    അര്‍ത്ഥശങ്ക, അല്ലതെ ഒന്നും പറയാനില്ല!

    ReplyDelete