Sunday, April 10, 2011

ഒരു സങ്കീർത്തനം കൂടെ


 എന്റെ ദൈവമേ
എന്റെ ദൈവമേ
കടിച്ചു കീറപ്പെടുന്ന
എന്റെ കുഞ്ഞിന്റെ രോദനം
അവിടുന്നു കേൾക്കുന്നില്ലേ?

അവിടുന്നു ഉറങ്ങുന്നതെന്ത്?

ആന്തരാവയവങ്ങളും
ചവച്ചു തിന്നും
കരിങ്കാട്ടാളർ,
എന്റെ മനക്കണ്ണിനു മുൻപിലവളെ
വേവാൻ വച്ചിരിക്കുന്നു..

ഭീതികൊണ്ടെന്റെ കണ്ണുകൾ
ഉടഞ്ഞു കലങ്ങിയിരിക്കുന്നു..
ആധികൊണ്ടെന്റെ അടിവയർ
ചുരുങ്ങിയമരുന്നു..

അവൾ കുടിച്ച മുലകൾ
വേദന വിങ്ങി,
രക്തം ചുരത്തുന്നു..

അങ്ങ് എന്നെ വലിച്ചെറിഞ്ഞു
കളഞ്ഞതെന്ത്..?

നെഞ്ചിൽ കുരുങ്ങിയ,
ഈ അനങ്ങാക്കല്ലിൽ
എന്റെ കുഞ്ഞിന്റെ
ജീവിതമരയുന്ന കരിമണം
ഞാനറിയുന്നു പ്രഭോ..

എന്റെ രക്തത്തിനു രക്തവും
മാംസത്തിനു മാംസവുമായവളെ,
പിരിഞ്ഞ കൊക്കിൽ
തൂങ്ങിയുയരുന്ന
നിന്റെ ദേഹവും പ്രാണനും
വിളറികണ്ണടച്ച നിന്റെ
രക്തം മറന്ന മുഖവും
എന്റെ മനസ്സിന്റെ ഉമ്മറപ്പടിയിൽ
അവരുടെ കുടൽമാല
നിരന്തരം കോർക്കുന്നു..

ദൈവമേ ഈ നുറുങ്ങിയ ഹൃദയത്തെ
അവിടുന്നു നിരസിക്കരുതേ..

എന്റെ പഴകിയ കലവറകളിൽ
ഈ പുതിയ വിഷവീഞ്ഞ്
നുര വീഴുന്നത്
അവിടുന്നു കാണുന്നില്ലേ?

എന്റെ ഹൃദയത്തിലൂടെ
കടന്നു കയറുന്ന ഈ ഈർച്ചവാൾ!

30 comments:

  1. നല്ല വരികള്‍. ആവിഷ്കാരവും നന്നായി മുകില്‍
    ആശംസകള്‍

    ReplyDelete
  2. കവിതയില്‍ വിങ്ങും നൊമ്പരം..ഹൃദ്യമായി.

    ReplyDelete
  3. എന്റെയും ഹൃദയത്തിലൂടെ
    കടന്നു കയറുന്നു ഈ ഈർച്ചവാൾ!
    നന്നായി ..

    ReplyDelete
  4. വേദനിപ്പിക്കുന്ന വരികളില്‍ നൊമ്പരം ബാക്കിയായി....!

    ReplyDelete
  5. പെൺകുഞ്ഞിന്റെ തൂക്കുകയറിനു മുമ്പിൽ പ്രജ്ഞയറ്റവളുടെ ഹൃദയഭേദകമായ നിലവിളി ഉയരുന്നൂ കവിതയിൽ!

    ReplyDelete
  6. നല്ല വരികള്‍. ഹൃദയസ്പര്‍ശിയായ വരികള്‍!

    ReplyDelete
  7. വേദനിപ്പിയ്ക്കുന്ന വരികള്‍...

    ReplyDelete
  8. ആശയറ്റവളുടെ രോദനം കുത്തിക്കയറുന്നു.

    ReplyDelete
  9. അയ്യോ... എന്തൊരു വേദനയാണിത്? വാക്കുകള്‍ക്ക് ഇങ്ങനെ വേദന ജനിപ്പിക്കാമോ?

    ReplyDelete
  10. നന്നായിട്ടുണ്ട്...മുകില്‍...

    ReplyDelete
  11. ദൈവം എല്ലാം കേട്ടിട്ടുണ്ടാവണം.ഈ വേദനകൾക്കൊക്കെ അറുതിയുണ്ടാവും.

    ReplyDelete
  12. തുടങ്ങി അവസാനിക്കുന്നില്ല ആ വൃത്തങ്ങള്‍, നൊമ്പരങ്ങള്‍..

    ReplyDelete
  13. ഈ വേദന വായിച്ചു .

    ReplyDelete
  14. ഈർച്ചവാളിന്റെ മൂർച്ച!
    ദൈവത്തിന് വേദനയെടുക്കുന്നുണ്ടാവും മുകിലേ...........

    ReplyDelete
  15. പ്രിയപ്പെട്ടവരെ, നന്ദി.എല്ലാ നല്ല വാക്കുകൾക്കും.

    വിഷുദിനാശംസകൾ ഏവർക്കും
    സസ്നേഹം.

    ReplyDelete
  16. ആദ്യം വിഷു ദിനാശംസകള്‍.
    --------------------
    >>>>ആന്തരാവയവങ്ങളും
    ചവച്ചു തിന്നും
    കരിങ്കാട്ടാളർ,
    എന്റെ മനക്കണ്ണിനു മുൻപിലവളെ
    വേവാൻ വച്ചിരിക്കുന്നു..<<<<

    ഒരു തീപ്പന്തം പോലെ ആണ് മുകിലിന്റെ കവിതകള്‍ എന്ന് ഞാന്‍ നേരത്തെ പറഞ്ഞിട്ടുണ്ട്. ഇവിടെ ഹൃദയത്തെ കീറി മുറിക്കുന്ന ഈര്‍ച്ച വാളാകുന്നു വാക്കുകള്‍.

    വാക്കുകള്‍ അല്പം മയപ്പെടുത്തിക്കൂടെ എന്ന് ചോദിക്കാനാവാത്ത വിധം മുകില്‍ മുമ്പിലേക്ക് വെക്കുന്ന ദൃശ്യങ്ങള്‍ ചോര പൊടിയുന്ന ജീവിതങ്ങളുടെ നേര്‍ക്കാഴ്ച്ചകളാണ് . സമ്മതിച്ചിരിക്കുന്നു മുകില്‍.

    ReplyDelete
  17. വല്ലാത്ത നോവ്‌.വരികളില്‍..

    ReplyDelete
  18. എന്റെ പഴകിയ കലവറകളിൽ
    ഈ പുതിയ വിഷവീഞ്ഞ്
    നുര വീഴുന്നത്
    അവിടുന്നു കാണുന്നില്ലേ?
    ചിലപ്പോള്‍ കണ്ണില്ലാ നങ്കകളാകും ഈശ്വരനും.

    ReplyDelete
  19. വലിയ വാക്കുകളാണു അക്ബർ പറഞ്ഞത്.. വളരെ നന്ദി പ്രിയപ്പെട്ടവരെ, നിങ്ങൾ തരുന്ന പ്രോത്സാഹനത്തിന്..

    ReplyDelete
  20. വായനക്കാരുടെ ഹൃദയത്തിലൂടെയും
    കടന്നു കയറി ഈ ഈർച്ചവാൾ!

    ReplyDelete
  21. കുത്തി മുറിക്കുന്ന വരികള്‍.
    ദൈവം എഴുതുന്ന ഏറ്റവും
    നല്ല കവിത പിച്ചിച്ചീന്തപ്പെടാതിരിക്കട്ടെ.

    ReplyDelete
  22. അമ്മയുടെ രോദനവും കുഞ്ഞിന്റെ നിലവിളിയും ഇഴപിരിക്കാനാവാതെ........
    കവിത ഇഷ്ടപെട്ടു..

    ReplyDelete
  23. ഹൃദയ സ്പര്‍ശിയായ വരികള്‍

    ReplyDelete
  24. മുകിൽ...
    അമ്മയുടെ മനസ്സിന്റെ ആശങ്കകളും, നിലവിളികളും...നന്നായി ആവിഷ്ക്കരിച്ചിരിക്കുന്നു..
    ആശംസകൾ

    ReplyDelete
  25. നന്ദി വിമല്‍.

    ReplyDelete
  26. “”എന്റെ ദൈവമേ
    എന്റെ ദൈവമേ
    കടിച്ചു കീറപ്പെടുന്ന
    എന്റെ കുഞ്ഞിന്റെ രോദനം
    അവിടുന്നു കേൾക്കുന്നില്ലേ?“”

    കവിത വായിച്ച് ആനന്ദിക്കാനറിയില്ല. എന്നാലും വായിച്ചു. എനിക്കിഷ്ടമായി.

    ആശംസകള്‍

    ജെ പി @ തൃശ്ശിവപേരൂര്‍

    ReplyDelete
  27. ബ്ലോഗ് കവിതകളില്‍ എനിക്കേറെയിഷ്ടപ്പെട്ട ഒന്ന്. സങ്കീര്‍ത്തനങ്ങളില്‍ നിന്ന് വാക്കും ശൈലിയും കടംകൊണ്ടുവെങ്കിലും ഈ പുതിയകാലത്തില്‍ ഈ വരികള്‍ക്ക് വളരെയേറെ സാംഗത്യമുണ്ട്.

    ReplyDelete
  28. പ്രിയ ശ്രീ ജെ പി നന്ദി. വളരെ സന്തോഷം, ശ്രീ അജിത്.

    ReplyDelete