Saturday, August 14, 2010

ധന്യം, ഈ തോൽവി

.
ഒരുകുട ചൂടാൻ
നീയെനിക്കു മഴ തന്നു.
പകരം നീ കുട ചൂടാൻ
ഞാനെന്നും
കണ്ണീരു പെയ്തു.

എനിക്കു നടക്കാൻ
പഠിക്കാൻ
നീയൊരു പദം
മുന്നോട്ടു വച്ചു.
മുന്നോട്ടോടി
ഇന്നു ഞാൻ
നിന്റെ ലോകം
തകിടം മറിച്ചു.

സമ്മാനം തിരഞ്ഞു
നീയെന്നും
ലോകം ചുറ്റി.
സമ്മാനപ്പൊതികൾ
നുണക്കുഴിയിൽ
മറച്ചു വച്ചു ഞാൻ
കളിയാക്കി..

എന്റെ കള്ളച്ചിരിയിൽ
മനം മടുത്തു,
പകരം വീട്ടാൻ
നീയെനിക്കു
പ്രണയം തന്നു.

പകരം പ്രണയം
പൊലിയളന്നു
ഞാനിന്നു തളരുമ്പോൾ
എന്റെ വിളർത്ത
വിയർപ്പുചാലുകളിൽ
നിന്റെ പുഞ്ചിരി
പുണരുന്നു...
.

29 comments:

  1. കാലമാപിനി യുടെ ധന്യം ഈ തോല്‍വി അതി മനോഹരമായിരിക്കുന്നു . എന്‍റെ ബ്ലോഗു വായനാനുഭവത്തില്‍ വളരെ വിരളങ്ങളില്‍ വിരളമായ കവിത. വായിക്കും തോറും ഹൃദയതന്ത്രികളില്‍ വ്യത്യസ്ത രാഗങ്ങളായി സിരകളില്‍ പടര്‍ന്നു കയറുന്നു. രചനാ പാഠവത്തിന്റെ മാസ്മരികതയില്‍ അസൂയാലുവായ ഞാന്‍പിന്നെയും പിന്നെയും നോക്കി എന്തെങ്കിലും ഒരു പഴുതുന്ടോ നുഴഞ്ഞു കയറി നോമ്പരപ്പെടുത്തുവാന്‍ എന്ന് . ഒന്നും കിട്ടിയില്ല .അത്രയും സൂക്ഷ്മത പാലിച്ചിരിക്കുന്നു. അഭിനന്ദനങ്ങള്‍ ഹൃദയത്തില്‍ നിന്നും.

    ReplyDelete
  2. നന്ദി, സുഹൃത്തേ. വളരെ നന്ദി, ഇത്രയും വലിയ വാക്കുകൾക്ക്.

    ReplyDelete
  3. ..
    എന്റെ കള്ളച്ചിരിയിൽ
    മനം മടുത്തു,
    പകരം വീട്ടാൻ
    നീയെനിക്കു
    പ്രണയം തന്നു..
    (രണ്ടും കള്ളന്മാരായിരുന്നോ?) :(

    അവസാന വരികളില്‍ വരികല്‍ക്കിടയിലൂടെ വായിക്കണോ?
    അറിയില്ല തന്നെ.
    .
    നഷ്ടപ്പെടുമെന്ന് ബോധ്യം വരുമ്പഴേക്കും വൈകിയാല്‍ എന്ത് ചെയ്യണം? ചെയ്യേണ്ടത് ചെയ്തിട്ടും അവള്‍ നിര്‍ബന്ധിക്കുന്നു, ആ കുട തന്നെ അവളുടെ കണ്ണീര്‍മഴയത്ത് ചൂടണമെന്ന്. :(
    ..

    ReplyDelete
  4. "സമ്മാനപ്പൊതികൾ
    നുണക്കുഴിയിൽ
    മറച്ചു വച്ചു ഞാൻ
    കളിയാക്കി..."

    എനിക്കുമുണ്ടൊരു നുണകുഴി. അതുകൊണ്ട് ഈ വരികള്‍ എനിക്കിഷ്ടമായി.

    മുകില്‍ നല്ല കവിത.. അഭിനന്ദങ്ങള്‍.

    ReplyDelete
  5. മുകിലുപെയ്ത വരികളിൽ എനിക്കറിഞ്ഞതിൽ ഏറ്റവും മനോഹരം, കടക്കണ്ണിൽ കുടുക്കിയതല്ലേ? എന്നിട്ടിപ്പോൾ തളർത്തീന്നോ? ഏയ് വേണ്ട , പ്രണയത്തിന്റെ പൊലി, പൊലിയോ പൊലി പൂപ്പൊലി

    ReplyDelete
  6. പ്രണയത്തിന്റെ ഈ പൊലിപ്പാട്ടു വളരെ മനോഹരം.. മുകിലിന്റെ കവിത ധന്യം...

    ReplyDelete
  7. എന്റെ കള്ളച്ചിരിയിൽ
    മനം മടുത്തു,
    പകരം വീട്ടാൻ
    നീയെനിക്കു
    പ്രണയം തന്നു.

    അതാണ്‌ പ്രണയം .
    ***
    വായാടി ഈ പറഞ്ഞത് "നുണ" അല്ലെ ?????????

    ReplyDelete
  8. മുകില്‍, പഴയ കവിതകളില്‍ നിന്നും വ്യത്യസ്തമായ മൂഡില്‍ വന്നിരിക്കുന്നല്ലോ ഈ കവിതയില്‍. നന്നായി.

    ReplyDelete
  9. ഒരു കടകോൽ ഉള്ളിലെവിടെയോ തിരിഞ്ഞല്ലോ, രവി... വാക്കുകളിൽ തെളിയുന്നു.
    കൊള്ളാം തത്തമ്മേ. ഒരു ‘സെയിം പിച്ച്!‘
    നന്ദി, ശ്രീനാഥൻ.
    നന്ദി, സ്മിത.
    നന്ദി, ജയരാജ്. തത്തമ്മ ‘നുണ’ പറയുമോ?. എനിക്കു തോന്നുന്നില്ല. പോയിന്റ്വൈസ് സത്യം മാത്രമേ പറയൂ. പിന്നെ പൂരമല്ലേ!
    നന്ദി, ഭാനു കളരിക്കൽ. വ്യത്യസ്തത പുലർത്താൻ ശ്രമിക്കുകയാണ്. എപ്പോഴൂം മനസ്സിനു വിങ്ങലുണ്ടാക്കുന്ന കാര്യങ്ങൾ മാത്രം വായിപ്പിക്കരുതല്ലോ. ഇവിടെ വന്നു വായിക്കുന്നവരൊക്കെ തുല്യനിലയിൽ പൾസ് സൂക്ഷിക്കുന്നവരാണെന്നു അറിയാം.
    സ്നേഹത്തോടെ. ഓണാശംസകളോടെ.

    ReplyDelete
  10. ഈ പ്രപഞ്ചം മുഴുവൻ നിറഞ്ഞു കവിയുന്ന പ്രണയം അളന്നാലും അളന്നാലും തീരുമോ മുകിലേ……നുണക്കുഴി പ്രയോഗവും, പ്രണയത്തിന്റെ പൊലിയളക്കലുമൊക്കെ…ഭാവതീവ്രമാണ്….അസ്സലായിട്ടുണ്ട്…
    പിന്നെ വായാടി .. “എനിക്കുമുണ്ടൊരു നുണകുഴി“… കണ്ടു…രണ്ടാമത്തെ വാക്കിലെ ആദ്യഭാഗം മാത്രമല്ലേ ശരി എന്നൊരു സംശയം….

    ReplyDelete
  11. നല്ല കവിത.. അഭിനന്ദങ്ങള്‍.

    ReplyDelete
  12. Nandi, Vimal. Nandi, Jishad.
    Snehaththode, Onasamsakalode.

    ReplyDelete
  13. പ്രണയം കൊണ്ട് തോറ്റു പോയി..!!

    ReplyDelete
  14. puthiya bhavana lokathinte masmarikathaye mukil pranayichu thudangiyirikkunnu, kudakal madakki mazhaye velkkunna yaathrakku.......all the best

    u have a treasure within u.......

    byeeeeee

    ReplyDelete
  15. നന്ദി, മൈഡ്രീംസ്. അനൂപിനും നന്ദി.
    “കുടകൾ മടക്കി മഴയെ വേൾക്കുന്ന യാത്രയ്ക്ക്..” മനോഹരം, അജീവിന്റെ പ്രയോഗം. വളരെ നന്ദി..

    ReplyDelete
  16. പ്രണയത്തിന്റെ, സ്നേഹത്തിന്റെ മുന്നിലെ തോല്‍‌വിയുടെ ധന്യത!
    കൊച്ച് കൊച്ച് വാക്കുകള്‍ കൊണ്ട് തീര്‍ത്ത ഭാവതീവ്രത. ഇഷ്ടമായി.
    (ഇവിടെയെത്താന്‍ അല്പം വൈകി കേട്ടോ!)

    ReplyDelete
  17. നല്ല കവിത, ചേച്ചീ...

    ഓണാശംസകള്‍!

    ReplyDelete
  18. ആര്‍ദ്രമായ വരികള്‍,
    പ്രണയം പോലെ ...

    ReplyDelete
  19. സ്വാഗതം, അനിൽകുമാർ. നല്ല വാക്കുകൾക്കു നന്ദി.
    നന്ദി, ശ്രീ.
    നന്ദി, രാജേഷ്.
    എല്ലാവർക്കും ഓണാശംസകൾ. സ്നേഹത്തോടെ.

    ReplyDelete
  20. മഴ പെയ്യുന്നു പ്രണയ മഴ നനയാം ..ഓണാശംസകള്‍

    ReplyDelete
  21. എന്റെ കള്ളച്ചിരിയിൽ
    മനം മടുത്തു,
    പകരം വീട്ടാൻ
    നീയെനിക്കു
    പ്രണയം തന്നു.

    കൊള്ളാം മുകിലെ,കൊള്ളാം

    ReplyDelete
  22. നന്ദി, ആയിരത്തൊന്നാരാവ്.
    നന്ദി, കുസുമം.

    ReplyDelete
  23. തോൽവികളും ചിലപ്പോൾ സന്തോഷിപ്പിക്കാറുണ്ട്‌ അല്ലേ...? ആശംസകൾ...!

    ReplyDelete
  24. മുകിലേ...

    എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍.

    സസ്നേഹം
    വായാടി :)

    ReplyDelete
  25. നന്ദി, ദീപ,
    നന്ദി തത്തമ്മേ,ഓണത്തിനു പറന്നുപറന്നു വന്നതിന്.

    ReplyDelete
  26. അമ്പടാ, മുകിലേ!

    ReplyDelete
  27. എന്താണു എച്മുക്കുട്ടി? എന്തു പറ്റി? ഹ ഹ. സന്തോഷം വരവിൽ.

    ReplyDelete
  28. “ഒരുകുട ചൂടാന്‍
    നീയെനിക്കു മഴ തന്നു.
    പകരം നീ കുട ചൂടാന്‍
    ഞാനെന്നും
    കണ്ണീരു പെയ്തു.“
    ആദ്യ വരികൾ മനോഹരം..
    ശേഷമുള്ളവരികൾ കുറച്ചുകൂടി നന്നാക്കാമായിരുന്നു.


    ഇതിലെ ഓരോ കവിതയും ശ്രദ്ധേയം..
    ആദ്യമായാണ് ഈ കവിതാബ്ലോഗ് കാണുന്നത്‌..
    എല്ലാ ആശംസകളും..

    ReplyDelete