Tuesday, August 24, 2010

മുറിവുകൾ

.
ഇന്നലെ രാത്രിയിൽ
നിന്റെ ആത്മാവ്
വീണ്ടും
എന്നെത്തേടി വന്നു.

എന്റെ കവിളിലെ ചുംബനങ്ങളിൽ
മുഖം മുറിഞ്ഞോ?
എന്തോ-
ഒരു കാക്കയായി നീ മറഞ്ഞു പോയി.

ജനാലച്ചില്ലുകളിലെ
കട്ട പിടിച്ച രക്തം
നിന്റെ മുറിഞ്ഞ മനസ്സിന്റെ
മണം തരുന്നു..

തട്ടിത്തൂവിയ-
ജീവിതത്തിന്റെ കരിക്കിണ്ണത്തിൽ
നീ കൊത്തി,
ബാക്കിയായ മണികൾ..

വേദനയിൽ നീന്തി
ദൈന്യതയിൽ ഒടുങ്ങുന്ന
ഒരു ജന്മത്തിന്റെ ധാർഷ്ട്യം-
നിന്റെ തിടമ്പിന്റെ
മഴവിൽ പോളകളിൽ
കരിക്കോലങ്ങൾ വരയ്ക്കുന്നുവോ?
.

26 comments:

 1. "എന്റെ കവിളിലെ ചുംബനങ്ങളിൽ
  മുഖം മുറിഞ്ഞോ?
  എന്തോ-
  ഒരു കാക്കയായി നീ മറഞ്ഞു പോയി"

  മുറിവേറ്റ പിടയുന്ന മനസ്സുമായി അവന്‍ തിരിച്ചു പോയപ്പോള്‍, ഒന്നു തിരിച്ചു വിളിക്കാമായിരുന്നില്ലേ? എന്നിട്ടാ മുറിവുകള്‍ തുന്നിക്കെട്ടാമായിരുന്നില്ലേ?

  ReplyDelete
 2. തോരാത്ത മഴപോലെ ഉണങ്ങാത്ത മുറിവുകള്‍
  നൊമ്പരം തളം കെട്ടിയ കവിത .

  ReplyDelete
 3. വേദനയിൽ നീന്തി ദൈന്യതയിൽ ഒടുങ്ങുമ്പോൾ ധാർഷ്ട്യവുമുണ്ടോ മുകിലേ ജന്മത്തിന്....

  ReplyDelete
 4. ഒരു പിന്‍വിളി പ്രതീക്ഷിച്ചു പോയിട്ടുണ്ടാവും ആ തിരിച്ചു പോക്കില്‍ അവന്‍. ഒരു വിളിക്കായ് കാതോര്തിരുന്നിട്ടുണ്ടാകും ആ മനസ്. എന്നിട്ടും എന്തെ നീ വിളിച്ചില്ല .........................?

  ReplyDelete
 5. നന്നായിരിക്കുന്നു...

  ReplyDelete
 6. കവിതയ്ക്ക് പല ധ്വനികള്‍.
  വാക്കുകള്‍ ജാലകങ്ങള്‍.
  തുറക്കുക.
  മുറിവുകള്‍ ഉണങ്ങും.
  ആശംസകള്‍.

  ReplyDelete
 7. ആത്മാവിനു മുറിവുകള്‍ ഒരു അലകാരം ആണ്...............

  ReplyDelete
 8. മുറിവുകള്‍ അങ്ങനെയാണ്. കവിത മനോഹരമായി.

  ReplyDelete
 9. തട്ടിത്തൂവിയ-
  ജീവിതത്തിന്റെ കരിക്കിണ്ണത്തിൽ
  നീ കൊത്തി,
  ബാക്കിയായ മണികൾ..

  ReplyDelete
 10. ധാർഷ്ട്യമാണു തത്തമ്മേ..
  നന്ദി, അബ്ദുൾഖാദർ
  ഉവ്വ്. ഏതു ദൈന്യതയിലും ഒടുങ്ങിത്തീരാതെ നിവർത്തിനിർത്തുന്ന ഒരു ധാർഷ്ട്യമുണ്ട്, എച്മുക്കുട്ടി.
  നന്ദി, ജയരാജ്.
  നന്ദി ജിഷാദ്.
  നന്ദി മൈ ഡ്രീംസ്.
  നന്ദി, ഭാനു കളരിക്കൽ
  നിർഭാഗ്യവതിയ്ക്കും, ഷൈനും, റാമിനും നന്ദിയും സ്വാഗതവും.
  നിർഭാഗ്യ്യവതിയ്ക്കു ഒരു ‘Same to you!'

  ReplyDelete
 11. ഒരുജന്മത്തിന്റെ ധാര്‍ഷ്ട്യത്തിനുമേല്‍
  ഓര്‍മ്മകളുടെ ബലിച്ചോറുകള്‍ തൂകിയാല്‍ ധന്യമാകുമോ !

  എന്നാലും തിരിച്ചു വിളിക്കാമായിരുന്നു :(

  ReplyDelete
 12. മുകില്‍ - കവിത പൂര്‍ണമായും മനസ്സിലായില്ല. അതെന്റെ പരാജയം. മുന്‍ കമെന്റുകള്‍ വായിച്ചു ഒരു നിഗമനത്തില്‍ എത്തുന്നതില്‍ അര്‍ത്ഥമില്ല. എങ്കിലും വരികളിലെ സൌന്ദര്യം ആസ്വദിച്ചു.
  ഞാന്‍ പല തവണ ചൊല്ലിനോക്കി.

  ReplyDelete
 13. @മുകിൽ… മനസ്സ് സ്വതന്ത്രമാവട്ടെ….
  അക്ഷരം അഭയമാവട്ടെ….ആശംസകൾ നേരുന്നു,,,…

  ReplyDelete
 14. കവിത മനസ്സിൽ മഴങ്ങി നിൽക്കുന്നു. തട്ടിത്തൂവിയ-
  ജീവിതത്തിന്റെ കരിക്കിണ്ണത്തിൽ
  നീ കൊത്തി,
  ബാക്കിയായ മണികൾ..
  -വല്ലായ്മ തോന്നി ഈ വരികൾ വായിച്ചപ്പോൾ, വല്ലാത്തൊരിരുട്ടിൽ നിന്നും വരികളുടെ വെളിച്ചം ഉറവയെടുക്കുന്ന പോലെ!

  ReplyDelete
 15. നല്ല വരികള്‍

  ReplyDelete
 16. തട്ടിത്തൂവിയ-
  ജീവിതത്തിന്റെ കരിക്കിണ്ണത്തിൽ
  നീ കൊത്തി,
  ബാക്കിയായ മണികൾ..

  നല്ല വരികള്‍... നന്നായിരിക്കുന്നു

  ReplyDelete
 17. സന്തോഷം, ജീവി.
  അക്ബർ, കവിത മോശമായെന്നു ആരെങ്കിലും പറഞ്ഞാൽ എനിക്കൊന്നും തോന്നില്ല. പക്ഷേ മനസ്സിലായില്ലെന്നു കേട്ടാൽ സങ്കടമാണു. അതുകൊണ്ടു ഞാൻ ശ്രദ്ധിക്കാം. കവിതകളിൽ നിന്നു ആരും മുഖം തിരിക്കാതിരിക്കട്ടെ.
  നന്ദി, വിമൽ.
  നന്ദി ശ്രീനാഥൻ.
  സന്തോഷം ഗീത.
  നന്ദി സിജീഷ്.സ്വാഗതം.

  ReplyDelete
 18. നല്ല കവിതകളാണ്

  മുറിവുകള്‍ വളരെ ഇഷ്ടമായി

  ReplyDelete
 19. വളരെ നന്നയി കുറിച്ചിരിക്കുന്നു

  ReplyDelete
 20. valare nannaayittundu...... aashamsakal..................

  ReplyDelete
 21. സന്തോഷം, അനീഷ്.
  നന്ദി, തൊമ്മി.
  ജയരാജിനും നന്ദി, സന്തോഷം.

  ReplyDelete
 22. mukhil nannayirikkunnu, waiting for the next
  kakka ithrayum veshapakarchakal ulla oru janmam thanne.......best wishes

  ReplyDelete
 23. തട്ടിത്തൂവിയ-
  ജീവിതത്തിന്റെ കരിക്കിണ്ണത്തിൽ
  നീ കൊത്തി,
  ബാക്കിയായ മണികൾ..
  കൊള്ളാം നന്നായിരിക്കുന്നു

  പുതിയതിടുമ്പോള്‍ അറിയിക്കണം

  ReplyDelete
 24. ഒന്നാം തരം കവിത.ഒരുപാടു നാളായി ഇങനെ ഒന്നു വായിചിട്ട്. നല്ല ഒഴുക്കുന്ദായിരുന്നു. എന്നാലും വീണ്ടും വീണ്ടും തേടി വന്നു ചുംബനങ്ങളിൾ
  മുറിവേറ്റ് വേദനയിൽ നീന്തി ദൈന്ന്യദയിൽ ഒടുങുന്ന ആ ജന്മത്തിനും പറയാനു ണ്ടാകും എന്തെങ്കിലും. അടുത്ത കവിതയിലായാലും മതി.

  ReplyDelete
 25. നന്ദി,, അജീവ്. നല്ല വാക്കുകൾക്ക്.
  നന്ദി, കുസുമം.
  ടി.ടി ഉക്കും നന്ദി. വന്നതിനും അഭിപ്രാ‍യം പറഞ്ഞതിനും.
  സ്നേഹത്തോടെ..

  ReplyDelete