മരണം
മൂന്നു തലകളാൽ
ദേശത്തെ നോക്കുന്നു.
ഒരു തലയിലെ കണ്ണുകൾ
രൗദ്രം രൂക്ഷം ഭീകര ഭയാനകം
ബാൽക്കണിയിൽ
പാട്ട കൊട്ടിയ എന്റെ നേരെ
ബാൽക്കണിക്കും, അതുക്കും മേൽ
കരേറിയോരെ,
പട്ടുമെത്ത, പട്ടുസോഫ, പട്ടുകക്കൂസ്
എന്നിവകളിലേക്ക്
ചൂളിപ്പിടിച്ചടുപ്പിച്ചിരിക്കുന്നു.
ദീപ്തം, മോചനം നിറച്ച
മറുതലക്കണ്ണുകൾ
കുനിഞ്ഞിരിക്കുന്നു.
അരിച്ചും വെടിച്ചും നീങ്ങുന്ന
പാട്ട കൊട്ടേണ്ടാത്തോരുടെ
തേഞ്ഞ കാലടികളിലേക്ക്
തൊട്ടു തൊടി കാലിപ്പാത്രങ്ങൾ
നാഴിയുരി ആട്ട ചുമക്കുന്ന,
ഊർന്നു പോകുന്ന സോദരനെ
ഒക്കത്തുറപ്പിച്ച്,
തേങ്ങിപ്പോകുന്ന കാലടികളിലേക്ക്
പണിത മാളികകളുടെയെല്ലാം
ഓരം പറ്റി മണ്ടുന്ന പുറം കൂനുകളിലേക്ക്
വീട്ടിലെ പട്ടികളെ കൂസാതെ
കടന്നു വന്നടിച്ചു തുടച്ചു പോകുന്നോരുടെ
നെഞ്ചുകളിലേക്ക്
ഇരുതലകൾ ചായുന്നു.
അതിൽ പാട്ടകൊട്ടിത്തലയെ
അവർ തൊഴിച്ചു മാറ്റുന്നു.
തൃക്കണ്ണുള്ള മൂന്നാംതലയെ,
ഒട്ടിയ വയറാൽ
തുറു കണ്ണാലുഴിഞ്ഞു,
ആദിയിൽ നിന്നു അനന്തതയിലേക്ക്
പ്രയാണം.
നിലയ്ക്കുമെന്നുറപ്പില്ലാത്ത
ഇന്നിന്റെ പ്രയാണം.
മൂന്നു തലകളാൽ
ദേശത്തെ നോക്കുന്നു.
ഒരു തലയിലെ കണ്ണുകൾ
രൗദ്രം രൂക്ഷം ഭീകര ഭയാനകം
ബാൽക്കണിയിൽ
പാട്ട കൊട്ടിയ എന്റെ നേരെ
ബാൽക്കണിക്കും, അതുക്കും മേൽ
കരേറിയോരെ,
പട്ടുമെത്ത, പട്ടുസോഫ, പട്ടുകക്കൂസ്
എന്നിവകളിലേക്ക്
ചൂളിപ്പിടിച്ചടുപ്പിച്ചിരിക്കുന്നു.
ദീപ്തം, മോചനം നിറച്ച
മറുതലക്കണ്ണുകൾ
കുനിഞ്ഞിരിക്കുന്നു.
അരിച്ചും വെടിച്ചും നീങ്ങുന്ന
പാട്ട കൊട്ടേണ്ടാത്തോരുടെ
തേഞ്ഞ കാലടികളിലേക്ക്
തൊട്ടു തൊടി കാലിപ്പാത്രങ്ങൾ
നാഴിയുരി ആട്ട ചുമക്കുന്ന,
ഊർന്നു പോകുന്ന സോദരനെ
ഒക്കത്തുറപ്പിച്ച്,
തേങ്ങിപ്പോകുന്ന കാലടികളിലേക്ക്
പണിത മാളികകളുടെയെല്ലാം
ഓരം പറ്റി മണ്ടുന്ന പുറം കൂനുകളിലേക്ക്
വീട്ടിലെ പട്ടികളെ കൂസാതെ
കടന്നു വന്നടിച്ചു തുടച്ചു പോകുന്നോരുടെ
നെഞ്ചുകളിലേക്ക്
ഇരുതലകൾ ചായുന്നു.
അതിൽ പാട്ടകൊട്ടിത്തലയെ
അവർ തൊഴിച്ചു മാറ്റുന്നു.
തൃക്കണ്ണുള്ള മൂന്നാംതലയെ,
ഒട്ടിയ വയറാൽ
തുറു കണ്ണാലുഴിഞ്ഞു,
ആദിയിൽ നിന്നു അനന്തതയിലേക്ക്
പ്രയാണം.
നിലയ്ക്കുമെന്നുറപ്പില്ലാത്ത
ഇന്നിന്റെ പ്രയാണം.
കവികൾ ഉറക്കെ പാടട്ടെ. കണ്ണ് നഷ്ടപ്പെട്ടവരല്ലേ നാം.
ReplyDeleteവായിച്ചതിനു സന്തോഷം ഭാനു.
Deleteകാലിക പ്രാധാന്യമുള്ള കവിത..ശക്തമായ ആഖ്യാനം...
ReplyDeleteനിലയ്ക്കുമെന്നുറപ്പില്ലാത്ത ഇന്നിന്റെ പ്രയാണം പോലെ കവിതയുടെ ആകാശം തൊടാന് ശ്രമിക്കുന്ന മുകിലിന്റെ പയണവും തുടരട്ടെ..
സന്തോഷംട്ടോ വരവിനു. സുഖമായിരിക്കുന്നു എന്ന് കരുതുന്നു
Deleteകവിത നന്നായിട്ടുണ്ട്
ReplyDeleteസന്തോഷം..
Deleteമറക്കാൻ പാടില്ലാത്തത് എന്ത് എന്ന് ശക്തിയായി ഓർമിപ്പിക്കുന്നു കവിത.
ReplyDeleteനന്ദി മാഷെ വരവിന്
Deleteനിലയ്ക്കുമെന്നുറപ്പില്ലാത്ത
ReplyDeleteഇന്നിന്റെ പ്രയാണം.
കാലം പഠിപ്പിച്ച സന്ദേശം തുടർന്നും ഉൾക്കൊള്ളാൻ കഴിയട്ടേ!
നല്ല കവിത.
ആശംസകൾ
സന്തോഷംട്ടോ
Deleteപ്രയാണം തുടരട്ടെ.
ReplyDeleteതുടരണമല്ലോ
ആശംസകൾ
സന്തോഷം
Deleteഅജിത്ഭായ്... നാളേറെയായല്ലോ കണ്ടിട്ട്... എവിടെയാണിപ്പോൾ...? ഞാൻ കോൺടാക്റ്റ് ചെയ്യാൻ നോക്കിയിരുന്നു... നമ്പർ മാറിയെങ്കിൽ തരുമല്ലോ... എന്റെ നമ്പർ +918129000271
Deleteകാലികം പ്രസക്തം
ReplyDeleteനന്ദി മാഷെ വരവിന്
DeleteThis comment has been removed by the author.
ReplyDeleteനിത്യവും അന്നം തേടി
ReplyDeleteജീവിതം തന്നെ പ്രയാണമാക്കിയവർ
തൃക്കണ്ണുള്ള മൂന്നാംതലയെയാണ് എന്നുമെപ്പോഴും
ഭയക്കേണ്ടത് ...
ശരിക്കും..
Deleteപ്രയാണത്തിനും നിൽക്കക്കള്ളിയില്ലാതെ...
ReplyDeleteനന്ദി ട്ടോ വരവിനും അഭിപ്രായത്തിനും
Deleteകവിത.. നന്നായി..
ReplyDeleteനന്ദി..സ്നേഹം ..
Deleteകാലിക പ്രസക്തം. വളരെ ഇഷ്ടമായി
ReplyDeleteനന്ദി ട്ടോ വരവിനും അഭിപ്രായത്തിനും
Deleteനല്ല വരികൾ... ഇഷ്ടം!!
ReplyDeleteഅരിച്ചും വെടിച്ചും നീങ്ങുന്ന കൊട്ടറിയാത്തവരുടെ കാലടികളിൽ ഞാനും ഞെരിയുന്നുണ്ട് ഓരോ വരിക്കൊപ്പവും.സലാം മുകിലേ
ReplyDeleteസലാം ..
Deleteപണിത മാളികകളുടെ ഓരം പറ്റി മണ്ടുന്ന കൂനുകളിലേക്ക്... ഇതിൽ കൂടുതൽ എങ്ങനെ വിവരിക്കും ആ ദൈന്യത...
ReplyDeleteനന്ദി.. വരവിനും അഭിപ്രായത്തിനും..
Deleteഒരുപാട് നാളുകൾക്കുശേഷം മുകിലിനടുത്തെത്താൻ കഴിഞ്ഞതിൽ സന്തോഷം. വാക്കുകളുടെ മൂർച്ച പഴയപടി തന്നെ ഗംഭീരം. സുരക്ഷിതയായിരിക്കൂ, എഴുത്ത് തുടരട്ടെ.
ReplyDeleteസ്നേഹപൂർവ്വം.
അതെ വളരെ നാളുകൾക്കു ശേഷം കണ്ടു.
ReplyDeleteനന്ദി സ്നേഹം വരവിനും അഭിപ്രായത്തിനും
നോവുന്ന കാഴ്ചകൾ... കാലികപ്രസക്തം... മുകിലിന്റെ തൂലിക വീണ്ടും ശക്തമാകുന്നതിൽ സന്തോഷം...
ReplyDeletesanthosham kunjus
Deleteവളരെ കാലികപ്രസക്തമായ വരികൾ.. ജീവിതത്തിന്റെ വർത്തമാനകാലത്തെ തൊട്ടുകാണിക്കുന്ന വാക്കുകൾ.. വളരെക്കാലത്തിനു ശേഷമാണ് ഇവിടെ വരുന്നത്..അതോ വളരെക്കാലത്തിനു ശേഷം ആണോ കവിത കുറിക്കുന്നത്!..ആശംസകൾ
ReplyDeleteathe.. ezhuthu kuravanu..
Deleteനല്ല കവിത
ReplyDeletenandi.tto
ReplyDeleteഈ വഴി വന്നിട്ട് കാലങ്ങൾ ആയി ..കവിത കാലഹരണപ്പെടാതെ കരളിൽ തീ കാഞ്ഞു കിടക്കട്ടെ .പ്രതികരണത്തിന് ആ കനലുകൾ ഒരു കരുതൽ ആവട്ടെ മുകിൽ .....
ReplyDeleteനല്ല ആശയമുള്ള വരികൾ. നന്നായിരുന്നു
ReplyDelete