Sunday, January 24, 2016

കണ്ണാടി കാണാത്തൊരു കുഞ്ഞു സ്വെറ്റര്‍


എന്തു മിനുസമാ..
ഓമനയാണു
എത്ര വലിയ അലമാരയില്‍
തിളങ്ങി സുഗന്ധിയായിരുന്നു
ഇപ്പോ-
ദാനമായി.
ജുഗ്ഗിയിലെ തണു നിലത്ത്
അടുക്കി വച്ച
കീറഗന്ധം
ബട്ടണ്‍ തെറ്റിച്ചിട്ട
ഒരു കുഞ്ഞു ദേഹത്ത്
കണ്ണാടി കാണാതെ
നിറമറിയാതെ
വിറച്ച് വിറച്ച്..

14 comments:

  1. ദുരിതജീവിതക്കാഴ്ച്ചകളുടെ ഒരു നിഴല്‍ച്ചിത്രം പോലെ

    ReplyDelete
  2. ദാനമായാൽ പിന്നെ ദീനം തന്നെ ..!

    ReplyDelete
  3. എങ്കിലും ഇപ്പോഴും ആ കുഞ്ഞു ദേഹത്തിന് തണുപ്പകറ്റാന്‍ അതിനു കഴിയുന്നല്ലോ...


    പുതുവത്സരാശംസകള്‍, ചേച്ചീ

    ReplyDelete
  4. santhosham.. Sree.

    kurekkalamayi...sukhamalle?

    ReplyDelete
  5. ശീതത്തിൽ പുതയ്ക്കാൻ ഒരു തുണ്ട് തുണിയില്ലാതെ തെരുവോരത്ത് മരിക്കുന്നവർ വടക്കെ ഇൻഡ്യയിൽ ഇന്നും ഉണ്ടെന്ന് ഓർത്തുപോകുന്നു, ഇത് വായിക്കുമ്പോൾ

    ReplyDelete
  6. ഹോ.കഷ്ടം.വെറുതെ അലമാരിയിലിരിക്കേണ്ടതായിരുന്നല്ലോ.

    ReplyDelete
  7. ചുറ്റുപാടുകൾ അതാണ്‌ ഭംഗി നിശ്ചയിക്കുന്നത്

    ReplyDelete
  8. നേര്‍കാഴ്ച്ചകള്‍ മനസ്സില്‍ നീറ്റല്‍....
    എഴുത്ത് ഇഷ്ടമായി.
    ആശംസകള്‍

    ReplyDelete