Monday, September 9, 2013

പട്ടി

ഏതോ ഒരു പട്ടി
വിശന്നിട്ടായിരിക്കും..
മനുഷ്യനേപ്പോലെ
കട്ടു തിന്നു.

ഫ്ലാറ്റുകള്‍ക്കു പുറത്തു വച്ചിരുന്ന
അവശിഷ്ടങ്ങള്‍ നിറച്ച കുട്ടകള്‍
ആക്രാന്തത്തില്‍
ചിതറിയിരുന്നു.

അവക്കിടയില്‍ കാലുകള്‍ കവച്ചു നിന്നു
എന്നെ നോക്കുമ്പോള്‍ ,
പട്ടിയുടെ മുരളലോ ക്രൗര്യമോ
ആയിരുന്നില്ല  

മണ്ണിന്റെ നിറമുള്ള മുഖത്ത്
കറുത്ത കണ്ണുകളും മീശയും വീണ്
അരുതാത്തതെങ്കിലും അനിവാര്യചെയ്തിയുടെ  
കീഴാള കരിയെഴുത്തായിരുന്നു.

താഴ്ചയിലെ വികിരണങ്ങളില്‍
മുഖം ചേര്‍ത്ത്
പടി കയറുമ്പോള്‍ പുറകില്‍
അവന്റെ ഒരു മുരളലിനു  
ചെവികള്‍ താഴേക്കും 
മുഴക്കങ്ങളിലേക്കു ഹൃദയം മുകളിലേക്കും 
പ്രാര്‍ത്ഥനപോലെ
നീണ്ടു വളര്‍ന്നു പോയി.

50 comments:

  1. വിശപ്പിനു മുന്നിൽ മനുഷ്യരും മൃഗങ്ങളും ഒരുപോലെ തന്നെ

    ReplyDelete
  2. പ്രതിരോധനത്തിനു വേണ്ടിയുള്ള പ്രതീക്ഷകള്‍ .. പ്രതിഷേധത്തിന് വേണ്ടിയുള്ള പ്രാര്‍ഥനകള്‍ ..

    ReplyDelete
  3. അനിവാര്യചെയ്തിയുടെ അല്ലേ...

    ReplyDelete
  4. ഏതാനും മാസങ്ങളുടെ ഇടവേളയിൽ ഒരു കവിത കടന്നുവന്നല്ലൊ, നന്നായി.

    ReplyDelete
  5. Aa patti njanallayirunnenkil.....

    ReplyDelete
  6. njanum oru pattikkavitha postunnund....mukilinte pattiyekkandappozhaanu orthath....masangalude idavela vannenkilumpatti oru sambhavamaayi...congrats

    ReplyDelete
  7. വിശപ്പിന്റെ ധർമ്മം

    ReplyDelete
  8. അനിവാര്യതയുടെ ആഴങ്ങൾ അളക്കാൻ ആണ്
    ഏറ്റവും പാട് ...വിശക്കുമ്പോൾ കട്ട് തിന്നുന്നവന്റെ
    അനിവാര്യത .

    വിശക്കുമ്പോൾ പിടിച്ചു പറിക്കുന്നത്‌ അനിവാര്യതയുടെ
    ഏതു ഗണത്തിൽ പെടുത്തും?വേട്ടക്കാരനും ഇരക്കും
    ആനുകൂല്യം കൊടുക്കുന്ന ഈ അനിവാര്യത കവിതയെ
    ചിന്തോദ്ദീപകം ആക്കിയിട്ടുണ്ട്...

    അഭിനന്ദനങ്ങൾ മുകിൽ ....

    ReplyDelete
  9. കട്ടുതിന്നുന്നത് ഇപികോ പ്രകാരം കുറ്റമാണ്
    പട്ടിയെ തൂക്കാന്‍ വിധിച്ചിരിയ്ക്കുന്നു

    ReplyDelete
  10. അവന്റെ അനിവാര്യത മറ്റൊരാള്‍ അതിക്രമമെന്ന് തിരുത്തിയെഴുത്തും വരെ.....

    ReplyDelete
  11. കീഴടങ്ങലുകൾ മാത്രം നാം കണ്ടു നിരാശരാവുമ്പോൾ, മുരളലുകൾക്കു വേണ്ടി കാതുകൾ വട്ടം പിടിക്കുകയും സ്വയം മുരളുകയും ചെയ്യുകയെന്നത് ഇന്നും മനുഷ്യനായി ജീവിച്ചിരിക്കുന്നതിന്റെ അടയാളമാകുന്നു. നന്നായി മുകിൽ.

    ReplyDelete
  12. ചുറ്റും കണ്ണോടിച്ചു നോക്കിയാല്‍ ജീവ വ്യാപനത്തിനായി ഏറെ പേര്‍ കഷ്ടപ്പെടുന്നു ഈ ഭൂമിയില്‍ കവിയുടെ കണ്ണും കാതും ഇനിയും തുറന്നിരുന്നു എഴുത്ത് വഴികളിലുടെ മുന്നേറട്ടെ എന്ന് ആശംസിക്കുന്നു

    ReplyDelete
  13. ജീവന്‍ നില നിര്‍ത്താന്‍ അനിവാര്യമായ ചെയ്തികള്‍...

    പാവം പട്ടി!

    ReplyDelete
  14. അരുതാത്തതെങ്കിലും അനിവാര്യചെയ്തിയുടെ
    കീഴാള കരിയെഴുത്തായിരുന്നു.... വിശപ്പിന്റെ കരിയെഴുത്ത് ഹൃദയത്തിൽ തൊട്ടു. ഇപ്പോൾ പ്രാർത്ഥനകളിലേയ്ക്കു കാതും ഹൃദയവും ഒരുമിച്ചു പടി ചവിട്ടുന്നു. ആശംസകൾ മുകിൽ.

    ReplyDelete
  15. പട്ടികൾ വിധേയരെ ആണ് സൂചിപ്പിക്കുന്നത്. അതുകൊണ്ടാകാം പട്ടികൾ കട്ടുതിന്നാറില്ല. കട്ടുതിന്നേണ്ടി വരുന്ന വിധേയന്റെ അനിവാര്യതകൾ... കവിത നമ്മുടെ വ്യവസ്ഥയെ പറ്റി ഉറക്കെ ചിന്തിക്കാൻ ഇടം നല്കുന്നു.

    ReplyDelete
  16. കവിത ഇഷ്ടായി....
    അരുതാത്തതെങ്കിലും അനിവാര്യചെയ്തിയുടെ
    കീഴാള കരിയെഴുത്തായിരുന്നു.

    ചില ചെയ്തികള്‍ അനിര്‍വാര്യത തന്നെയാണ്. പരിസരങ്ങളില്‍ നിന്നും കവിതാ നിര്‍മ്മാണത്തിന് വേണ്ടുന്ന അസംസ്കൃതവസ്തുക്കള്‍ കണ്ടെത്താന്‍ മുകില്‍ എന്നും മുന്നില്‍ തന്നെ .... ആശംസകള്‍

    ReplyDelete
  17. ഒന്നു മോങ്ങാനും മുരളാനുമുള്ള സഹജസ്വഭാവം (instinct) മനുഷ്യനെന്തേ നഷ്ടപ്പെടുന്നു?
    ഇത്തരം വിഷയങ്ങളില്‍ പട്ടിയോളം പോന്ന കഥാപാത്രങ്ങളില്ല.സതി പത്താം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ സിലബസ്സില്‍ ഉണ്ടായിരുന്നോ എന്തോ? The Lone Dog- വിശപ്പിന്റെ, അവഗണനയുടെ, തിരസ്ക്കാരത്തിന്റെ, പ്രതിഷേധത്തിന്റെ അങ്ങിനെയങ്ങിനെ എന്തിന്റെയെല്ലാം പ്രതീകമാണ് പട്ടി!
    ഇടവേളകളുടെ ദൈര്‍ഘ്യം കുറച്ച് തുടരുക. ആശംസകള്‍ ....

    ReplyDelete
  18. അനിവാര്യതക്ക് മാത്രം അരുതായ്ക എന്നത് അവഗണിക്കാവുന്നതാണ്
    ആശംസകള്‍

    ReplyDelete
  19. മുകിലേയ്..
    കവിതയിലെലെ കീഴാളക്കരിവരകള്‍ക്ക് സലാം കേട്ടോ..

    ഭാനുമാഷിന്റെ കമന്റിലുമുണ്ട് കവിതയോളം വായിക്കാന്‍ ചിലത്

    ReplyDelete
  20. ആ പട്ടി ആകാൻ അവൻ എന്ത് മാത്രം പാട് പെട്ട് കാണും

    ReplyDelete
  21. അര്‍ത്ഥവത്തായ വരികള്‍ ..

    ReplyDelete
  22. വിശപ്പെന്ന അനിവാര്യതക്ക് മുന്നിൽ മനുഷ്യനും മൃഗങ്ങളും ഒന്നു പോലെ തന്നെ... !

    കവിത നല്കുന്ന ചിന്തകൾ മനസ്സിനെ അസ്വസ്ഥമാക്കുന്നു ...

    ReplyDelete
  23. Even its dog or human being stealing any thing is crime..If do a crime needs to be punished..Anyway warm welcome to poet world..and expect more from you.. By Krishnakumar (KK)

    ReplyDelete

  24. നല്ല കവിത.


    ശുഭാശംസകൾ....

    ReplyDelete
  25. ഒരേ സമയം അതിക്രമവും അനിവാര്യതയുമാകുമ്പോള്‍ ..........
    കുറേ നാളുകള്‍ക്കുശേഷം പുതിയ ഡിസൈനുമായി അല്ലേ?

    ReplyDelete
  26. വിശപ്പിന്റെ ചെയ്തികളിലൂടെ ...

    കവിത നന്നായിരിക്കുന്നു

    ReplyDelete
  27. Paavam പട്ടി,

    ഏതോ ഒരു ( Athraykum aparichithathoum venamo ?.)

    Miykavaarum ennum kanunna ...oru.?

    വിശന്നിട്ടായിരിക്കും..


    Pakshe..
    .
    മനുഷ്യനേപ്പോലെ
    കട്ടു thinnilla.



    ഫ്ലാറ്റുകള്‍ക്കു പുറത്തു

    ningal vithariyitta ( വച്ചിരുന്ന)

    അവശിഷ്ടങ്ങള്‍ നിറച്ച കുട്ടകള്‍
    ആക്രാന്തത്തില്‍
    ചിതറിയിരുന്നു

    ennullathu athinte thelivaanu.

    അവക്കിടയില്‍ കാലുകള്‍ കവച്ചു നിന്നു
    എന്നെ നോക്കുമ്പോള്‍ ,
    പട്ടിയുടെ മുരളലോ ക്രൗര്യമോ
    ആയിരുന്നില്ല ........

    Then What?.


    അരുതാത്തതെങ്കിലും അനിവാര്യചെയ്തിയുടെ
    കീഴാള കരിയെഴുത്തായിരുന്നു.

    Aruthathathum,

    kariyetthum,

    mathramundayirunna,

    Keezhalanu,...

    Anivaryatha

    Freeyaayi

    koduthataanoo?...

    I am sorry, take your time.


    ReplyDelete
  28. പട്ടിയുടെ തീറ്റ കട്ടുതീറ്റയല്ല, അരുതാത്തതും അല്ല. കീഴാള കരിയെഴുത്തായിരുന്നു. അനിവാര്യതയില്‍ മേലാളന്മാരുടെ ഉച്ഛിഷ്ടം ഭുജിക്കുക. ഇന്നും ചില പട്ടികളും മനുഷ്യരും ഇത്പോലെക്കെ തന്നെയാണ്.

    ReplyDelete
  29. Visappine....athinte theevrathayil thanne varachittu....

    ReplyDelete
  30. കാലമാപിനിയിൽ വീണ്ടും കവിത കണ്ടതിൽ സന്തോഷം.

    ReplyDelete
  31. നന്നായിട്ടുണ്ട്... ആശംസകള്‍

    ReplyDelete
  32. സുന്ദരം ഈ സൃഷ്ടി ,ആശംസകള്‍

    ReplyDelete
  33. നല്ല വരികള്‍...

    ReplyDelete
  34. എന്റെ ഇവിടെത്തെ ആദ്യവായന തന്നെ മനസ്സില്‍ പതിഞ്ഞു ..
    ആശംസകള്‍

    ReplyDelete
  35. വിശക്കാതിരിക്കട്ടെ ആർക്കും...

    ReplyDelete
  36. powerful lines... why not writing these days?

    ReplyDelete
  37. vishappinu,, munnil ......... enthu manushya mruga verthirivu,,,,,,,,,,,,

    ReplyDelete
  38. നല്ല കവിത ...ആശംസകള്‍ !

    ReplyDelete
  39. എന്തു പറ്റി? എഴുത്തൊക്കെ കുറച്ചോ?

    ReplyDelete
  40. വരികളോടൊപ്പം ഭാനുമാഷിൻ‌റെ കമൻ‌റിൽ ഓർമ്മിപ്പിച്ചതും ഇഷ്ടപെട്ടു.

    (സ്ത്രീലിംഗമായ പട്ടിയെ അവനെന്ന് പറഞ്ഞ് കളിയാക്കിയതിൽ പ്രധിഷേധിക്കുന്നു. ;)

    ReplyDelete
  41. ആശംസകള്‍....നന്നായി...

    ReplyDelete
  42. ചില മുരളലുകള്‍ സത്യത്തില്‍ അലര്‍ച്ചകള്‍ ആണ്. ശ്രദ്ധിച്ചു നോക്കൂ . ആശംസകള്‍

    ReplyDelete
  43. മണ്ണിന്റെ നിറമുള്ള മുഖത്ത്
    കറുത്ത കണ്ണുകളും മീശയും വീണ്
    അരുതാത്തതെങ്കിലും അനിവാര്യചെയ്തിയുടെ
    കീഴാള കരിയെഴുത്തായിരുന്നു.

    ReplyDelete
  44. നല്ല കവിത
    ആശംസകള്‍

    ReplyDelete