Sunday, June 9, 2013

വളര്‍ത്തമ്മ


എന്റെ മരണവാര്‍ത്തയറിയുമ്പോള്‍
നീ ഡ്യൂട്ടിയ്ക്കു ഓടുകയായിരിക്കും
വിവരത്തിനു, 'ശരിയാന്റി' എന്നു പറഞ്ഞു
നടത്തത്തിനു വേഗം കൂട്ടും

ഉരുട്ടിത്തന്ന ഉരുളകളും
ഹൃദയം നനച്ചു വളര്‍ത്തിയ
സ്വപ്നങ്ങളും നീ മറികടന്നു പോയി

കണ്ണും കാലും വളര്‍ന്നതറിയാതെ
കൈ പിടിച്ചു നടത്തിയ സ്വപ്നങ്ങളില്‍
നിന്റെ നുണക്കുഴികള്‍ വിരിയുന്നത്
എന്നിലൂടെ എന്നു മോഹിച്ചു

എന്റെ കൈ വിടുവിച്ചു നീ
മുന്നോട്ടു നടന്നപ്പോള്‍
ഞാന്‍ പരിഭ്രമിച്ചു..

ബലമുള്ള കൈകളില്‍ പിടിച്ചു
മുന്നോട്ടു നോക്കി നീ നടന്നു പോയി
തിരിഞ്ഞു നോക്കുമോ എന്നു
ഒരു ജന്മം കണ്ണു കഴച്ചു

ഇപ്പോള്‍ നീ എന്റെ മരണ വാര്‍ത്തയറിഞ്ഞു
നില്‍ക്കാന്‍ സമയമില്ലാതെ
ഓടിക്കൊണ്ടിരിക്കുകയാണു

ഭര്‍ത്താവിനോടും സുഹൃത്തുക്കളോടും
സംസ്കാരച്ചടങ്ങിനു
എത്തിപ്പെടേണ്ടതിനേപ്പറ്റി
പിന്നീടു ചര്‍ച്ച ചെയ്യുമായിരിക്കും..


51 comments:

 1. ടോം കോനുമഠം ഡിസൈന്‍ ചെയ്തു തന്ന ഹെഡ്ഡര്‍ ആണിത്..സ്നേഹത്തോടെ ഓര്‍ക്കുന്നു. ഇതു പറയാന്‍ ഒരുപാടു സമയമെടുത്തു..

  ReplyDelete
 2. മുകിലിന്റെ വാക്കിൽ കവിതകൾ ഇനിയും ഉണ്ടെന്നറിഞ്ഞ് സന്തോഷിക്കുന്നു.
  കവിത നല്കുന്ന വേദനയെ കുറിച്ച് എഴുതാതെ പോകുന്നു ...

  ReplyDelete
 3. ചിറകുമുളച്ച പക്ഷികള്‍ പറന്നുപറന്നങ്ങനെ.....
  ആശംസകള്‍

  ReplyDelete
 4. ഒന്നും പറകവയ്യ

  ReplyDelete
 5. ഓട്ടം തന്നെ ഓട്ടം

  ReplyDelete
 6. തികച്ചും കാലിക പ്രസക്തമായ ഈ കവിതയിൽ നിറഞ്ഞു നിൽക്കുന്ന വേദനകളും , വ്യാകുലതകളും വിരൽ ചൂണ്ടുന്നത് അമ്മയുടെ നേരെയാണ് . വളർത്തമ്മയുടെ നേരെയല്ല . വളർത്തമ്മയുടെ നോമ്പരത്തെക്കാൾ തീവ്രമായിരിക്കും പെറ്റമ്മയുടെ വ്യഥകൾക്ക് . അറ്റമില്ലാത്ത സ്നേഹത്തിൻറെ നെഞ്ചിലെരിയുന്ന നെരിപ്പോടിന്റെ നീറ്റലുണ്ടീ കവിതയിൽ . ഭാവുകങ്ങൾ

  ReplyDelete
 7. നില്‍ക്കാന്‍ സമയമില്ലാതെ
  ഓടിക്കൊണ്ടിരിക്കുകയാണു


  സംസ്കാരച്ചടങ്ങിനു
  എത്തിപ്പെടേണ്ടതിനേപ്പറ്റി
  പിന്നീടു ചര്‍ച്ച ചെയ്യുമായിരിക്കും..  ReplyDelete
  Replies
  1. Thanks. Maranathinte nombaram verpadintethinekkaal valuthalla ennu thonnipoyi

   Delete
 8. ചിന്തിപ്പിക്കുന്ന വരികൾ...... ആശംസകൾ

  ReplyDelete
 9. ‘ഇതെങ്ങോട്ടാണീ ഓട്ടം‘ എന്നെല്ലാവരെയും കൊണ്ട് ഉത്തരം മുട്ടിക്കുന്ന ചോദ്യം മുകിലു വീണ്ടും വീണ്ടൂം ചോദിപ്പിക്കുന്നു.

  ReplyDelete
 10. നടത്തത്തിനു വേഗം കുറയുന്ന ഒരു സമയം വരും.അന്ന് ചില ഉരുളകളും,സ്വപ്നങ്ങളും കവിതയിലെ മകളേയും നോക്കിച്ചിരിയ്ക്കും.


  നല്ല കവിത.

  ശുഭാശംസകൾ....

  ReplyDelete
 11. വേദനിപ്പിക്കുന്ന കവിത ...
  നല്ല വരികള്‍ ..

  ReplyDelete
 12. അമ്മമാരെല്ലാം ഇങ്ങിനെ ചിലതെഴുതും..ചില മക്കളെങ്കിലും അത് വായിക്കും..

  ReplyDelete
 13. അമ്മമാരും വളര്‍ത്തമ്മമാരും എല്ലാം തങ്ങള്‍ വളര്‍ത്തി വലുതാക്കിയ ഓരോ കുട്ടികളെക്കുറിച്ചും ഈവിധം ചിന്തിയ്ക്കുന്നുണ്ടായിരിയ്ക്കും... നല്ല വരികള്‍, ചേച്ചീ...

  ReplyDelete
 14. തിരിച്ചുവരവില്‍ സന്തോഷം.

  ReplyDelete
 15. ഇത് വായിച്ചിട്ട് സങ്കടായി മുകിലേ

  ReplyDelete
 16. വരികൾ വേദനിപ്പിച്ചു..കവിത ഇഷ്ടപ്പെട്ടു..

  അത് അങ്ങനെ ആണത്രേ..വെള്ളം താഴേക്ക്‌ ഒഴുകനൻ.
  മുകളിലേക്ക് ഒഴുകിയാൽ കൃത്രിമം ആവും..പ്രകൃതി
  നിയമത്തിനു വിരുദ്ധവും...തിരിച്ചായാൽ നാം കൊടുക്കുന്ന
  സ്നേഹം അവര്ക്ക് അവരുടെ കുട്ടികള്ക്കും തലമുറക്കും
  കൊടുക്കാൻ അവില്ലത്രേ...
  പിന്നെ നമ്മുടെ ആശ്വാസം നമ്മുടെ കടമ ചെയ്തു എന്ന
  സംതൃപ്തി...അത് ഓര്ത്തു സന്തോഷിക്കുക..

  നല്ല ഹെഡർ .ടോമിനും മുകിലും ആശംസകൾ..

  ReplyDelete
 17. This comment has been removed by the author.

  ReplyDelete
 18. Sathidevi.... sorry for english, the best lines
  എന്റെ കൈ വിടുവിച്ചു നീ
  മുന്നോട്ടു നടന്നപ്പോള്‍
  ഞാന്‍ പരിഭ്രമിച്ചു.................
  Always,this is the typical pattern for children,they never realize the deep gashes of paing they leave behind.Wonderful lines which expressed many of the mothers,indept pain.

  ReplyDelete
 19. വരികള്‍ ചില ചിത്രങ്ങള്‍ വരക്കുന്നു .....

  ReplyDelete
 20. ചിന്തകള്‍ വരികളായി പെയ്യുന്നു ..

  ReplyDelete
 21. അമ്മ മനസ്സ് !!!!!

  ReplyDelete
 22. കവിത "നീ" എന്ന വ്യക്തിയോട് പറയുന്നത് പോലെ. എല്ലാം തോന്നലാവാം എന്നാശ്വസിക്കാം

  ReplyDelete
 23. മാതാപിതാക്കള്‍ സ്വാര്‍ത്ഥരാകുകയാണ്. മക്കള്‍ പറക്കട്ടെ. ദേശാടനക്കിളികളെ പോലെ.
  ഇന്നെങ്കിലും മടങ്ങി വരും!

  ReplyDelete
 24. മറികടന്നുപോയവയെക്കുറിച്ച് ഓർക്കാനാകാതെ,തിരക്കിട്ടു പോയവൾ, മരണത്തിനു പോലും പിടിച്ചു നിർത്താനാകാത്ത ഓട്ടം..നാം ആരെയാണു മുകിൽ പഴിക്കേണ്ടത്,അവളെയോ, ഈ കാലത്തെയോ? നൊമ്പരം തരുന്ന വരികൾ.

  ReplyDelete
 25. ഗ്രീറ്റിങ്സ് ഫ്രം കോയമ്പത്തൂര്‍

  ReplyDelete
 26. എന്റെ കൈ വിടുവിച്ചു നീ
  മുന്നോട്ടു നടന്നപ്പോള്‍
  ഞാന്‍ പരിഭ്രമിച്ചു.

  ഈ മൂന്നു ലൈൻ മതി അമ്മ എന്ന വാക്ക് എന്താണ് എന്നുള്ളതിന്

  ഇപ്പോള്‍ നീ എന്റെ മരണ വാര്‍ത്തയറിഞ്ഞു
  നില്‍ക്കാന്‍ സമയമില്ലാതെ
  ഓടിക്കൊണ്ടിരിക്കുകയാണു

  വേദനിപ്പിച്ചു സതിചേച്ചി

  ReplyDelete
 27. അത്രേയുളളൂ...എല്ലാം

  ReplyDelete
 28. വഴികളെല്ലാം മുന്നിലേക്ക്‌.... പിൻ വഴി എന്നൊന്നില്ല പിൻ വിളി മാത്രം എല്ലാവരും വെറും വളർത്തു മൃഗങ്ങൾ

  ReplyDelete
 29. അതാണ് ലോകം. അത് തന്നെ ജീവിതവും. അപ്പോൾ വേദനിയ്ക്കാതെ വേറെ വഴിയില്ല. ഈയിടെ മുകിൽ പെയ്യുന്നതൊക്കെ സങ്കട മഴയാണ് കേട്ടോ. അതിൽ നനഞ്ഞ് സങ്കടമാവുന്നു അകവും പുറവും. ആശംസകൾ.

  ReplyDelete
 30. നല്ല കവിത.ദുഃഖം തളം കെട്ടി നില്‍ക്കുന്ന വരികള്‍

  ReplyDelete
 31. കണ്ണും കാലും വളര്‍ന്നതറിയാതെ
  കൈ പിടിച്ചു നടത്തിയ സ്വപ്നങ്ങളില്‍
  നിന്റെ നുണക്കുഴികള്‍ വിരിയുന്നത്
  എന്നിലൂടെ എന്നു മോഹിച്ചു

  ReplyDelete
 32. മുന്നോട്ട് ഓടുമ്പോള്‍ അവര്‍ തിരിഞ്ഞുനോക്കാറില്ല,
  പിന്നില്‍ മുട്ടുരഞ്ഞുനീറിയ വഴിയിലെ ആ വെന്ത മനസ്സും, ഇറുന്നുവീണ കണ്ണുനീരും അവര്‍ എപ്പഴേ മറന്നിട്ടുണ്ടാവും.

  നന്നായി എഴുതി മുകില്‍
  ആശംസകള്‍

  ReplyDelete
 33. അമ്മ മനസ്സിന്റെ നൊമ്പരം അറിയുമ്പോഴും കുറ്റപ്പെടുത്താൻ കഴിയുന്നില്ല ആ മകളെ/മകനെ ... കാലത്തോടൊപ്പം ഓടാൻ അവരെ പ്രേരിപ്പിക്കുന്നതും നമ്മൾ തന്നെയല്ലേ ...?

  വരികൾ ചിന്തിപ്പിക്കുന്നു മുകിലേ ....

  ReplyDelete
 34. This comment has been removed by the author.

  ReplyDelete
 35. കവിത നന്നായീ മുകിലേ....
  സങ്കടമായെങ്കിലും.

  ReplyDelete
 36. കാലത്തിനൊപ്പം സഞ്ചരിച്ച കവിത. അക്ഷരങ്ങള്‍ നോവിന്‍റെ മഷി പടര്‍ത്തി എഴുതിയത്.
  ഇഷ്ടമായി; ഒരുപാടു. ആശംസകള്‍.

  ReplyDelete
 37. കവിത ഇഷ്ടമായി,
  എല്ലാവരും ഓടുകയാണ്, നെട്ടോട്ടം
  ഭാവുകങ്ങള്‍

  ReplyDelete
 38. "ഹൃദയം നനച്ചു വളര്‍ത്തിയ" കവിത... നന്നായി..

  ReplyDelete
 39. "എന്റെ മരണവാര്‍ത്തയറിയുമ്പോള്‍
  നീ ഡ്യൂട്ടിയ്ക്കു ഓടുകയായിരിക്കും
  വിവരത്തിനു, 'ശരിയാന്റി' എന്നു പറഞ്ഞു
  നടത്തത്തിനു വേഗം കൂട്ടും"

  എന്തു ചെയ്യാം ?

  ReplyDelete
 40. കൊള്ളാം
  നന്നായിയിരിക്കുന്നു മുകിൽ ചേച്ചി
  നല്ല അവതരണം
  ആശയവും

  ReplyDelete
 41. ആദ്യമായി വരികയാണ്.ഇനിയും കാണാം.

  ReplyDelete
 42. എൻറെ മരണ വാർത്ത അറിയുമ്പോഴും
  മക്കളുടെ പ്രതികരണം ഇത്തരത്തിൽ തന്നെ ആകും
  കാലത്തിന്റെ പ്രവാഹത്തിൽ നമ്മളിങ്ങിനെ മാറി,
  ക്ഷമിക്കൂ അമ്മേ.

  ReplyDelete
 43. പുതിയ പോസ്റ്റ്‌ കണ്ടു വന്നതാണ്; വന്നപ്പോള്‍ പോസ്റ്റ്‌ കാണാനില്ല; വന്നതല്ലേ അതുകൊണ്ട് ഇവിടെ രണ്ടു വാക്ക് പറയുന്നു.

  ReplyDelete
 44. വരികള്‍ വേദനിപ്പിച്ചു. ആ അവസ്ഥ, അമ്മമാര്‍ക്ക് ഓര്‍ക്കാന്‍പോലും പ്രാപ്തിയില്ലാത്തതാണ്. എന്നാലും ഒന്നും പ്രതീക്ഷിക്കാതെ, ആശിക്കാതെ.. അങ്ങിനെ കഴിയുമോ..

  ReplyDelete
 45. നൊമ്പരങ്ങളിൽ
  സത്യം നിഴലിക്കുന്നു

  ReplyDelete
 46. മുകില്‍ പറഞ്ഞത് നൂറു ശതമാനം സത്യം...

  ReplyDelete