Tuesday, May 4, 2010

നനഞ്ഞുപോയ തീപ്പെട്ടിക്കമ്പ്


ഇന്നത്തെ അത്താഴം
നനഞ്ഞൊരു തീപ്പെട്ടിക്കമ്പിൽ
കെട്ടുപോയി
എവിടെയോ തേടി
എങ്ങനെയോ കൈവന്ന
ഒരുപിടിയരി
ഈ കണ്ണീർമഴയിൽ കുതിർത്ത്
എന്റെ ചങ്കിലെരിയുന്ന കനലിനാൽ
വേവിച്ചു നൽകാം നിനക്കെന്നോർത്തു ഞാൻ
പെരുമഴയിൽ കുതിർന്ന
നോവും ജീവിതപ്പാതയും
നെഞ്ചിലെ തീയും
നിന്റെയീ കണ്ണീരും ചേർത്തിനി
ഒരുമിച്ചു വേവിക്കാം ഓമനേ,
നാലുനാളുകൾക്കപ്പുറം
വിരുന്നു വന്നോരീ
അത്താഴത്തിന്..

12 comments:

  1. Oh! Vallathoru "theepetti kambu" Athazha pattini ayallo..

    ReplyDelete
  2. "നെഞ്ചിലെ തീയും
    നിന്റെയീ കണ്ണീരും ചേർത്തിനി
    ഒരുമിച്ചു വേവിക്കാം ഓമനേ,
    നാലുനാളുകൾക്കപ്പുറം
    വിരുന്നു വന്നോരീ
    അത്താഴത്തിന്..."

    എല്ലാം ഈ വരികളിലടങ്ങിയിരിയ്ക്കുന്നു, ചേച്ചീ...

    ReplyDelete
  3. ഉവ്വ്, കൃഷ്ണാ, അത്താഴപ്പട്ടിണിയായിപ്പോയി...
    നന്ദി, ശ്രീ.

    ReplyDelete
  4. പെരുമഴയത്ത്
    കെട്ടുപോകുമോ നെഞ്ചിലുരുകുന്ന തീക്കനല്‍
    കണ്ണീര്‍മഴയോളം തിളച്ചൊഴുകുമോ
    ഏതൊരു പേമാരിയും.

    രണ്ടു ഹൃദയത്തിലെ തീയും
    രണ്ടു മിഴികളിലൂറുന്ന കണ്ണീരും
    ചേര്‍ത്താല്‍
    സ്നേഹത്തിന്റെ പച്ചമരം
    കരിയുമോ തളിര്‍ക്കുമോ?

    മുകിലിന്റെ കവിതകള്‍ ചേര്‍ത്തുവച്ചാല്‍ വന്നു ചേരുന്ന ഒരു വലിയ മനുഷ്യാവസ്ഥയുണ്ട്.
    നല്ലത്.

    ReplyDelete
  5. ആസ്വാദനത്തിന്റെ നല്ല വാക്കുകൾക്കു നന്ദി, സുരേഷ്.

    ReplyDelete
  6. അഗ്ഗ്രിഗേറ്റരില്‍ ജൊയ്ന്‍ ചെയ്യു, മുകിലേ. പിന്നെ ഹിറ്റ് കൌണ്ടര്‍ ഓപ്പണ്‍ ചെയ്യ്. എന്താ ഇത്ര അനാസ്ഥ.

    ReplyDelete
  7. Mukiley,

    something is wrong,



    Unfortunately, I am not a Malayalam teacher,
    but a goldsmith (Thattaan)....

    Nerippodum theeppetikombum (nanajathum allathathum) thirichariyunnavan....

    Sorry,. I am not able to express in malayalam fonts......,

    take care next time.

    ReplyDelete
  8. നല്ല വരികള്‍.അവസാന വരികള്‍ നന്നായി ഇഷ്ടപ്പെട്ടു..

    ReplyDelete
  9. Rare Roseനും വല്ല്യമ്മായിക്കും ആസ്വാദനത്തിനു വളരെ നന്ദി.

    ReplyDelete
  10. gambeeramayirikkunnu ee kavitha. oro vaakkum zaktham. theekshnam. aazamsakal.

    ReplyDelete
  11. വളരെ നന്ദി ഈ നല്ല വാക്കുകൾക്ക്.

    ReplyDelete