Friday, July 29, 2011

കഞ്ഞിയിസ്ക്കൂൾ



പുതിയൊരു മൊബൈൽ മോഡലിനു
കരഞ്ഞുറങ്ങുന്നു,
മിനുസമുള്ള തലയിണയിൽ-
എന്റെ മകൻ

തൊണ്ടയിൽ കുരുങ്ങിയ
ഒരു വറ്റ്
കണ്ണുതുറിച്ചെന്റെ
നെഞ്ചിനോടു കേഴുകയാണ്.

ഒരു നേരത്തെ കഞ്ഞി..
ഒരു നേരത്തെ കഞ്ഞി..

വരണ്ടുണങ്ങി,
ആത്മാവു പറന്നു പോകുന്ന
കുഞ്ഞുമുഖങ്ങൾ
ടിവി അവതാരകന്റെ മുഖം
കൌതുകമില്ലാതെ
പരതുന്നു..

അവരെ കയറ്റാത്ത സ്കൂളാണത്രെ,
ഒരു നേരത്തെ കഞ്ഞിയിസ്ക്കൂൾ-

പൌഡറിട്ടു മുടിചീകാതെ,
നെറുകയിൽ ഉമ്മയുടെ സാന്ത്വനമറിയാതെ,
കാത്തിരിക്കുന്നത്,
കേൾക്കാത്ത സ്കൂൾജീപ്പിന്റെ മൂളലാണ്..

ഉച്ച, കിളുന്തു വയറിനെ
ഞൊറിപിടിപ്പിച്ച്,
ഊരിപ്പോകുന്ന നിക്കറിനെ
പുച്ഛിച്ചിട്ടും
കഞ്ഞി ജീപ്പു വന്നില്ല..

കഞ്ഞിയിസ്ക്കൂളിൽ അവരെയിനി വേണ്ടത്രെ.
അവിടെ തലയെണ്ണൽ കഴിഞ്ഞത്രെ.



67 comments:

  1. ഒരു നേരത്തെ കഞ്ഞി!
    :(

    ReplyDelete
  2. ന്യൂസ് കണ്ടപ്പോള്‍ ശരിക്കും പാവം തോന്നി.........

    ReplyDelete
  3. രാജ്യ നിവാസികള്‍ക്ക് ഭക്ഷ സുരക്ഷ ഉറപ്പാക്കുന്നതോടൊപ്പം തന്നെ അവരെ സര്‍ക്കാര്‍ ദത്തെടുത്തു പൊതുമുതലായി കണ്ടു പഠിപ്പിക്കുകയാണ് വേണ്ടത്. പലരുടെയും തലയെണ്ണി അരിച്ചെടുത്ത് അരിക്കാക്കുന്ന ഈ തലതിരിഞ്ഞ സമീപനം മാറേണ്ടതുണ്ട്.
    കവിതയായി ആവിഷ്കരിക്കപ്പെട്ട വാര്‍ത്തയിലെ വിശേഷത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തട്ടെ..!!
    { 'സ്വപ്ന ജാലകം' തുറന്നിട്ട്‌ ഷാബു പറയുന്നത്: ഇപ്പോള്‍, ഞെട്ടുന്നതൊക്കെ ട്വിട്ടരിലെയും ഫൈസ് ബുക്കിലെയും സ്റ്റാറ്റസ് മെസ്സേജ് വഴിയാണത്രേ.!! }

    ReplyDelete
  4. akshra pishakund. thirutthi vaayikkaan apeksha.

    ReplyDelete
  5. പുതിയൊരു മൊബൈൽ മോഡലിനു
    കരഞ്ഞുറങ്ങുന്നു,
    മിനുസമുള്ള തലയിണയിൽ-
    എന്റെ മകൻ



    തൊണ്ടയിൽ കുരുങ്ങിയ
    ഒരു വറ്റ്
    കണ്ണുതുറിച്ചെന്റെ
    നെഞ്ചിനോടു കേഴുകയാണ്.

    ഒരു നേരത്തെ കഞ്ഞി..

    എന്തൊരു അന്തരം..:( കവിത വളരെ വളരെ നന്നായി

    ReplyDelete
  6. കവിത കാലത്തെ തൊടുന്നു.

    ReplyDelete
  7. ഇത് യാഥാര്‍ത്ഥ്യം.. ഇവിടെ നടക്കുന്നത്.. ആരും ചിന്തിക്കാത്തത്..

    ReplyDelete
  8. ഉണ്ടവന് വയറില്‍ കൂടുതല്‍ ഇടം കിട്ടാത്ത സങ്കടം .ഉണ്ണാ ത്താവനു ഇരിക്കാന്‍ ഇടവും ഇലയും കിട്ടാത്ത സങ്കടം ..ചിലര്‍ക്ക് വേണ്ടത് കഞ്ഞി ..ചിലര്‍ക്ക് മൊബൈല്‍ ഫോണ്‍ ..ഇങ്ങനെ സങ്കടങ്ങള്‍ നീളുകയാണ്..എന്താണ് കഞ്ഞിയീസ്കൂള്‍ എന്ന് ചോദിക്കുന്നവര്‍ക്ക് വേണ്ടി ഒരു സൂചന ആവാം ?

    ReplyDelete
  9. അരുടെയൊക്കെയോ കഞ്ഞി സുരക്ഷിതമായി.

    ReplyDelete
  10. കവിത നന്നായി ..ഉള്ളില്‍ തട്ടുന്ന വരികള്‍

    ReplyDelete
  11. കാലത്തിനൊപ്പം..

    ReplyDelete
  12. പാലം കടക്കുവോളം നാരായണ...

    ReplyDelete
  13. എന്താ ചെയ്യാ… കാലത്തിന്റെ പോക്ക്

    ReplyDelete
  14. നല്ല വിഷയം , നല്ല അവതരണം ,ആശംസകള്‍ ....

    ReplyDelete
  15. തല എണ്ണല്‍ കഴിഞ്ഞതിനാല്‍ ഇനി കഞ്ഞി ഇല്ല...മൊബൈലിനു കരഞ്ഞുറങ്ങുന്ന കുഞ്ഞു ഈ കാഴ്ചകള്‍ കാണുന്നില്ല.ഈ നൊമ്പരം അറിയുന്നില്ല മുകിലെ..എന്റെ മകനും ഇങ്ങനെ തന്നെ.നമ്മുടെ കുഞ്ഞുങ്ങള്‍ ഒന്നും കാണാതെ അറിയാതെ വളരുന്നു..

    ReplyDelete
  16. രമേശ് പറഞ്ഞ പോലെ കഞ്ഞിസ്കൂളിനെ പറ്റി ഒരു സൂചനയാവാം

    ReplyDelete
  17. കഞ്ഞി സ്കൂളിൽ കുട്ടികൾക്ക് കഞ്ഞി! ,അല്ലാത്ത സ്കൂളിൽ അധ്യാപകർക്ക് കഞ്ഞി!!

    ReplyDelete
  18. ശക്തമായ കവിത. വിത്തനാഥന്റെ ബേബിക്കു മൊബൈലും നിർദ്ധനച്ചെക്കനു കഞ്ഞിയും .. ചെങ്ങമ്പുഴയുടെ രോഷത്തിനു സമാനം. ‘ചെക്കനൊരാളു കുറഞ്ഞതു കാരണം അച്ചുതൻ മാസ്റ്റർടെ ജോലി പോയി‘ (ഈയ്യങ്കോട് ശ്രീധരൻ) എന്ന അദ്ധ്യാപകരുടെ പ്രശ്നവും ഉണ്ട് മറ്റൊരു വശത്ത്.

    ReplyDelete
  19. ആ‍ സ്കൂൾ, പെട്ടെന്നുപൊട്ടിവന്നതാണവരുടെ ജീവിതത്തിലേക്ക്. ഒരു നേരത്തെ കഞ്ഞിയായി. അവർക്കു ആ സ്കൂളും അവരെ കൊണ്ടു പോകാൻ വരുന്ന ആ ജീപ്പും കഞ്ഞിയാണ്.
    വല്ലാതെ ഉള്ളുലച്ച ഒരു വാർത്ത, കുഞ്ഞുങ്ങളുടെ മുഖങ്ങൾ. എങ്ങനെ അത് പറയണമെന്നറിയില്ല. ഇങ്ങനെ പറഞ്ഞു വച്ചു എന്നു മാത്രം.

    ReplyDelete
  20. സ്കൂളില്‍ തലയെണ്ണാന്‍ വരുമ്പോള്‍ ജോലി നില നിര്‍ത്താന്‍ വേണ്ടി ചുരിദാറും ഷര്‍ട്ടും പാന്റും ഒക്കെ അധ്യാപകര്‍ കയ്യില്‍ നിന്നും കാശെടുത്തുവാങ്ങി കൊടുത്തു
    .ജോലി സുരക്ഷിതമാക്കുന്നു !!അവര്‍ക്കും "കഞ്ഞി തന്നെ വിഷയം അല്ലെ "

    ReplyDelete
  21. ലോകം രണ്ട് അറ്റത്തേക്ക് നീണ്ടുകൊണ്ടിരിക്കുകയാണ്. ഒരറ്റം ദാരിദ്ര്യത്തില്‍ നിന്നു ദാരിദ്ര്യത്തിലേക്ക്. മറ്റൊരറ്റം അന്തമില്ലാത്ത ആര്ഭാടങ്ങളിലേക്കും. മുകില്‍ ഈ ലോകത്ത് തന്റെ ഇടം വ്യക്തമാക്കിയിരിക്കുന്നു. ഈ എഴുത്ത് ശരിയായ വായനക്കാരില്‍ എത്തിച്ചേരട്ടെ.

    ReplyDelete
  22. വര്‍ത്തമാനത്തില്‍നിന്നും അടര്‍ന്ന് വീണ വരികള്‍.... നന്നായെഴുതി.

    ReplyDelete
  23. വല്ലാതെ നൊമ്പരപ്പെടുത്തി ആ വാര്‍ത്തയും ഈ കവിതയും...

    ReplyDelete
  24. നന്നായി കവിത....
    ആദിവസിക്കുട്ടികൾ ഒരു സൊമാലിയക്കാർ ആയി തീരാതിരിക്കട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം...

    ReplyDelete
  25. ഭാനു പറഞ്ഞതു പോലെ ലോകം പകുക്കപ്പെടുകയാണ് , ഒരു വഴി ഇല്ലായ്മായിലേയ്ക്ക് ഇല്ലാതാകുകയും ... ,

    ReplyDelete
  26. ബുദ്ദിജീവി നാട്യങ്ങളൊന്നുമില്ലാതെ കാര്യം പറയാന്‍ കവിത കൊണ്ട് പറ്റുമെന്ന് തെളിയിക്കുന്നു. നല്ല കവിതയും നല്ല ലക്ഷ്യവും...എല്ലാ പിന്തുണയും.

    ReplyDelete
  27. മൂര്‍ച്ചയുള്ള വാക്കുകള്‍ .ലക്ഷ്യത്തില്‍ത്തന്നെ എത്തുന്നുണ്ട്.

    ReplyDelete
  28. ഉള്ളിൽത്തട്ടിയ വാക്കുകൾ. നന്ദി

    ReplyDelete
  29. നന്നായിരിക്കുന്നു.

    ReplyDelete
  30. വായിച്ചു, നല്ല കവിത.....

    ReplyDelete
  31. ഉച്ച, കിളുന്തു വയറിനെ
    ഞൊറിപിടിപ്പിച്ച്,
    ഊരിപ്പോകുന്ന നിക്കറിനെ
    പുച്ഛിച്ചിട്ടും
    കഞ്ഞി ജീപ്പു വന്നില്ല..

    ReplyDelete
  32. മുകിലേ, സങ്കടം മാത്രം.....

    ReplyDelete
  33. പൊള്ളുന്ന വാക്കുകള്‍
    കൊണ്ടൊരു കവിത.
    നന്ദി.

    ReplyDelete
  34. വാർത്ത കണ്ടിരുന്നു..
    വരികളിലൂടെ അത് നന്നായി പറഞ്ഞു....

    ReplyDelete
  35. കഞ്ഞിയിസ്ക്കൂളിൽ അവരെയിനി വേണ്ടത്രെ.
    അവിടെ തലയെണ്ണൽ കഴിഞ്ഞത്രെ.

    കഞ്ഞിയും ജീപ്പും കാണിച്ചു മോഹിപ്പിച്ചു സ്കൂളിലെത്തിക്കുമ്പോള്‍ ഇതെന്നും ഉണ്ടാകുമെന്നറിഞ്ഞു അവര്‍ ആഹ്ലാദിച്ചു കാണും. രണ്ടേ രണ്ടു ദിവസം. പിന്നെ ജീപ് വന്നില്ല. പിഞ്ചു ഉദരത്തിലെ കത്തുന്ന വിശപ്പിനറിയില്ലല്ലോ പരിഷ്കൃത മനുഷ്യരുടെ കാപട്യം. അത് കൊണ്ട് അവര്‍ ഇപ്പോഴും കാത്തിരിക്കുന്നുണ്ടാവാം. ഇനി ഒരിക്കലും വരാത്ത ജീപ്പിനായി. കിട്ടാത്ത കഞ്ഞിക്കായി. അതിനപ്പുറം പ്രതീക്ഷ നല്‍കുന്ന ഒരു വാക്കിനായി......

    മനസ്സാക്ഷിയെ ഏറെ വേദനിപ്പിച്ച ആ സംഭവത്തെ ഒരിക്കല്‍ കൂടി കവിതയിലൂടെ ഓര്‍മ്മപ്പെടുത്തിയത്തില്‍ നന്ദി. നാം അറിയണം അഹങ്കരിക്കാന്‍ നമ്മില്‍ ഒന്നുമില്ലെന്ന്. .

    ReplyDelete
  36. തീരാത്ത ദാരിദ്ര്യം ! രക്ഷിക്കാനല്ലല്ലോ നമുക്ക് ഭരണവർഗ്ഗങ്ങൾ , ശിക്ഷിക്കാനല്ലേ ! അപ്പോ സ്കൂളിൽ നിന്നു തുടങ്ങണമല്ലോ തൻ‌കാര്യത്തിനായ് മാത്രം ആളെതിരയുന്ന കർമ്മം !

    ReplyDelete
  37. ഉള്ളില്‍ തട്ടുന്ന....മനസ്സാക്ഷിയെ ഏറെ വേദനിപ്പിച്ച.....ഉള്ള പൊള്ളുന്ന....വാക്കുകൾ..... നന്നായി....ആശംസകള്‍ ....

    ReplyDelete
  38. പ്രിയപ്പെട്ടവരേ, നിങ്ങളുടെ പ്രതികരണങ്ങൾ എന്നെ വളരെസന്തോഷിപ്പിക്കുന്നു.

    ശ്രീ, പ്രയാൺ, ചെറുവാടീ- നന്ദി.

    നാമൂസ്: ഒരു കുട്ടിയെങ്കിലും ബാക്കിയുണ്ടെങ്കിൽ ആ സ്കൂൾ അടയ്ക്കരുത്.. ഒരുപാടു കാര്യങ്ങൾ, ട്രാൻസ്പോർട്ടു വകുപ്പു മുതലായവ പ്രത്യേകിച്ചും വളരെ കോടി നഷ്ടത്തിൽ പ്രവർത്തിക്കുന്നു. പിന്നെ ഇങ്ങനെയൊരു കാര്യത്തിനു നഷ്ടം വരികയാണെങ്കിൽ സഹിക്കാൻ ഗവണ്മെന്റു തയ്യാറാവണം. മാത്രമല്ല, ഇതുപോലെയുള്ള ആദിവാസിപ്രദേശങ്ങളിൽ സ്കൂളുകളും ഉച്ചഭക്ഷണവും എത്തിക്കാൻ ഇന്നും, സ്വാതന്ത്ര്യം കിട്ടിയിട്ട് ഇത്ര വർഷങ്ങൾക്കു ശേഷവും സാധിച്ചിട്ടില്ലെങ്കിൽ നമുക്കെന്തിനാണു സർക്കാരുകൾ??

    ഋതുസഞ്ജന: ശരിയാണ്. അസഹനീയമായ അന്തരം.

    ReplyDelete
  39. സലാം, മാഡ്- വളരെ നന്ദി.

    ശരിക്കും അതുതന്നെയാണു, രമേശ് അരൂർ, കുഴപ്പം. ഉണ്ടവനു അട കിട്ടാഞ്ഞിട്ട്. ഉണ്ണാത്തവനു ഇല കിട്ടാഞ്ഞിട്ട്!

    കലാവല്ലഭൻ: അതെ ആരുടെയൊക്കെയോ കഞ്ഞി സുരക്ഷിതമായി. അധ്യാപകരെ പഴിക്കുന്നില്ല. നമ്മുടെ സിസ്റ്റം വരുത്തി വയ്ക്കുന്ന നിവൃത്തികേടിനുമുകളിലാണവരുടേയുംജീവിതം. അതുകൊണ്ട്.

    ഇന്റിമേറ്റ് സ്റ്റ്രേഞ്ജർ, നിശാസുരഭി, അജിത്, കോമൺസെൻസ്, നിശാഗന്ധി, വളരെ സന്തോഷം പ്രതികരണത്തിന്.

    ശരിയാണു ശ്രീദേവി. “അതിനു ഞാനെന്തു ചെയ്യണം?” എന്നാണു നമ്മുടെ കുട്ടികൾ ഉടനെ ചോദിക്കുക. നമ്മളും എന്തെങ്കിലും ചെയ്യുന്നുണ്ടോ? ആത്മനിന്ദയോടെ സ്വയം ചോദിക്കാം..

    സൂചിപ്പിച്ചു, മനോരാജ്.

    നന്ദി, എഡിറ്റർ.

    ReplyDelete
  40. ശ്രീനാഥൻ: വളരെ നന്ദി, നല്ല വാക്കുകൾക്ക്. അധ്യാപകരെ തീർച്ചയായും ഓർക്കുന്നു.

    ഫൈസൻബാബു: അതെ. അധ്യാപകർക്കും വിഷയം കഞ്ഞിതന്നെ.

    വളരെ സന്തോഷം, ഭാനു ഈ നല്ല വാക്കുകൾക്ക്.

    ഇലഞ്ഞിപ്പൂക്കൾ, ലിപി രാജു, നയം, കുമാരൻ, ഓർമകൾ,- വളരെ നന്ദി.

    നന്ദി സ്മിത. ഇന്നത്തെ ഏറ്റവും വലിയ ശരിയാണ് ഭാനു പറഞ്ഞത്.

    വളരെ നന്ദി, ചെറിയവൻ. നല്ല വാക്കുകൾക്കും പ്രോത്സാഹനത്തിനും.

    മുഹമ്മദ്: നന്ദി.

    ReplyDelete
  41. ബാലചന്ദ്രൻ ചുള്ളിക്കാട്: നന്ദി, കവേ. ഈ സാന്നിധ്യം എന്നെ വളരെയധികം സന്തോഷിപ്പിക്കുന്നു.

    ക്രിസ്റ്റിയുടെ ഡയറി, ഹാഷിക്ക്, കുസുമം, എച്മുക്കുട്ടി, നന്ദി.

    സന്തോഷം റഹ്മാൻ. നികുകേച്ചേരി, നന്ദി.

    അക്ബർ: “അഹങ്കരിക്കാൻ നമ്മിൽ ഒന്നുമില്ലെന്ന്..” എത്ര എത്ര തൃണങ്ങളാണു നമ്മൾ എന്നതാണു കാലം ഓർമ്മിപ്പിക്കുന്നത്..

    നന്ദി ജീവി- എത്ര കഷ്ടം നമ്മുടെ ജീവാവസ്ഥകൾ.

    വളരെ നന്ദി, ധനകൃതി.

    ReplyDelete
  42. അതെ ഇട്ടിമാളൂ. കുഞ്ഞുങ്ങളുടെ കാര്യം കഷ്ടമായി.

    ReplyDelete
  43. വാര്‍ത്ത കണ്ടിരുന്നു. കവിതയെത്ര തീവ്രം

    ReplyDelete
  44. പോസ്റ്റ് വിഷമിപ്പിക്കുന്നത് തന്നെ.
    അഭിപ്രായങ്ങള്‍ വായിച്ചപ്പോളാണ്‍ വാര്‍‍ത്തയായിരുന്നെന്ന് മനസ്സിലായത്.
    വിഷയം നന്നായി പറഞ്ഞു.

    ആശംസകള്‍ മുകിലേ!

    ReplyDelete
  45. നല്ല കവിത.
    നന്മകള്‍.

    ReplyDelete
  46. ഒരു നൊമ്പരമായീ ഈ ചിന്ത..ശരിക്കും കണ്ടിട്ടുണ്ട് ഉച്ചക്കഞ്ഞിക്ക് ബെല്ലടിക്കുന്നതിടയ്ക്കിടെ എത്തിനോക്കുന്ന കൺകോണുകളെ...
    തലയെണ്ണി തികയ്ക്കാൻ കൊണ്ടു വരുന്നവരെ ആവശ്യം കഴിഞ്ഞാൽ പിന്നെന്തിനു..അവർക്ക് നഷ്ടമാകുന്ന ഒരു നേരത്തെ അന്നം..അതവരുടെ മാത്രം നഷ്ടം...

    ReplyDelete
  47. very good!!!!!!!!!!!!!
    welcome to my blog
    blosomdreams.blogspot.com
    if u like it follow and support me!

    ReplyDelete
  48. നൊമ്പരമായി പെയ്തിറങ്ങിയ വരികള്‍.

    ReplyDelete
  49. കവിത നൊമ്പരമായി

    ReplyDelete
  50. valare aardramaya kavitha assalayittundu.... bhavukangal.........

    ReplyDelete
  51. വലിയ സത്യം നന്നായി പറഞ്ഞിരിക്കുന്നു.

    ReplyDelete
  52. manasil thattiyirikkunnu manoharam

    raihan7.blogspot.com

    ReplyDelete
  53. അധ്യാപകരുടെ കഞ്ഞികുടി മുട്ടില്ലാന്നാവുമ്പോള്‍ കുട്ടികളുടെ കഞ്ഞികുടി മുട്ടും. :(

    ReplyDelete
  54. നാം ആഗ്രഹിക്കത്ത മുഖങ്ങളുമായി ചില സത്യങ്ങൾ സദാ നമ്മെ അലോസരപ്പെടുത്തിക്കൊണ്ടിരിക്കുന്നു!

    ReplyDelete
  55. നല്ല വരികള്‍..
    എഴുത്തില്‍ ആശംസകള്‍

    ReplyDelete
  56. പ്രിയപ്പെട്ട മുകില്‍,
    ഹൃദ്യമീ കവിത!
    ആ വാര്‍ത്ത‍ ഞാന്‍ വായിച്ചിരുന്നുള്ള...
    വരികള്‍ മനസ്സ് നൊമ്പരപ്പെടുത്തുന്നു!
    സസ്നേഹം,
    അനു

    ReplyDelete
  57. സന്തോഷം, ചെറുതേ.

    മനോജ്: നന്ദി.

    നന്ദി സീതേ, വരവിനും അഭിപ്രായത്തിനും.

    നന്ദി അരുൺ. ബ്ലോഗു വായിച്ചിരുന്നു, ട്ടോ.

    നന്ദി മിനി.

    സുജിത്, കണ്ടിട്ടു കുറേയായല്ലോ. സന്തോഷം.

    നന്ദി ജയരാജ്.

    സന്തോഷം, ഉഷശ്രീ.

    നന്ദി, ശ്രീ‍ീ.

    സജി പറഞ്ഞതു സത്യം.

    നന്ദി, ലിജീഷ്.

    അനുപമ, വളരെ സന്തോഷം, ട്ടോ..

    ReplyDelete
  58. thikachum daurbhagyakaramaya oru avasthayiloode kadannupoya kure pinchu manassukalude novum neeralum ee varikaliloode enneyum neettunnu.... sankadathal veerppu muttunnu njaan.... ullil thattiya varikal...ithinu aayiram aashamsakal suhruthe...

    ReplyDelete
  59. നന്ദി, അമ്പിളി..

    ReplyDelete