Tuesday, May 17, 2011

ചേച്ചി


ഈ തോണിയിൽ മുട്ടിയുരുമ്മി
കുശലം ചോദിച്ച
ഓളങ്ങളോടു
ഞാൻ പറഞ്ഞു

അനിയനും കുടുംബവും
സുഖമായിരിക്കുന്നു.
പാർക്കാൻ പോയിട്ട്
തിരിച്ചു പോന്നത്.

ഗർഭിണിയായ
അനിയത്തിയുടെ
പ്രസവം നോക്കാൻ
കന്യകയായ ചേച്ചി
ഉചിതയല്ലല്ലോ..

ആപത്ശങ്കകളുടെ
നിറവയറോടെ
അവൾ തേങ്ങുന്നതും
പ്രാകുന്നതും കേൾക്കാതിരിക്കാൻ
എനിക്കു ദൈവം
ചെവിയ്ക്കടപ്പും തന്നില്ല..

ഭംഗിയായി തുടച്ചു നീക്കപ്പെടാൻ,
ഞാൻ വെറുമൊരു
ചാണകപ്പൊട്ടല്ലേന്ന്.

കാലം ശിരസ്സിൽ
തിരുട വച്ചു കയറ്റിയ
ഭാരങ്ങളേതും പൂർത്തിയായി.

തിരുവാതിര കളിച്ച്
മുങ്ങിനിവർന്ന്
ഇനിയീ ഓളങ്ങളിൽ
ചെടിക്കാതെ അമരട്ടെ.
  
എനിക്കു വേണ്ടതോ?
അഴിഞ്ഞു പോകാതെ
ഈ ചങ്ങല
അല്പം അഴച്ചു തരിക-
വേദനിക്കുന്നു

79 comments:

  1. അവസാന വരികളിലേയ്ക്കെത്തിയപ്പോള്‍ കൂടുതല്‍ വേദന തോന്നുന്നു

    ReplyDelete
  2. "അഴിഞ്ഞു പോകാതെ
    ഈ ചങ്ങല
    അല്പം അഴച്ചു തരിക-"

    അങ്ങിനെ ചെയ്തു തന്നാൽ തുടലു പൊട്ടിക്യോ.. കുട്ട്യേ....

    അഭിനന്ദനങ്ങൾ.

    ReplyDelete
  3. എനിക്കു വേണ്ടതോ?
    അഴിഞ്ഞു പോകാതെ
    ഈ ചങ്ങല
    അല്പം അഴച്ചു തരിക-
    വേദനിക്കുന്നു…

    നന്നായിരിക്കുന്നു ഈ വരികള്‍

    ReplyDelete
  4. എനിക്കു വേണ്ടതോ?
    അഴിഞ്ഞു പോകാതെ
    ഈ ചങ്ങല
    അല്പം അഴച്ചു തരിക-
    വേദനിക്കുന്നു…കവിത നന്നായി

    ReplyDelete
  5. "ഭംഗിയായി തുടച്ചു നീക്കപ്പെടാൻ,
    ഞാൻ വെറുമൊരു
    ചാണകപ്പൊട്ടല്ലേന്ന്…."

    ReplyDelete
  6. ചേച്ചിയുടെ വ്യഥ
    വ്യക്തം ആയി പറഞ്ഞു.....
    പ്രാസത്തിനു വേണ്ടി അഴച്ചു എന്ന്
    ആകിയതോ ?അയച്ചു എന്നാണോ വേണ്ടത് ?
    poetic words are liberal to poet..so i
    dont know..നല്ല കവിത ....

    ReplyDelete
  7. ഈ കവിത വായിച്ചാല്‍ വേദനിക്കും തീര്‍ച്ച ..അത്രക്ക് മൂര്‍ച്ച ഉണ്ട് ചില വരിക്കള്‍ക്ക് ..
    ഗർഭിണിയായ
    അനിയത്തിയുടെ
    പ്രസവം നോക്കാൻ
    കന്യകയായ ചേച്ചി
    ഉചിതയല്ലല്ലോ..
    ഈ വരിയില്‍ തന്നെ ഉടക്കുന്നു ഞാന്‍

    ReplyDelete
  8. വ്യക്തമാകുന്നു ഈ വേദന
    എത്ര പൊതിഞ്ഞാലും
    പുറത്തേക്ക് മുഴക്കുമീ
    മുഴു വേദന :(

    ReplyDelete
  9. വരികളിലെ വേദന കൃത്യമായി കിട്ടുന്നുണ്ട്.
    അഭിനന്ദനങ്ങൾ.

    ReplyDelete
  10. തിരുവാതിര കുളിച്ചു്
    മുങ്ങി നിവര്‍ന്നു
    ഇനിയീ ഓളങ്ങളില്‍.....
    പരിത്യാഗത്തിന്റെ നിരാകരണം
    എത്ര ദുസ്സഹമാണെന്നു ഈ കവിത
    നെമ്പരപ്പെടുത്തി ഒര്‍മ്മിപ്പിക്കുന്നു

    ReplyDelete
  11. ചങ്ങല അഴിക്കുമ്പോഴും അഴിഞ്ഞുപോകരുത്‌....

    ReplyDelete
  12. മുകിലേ, ഇത് ഗർഭിണിയായ അനിയത്തിയുടെ കന്യകയായ ഏതോ ഒരു ചേച്ചിപ്പെണ്ണിന്റെ വ്യഥ മാത്രമാണോ? അതോ ഏതെങ്കിലും കഥയുമായോ മറ്റോ ബന്ധമുണ്ടോ?

    കവിതയിലെ വ്യഥ പൂർണ്ണമായി ഉൾക്കൊണ്ടു. വേദനിപ്പിച്ചു. :(

    ReplyDelete
  13. നന്നായി മുകിലെ ..തീവ്രമായ വരികള്‍

    ReplyDelete
  14. പരസ്പരം തൊടാതെ നില്‍ക്കുന്ന
    എന്തോ ഒന്ന് ഈ കവിതയില്‍.
    ചില അവ്യക്തതകള്‍, വൈയക്തികമായതിനാലാവാം
    വായനയെ എവിടെയൊക്കെയോ തടയുന്നു.
    എങ്കിലും അവസാന വരികളുടെ തീച്ചൂട്
    തിരിച്ചറിയാനുമാവുന്നു.

    ReplyDelete
  15. ‘നിന്നു പോയ‘ ചേച്ചി ഒരു വല്ലാത്ത നൊമ്പരമായി മാറുന്നുണ്ട്. നല്ല ഒതുക്കമുണ്ട് കവിതയിൽ.

    ReplyDelete
  16. നന്ദി, ശ്രീ. ഇന്നു മെയ് 18! എന്നിട്ടും ഓടി വന്നല്ലോ..

    പൊന്മളക്കാരന്‍: അറിയില്ല. തുടലു പൊട്ടാതിരിക്കാനല്ലേ പാവം അഴിഞ്ഞുപോകാതെ അഴച്ചു തരിക എന്നു പറയുന്നത്..

    നന്ദി കുസുമം.
    സന്തോഷം അനുരാഗ്.

    ശ്രീ-വരവിനു നന്ദി.

    എന്റെ ലോകം: അഴച്ചു എന്നാണോ അയച്ചു എന്നാണോ എന്നെനിക്കു സംശയം. മലയാളം അദ്ധ്യാപകരൊന്നും ഇപ്പോള്‍ ഈ വഴി വരവില്ലാന്നു തോന്നുന്നു, എന്നെയൊന്നു വിരട്ടി നേരെയാക്കാന്‍.

    ReplyDelete
  17. നന്ദി മൈ ഡ്രീംസ്
    നന്ദി ജുനൈത്.
    സന്തോഷം നികു.
    നന്ദി ജയിംസ് സണ്ണി
    അതെ റാംജി. അഴിഞ്ഞു പോകരുത്..
    കവിതയിലെ വ്യഥ കിട്ടിയില്ലേ ഹാപ്പീസ്. ഇങ്ങനെ പല ചേച്ചിമാര്‍ ഉണ്ട്.
    നന്ദി രമേശ്.
    ഒരില: കവിതയുടെ വേവു കിട്ടുന്നില്ലേ. കവിതയല്ലേ വിസ്തരിക്ക വയ്യല്ലോ.
    ശ്രീനാഥന്‍. അതെ ശരിക്കു കിട്ടി പള്‍സ്.
    നന്ദി മേഘമല്‍ഹാര്‍.

    ReplyDelete
  18. ചിത്രം മാറ്റിയപ്പോള്‍ ആരാണീ പുതിയ മുകിലെന്നോര്‍ത്തു, ഇടയ്ക്ക് ബൂലോകത്തിലെ കറക്കത്തില്‍ നിന്നും അല്പം അകന്നുപോയിരുന്നു. ചിത്രം മാറിയാലും കവിതയില്‍ പഴയ നോവിന്റെ വേവ് ബാക്കി.

    ReplyDelete
  19. വായിക്കുകയും ഇഷ്ടാവുകയും ചെയ്തു.
    ആശംസകള്‍

    ReplyDelete
  20. sankatappeduthana alle?

    ishtttappettu varikal.

    ReplyDelete
  21. അനിയത്തിയുടെ പ്രസവം നോക്കാൻ കന്യകയായ ചേച്ചി,
    ആദ്യമായാണിങ്ങനൊരു അവസ്ഥ എഴുതി കാണുന്നത്. ഇതുപോലൊരു മനസ്സിന്‍‍റെ വിചാരങ്ങള്‍ നേരിട്ടറിഞ്ഞിട്ടുണ്ട്, അതുകൊണ്ടാകും ഒരു നൊമ്പരം.

    ഒരു ഗദ്യത്തെ മുറിച്ച് വരികളാക്കിയ പോലെ തോന്നുന്നുണ്ട് ഇതില്‍. അതിനപവാദം അവസാനത്തെ ഭാഗങ്ങള്‍ മാത്രമാണെന്ന് ചെറുതിന് തോന്നുന്നു. എവിടേയോ ആരോ ഇങ്ങനൊരു പോസ്റ്റിട്ടതായി കണ്ടിട്ടുണ്ട്.....

    പാലത്തിലെ കൈവരികള്‍
    ബലപ്പെടുത്തി നിര്‍മ്മിക്കണം
    ചുമര് ഇടിഞ്ഞു വീണത്
    അതിന്‍ ബലമില്ലാത്തുകൊണ്ടാണ്‍

    മഴക്കാലം വരുമ്പോള്‍
    കിള്ളിയാര്‍ കരകവിഞ്ഞൊഴുകി
    വെള്ളപൊള്ളക്കത്തില്‍ പെടാതിരിക്കാന്‍
    മുന്‍‍കരുതല്‍‍ നടപടികള്‍ ആരംഭിക്കണം
    **********
    ഇത് ഇന്നത്തെ പത്രത്തിലെ ഒരു വാര്‍ത്ത.

    ചെറുത് ഓവറായെങ്കിലൊന്ന് ക്ഷമിച്ചേക്കണേ :)
    ആശംസകള്‍!

    ReplyDelete
  22. വരികളുടെ കുരുക്കഴിക്കുമ്പോൾ വ്യഥയുടെ കുരുക്ക് മുറുകുന്നു....

    ReplyDelete
  23. കാലം ശിരസ്സിൽ
    തിരുട വച്ചു കയറ്റിയ

    തിരുട എന്താണെന്ന് മനസ്സിലായില്ല.

    ReplyDelete
  24. This comment has been removed by the author.

    ReplyDelete
  25. കവിത വായിച്ചു ,, വേദന തന്നെ ആണ് തോന്നിയത് ...

    പിന്നെ കുമാരന്‍ ചോദിച്ചിരിക്കുന്ന തിരുട തലയില്‍ വയ്ക്കുന്ന ഒരു വട്ടത്തില്‍ ഉള്ള ഒന്ന് അല്ലേ ?നല്ല ഭാരം ഉള്ളത് തലയില്‍ വയ്ക്കുമ്പോള്‍ അത് ആദ്യം വയ്ക്കും ..എന്റെ നാട്ടില്‍ ആ പേര് ആണ് അതിനു പറയുന്നത് .

    ReplyDelete
  26. വേദനിപ്പിച്ചു മുകില്‍. വളരെയേറെ ഹൃദയത്തില്‍ കൊള്ളുന്ന വരികള്‍

    ReplyDelete
  27. മുകിലെ .....
    നീയൊരുകാർമുകിലായ്പെയ്തുവല്ലോ?....

    ReplyDelete
  28. തിരുവാതിര കുളിച്ച്
    മുങ്ങിനിവർന്ന്
    ഇനിയീ ഓളങ്ങളിൽ
    ചെടിക്കാതെ അമരട്ടെ.....
    കവിതയില്‍ കണ്ണുനീരോളങ്ങള്‍.....
    വേദന അറിയുന്നു.
    ചുമടു ചൂടാക്കിയ ശിരസ്സിന് തണുപ്പേകാന്‍
    ചങ്ങല അയക്കുന്നത്
    ജലസമാധിയിലേക്കൊ?

    ReplyDelete
  29. കവിതയിലെ വ്യഥ മനസ്സിലേക്കും....!

    ReplyDelete
  30. നസീര്‍ പാങ്ങോട്: നന്ദി.
    നന്ദി സ്മിത
    സന്തോഷം ചെറുവാടി
    എച്മുക്കുട്ടി, നന്ദി

    ഓവറായ ചെറുതിനോടു ഞാന്‍ ക്ഷമിച്ചിരിക്കുന്നു!
    നന്ദി ചെറുതേ. കൈവരികള്‍ക്കു ബലം കുറഞ്ഞ് കവിതയുടെ ചുമര്‍ ഇടിഞ്ഞു വീഴരുതെന്ന ഉപദേശം സാദരം സ്വീകരിച്ചിരിക്കുന്നു.

    ReplyDelete
  31. നന്ദി, സജിം.
    സന്തോഷം രഞ്ജിത്.
    കുമാരനുള്ള മറുപടി സിയ പറഞ്ഞിരിക്കുന്നു.
    നന്ദി സിയ.
    നന്ദി പ്രദീപ്
    മനോരാജിനു നന്ദി
    പഞ്ചമിടീച്ചര്‍ക്കു സ്വാഗതം.
    സന്തോഷം വഴിമരങ്ങള്‍
    നന്ദി കുഞ്ഞൂസേ

    ReplyDelete
  32. ക്ഷമിക്കാനുള്ള മനസ്സിന് നന്ദി,
    ഒരു ചിന്ന തെറ്റിദ്ധാരണ ഉണ്ടായെന്ന് തോന്നുന്നു, മുകളില്‍ ഞാനെഴുതിയത് കവിത അല്ല. 18 കേരള കൌമുദിയില്‍ കണ്ട ഒരു വാര്‍ത്ത കോപ്പി പേസ്റ്റ് ചെയ്ത് അതിനെ 8 വരികളാക്കി എന്‍‌റ്ര് കൊടുത്തു. വെറും വാര്‍ത്ത (മനസ്സിലായോ എന്തോ‌)

    ക്ഷമ ഞാന്‍ പരീക്ഷിക്കണില്ല. മുങ്ങി ബ്ലും.

    ReplyDelete
  33. ഓ. ചെറുത് അങ്ങനെയാണോ ചെയ്തത്? എനിക്കു മനസ്സിലായില്ലാട്ടോ. ഈ കവിതയുടെ അസുഖമുള്ളവര്‍ക്കു കാര്യങ്ങളൊന്നും നേരെ ചൊവ്വേ മനസ്സിലാവില്ല, ചെറുതേ. എന്തായാലും മനസ്സിലാക്കിക്കാന്‍ വേണ്ടി നടത്തിയ ചെറുതല്ലാത്ത ഈ ശ്രമത്തിനു എന്റെ വിനീതമായ നന്ദിയും സന്തോഷവും അറിയിക്കുന്നു.

    ReplyDelete
  34. "എനിക്കു വേണ്ടതോ?
    അഴിഞ്ഞു പോകാതെ
    ഈ ചങ്ങല
    അല്പം അഴച്ചു തരിക-
    വേദനിക്കുന്നു…"
    അവസാന വരികള്‍ വളരെ ഇഷ്ടപ്പെട്ടു.

    ReplyDelete
  35. ആ വേദന അസ്സലായിപ്പറഞ്ഞൂട്ടോ.....
    അവസാന വരികള്‍ ഗംഭീരായി...!!
    ഒത്തിരിയാശംസകള്‍...!!!

    ReplyDelete
  36. വേദനകളുടെ വേനലും മഴക്കാലവും ചേര്‍ന്നതുതന്നെ ജീവിതം.
    അതില്ലെങ്കില്‍ കഥയില്ലാത്ത ജീവിതമാകും.

    ReplyDelete
  37. ഭംഗിയായി തുടച്ചു നീക്കപ്പെടാന്‍ ഞാന്‍ വെറുമൊരു ചാണകപ്പൊട്ടല്ലേയെന്ന ശങ്ക നോവിച്ചു. ആരും ഒന്നും ഈ ഭൂമിയില്‍ അനിവാര്യമല്ലല്ലോ. എപ്പോള്‍ വേണമെങ്കിലും തുടച്ചു നീക്കപ്പെടാം. കന്യകയായ ചേച്ചിയും പേറ്റുനോവറിഞ്ഞ അനിയത്തിയും ഈ നിയമത്തിന് അതീതരല്ല.

    ReplyDelete
  38. കാവ്യകലയോടുള്ള അതിവിനയവും ആത്മവിശ്വാസക്കുറവും...

    കവിതയുടെ അസുഖമുള്ളവര്‍ക്കു കാര്യങ്ങളൊന്നും നേരെ ചൊവ്വേ മനസ്സിലാവില്ല...

    എന്നെ എത്രകൃത്യമായി ഈ വരികളില്‍ പകര്‍ത്തിവെച്ചു?
    നല്ല കവിത
    അഭിനന്ദനങ്ങള്‍ പ്രിയ കൂട്ടുകാരീ

    ReplyDelete
  39. ഭംഗിയായി തുടച്ചു നീക്കപ്പെടുന്ന ചാണക പൊട്ടു ...
    :(

    ReplyDelete
  40. നല്ല കവിതക്ക് എന്റെ ഭാവുകങ്ങൾ..മനസ്സിനെ കൊത്തിവലിക്കുന്ന ചിലവരികളിൽ കരൾ ഉടക്കി കിടക്കുന്നൂ...കവിതയിലെ വേദന എന്റെ ആരുടെയോ വേദനയുമാ‍യി സാമ്യം.. പിന്നെ അയച്ചു( അയഞ്ഞു) അതൊക്കെയാണ് ശരി..അഴച്ചൂ എന്നൊരു വാക്കില്ലാ..അഴിച്ചൽ എന്നൊരു വാക്കുണ്ട്..അതിന് “ അഴിഞ്ഞ അവസത്ഥ എന്നാണ് അർത്ഥം... എല്ലാ നന്മകളും

    ReplyDelete
  41. അയ്യോ ...sangadakunnu ...എന്നാ പറ്റി ചേച്ചി ...എന്തിനാ sangadapedunne !!!!!...സാരമില്ല പോട്ടെ

    ReplyDelete
  42. റെജി, രാജേഷ്, പ്രഭന്‍, വളരെ സന്തോഷം കേട്ടോ.
    ചിത്രകാരനു നന്ദി. മൈത്രേയി ശരിയായി പറഞ്ഞു.
    അനീഷ്: മനസ്സിനെ സ്പര്‍ശിച്ചു. വാക്കുകളിലെ സ്നേഹവും സന്തോഷവും അതേ അളവില്‍ സ്വീകരിക്കുന്നു..
    നന്ദി ശ്രീദേവി. ചന്തു നായര്‍: ഒരു ഡീക്ഷ്ണറി പരിശോധിച്ചപ്പോള്‍ അയയുക, അഴയുക രണ്ടും ഒരേ അര്‍ത്ഥത്തില്‍ പ്രയോഗിക്കാംന്നുകണ്ടു. അതുകൊണ്ടു സംശയിച്ചിരിക്കുകയായിരുന്നു..എന്തായാലും ഇനി അയയുക എന്നേ എഴുതുകയുള്ളൂ. വളരെ നന്ദി.
    എല്ലാവരോടും സസ്നേഹം.

    ReplyDelete
  43. അയ്യോ, ബ്ലാക്ക് മെമ്മറീസേ, സങ്കടപ്പെടല്ലേ. സങ്കടമെല്ലാം ചേച്ചിമാര്‍ക്കു വിട്ടുകൊടുത്തേക്കൂ.

    ReplyDelete
  44. അഴയുക-അയയുക;അഴയ്ക്കുക-അയയ്ക്കുക എന്നു ശബ്ദതാരാവലിയിലുണ്ട്. സംശയനിവൃത്തിക്കായി നോക്കിയതാണ്. പ്രയോഗം കുഴപ്പമില്ലെന്നു തോന്നുന്നു.

    ReplyDelete
  45. വായിച്ചു .. ഇഷ്ട്ടപ്പെട്ടു ,,,,,,,,,,,,
    വീണ്ടും വരാം

    ReplyDelete
  46. വളരെ നന്ദി മൈത്രേയി. പക്ഷേ പലർക്കും അയയുക എന്നതാണു ശരിയായി തോന്നുന്നത്.ഒരുപക്ഷേ പ്രാദേശികഭാഷാപ്രശ്നമാവും, എനിക്കു അഴയുക എന്നും മറ്റുള്ളവർക്കു മറിച്ചും വരുന്നതിന്റെ കാര്യം. നമുക്കു എല്ലാവർക്കും സ്വാഭാവികതയോടെ വരുന്ന വാക്കുകളല്ലേ.അതു കേട്ടും പറഞ്ഞും ശീലിച്ചതേ വരൂ.

    നന്ദി. അബ്ദുൾ ജബ്ബാർ.

    സ്നേഹത്തോടെ.

    ReplyDelete
  47. വൈകി വന്നതിനാല്‍ അഴയലും അയയലും തമ്മില്‍ ഏടത്തിയനിയത്തിമാരെന്ന് മനസ്സിലായ്. :)

    കവിത..
    കവിതയിലെ അവ്യക്തതയെക്കാള്‍ അതിലെ വികാരം തന്നെ പ്രാധാന്യം. അതില്‍ കവിത വിജയിച്ചിട്ടുണ്ട്. പലകവിതകളിലെയും പോലെ വികാരഭരിതം, ആശംസകള്‍.

    ==

    ആ ചെറുതിനെ ഓടിച്ചോ മുകിലേ, ഇന്നലെയോ മിനിയാന്നോ ആരാണ്ടെങ്ങാനം പറയുന്ന കേട്ട്, “ആരോ ഒരാള്‍ പഴയ പത്രങ്ങള് ഒക്കെ മൊത്തമായ് വാങ്ങിക്കോണ്ട് പോയീന്ന്”

    വാങ്ങിയ ആള്‍ പറഞ്ഞൂത്രെ, “ഞാന്‍ ഒരു ബ്ലോഗ് തുടങ്ങീട്ടുണ്ട്, അതില്‍ കവിത എഴുതാനാണെന്ന്..”

    (ഓ:ടോ:-ഞാനീ വഴി വന്നിട്ടേയില്ല, ഹേ..യ്, ഞാനോ, ഇല്ല്ലാന്നെ..!)

    ReplyDelete
  48. വളരെ നന്ദി നിശാസുരഭി.
    ഇനി കവിതയെഴുതാന്‍ ഞാനെന്തു ചെയ്യും!

    ReplyDelete
  49. "ഭംഗിയായി തുടച്ചു നീക്കപ്പെടാൻ,
    ഞാൻ വെറുമൊരു ......."

    ReplyDelete
  50. ചേച്ചിയുടെ സങ്കടം അനുഭവപെട്ടു
    മുകില്‍ നന്നായീ ട്ടോ...

    ReplyDelete
  51. എനിക്കും വേദനിച്ചു മുകില്‍.

    ReplyDelete
  52. അവിവാഹിതകളായ ആദിവാസി അമ്മമാര്‍ക്ക് ഒരു ഏക്കര്‍ ഭൂമി നല്‍കാമെന്നു പുതിയ മുഖ്യമന്ത്രി ഈയിടെയാണ് പറഞ്ഞത്.

    അനീതികളോടും അക്രമങ്ങളോടും സാമൂഹിക ഉച്ചനീചത്വങ്ങളോടും രാജിയാവാത്ത മുകിലിന്‍റെ മനസ്സില്‍നിന്നു വിലാപമായും അപേക്ഷയായും രോഷമായും വാക്കുകള്‍ ഒഴുകുമ്പോള്‍ അപ്രിയ സത്യങ്ങളെ ഉറക്കെ, ഉറക്കെ വിളിച്ചു പറയുന്നതിനാണ് കവിതയുടെ വൃത്ത സൌന്ദര്യത്തെക്കാള്‍ മുകില്‍ മുന്‍ഗണന കൊടുക്കുന്നതെന്ന് എനിക്ക് തോന്നുന്നു.

    തന്‍റെ കണ്ണിലുടക്കുന്ന സഹജീവികളുടെ വേദനകളെക്കുറിച്ച് സമൂഹത്തോട് വിളിച്ചു പറയാനുള്ള ഒരു ഉപാതി മാത്രമാണ് തനിക്ക് കവിതകള്‍ എന്നു മുകില്‍ പറയുന്ന പോലെ.

    കവിതക്കു തിരഞ്ഞെടുക്കുന്ന വിഷയങ്ങളും വളച്ചു കെട്ടില്ലാത്ത അവതരണവും പ്രശംസനീയം

    ReplyDelete
  53. പലതിനോടും സംവദിക്കുന്നു...നന്നായിട്ടുണ്ട്

    ReplyDelete
  54. ആദ്യമായാണ്‌ ഇവിടെ.

    ബിംബങ്ങൾ ഉപയോഗിച്ചിരിക്കുന്ന രീതി നന്നായി. ഇനിയും അഴിഞ്ഞുപോകാൻ കൂട്ടാക്കാത്ത ആ ചങ്ങലക്കണ്ണികളിൽ ആലംബഹീനമായൊരു ആത്മാവിന്റെ ചോരപുരണ്ടിരിക്കുന്നത് വളരെ ലളിതമായി കാണിച്ചു തരുന്നു കവയിത്രി.

    എല്ലാ ആശംസകളും.
    satheeshharipad.blogspot.com

    ReplyDelete
  55. കവിത കൊള്ളാം ... ചങ്ങലയില്‍ കിടക്കാനാണ് എല്ലാവര്ക്കും ഇഷ്ടം ... സത്യം .

    ReplyDelete
  56. കലാവല്ലഭന്, ഗീത, അനൂപ്, ലച്ചു, വളരെ നന്ദി.

    അക്ബറിന്റെ വാക്കുകള്‍ എന്നും എന്നെ എളിമയുള്ളവളാക്കുന്നു…
    നന്ദി ബഞ്ചാലി, നന്ദി സതീഷ്.

    നന്ദി, ക്രാക്കിന് വേഡ്സ്.

    ReplyDelete
  57. ഇഷ്ട്ടമായി ട്ടോ സമയം കിട്ടുമ്പോള്‍ എന്റെ പൊട്ടതരങ്ങളിലോട്ടു സ്വാഗതം

    ബൈ എം ആര്‍ കെ
    http://apnaapnamrk.blogspot.com/

    ReplyDelete
  58. മുകിലിന്റെ മറ്റൊരു പെയ്ത്ത്.
    മൂര്‍ച്ചയുള്ള അഗ്നിവര്‍ഷമാണീ വാക്കുകള്‍.
    കുടചൂടി മറക്കാനാവില്ലല്ലോ...

    ReplyDelete
  59. മൂര്‍ച്ചയുള്ള വാക്കുകള്‍ ,വെറുതെ കുത്തി നോവിക്കുന്നു.ശ്.ശ്.ഒരു തുടക്കകാരന്റെ കുശുപ്പാണെ..

    ReplyDelete
  60. ഗർഭിണിയായ
    അനിയത്തിയുടെ
    പ്രസവം നോക്കാൻ
    കന്യകയായ ചേച്ചി
    ഉചിതയല്ലല്ലോ..

    ReplyDelete
  61. വരാന്‍ വൈകി.

    അമര്‍ത്തിയ ഒരു നിശ്വാസം കേള്‍ക്കുന്നു,
    അതിന്റെ നോവറിയുന്നു.

    ReplyDelete
  62. കവിത മനസ്സിനെ പിടിച്ചു ഉലയ്ക്കുന്നു. സാമൂഹിക പ്രശ്‌നം, അനീതി, ചൂഷണം ഇവയ്ക്കെതിരെ കവിതയിലൂടെ പ്രതികരിക്കുന്ന മുകിലിന്‌ ആശംസകള്‍.

    ReplyDelete
  63. kavitha kollam
    hai...njan... puthiya alla.... pradeep .kusumbu parayanvendi vannatha
    edyke enne onnu nokkane...
    venamengil onnu nulliko....
    nishkriyan

    ReplyDelete
  64. ഉചിതമാല്ലത്തവയല്ലോ പലതും നടക്കുന്നു എന്ത് ചെയ്യാം കാലം മാറ്റത്തിന്‍ ഉണര്‍വിലല്ലോ പലതും മാറി മറയും കവിതയിലെ കുത്തി നോവുകള്‍ വേദനിപ്പിക്കുന്നു

    ReplyDelete
  65. മുകിലിന്‌ ആശംസകള്‍.

    ReplyDelete
  66. പ്രഭാതങ്ങളില്‍ പുല്‍നാമ്പുകളെ പുളകമണിയിക്കുന്ന തുഷാര ബിന്ദുക്കള്‍ പോല്‍ ലളിത സുന്ദര മനോഹരം ഈ വരികള്‍ . കരുവാന്റെ ആലയില്‍ കാറ്റേറ്റ് ജ്വലിച്ചു നില്‍ക്കുന്ന കനല്‍ക്കട്ടകള്‍ പോലെ ഈ കാവ്യാനുഭൂതിയില്‍ പൊതിഞ്ഞ പ്രമേയത്തിന്റെ തിളക്കവും ചൂടും. നന്നായിരിക്കുന്നു കവിത .ഭാവുകങ്ങള്‍ .

    ReplyDelete
  67. mrk, ഭാനു, സങ്കല്പങ്ങൾ, ആഞ്ചല, മൊയ്തീൻ, അനിൽകുമാർ, പുന്നക്കാടൻ, തത്തമ്മ, പ്രദീപ്, കവിയൂർ, സുജിത്, അബ്ദുൾഖാദർ, എല്ലാവർക്കും നന്ദി. അബ്ദുൾഖാദറിനെ വളരെ നാളുകൾക്കു ശേഷം കണ്ടു വളരെ സന്തോഷമുണ്ട്.സസ്നേഹം.

    ReplyDelete
  68. അപ്പോഴും ചങ്ങലക്കെട്ടഴിക്കാന്‍ പറയുന്നില്ല!

    ReplyDelete
  69. ഇവിടെ എത്താന്‍ ഒത്തിരി വൈകി, എങ്കിലും ഒന്നും പറയാതെ പോകാന്‍ വയ്യ... അത്രയ്ക്ക് ഉള്ളില്‍ തട്ടി ഈ വരികള്‍... ആശംസകള്‍...

    ReplyDelete
  70. "അഴിഞ്ഞു പോകാതെ
    ഈ ചങ്ങല
    അല്പം അഴച്ചു തരിക-
    വേദനിക്കുന്നു…...."
    ഉള്ളില്‍ തട്ടിയ വരികള്‍......കണ്ണ് നിറയിപ്പിച്ചു.....
    ആശംസകള്‍....

    ReplyDelete
  71. തീരെ ചിട്ടയില്ല വരികള്‍ക്ക് . എങ്കിലും ആശയം ഗംഭീരം. പുതിയ കാലത്തിന്റെ കവിതകള്‍ ഇങ്ങനെ ആയിരിക്കും അല്ലെ ?

    ReplyDelete
  72. വേണാട്ടരചൻ, ലിപി, മീര, kanakkoor, വളരെ നന്ദി.

    ReplyDelete