Tuesday, January 4, 2011

അന്ത്യം


ഇന്നലെ
നീയെന്നോർത്ത്
ഞാനൊരു നിഴലിനെ
പുറംതിരിച്ചു നിറുത്തി

നിസ്സംഗതയോടെ,
ഉരുകിയൊലിച്ച്
കുറുകിയ ഇരുട്ടുമായി
ഒഴുകിയകന്നു നിഴൽ

നഷ്ടപ്പെട്ട മുഖം തേടിയ
അശാന്തിയിൽ,
ഇരുട്ടിൽത്തട്ടി വീണു
ഹൃദയം.

ഇന്നെന്റെ കാൽ‌പ്പാദങ്ങൾ
മുന്നോട്ടു നീങ്ങുന്നില്ല.
മരണമണി മുഴക്കി
അവ പുറകോട്ടോടുന്നു.

എന്നിലെ ആദിയും നീയായിരുന്നു
ഇന്നന്ത്യവും നീ തന്നെ..



44 comments:

  1. Hello,at the door of the New Year be optimistic.പ്രതിസന്ധികളും പ്രശ്‌നങ്ങളും പ്രയാസങ്ങളും നിറഞ്ഞ ഒരു പുതുവര്‍ഷത്തില്‍ അതിനെയെല്ലാം ശക്തമായി നേരിട്ട് മുന്നേറി വിജയം വരിക്കുന്ന ആത്മവിശ്വാസം നിറഞ്ഞ അഭിമാനിയായ നിങ്ങളുടെ മുഖമാണ് എന്റെ മനസ്സില്‍. അത് എനിക്കും പ്രതീക്ഷ നല്‍കുന്നു. നിങ്ങള്‍ സത്യത്തില്‍ എനിക്കും പ്രചോദനമാണ്. ഈ ബ്ലോഗ് സൗഹൃദം എനിക്ക് എത്ര വിലപ്പെട്ടതാണെന്നോ?

    ReplyDelete
  2. "നിസ്സംഗതയോടെ,
    ഉരുകിയൊലിച്ച്
    കുറുകിയ ഇരുട്ടുമായി
    ഒഴുകിയകന്നു നിഴൽ
    വളരെ നന്നായിട്ടുണ്ട്."

    പുതുവത്സരാശംസകൾ

    ReplyDelete
  3. നല്ല വരികള്‍ . പുതുവത്സരാശംസകള്‍

    ReplyDelete
  4. വഴി മുന്‍പോട്ടു തന്നെയാണു മുകില്‍..
    കവിത നന്നായി.

    ReplyDelete
  5. ഇന്നെന്റെ കാൽ‌പ്പാദങ്ങൾ
    മുന്നോട്ടു നീങ്ങുന്നില്ല.
    മരണമണി മുഴക്കി
    അവ പുറകോട്ടോടുന്നു.

    തിരിച്ചു പോക്കിലേക്ക് സമയം അടുക്കുന്നു..... ഒരോ വര്‍ഷവും കൊഴിഞ്ഞുകൊണ്ടിരിക്കുമ്പോള്‍ ....

    നന്നായി

    ReplyDelete
  6. വഴി മുന്നോട്ടും പിന്നോട്ടും ഉണ്ട്. മുകിൽ വഴി മുന്നോട്ട്….. കൂടെ ഞങ്ങളെയും കൂട്ടുക.

    ReplyDelete
  7. ആദിയില്‍ നിന്നു തുടങ്ങി അത് തന്നെ ആധിയും വ്യാധിയും വിധിയുമായി അന്ത്യത്തിലൊടുങ്ങുന്ന ഈ കവിതയില്‍ കഴമ്പുണ്ട്. സത്യമുണ്ട് . നൈരാശ്യത്തിന്റെ നിഴലാട്ടമുണ്ട്. പക്ഷെ പ്രത്യാശയുടെ കിരണങ്ങളില്ല.
    ജീവിതത്തില്‍ ഉടനീളം പ്രത്യാശയും പ്രതീക്ഷയും തിളങ്ങുന്നതാവട്ടെ പുതുവത്സരം എന്നാശംസിക്കുന്നു .

    ReplyDelete
  8. പുതു വര്‍ഷത്തില്‍ തന്നെ മരണമണി ആണോ മുഴക്കുനത് ?
    കവിത കുറച്ചു കൂടി നന്നാക്കാമായിരുന്നു

    ReplyDelete
  9. പലപ്പോഴും കരുതാതിരിക്കുന്നതും ചെയ്തതിന്ന് വിപരീതവുമായാണ് ഭവിക്കുന്നത്. മറയുന്ന നിഴലും ഇരുട്ടില്‍ തകരുന്ന ഹൃദയവും..
    വിവേചിച്ചറിയാന്‍ വൈകുന്നിടത്ത് എപ്പഴും പറയേണ്ടി വരുന്നത് “ആദിയും അന്തവും നീ തന്നെ”യെന്നാകുന്നു..

    [ആ‍ാ‍ാ‍ാ‍ാ‍ാ‍ാ..!]
    ഐശ്വര്യപൂര്‍ണ്ണമായ പുതുവത്സരം സസ്നേഹം നേരുന്നൂ ട്ടാ‍ാ :)

    ReplyDelete
  10. വരികൾ ഇഷ്ടമായി.
    “എന്നിലെ ആദിയും നീയായിരുന്നു
    ഇന്നന്ത്യവും നീ തന്നെ“. ഒന്നും ഒന്നിന്റെയും അന്ത്യമല്ല , ഒരു പുതിയ തുടക്കം മാത്രമാണ് . ഒരു നല്ല തുടക്കം ആശംസിക്കട്ടെ. നന്മനിറഞ്ഞ ഒരു പുതുവത്സരം ആശംസിക്കുന്നു.

    ReplyDelete
  11. മുന്നോട്ട് തന്നെ,പിന്നോട്ടില്ല.
    പുതുവല്‍സരാശംസകള്‍.

    ReplyDelete
  12. പുതുവത്സരാശംസകൾ!! മുകിലേ എന്തേ പുതുവർഷത്തിൽ തന്നെ ഇങ്ങനെയൊരെണ്ണം?

    ReplyDelete
  13. കവിത നന്നായി ചേച്ചീ.

    പുതുവര്‍ഷം നന്മകള്‍ മാത്രം കൊണ്ടുവരട്ടെ!

    ReplyDelete
  14. പ്രിയപ്പെട്ടവരെ, കവിത ഒരെണ്ണം പോസ്റ്റാൻ തിരഞ്ഞപ്പോൾ ഭേദപ്പെട്ടതായി തോന്നിയതു എടുത്തു പോസ്റ്റി എന്നേയുള്ളൂ. പുതുവർഷമാണ്. നെഗറ്റീവായതൊന്നും പറയാൻ പാടില്ല എന്നൊന്നും ഓർത്തില്ല്ല. വിഷമം തോന്നിയെങ്കിൽ ക്ഷമിക്കുക.

    ReplyDelete
  15. നന്ദി പ്രകാശ്. വളരെ വലിയ വാക്കുകളാണു പറഞ്ഞത്.

    സന്തോഷം കലാവല്ലഭൻ

    സ്വാഗതവും സന്തോഷവുമറിയിക്കുന്നു കളിക്കൂട്ടുകാരി.

    നന്ദി സ്മിത. അതെ വഴി മുന്നോട്ടു തന്നെയാണ്. ഇടയ്ക്കു മനസ്സു ഇടഞ്ഞ കൊമ്പനാവുമല്ലോ.

    നന്ദി ഹംസ. ശരിയാണു പറഞ്ഞത്. ഒരു തിരിച്ചുപോക്കുണ്ട് ഒരു ഘട്ടം കഴിഞ്ഞാൽ നമ്മൾ മനസ്സുകൊണ്ടെങ്കിലും.

    ReplyDelete
  16. എസ് എം സാദിഖ്: ഞാൻ നിങ്ങളോടൊപ്പമുണ്ട്.

    അബ്ദുൾഖാദർ: നന്നായി വിലയിരുത്തി. മനസ്സങ്ങനെയൊക്കെയല്ലേ ഇടയ്ക്കു ഇടിയും പിന്നെ കുടഞ്ഞെണീക്കും.

    മൈഡ്രീംസ്: ആരും മുഴക്കാതെ ആ മണിയിരുന്നു തുരുമ്പു പിടിച്ചു എന്റെ ഡ്രീംസേ. അതു കൊണ്ടു എടുത്തു ഒന്നു കിലുക്കി നോക്കിയതാ. പക്ഷേ എല്ലാവരും പുതുവർഷത്തിൽ ഒരു അപശബ്ദം കേട്ടപോലെ നെറ്റിചുളിക്കുകയാണെന്നേ. (ഒന്നു കൂടെ കിലുക്കട്ടെ??)

    ReplyDelete
  17. നിശാസുരഭി: ആഹാ.. അങ്ങനെ പോരട്ടെ. നന്നായി വിലയിരുത്തി. ആശംസകൾക്കു നന്ദി.

    ശ്രീ‍ീ‍: ശരി തുടക്കമാവട്ടെ.

    എച്മുക്കുട്ടി: ആദി ഞാൻ തന്നെയാവട്ടെ എച്മു

    റാംജി: മുന്നോട്ടു തന്നെ.

    ഹാപ്പീസ്: പേടിക്കണ്ട ഹാപ്പീസ്. ഒരു കുഴപ്പവുമില്ല. അടുത്തതു ഹാപ്പിയാക്കാം..

    ശ്രീ: നന്ദി ശ്രീ.

    ReplyDelete
  18. എന്നെ ഇങ്ങനെ കരയിപ്പിക്കല്ലെ.. ;-)
    അപ്പൊ പുതുവത്സരാശംസകള്‍.

    ReplyDelete
  19. നഷ്ടപ്പെട്ട മുഖം തേടിയ
    അശാന്തിയിൽ,
    ഇരുട്ടിൽത്തട്ടി വീണു
    ഹൃദയം.

    ReplyDelete
  20. മുകിലിന്റെ കവിത അന്ത്യത്തെ മറികടക്കട്ടെ.
    ഇരുട്ടില്‍ തട്ടി വീഴാതെ വെളിച്ചത്തിലേക്ക് കുതിക്കട്ടെ

    ReplyDelete
  21. എന്നിലെ ആദിയും നീയായിരുന്നു
    ഇന്നന്ത്യവും നീ തന്നെ..

    നമുക്ക് വരാനിരിക്കുന്ന വസന്തങ്ങളെക്കുറിച്ചു പാടാം. ശുഭ പ്രതീക്ഷയോടെ............

    ReplyDelete
  22. പുതുവർഷം നല്ല കവിതകളുടേതാകട്ടെ!!

    ReplyDelete
  23. മൊത്തം നിരാശ ഭാവം ,

    "എന്നിലെ ആദിയും നീയായിരുന്നു
    ഇന്നന്ത്യവും നീ തന്നെ.."

    എന്നിട്ടും ആ "നീ" എത്രയോ പ്രിയപെട്ടതാണ് അല്ലേ

    ReplyDelete
  24. നിഴലുപോലും നമ്മളിൽ വിടചൊല്ലി കടന്നുപോകുമ്പോൾ ആ ഏകാന്തതയിൽ സ്നേഹത്തിന്റെ സാന്നിധ്യം തേടി പിന്നിലേക്കല്ലാതെ എങ്ങോട്ട് പോകും?

    കവിതയിൽ അത്ര വലിയ വിഷാദം ഉണ്ടോ?

    കവിതയിലെ വിഷാദത്തെ വ്യക്തിവിഷാദമായി ആളുകൾ വായിക്കുന്നതെന്ത്?

    നമ്മുടെയൊക്കെ കവിതകളിൽ നിരന്തരം ഞാനും നീയും കടന്നുവരുന്നു.

    ഈ കവിതയിൽ ഒരു ആഴക്കുറവ്, ഒരു ലാഘവം എനിക്ക് തോന്നി. തോന്നലാവാം.

    ReplyDelete
  25. കരയല്ലേ സിബു..

    പത്മചന്ദ്രൻ, നന്ദി വരവിന്.

    നന്ദി, ഭാനു.

    വസന്തങ്ങളെക്കുറിച്ചും പാടാം,, അക്ബർ.

    വളരെ നന്ദി, രഞ്ജിത്.

    അനീസ: അതെ നീ പ്രിയപ്പെട്ടതാവുമല്ലോ.

    നന്ദി സുരേഷ്. അതുതന്നെയാണു ഞാനും ചിന്തിക്കുന്നത്. കവിതയിൽ കവിത തിരയുന്നതാണു ശരി.. കവിയെ തിരയാൻ പാടില്ല. അതുതന്നെയാണു എന്റെയും അഭിപ്രായം. പക്ഷേ എപ്പോഴുമങ്ങനെയാണു കാണാറ്.

    ബൂലോകം, എഴുതുന്നതിനു ഉടനെ അഭിപ്രായം അറിയാൻ സാധിക്കുന്ന ഒരിടമാണ്. പലയിടത്തും എഴുതിയ ആളെ നായകനോ നായികയോ ആക്കി കമന്റെഴുതുന്നതു കാണാറുണ്ട്. തമാശ വിഷയങ്ങൾ ഓക്കെ എന്നു വയ്കാം. അല്ലാത്ത കാര്യങ്ങളിലും. അതു എഴുതുന്ന ആളിൽ ലിമിറ്റേഷനുണ്ടാക്കും. നമ്മളെല്ലാവരും ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ് ഇത് എന്നു തോന്നുന്നു.

    ഞാനും നീയും നമ്മുടെ എഴുത്തുകളിൽ വരുന്നത്- ഒരുപക്ഷേ എഴുതുന്നവനു സ്വയം മനസ്സിലാക്കാനും വായിക്കുന്നവനു മനസ്സിലാവാനും ഏറ്റവും എളുപ്പം അതാണെന്നു തോന്നുന്നു..അവൻ അവൾ എന്നൊക്കെ പറയുന്നതിലും കുറച്ചു മൂർച്ച ഞാൻ നീ എന്നു പറയുമ്പോൾ വരും
    കവിതകൾ മെച്ചപ്പെടുത്താൻ ശ്രമിക്കാം.

    ReplyDelete
  26. മനസ്സിടറാതെ മുന്നോട്ടുള്ള യാത്ര തുടരട്ടെ...
    വാര്‍മുകിലേ, ഇത്തവണ ഞാന്‍ വരാന്‍ വൈകിയതല്ല. ഞാനീ കവിത പോസ്റ്റ് ചെയ്ത ദിവസം തന്നെ വായിച്ചിരുന്നു. എന്താണന്നറിയില്ല വായിച്ചയുടന്‍ കമന്റിടാന്‍ തോന്നിയില്ല.

    ReplyDelete
  27. "മരണം " സത്യം .
    അന്ത്യമല്ല ഈ മരണം ...മറിച്ചു
    ഒരു തുടക്കമാകാം..ഈ മരണം .
    .നല്ല കവിത ... ഇനിയും പിറക്കട്ടെ ഒരായിരം കവിതകള്‍ ... ഭാവനാത്മകമാം തന്റെ കാവ്യ മനസ്സില്‍ നിന്നും ..

    ReplyDelete
  28. എന്നിലെ ആദിയും നീയായിരുന്നു
    ഇന്നന്ത്യവും നീ തന്നെ..

    അര്‍ത്ഥവത്തായ വരികള്‍!
    എല്ലാ ആശംസകളും!

    ReplyDelete
  29. nannaayirikkunnu avasaanathe vari prathyekichum

    എന്നിലെ ആദിയും നീയായിരുന്നു
    ഇന്നന്ത്യവും നീ തന്നെ..

    ReplyDelete
  30. തത്തമ്മേ സന്തോഷം. തത്തമ്മ വീണ്ടും വന്നല്ലോ..

    കാവതിയോടൻ: വളരെ സന്തോഷം വരവിന്.

    ഉമ്മുഫിദ: സാന്തോഷം സ്വാഗതം.

    മുഹമ്മദ്കുഞ്ഞി: സന്തോഷം മുഹമ്മദ്കുഞ്ഞി.. സ്വാഗതം.

    രാമൻ: വളരെ സന്തോഷം.

    എല്ലാ‍വർക്കും സ്വാഗതവും സന്തോഷവും അറിയിക്കുന്നു.

    സ്നേഹത്തോടെ.

    ReplyDelete
  31. ഇന്നലെ
    നീയെന്നോർത്ത്
    ഞാനൊരു നിഴലിനെ
    പുറംതിരിച്ചു നിറുത്തി

    നിസ്സംഗതയോടെ,
    ഉരുകിയൊലിച്ച്
    കുറുകിയ ഇരുട്ടുമായി
    ഒഴുകിയകന്നു നിഴൽ

    i liked the first verses, best wishes

    ReplyDelete
  32. നിഴലുകള്‍, നമ്മുടെ അടിമകള്‍. പിറവി മുതല്‍ ഒടുക്കം വരെ വെറുതെ നമ്മെ പിന്തുടരുന്നു. ശമ്പളം പറ്റാത്ത ജോലിക്കാര്‍. ഒരിറ്റു വെള്ളം സ്വീകരിക്കാതെ,ഒരു മറു വാക്ക് പറയാതെ അനുസരണയോടെ നമുക്കൊപ്പം..!!
    അതിനെയും പിരിഞ്ഞൊരു നാള്‍...!!!!

    ReplyDelete
  33. ഇന്നലെ
    നീയെന്നോര് ത്ത്
    ഞാനൊരു നിഴലിനെ
    പുറംതിരിച്ചു നിറുത്തി


    തിരിച്ചറിയാന്‍ കഴിയാതെ കുഴയുന്ന ഒരു തിരച്ചില്‍..!!

    തുടരട്ടെ..

    ആശംസകള്‍

    ReplyDelete
  34. മുന്നോട്ടു തന്നെ പോവുക....
    മുകില്‍ കവിത നന്നായീ കേട്ടോ

    ReplyDelete
  35. നന്ദി അജീവ്.

    നാമൂസ്: വളരെ ശരി. സ്വാഗതം.

    നന്ദി സുജിത്.

    ലക്ഷ്മി; വളരെ നന്ദി. സ്വാഗതം. സന്തോഷം.

    ഗീത. വളരെ നന്ദി ഗീത.

    സ്നേഹത്തോടെ.

    ReplyDelete
  36. നന്ദി ജയരാജ്. നന്ദി കുസുമം.

    ReplyDelete
  37. എന്നിലെ ആദിയും നീയായിരുന്നു
    ഇന്നന്ത്യവും നീ തന്നെ.

    വരികളെ എങ്ങനെ വർണ്ണിക്കണമെന്നറിയില്ല,അത്രയ്ക്കും മനോഹരമാണ്

    ReplyDelete
  38. വളരെ നന്ദി, മൊയ്തീൻ.

    ReplyDelete