Tuesday, November 2, 2010

പ്രണയരസത്തെ


പ്രിയനേ,
എന്നിലുണർന്ന
സപ്തസ്വരങ്ങൾക്കും
എന്റെ പുനർജ്ജനിക്കും
നിനക്കുനന്ദി.

നീ മീട്ടിയ ഈ തംബുരുവിൽ
പൂത്ത രാഗങ്ങൾ
ഹൃദയത്തെ
ഞെരുക്കുന്നു

എന്നോടൊപ്പം പോന്ന
നിന്റെ മഞ്ഞപ്പട്ട്
കനിവോടെ തൊട്ടിലാട്ടുമ്പോൾ
ഞാനിന്നു നിലതെറ്റിയ
വെറുമൊരു പമ്പരം

വേദനയുടെ കനലുകൾ
എല്ലാം മറന്ന്
പൂത്ത കടമ്പുകളിൽ
മഞ്ഞു പെയ്യിക്കുന്നു

എനിക്കു താങ്ങാനാവുന്നില്ല
എന്നിൽ നീറിപ്പിടിച്ചു വിടർന്ന
ഈ പ്രണയമൊട്ടുകളുടെ
ഭാരം

ഇനി,
എനിക്കും നിനക്കും
നമ്മുടെ പ്രണയത്തിനും
അപ്പുറമീ ലോകം
ഒരടി വയ്ക്കുകില്ല




42 comments:

  1. വരികള്‍ ആസ്വാദകരം മുകില്‍.
    ആശംസകള്‍

    ReplyDelete
  2. എനിക്കു താങ്ങാനാവുന്നില്ല
    എന്നിൽ നീറിപ്പിടിച്ചു വിടർന്ന
    ഈ പ്രണയമൊട്ടുകളുടെ
    ഭാരം


    വരികള്‍ നന്നായിരിക്കുന്നു..

    ReplyDelete
  3. നന്നായി, ചേച്ചീ

    ReplyDelete
  4. എനിക്കു താങ്ങാനാവുന്നില്ല
    എന്നിൽ നീറിപ്പിടിച്ചു വിടർന്ന
    ഈ പ്രണയമൊട്ടുകളുടെ
    ഭാരം

    ഇഷ്ടമായി.... :)

    ReplyDelete
  5. നല്ല കവിത..
    പ്രണയവും കവിതയും അവസാനിക്കതിരിക്കെട്ടെ

    ReplyDelete
  6. വല്ലാത്ത മധുരം!

    ReplyDelete
  7. കണ്ണനും കടമ്പുമില്ലാതെ ഇന്ത്യക്കാരിക്കെന്തു പ്രണയം?
    വേദനയുടെ കനലുകൾ
    എല്ലാം മറന്ന്
    പൂത്ത കടമ്പുകളിൽ
    മഞ്ഞു പെയ്യിക്കുന്നു- വരികളിൽ പ്രണയത്തിന്റെ തീയും കുളിരുമുണ്ട്!

    ReplyDelete
  8. പ്രണയം നീറി പിടിക്കുമ്പോൾ സംഭവിക്കുന്നത് , ഈ കവിത.
    എന്ന് കരുതി പ്രണയശേഷം ഇവിടെ ഒരു പ്രളയവും സംഭവിച്ചിട്ടില്ല.
    നല്ല കവിത. ആശംസകൾ………

    ReplyDelete
  9. പുനര്‍ജനിക്കും നന്ദി

    ReplyDelete
  10. മനസ്സില്‍ മധുരം നിറയ്ക്കുന്ന പ്രണയ കവിത.

    ReplyDelete
  11. പ്രണയം; ഒരിക്കലും മടുക്കാത്ത,
    മടുപ്പിക്കാത്ത അനുഭവം...

    വരികള്‍ ഒന്നു കൂടി എഡിറ്റ് ചെയ്യാമായിരുന്നു എന്നു തോന്നി.

    ReplyDelete
  12. മുകിലേ ഇഷ്ടായി...കവിത...

    ReplyDelete
  13. ഇനി,
    എനിക്കും നിനക്കും
    നമ്മുടെ പ്രണയത്തിനും
    അപ്പുറമീ ലോകം
    ഒരടി വയ്ക്കുകില്ല


    നന്നായിരിക്കുന്നു

    ReplyDelete
  14. നല്ല പ്രണയ കവിത

    ReplyDelete
  15. എനിക്കു താങ്ങാനാവുന്നില്ല
    എന്നിൽ നീറിപ്പിടിച്ചു വിടർന്ന
    ഈ പ്രണയമൊട്ടുകളുടെ
    ഭാരം
    valare nannayirikkunnu

    ReplyDelete
  16. പ്രണയം സുന്ദരം.. മധുരം.... മനോഹരം

    ReplyDelete
  17. എനിക്കു താങ്ങാനാവുന്നില്ല
    എന്നിൽ നീറിപ്പിടിച്ചു വിടർന്ന
    ഈ പ്രണയമൊട്ടുകളുടെ
    ഭാരം

    അരുത്
    ഈ മൊട്ടുകളെ വിടർത്തരുത്
    അതിന്റെ ഭാരം താങ്ങി
    വിടരാൻ വെമ്പുക തന്നെ സുഖം
    അതു മാത്രമാണ് സുഖം!

    ReplyDelete
  18. മുകിലേ,
    ഇത് വായിക്കാന്‍ മൂന്നാംവട്ടം ആണ് വരുന്നത്.
    രണ്ടു വട്ടം കമന്റ്‌ ഇടാന്‍ സമയം കിട്ടീല്ല.
    ശ്രീമാഷ് പറഞ്ഞപോലെ കണ്ണന്‍ ഇല്ലെങ്കില്‍ എന്ത് പ്രണയം?
    എത്ര പറഞ്ഞാലും മതിവരാത്ത പ്രണയം ഈ കവിത പോലെ മനോഹരമാണ്.
    മുകിലിന് ആശംസകള്‍.

    ReplyDelete
  19. പ്രണയത്തിൻ കനൽ നീറ്റലും ഒരു സുഖമാണ്..
    പ്രണയികൾക്ക് മാത്രം സ്വന്തമായ മധുര നൊമ്പരം

    ReplyDelete
  20. ഇനി,
    എനിക്കും നിനക്കും
    നമ്മുടെ പ്രണയത്തിനും
    അപ്പുറമീ ലോകം
    ഒരടി വയ്ക്കുകില്ല

    പ്രണയമില്ലാതെ ലോകമില്ല തന്നെ...
    നന്നായിരിക്കുന്നു.

    ReplyDelete
  21. "വേദനയുടെ കനലുകൾ
    എല്ലാം മറന്ന്
    പൂത്ത കടമ്പുകളിൽ
    മഞ്ഞു പെയ്യിക്കുന്നു"
    പ്രണയത്തിനു മാത്രം സാധ്യമായ മായാജാലം.ഒരിക്കലും ഉണങ്ങില്ലെന്നു കരുതിയ മുറിവുകള്‍ പോലും പാടേ മാഞ്ഞു പോകുന്നു,അല്ലെ.

    "എനിക്കു താങ്ങാനാവുന്നില്ല
    എന്നിൽ നീറിപ്പിടിച്ചു വിടർന്ന
    ഈ പ്രണയമൊട്ടുകളുടെ
    ഭാരം"


    പ്രണയത്തിന്റെ മധുര നൊമ്പരം വളരെ മനോഹരമായി പറഞ്ഞ വരികള്‍ ..

    ReplyDelete
  22. എനിക്കു താങ്ങാനാവുന്നില്ല
    എന്നിൽ നീറിപ്പിടിച്ചു വിടർന്ന
    ഈ പ്രണയമൊട്ടുകളുടെ
    ഭാരം

    I liked the above lines. Good.

    ReplyDelete
  23. മനസ്സില്‍ മധുരം നിറയ്ക്കുന്ന പ്രണയ കവിത

    ReplyDelete
  24. Maathanum saaraykum shesham kooduthal visheshangal kaathirikunnu. kandille?

    ReplyDelete
  25. valare nannayirikkunnu. aashamsakal

    ReplyDelete
  26. എനിക്കു താങ്ങാനാവുന്നില്ല
    എന്നിൽ നീറിപ്പിടിച്ചു വിടർന്ന
    ഈ പ്രണയമൊട്ടുകളുടെ
    ഭാരം..... നന്നായി

    ReplyDelete
  27. ഇനി,
    എനിക്കും നിനക്കും
    നമ്മുടെ പ്രണയത്തിനും
    അപ്പുറമീ ലോകം
    ഒരടി വയ്ക്കുകില്ല..
    ethra nalla varikal...

    ReplyDelete
  28. "എന്നോടൊപ്പം പോന്ന
    നിന്റെ മഞ്ഞപ്പട്ട്
    കനിവോടെ തൊട്ടിലാട്ടുമ്പോൾ
    ഞാനിന്നു നിലതെറ്റിയ
    വെറുമൊരു പമ്പരം"

    അവസാന നാലുവരിയൊഴിച്ച് ഞാനീ കവിതയിൽ കാണുന്നത് പ്രണയത്തിന്റെ ദുരന്തമനുഭവിക്കുന്ന ഒരുവളുടെ നൊമ്പരമാണു.
    നിലതെറ്റി കറങ്ങിക്കൊണ്ടിരിക്കുന്ന ഒരു പമ്പരം.
    നീറിപ്പിടിച്ചു വിടർന്ന മൊട്ടിന്റെ ഭാരം.

    ReplyDelete
  29. പ്രണയം അങ്ങനെയൊക്കെയാണു കലാവല്ലഭാ.

    രണ്ടാഴ്ച ബൂലോകത്തുനിന്നു വിട്ടുനിന്നു. തിരിച്ചുവന്നു എല്ല്ലാ കമന്റുകളും ഒരുമിച്ചു വായിച്ചു. സന്തോഷമായി. വന്നു വായിച്ചു നല്ല വാക്കുകൾ (വിമർശനങ്ങളും നല്ല വാക്കുകളാണ്)പറഞ്ഞ എല്ലാവർക്കും നന്ദി.

    സ്നേഹത്തോടെ.

    ReplyDelete
  30. പ്രണയത്തിനും , പ്രണയനൊമ്പരങ്ങള്‍ക്കുമപ്പുറം കവിതയെ ധന്യമാക്കിയ വരികളില്‍ മറ്റെന്തൊക്കെയോ അര്‍ത്ഥ ഗര്‍ഭങ്ങളുടെ ഭാരം കനത്തു നില്‍ക്കുന്നു .അതുകൊണ്ട് ഞാനിതിനെ കാമ്പുള്ള കവിത എന്ന് വിളിക്കുന്നു

    ReplyDelete
  31. madippikkunna pranayaanubhavam pole,mohippikkunna kavitha.........
    ere nannaayi

    ReplyDelete
  32. വരികളിലെ പ്രണയ രസം ഇഷ്ടായി..

    ReplyDelete
  33. ഈ പാവം ഒഴാക്കനെ ഇങ്ങനെ പ്രണയം പറഞ്ഞു കൊതിപ്പിക്കല്ലേ

    ReplyDelete
  34. നന്ദി അബ്ദുൾഖാദർ.
    ചിത്രാംഗദ, റെയർ റോസ് സന്തോഷം, നന്ദി.
    ഒഴാക്കൻ കൊതിക്കട്ടെ എന്നു കരുതിത്തന്നെയാണു പ്രണയകവിത ഇട്ടത്!
    എല്ലാവരോടും സ്നേഹത്തോടെ.

    ReplyDelete
  35. എനിക്കു താങ്ങാനാവുന്നില്ല
    എന്നിൽ നീറിപ്പിടിച്ചു വിടർന്ന
    ഈ പ്രണയമൊട്ടുകളുടെ
    ഭാരം

    താങ്ങിയേ തീരൂ മുകിലേച്ചീ..
    'ഇതൊക്കെയാണു ജീവിതം'.(ഫ്രീയായി പലരും തരാറുള്ള ആശ്വാസവാക്കാണിത്.ഫ്രീയായിത്തന്നെ താങ്കള്‍ക്കും തരുന്നു)

    ReplyDelete