Monday, September 6, 2010

കൊഴിയുന്ന ബന്ധങ്ങൾ

.....................................

പാതിയായി നീയന്നു കേട്ട

വലിയ കഥയാണു ഞാൻ

മുഴുവൻ കേൾക്കാൻ നീ നിന്നില്ലല്ലോ

എന്നെന്റെ മനസ്സു ശപിക്കുന്നു.



എന്റെ കൈ രണ്ടും കെട്ടിവച്ചു നീ

ധൃതിയിൽ എടുത്തു പെരുമാറിയ

പളുങ്കുപാത്രങ്ങൾ

ഒന്നൊന്നായി തകർന്നു.



എന്റെ ബന്ധനവും നിന്റെയീ പിടച്ചിലും

എന്തിനായിരുന്നു?

ഇന്നീ തകർന്ന പാത്രങ്ങളിൽ

കണ്ണുനീരിന്റെ ഉപ്പു ഉറകൂടിയിരിക്കുന്നു.



ഉത്സവങ്ങളുടെ കൊടികൾ

ഞാൻ വലിച്ചു താഴ്ത്തുകയാണ്

മരുഭൂമികളിൽ പുഞ്ചിരിക്കാൻ

നമ്മളെന്നേ പഠിച്ചതാണ്..
.

35 comments:

  1. മനസ്സ് ശപിക്കുമോ?അതോ വിങ്ങുമോ!
    ബന്ധങ്ങള്‍ തകരുന്നതിലെ ആര്‍ദ്രത കുറെ കൂടി ആഴത്തില്‍ ആകാമായിരുന്നു.ഭാവുകങ്ങള്‍

    ReplyDelete
  2. You have something to express.all good.

    ReplyDelete
  3. ഇഷ്ടപ്പെട്ടു മുകിലേ,
    ആശംസകള്‍

    ReplyDelete
  4. ഉത്സവങ്ങളുടെ കൊടികൾ
    ഞാൻ വലിച്ചു താഴ്ത്തുകയാണ്-കവിതയുടെ ആറാട്ടായി എന്ന് മാത്രം ധരിച്ചോട്ടേ!

    ReplyDelete
  5. മരുഭൂമികളില്‍ പുഞ്ചിരിയ്ക്കാന്‍ പഠിച്ചതല്ലെ,
    ഉത്സവത്തിന്റെ കൊടികള്‍ ‍ഉയര്‍ന്നു തന്നെയിരിയ്കട്ടെ.

    ReplyDelete
  6. മരുഭൂമികളിൽ മാത്രം അല്ല
    ഹൃദയത്തില്‍ കുന്ത മുനകള്‍
    ആഞ്ഞു പതികുമ്പോഴും നമ്മള്‍
    പുഞ്ചിരിക്കാന്‍
    പഠിച്ചിരിക്കുന്നു .

    ReplyDelete
  7. എളുപ്പമല്ലെങ്കിലും,
    പുഞ്ചിരിക്കാന്‍ പഠിക്കുക,
    തോല്‍ക്കില്ല പിന്നെ.

    ReplyDelete
  8. ഇന്നു നമ്മള്‍ കാണുന്ന മിക്കവരും ഇങ്ങിനെയാണ്‌ മുകില്‍ ജീവിക്കുന്നത്. അകമേ തകര്‍‌ന്നടിഞ്ഞ സ്വപ്‌നങ്ങളുടെ അവശിഷ്ടങ്ങളും പേറി പുറമേ പുഞ്ചിരിച്ചു കാണിക്കുന്നു. ആരെയൊക്കെയോ ബോധ്യപ്പെടുത്താനായി..

    ReplyDelete
  9. പാതിയായി നീയന്നു കേട്ട

    വലിയ കഥയാണു ഞാൻ

    മുഴുവൻ കേൾക്കാൻ നീ നിന്നില്ലല്ലോ

    എന്നെന്റെ മനസ്സു ശപിക്കുന്നു.
    var mukile....kollam ii varikal othiri ishtamayi

    oru cheriya kadha ittittundu.athuvazhi onnu kadakkuka

    ReplyDelete
  10. 'മരുഭൂമികളിൽ പുഞ്ചിരിക്കാൻ

    നമ്മളെന്നേ പഠിച്ചതാണ്..'

    കൊള്ളാം. ആശംസകൾ.

    ReplyDelete
  11. hey amma....i am very happy to know that people all over the world are loving your awesome poems so i just want to wish you that keep moving because you are really doing a good job......
    i am always with you........ and congrats for your success in every step.....
    KEEP GOING!!!!!!!!!!!!!!1
    your shilpa

    ReplyDelete
  12. മുകിലിന്റെ കാവ്യ ശക്തി വര്‍ദ്ധിച്ചിരിക്കുന്നത് ഈ കവിതയില്‍ ഞാന്‍ കാണുന്നു. അത് ഒരു കാവ്യ ആസ്വാദകന്‍ എന്ന രീതിയില്‍ എന്നെ സന്തോഷിപ്പിക്കുന്നു.

    ReplyDelete
  13. മുകിലെ..ഈ കവിത ഇഷ്ടമായല്ലോ......സസ്നേഹം

    ReplyDelete
  14. ഇഷ്ടമായി.
    ഓരോന്നായി പെയ്തു നിറയട്ടെ........

    ReplyDelete
  15. കേരളകൗമുദിയിലെ ബ്ലോഗുലകത്തില്‍ വന്നതിനു എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍. ഈ ലോകം മുഴുവനും അറിയപ്പെടുന്ന ഒരു എഴുത്തുകാരിയാകട്ടെ മുകില്‍ എന്നു ഞാന്‍ ആശംസിക്കുന്നു.

    ReplyDelete
  16. ഞാനും ചിരിക്കുന്നു..പുറമേ..

    ReplyDelete
  17. കണിയാപുരം നൌഷാദ്, ബാസിൽ ജോസഫ്, ചെറുവാടി, തട്ടാൻ എന്നിവർക്കു സ്വാഗതവും നന്ദിയും അറിയിക്കുന്നു.
    ശ്രീനാഥ്, നന്ദി.
    മൈ ഡ്രീംസിനും നന്ദി, സന്തോ‍ഷം.
    അനൂപിന്റെ ഉപദേശം നല്ലതാണ്. ജീ‍വിതത്തിൽ പയറ്റേണ്ട പാഠം.
    വായാടി, പറഞ്ഞതു സത്യം.
    സന്തോഷം, കുസുമം.
    ലതി, സന്തോഷവും സ്വാഗതവും അറിയിക്കുന്നു.

    ReplyDelete
  18. Shilpakutty, thank you dear. God bless you.
    ഭാനു കളരിയ്ക്കലിന്റെ നല്ല വാക്കുകൾക്കു നന്ദി.
    ഒരു യാത്രികനും സ്വാഗതവും സന്തോഷവും അറിയിക്കുന്നു.
    എച്മുക്കുട്ടിയ്ക്കു നന്ദി.
    സ്മിത ആദർശ്, സന്തോഷം കണ്ടതിൽ.
    സ്ഥിരമായി വന്നു വായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന എല്ലാവർക്കും വീണ്ടും നന്ദി പറയുന്നു.

    ReplyDelete
  19. This comment has been removed by the author.

    ReplyDelete
  20. ""ഉത്സവങ്ങളുടെ കൊടികൾ
    ഞാൻ വലിച്ചു താഴ്ത്തുകയാണ്
    മരുഭൂമികളിൽ പുഞ്ചിരിക്കാൻ
    നമ്മളെന്നേ പഠിച്ചതാണ്..""

    മോഹഭംഗങ്ങളുടെ നൈരാശ്യത്തില്‍ തണുത്തു പോകാതെ വാരാനിരിക്കുന്ന വസന്തങ്ങളെപ്പറ്റി വീണ്ടും പാടാന്‍ കഴിയട്ടെ. വരികളുടെ സൌന്ദര്യവും പ്രമേയവും കവിതയെ മനോഹരമാക്കി.

    മുകിലിന്‍റെ "ഒറീസ്സയില്‍ ഒരുണ്ണി" എന്ന കവിത വായിച്ചപ്പോള്‍ എനിക്കത് എന്റെ പല സുഹൃത്തുക്കള്‍ക്കും ലിങ്ക് അയച്ചു കൊടുക്കാതിരിക്കാന്‍ കഴിഞ്ഞില്ല. നന്നായി കവിത എഴുതുന്നവരോട് എനിക്ക് കടുത്ത അസൂയയാണ്.

    എല്ലാവര്ക്കും പെരുന്നാള്‍ ആശംസകള്‍

    ReplyDelete
  21. എന്റെ ബന്ധനവും നിന്റെയീ പിടച്ചിലും

    എന്തിനായിരുന്നു?

    ഇന്നീ തകർന്ന പാത്രങ്ങളിൽ

    കണ്ണുനീരിന്റെ ഉപ്പു ഉറകൂടിയിരിക്കുന്നു.

    കുറച്ചു കൂടി കാഠിന്യം ആകാമായിരുന്നു.
    ശീര്‍ഷകത്തിന്റെ തീവ്രത വരികളില്‍ കുറഞ്ഞു പോയി.
    എന്റെ മാത്രം അഭിപ്രായമാണേ......

    ReplyDelete
  22. ബ്ലോഗുലകത്തില്‍ വന്നതിനു അഭിനന്ദനങ്ങള്‍ ചേച്ചീ‍..

    മരുഭൂമിയിലും പുഞ്ചിരിക്കാന്‍ പഠിച്ചവര്‍ എന്ന ധാരണയില്‍ പുറമേ ജയിച്ചു കാണിച്ചും,ഉള്ളിന്റെയുള്ളില്‍ തോറ്റും ഇങ്ങനെയെത്ര പേരാണു..

    ReplyDelete
  23. വളരെ സന്തോഷം അക്ബർ. പുതിയ പലരേയും കണ്ടു. ആരെങ്കിലുമൊക്കെ വായിക്കുന്നു എന്നറിയുമ്പോൾ സന്തോഷം. പിന്നെ എനിക്കും ഉണ്ട് ഒരു അസൂയ. പാടുന്നവരോട്. ആരെങ്കിലും നന്നായി പാടുന്നതു കണ്ടാൽ പിന്നെ എന്റെ തുറന്ന വായ് അടയ്ക്കണമെങ്കിൽ വേറെ ആരെങ്കിലും വരണം. അത്രയ്ക്കു ആരാധനയാണ്.
    സന്തോഷം തന്തോന്നി. ഇങ്ങനെ തുറന്ന അഭിപ്രായം കേൾക്കുന്നതാണു സുഖം.
    നന്ദി ഉമേഷ്.
    റെയർ റോസ് നന്ദി. വളരെ സന്തോഷം അനുജത്തി.

    ReplyDelete
  24. എന്തും എവിടെ കേട്ടാലും നമ്മള്‍ ചിരിക്കാന്‍ പഠിച്ചിരിക്കുന്നു, പഠിച്ചുകൊണ്ടിരിക്കുന്നു.

    നല്ല വരികള്‍.
    നന്നായി ഇഷ്ടപ്പെട്ടു.
    പെരുന്നാള്‍ ആശംസകള്‍.

    ReplyDelete
  25. അതെ ..തീഷ്ണമായ അനുഭവങ്ങളിലൂടെ കാലം നമ്മെ പല പാഠങ്ങളും പഠിപ്പിക്കുന്നു .ഹൃടയാന്തരങ്ങളിലേക്ക് ഇറങ്ങിചെല്ലാതെ പുറം മോടിയില്‍ ആകൃഷ്ടരായി തകര്‍ന്നു പോകുന്ന ജീവിതങ്ങളെത്ര . കവിത മനോഹരം

    ReplyDelete
  26. മരുഭൂമികളിൽ പുഞ്ചിരിക്കാൻ
    നമ്മളെന്നേ പഠിച്ചതാണ്..

    ശരിയാണ്...അനുഭവങ്ങള്‍ അങ്ങനെ ആക്കുന്നു.
    ആശംസകള്‍..

    ReplyDelete
  27. സന്തോഷം, റാംജി.
    വളരെ നന്ദി, അബ്ദുൾഖാദർ.
    സിബുവിനും നന്ദി.
    സ്നേഹത്തോടെ.

    ReplyDelete
  28. മുകിലേ .... ഈ കവിതകളൊന്നും ഞാന്‍ അധികം വായിക്കാറില്ല ........... പക്ഷെ കേള്‍ക്കാന്‍ ഇഷ്ടമാണ് ........... നിങ്ങളുടെ വേശ്യ എന്നാ കവിത വായിച്ചു .. അതില്‍ ഈ ഭാഗം വ്യക്തമായും മനസ്സിലായി ..
    ഞാൻ നിന്റെ മാളത്തിൽ വന്നില്ല.
    നീ കെട്ടിയ മഞ്ഞൾച്ചരടിനോ
    വീ‍ട്ടിലെ പൂ‍വുകൾക്കോ
    പുഴുക്കുത്തു നൽകിയില്ല.
    ഭാര്യയേയും മക്കളെയുമാണ് ഉദേശ്ശിച്ചത് എന്ന് മനസ്സിലായി ... അത് പോലെ നിങ്ങളുടെ ഓരോ കവിതയും സിമ്പിള്‍ ആണ് . അത് കൊണ്ട് ഇടയ്ക്കിടയ്ക്ക് വന്നു വായിക്കും .. ആശംസകള്‍ ...

    ReplyDelete
  29. മറ്റുള്ളവര്‍ കാണുവാന്‍ വേണ്ടി നാം ചിരിക്കുന്നു...
    അകമേ കത്തുന്ന കനലെങ്കിലും പുറമേ സന്തോഷം കാട്ടുന്നു ...ഒരു പുഴ പോലെ അല്ലെങ്കില്‍ ഒരു കടല്‍ പോലെ . അടിയൊഴുക്കുകള്‍ നിറഞ്ഞതെങ്കിലും പുറമേ ശാന്തം

    ReplyDelete
  30. സന്തോഷം ജയരാജ് മുരുക്കുമ്പുഴ.
    വളരെ സന്തോഷം പ്രദീപ്. ഇതാണു ഞാനാഗ്രഹിക്കുന്നത്. കവിതകൾ എല്ലാവർക്കും മനസ്സിലാവണം. എല്ലാവരും ആസ്വദിക്കണം. വളരെ സന്തോഷം.
    ജയരാജ് പറഞ്ഞതു വളരെ വലിയ സത്യം.

    ReplyDelete
  31. ഉള്ളിലെന്തു തന്നെ ആണെങ്കിലും പുറമേ പുഞ്ചിരിയ്ക്കാനെങ്കിലും നമുക്കൊക്കെ കഴിയട്ടെ...

    ReplyDelete
  32. കാച്ചിക്കുറുക്കിയ വരികള്‍..
    മനസ്സില്‍ കിടന്നു നീറും.നന്നായിട്ടുണ്ട്.

    ReplyDelete
  33. നന്ദി, മുഹമ്മദ്. സന്തോ‍ഷം വരവിന്..

    ReplyDelete