Friday, January 27, 2012

ചന്ദനത്തിരികളില്‍ ചിലന്തി


കൂട്ടിപ്പിടിച്ചു കുത്തിയ,
കത്തുന്ന ചന്ദനത്തിരികളില്‍
ചിലന്തി.

രക്ഷപ്പെടാനതു
മുകളിലേക്കാണു കയറുന്നത്.

കത്തുന്ന തിരിയറ്റത്തു മുട്ടി,
ഒന്നില്‍ നിന്നു ചാടി മറ്റേതില്‍
മുകളിലേക്കു ചെല്ലുമ്പോള്‍,
വീണ്ടും തിരിയറ്റത്തു മുട്ടി,
അടുത്തതിലേക്ക്..

അതിനു താഴെയിറങ്ങി
രക്ഷപ്പെടാനറിയില്ല!

ഞാന്‍,
മകളുടെ ശവക്കല്ലറയില്‍
പ്രാര്‍ത്ഥിക്കുകയായിരുന്നു.

70 comments:

  1. രക്ഷപ്പെടാനറിയാത്ത ചിലന്തി.

    ReplyDelete
  2. പാവം ചിലന്തി !!!!!

    ReplyDelete
  3. വാച്യാർഥങ്ങളെന്തെങ്കിലുമുണ്ടോ....
    ഇല്ലെങ്കിൽ എനിക്കു മനസ്സിലായി...
    ആശംസകൾ..

    ReplyDelete
  4. aa chilanthikku vendi aarenkilum thiri keduthiyirunnenkil.....venda aa chilanthi athishtappettillenkilo........?
    nalla chintha

    ReplyDelete
  5. മകളും ചിലന്തിയും തമ്മിൽ ഏകമായൊരു ബന്ധം ചുവയ്ക്കുന്നു!

    ReplyDelete
  6. അവസാനത്തെ വരിയിൽ സ്തബ്ധനായിപ്പോയി.

    ReplyDelete
  7. Avasaanathe varikalile twist nannayi

    ReplyDelete
  8. താഴെയിറങ്ങിയാല്‍ രക്ഷപ്പെടാന്‍ കഴിയുമെന്നറിയാമെങ്കിലും താഴെക്കിറങ്ങാന്‍ അഭിമാനം സമ്മതിക്കാത്തതിനാലാണ് തീയാണെന്കിലും മുകളില്‍ ചാടി ചാടി മരിക്കാന്‍ ഇടവന്നത്.

    ReplyDelete
  9. പ്രതികത്മ ബിംബങ്ങള്‍ നിരത്തി
    നോവിന്‍ തിരികള്‍ കത്തുമ്പോള്‍
    കത്തി തീരാന്‍ കൊതിക്കുന്ന ജീവിതത്തിന്‍
    നിസ്സഹായത യാര്‍ന്ന വരികളില്‍ കൊരുത്ത
    പലതും ഒര്‍പ്പിക്കുന്ന കവിത

    ReplyDelete
  10. സതീ, വല്ലാതെ പൊള്ളിയല്ലോ എനിക്ക്..

    ReplyDelete
  11. അതെ കയറിപ്പിടിച്ചുപോയ്യാൽ പലർക്കും താഴെയിറങ്ങാനാവില്ലാ...മുകളിൽ എരിയുന്നത് തീയാണ്...ഞാന്‍,മകളുടെ ശവക്കല്ലറയില്‍പ്രാര്‍ത്ഥിക്കുകയായിരുന്നു.. ഒക്കെകൂട്ടി വായിച്ചപ്പോൾ മനസ്സിൽ തറച്ചത് കാരമുള്ള്...... നല്ല കവിത....

    ReplyDelete
  12. രക്ഷപ്പെടാനറിയാത്ത പാവം ചിലന്തി.

    ReplyDelete
  13. നല്ല വരികള്‍ ശ്രീമതി സതി ദേവി ..
    കത്തിച്ച ചന്ദനത്തിരി തുമ്പുകളില്‍ പൊള്ളുന്ന ചിലന്തി
    കൂട്ടി കത്തിച്ച ചന്ദനത്തിരികള്‍ വെച്ച് മകളുടെ ഓര്‍മകള്‍ക്ക് മുന്നില്‍ പൊള്ളുന്ന മാതാവ്/പിതാവ് ..
    ആശംസകള്‍

    ReplyDelete
  14. ചിലന്തിയുടെ കയറ്റം തീയിലേക്കാണ്,നമ്മിൽ പലരും അറിഞ്ഞുകൊണ്ടുതന്നെ തീയിലേക്ക് ചാടുന്നവർ.അത്തരത്തിൽ ചിന്തിച്ചാൽ അറിയാതെയുള്ള ഈ കയറ്റമാണ് നല്ലത്.
    നിമിത്തങ്ങളിൽ നിന്നും കവിത വരുമ്പോൾ കവിതയുടെ മാത്രുത്വം കവിക്ക് നഷ്ടമാക്കുന്നു.പകരം നമ്മുക്കറിയാത്തയെന്തോഒന്ന് അത് ഏറ്റെടുക്കുന്നു.

    ReplyDelete
  15. ചില്ലല്ല മാമരച്ചില്ലയല്ല മമ -
    ചിന്തയിലെരിയുന്ന തിരിചന്ദനം.
    ചിലന്തികള്‍ തീര്‍ക്കും വലപോലെ -
    ചിത്തത്തില്‍ നിറയുന്നു നീതി തന്‍ കല്ലറകള്‍.................... .....! .
    നന്നായിരിക്കുന്നു .ഭാവുകങ്ങള്‍ ..

    ReplyDelete
  16. രക്ഷപ്പെടാന്‍ അത് മുകളിലേക്കാണ് കയറുന്നത്...
    മൃതിയുടെ കല്ലറത്തണ്പ്പില്‍ നിന്നും തിരിത്തലപ്പിലെ തീയിലേക്ക് ...

    ReplyDelete
  17. ഞാന്‍,
    മകളുടെ ശവക്കല്ലറയില്‍
    പ്രാര്‍ത്ഥിക്കുകയായിരുന്നു.

    പൊള്ളിച്ചു

    ReplyDelete
  18. അതീവ ഹൃദയസ്പര്‍ശിയായ ഒരു രംഗം ..

    ReplyDelete
  19. അവസാന വരികള്‍ വല്ലാതെ നീറ്റി... അത് ചേര്‍ത്ത് വായിക്കുമ്പോള്‍ കവിതയില്‍ ഒട്ടേറെ ബിംബങ്ങള്‍ കാണുന്നു..

    ReplyDelete
  20. ‘...രക്ഷപ്പെടാനറിയാത്ത ജീവിതങ്ങൾ..’ പ്രാർത്ഥിക്കുമ്പോഴും ചിലന്തിയുടെ നിസ്സഹായത, ചലനങ്ങൾ....ആശയം മഹനീയം. ജീവിതങ്ങളെ സാമ്യപ്പെടുത്തിയ ഒരു വരികൂടി ചേർത്തിരുന്നെങ്കിൽ അതിമഹത്തരമായേനെ. ഒരു നല്ല ഗദ്യകവിത.ഭാവുകങ്ങൾ.....

    ReplyDelete
  21. പാവം ഞാന്‍ :((
    ഞാനീ വഴിക്ക് വന്നിട്ടില്ല :(

    ReplyDelete
  22. രക്ഷപ്പെടാന്‍ താഴെക്കാണിറങ്ങേണ്ടത് എന്നിരിക്കെ മുകളിലേക്ക് മാത്രം കയറാന്‍ വിധിക്കപ്പെട്ട ചിലന്തി ജന്മങ്ങള്‍..

    ReplyDelete
  23. എനിക്കറിയാൻ മേലാഞ്ഞിട്ടു ചോദിക്കുവാ..!ഈ താഴേക്കുള്ള വഴി ആരാ അടച്ചത്..??
    ഹും..! തീ തൊട്ടേ..അടങ്ങൂ എങ്കിൽ, ഞാനെന്തു പറയാനാ..!!

    ആശംസകൾ..!!

    ReplyDelete
  24. മരണം എന്നതാണ് ആത്യന്തികമായ രക്ഷപ്പെടല്‍ എന്ന് മനീഷികള്‍ മാത്രം ചിന്തിക്കുന്ന കാര്യമാണ്.ജീവിതം കുരുക്കില്‍ നിന്ന് കുരുക്കുകളിലെക്കുള്ള പ്രയാണം.
    കവിത ആന്തരികാര്‍ത്ഥം കൊണ്ട് സംവദിക്കുന്നു ..നന്നായി മുകില്‍ ..

    ReplyDelete
  25. അവസാന വരികള്‍ നോവിക്കുന്നു...
    നന്നായി എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ...

    ReplyDelete
    Replies
    1. മുകളിലേക്ക് കയറുന്തോറും വീഴ്‌ചക്ക് ശക്തി കൂടും..!

      Delete
  26. നൊമ്പരപ്പെടുത്തുന്ന വരികള്‍.,
    "കൂട്ടിപ്പിടിച്ചു കുത്തിയ,
    കത്തുന്ന ചന്ദനത്തിരികളില്‍
    ചിലന്തി.
    ഞാന്‍,
    മകളുടെ ശവക്കല്ലറയില്‍
    പ്രാര്‍ത്ഥിക്കുകയായിരുന്നു."

    ആശംസകളോടെ,
    സി.വി.തങ്കപ്പന്‍

    ReplyDelete
  27. ചില നേരങ്ങള്‍ അങ്ങനെ ആണ്, നാം ഒന്നും അറിയുകയില്ല...

    ReplyDelete
  28. മരണമെന്തെളുപ്പം.!
    ജീവിക്കുക എന്നതാണ് ശ്രമകരം.

    ReplyDelete
    Replies
    1. ചിലന്തിക്ക് രക്ഷപ്പെടണ്ടങ്കിലൊ,ഓര്‍മ്മകളില്‍ പൊള്ളി നീറി അങ്ങനെ ജീവിക്കണം..എങ്കിലേ ശരിയാവൂ..

      Delete
  29. കവിതയില്‍ വാക്കുകളുടെ എണ്ണം കുറയുമ്പോള്‍ ആശയത്തിന് സാന്ദ്രത കൂടുമോ? അറിയില്ല. കവിത വേണ്ട വിധം സംവേദിക്കപ്പെട്ടില്ല എന്നു എനിക്ക് തോന്നുന്നു.

    സത്യം പറഞ്ഞാല്‍ എനിക്ക് ഒര ചുക്കും മനസ്സിലായില്ല.


    അതിനു താഴെയിറങ്ങി
    രക്ഷപ്പെടാനറിയില്ല! ( ഈ വരികളുടെ കാവ്യ ഭംഗി ?)


    ഞാന്‍, മകളുടെ ശവക്കല്ലറയില്‍
    പ്രാര്‍ത്ഥിക്കുകയായിരുന്നു. (ഇതും മുകളില്‍ പറഞ്ഞതും തമ്മിലുള്ള ബന്ധം. ? )

    ഞാന്‍ പൊട്ടനാണെന്നു പറഞ്ഞോളൂ. എന്നാലും ഞാന്‍ പറയും എനിക്ക് ഒര ചുക്കും മനസ്സിലായില്ല എന്നു തന്നെ. :)

    ReplyDelete
  30. ആർക്കൊക്കെ മനസ്സിലായി എന്ന് ആർക്കറിയാം?

    ReplyDelete
  31. കത്തിച്ചു വെച്ച ചന്ദനത്തിരി

    ReplyDelete
  32. കാവ്യ ഭംഗിയെപ്പറ്റി എനിക്ക് അറിയില്ല..

    മനസ്സിലായതു, ജീവിതവും മരണവും തമ്മിലുള്ള
    അകലം ഒരിക്കലും അളക്കാന്‍ വയ്യാത്ത
    അവസ്ഥ മനുഷ്യനും മറ്റു ജീവികള്‍ക്കും
    ഒരു പോലെ തന്നെ എന്ന്...തീയില്‍ നിന്നും താഴോട്ട്
    ഇറങ്ങാന്‍ അറിയാത്ത ചിലന്തിയെപ്പോലെ എവിടെ
    എങ്കിലും ഒരു വാതില്‍ ഉണ്ടെന്നു കരുതി മുകളിലേക്ക്
    തന്നെ കയറാന്‍ ശ്രമിക്കുന്നവര്‍ എല്ലാവരും.. അവസാനം
    വരെ അത് തുടരുന്നു....അത് കൊണ്ട് തന്നെ ആ ചന്ദനതിരിക്ക്
    മരണത്തിന്റെ മാത്രം ഗന്ധം ആവും....കൊച്ചു വരികളില്‍
    ഇത്ര ഭയാനകമായ സത്യം ഒളിപ്പിക്കാന്‍ കഴിയുക കവിതയുടെ
    മാത്രം പ്രത്യേകത ആണ് മുകില്‍..ആശംസകള്‍...

    ReplyDelete
  33. ആദ്യഭാഗങ്ങള്‍ മനസ്സിലായി. എങ്കിലും
    // ഞാന്‍,
    മകളുടെ ശവക്കല്ലറയില്‍
    പ്രാര്‍ത്ഥിക്കുകയായിരുന്നു.//
    ഇത് മുകള്‍ ഭാഗവുമായി ബന്ധപ്പെടുത്താന്‍ കഴിഞ്ഞില്ല.

    അതെങ്ങനെ..?

    ആശംസകള്‍..

    ReplyDelete
  34. താഴേക്കിറങ്ങി രക്ഷപെടാൻ കഴിയാതെ സ്വയം കുരുതിയിലേക്കു കയറിപോകുന്നവർ...:((

    ReplyDelete
  35. മുകിലിന്റെ മറ്റു പല കവിതകളെയും പോലെ ഹോണ്ട് ചെയ്യുന്നു.

    ReplyDelete
  36. എവിടെ ചവിട്ടിയാലും തീക്കൊള്ളിപോലെ....

    ReplyDelete
  37. മക്കള്‍ക്ക് മനശ്ശാന്തി കിട്ടി കാണില്ല
    നമുക്കെല്ലാം നമ്മുടെ കാര്യം മാത്രം
    ആരോര്‍ക്കാന്‍ ചിലന്തിയുടെ മാതാവിന്‍ സങ്കടം

    ReplyDelete
  38. ഒരുപക്ഷേ പുകയുടെ തുമ്പിലേറി ആകാശം പൂകുക എന്ന വ്യാമോഹം അതിനുമുണ്ടായിരിക്കാം...... പക്ഷേ പൊള്ളാതെ പറ്റില്ലല്ലോ......

    ReplyDelete
  39. പ്രിയപ്പെട്ടവരേ,

    കവിത വായിക്കുകയും അഭിപ്രായം പറയുകയും ചെയ്തതിനു ഒരു പാടു സ്നേഹവും സന്തോഷവും അറിയിക്കുന്നു.

    ReplyDelete
  40. നല്ല ചിന്ത, നല്ല വരികള്‍.

    ReplyDelete
  41. മുകില്‍ ചേച്ചി...
    കവിത വായിച്ചിട്ട് അതില്‍ നിന്നും കഥ മെനയുന്ന ശീലം അടുത്തു കാലത്തായി ചില ആധുനികയുവകവികളെ ചങ്ങാതിമാരായി കിട്ടിയപ്പോള്‍ തുടങ്ങിയത്... മെനയുന്ന കഥ എഴുതിയ ആള്‍ മനസ്സില്‍ കരുതിയതില്‍ നിന്നും ഏറെ അകലെയാവും.. എങ്കിലും ചുമ്മാ എന്റെ ഭാവനയെ കാറ്റില്‍ പറത്തി വിടും ഞാന്‍ ...

    അപ്പൊ ഈ കവിതയില്‍ നിന്നു കൊണ്ട് ഞാനൊരു കഥ പറയാം...
    ഇതിലെ ചിലന്തി പ്രണയത്തിന്റെ വലകള്‍ നെയ്തു പെണ്‍മക്കളെ ഇരയാക്കാന്‍ നടക്കുന്നൊരു കള്ളകാമുകന്‍ .. ആ ചിലന്തിയുടെ വഞ്ചനയില്‍ പെട്ട് ഈ അമ്മയുടെ മകള്‍ മരിക്കുന്നു... ആ ശവക്കല്ലറയ്ക്ക് അരികിലിരുന്നു കുറിക്കുകയാണ് ആയമ്മ... അപ്പോള്‍ അവനോ ഒരു പ്രണയത്തില്‍ നിന്നും അടുത്തതിലേക്ക് എന്ന മട്ടില്‍ ചാടിക്കൊണ്ടിരിക്കുകയാണ്... എരിയുന്ന തിരിയറ്റങ്ങള്‍ ശാരീരികതൃഷ്ണകളെ കുറിക്കുന്നു.. ഇരകളില്‍ നിന്നും അവനാവശ്യമുള്ളതു നേടി കഴിഞ്ഞാല്‍ അവന്‍ അടുത്തതിലേക്ക് ചാടുന്നു... അവനു ആ ജീവിതത്തില്‍ നിന്നും പുറത്തു കടക്കാനാവില്ല.. അവനതറിയുകയുമില്ല...

    എങ്ങനെയുണ്ട് ചേച്ചി എന്റെ കഥ... ഇത് വായിച്ചപ്പോള്‍ എന്റെ കുരുട്ടുബുദ്ധിയില്‍ തെളിഞ്ഞു വന്നത് ഇതാണ്... ചേച്ചി ഇങ്ങനെ കൈവിട്ട ചിന്തകള്‍ ഈ വാക്കുകളില്‍ ഒളിപ്പിച്ചിട്ടുണ്ടാവില്ല എന്നു തന്നെ ഞാനും വിശ്വസിക്കുന്നു..

    എന്തായാലും ഇവിടെ പലരും പറഞ്ഞ പോലെ മരണവും മരണാനന്തരചടങ്ങില്‍ കത്തിച്ചു വെച്ച ചന്ദനത്തിരിയും അതിന്‍ മേലൊരു എട്ടുകാലിയും അത് തീയില്‍ പെട്ട് വെണ്ണീറാവുന്നതും ഒക്കെയാണ് ഈ കവിതയെങ്കില്‍ സോറി... എനിക്ക് ഈ കവിതയെ ഒട്ടും ആസ്വദിക്കാന്‍ കഴിയില്ല.. അതിനെ കവിത എന്നും പറയാന്‍ പറ്റില്ല.. ഒരു ദൃക്സാക്ഷി വിവരണമാക്കാം... :-)

    എന്തായാലും വാക്കുകള്‍ക്കു പിന്നിലെ വാക്കുകള്‍ കണ്ടെത്തിയെന്ന ആത്മവിശ്വാസമില്ലാതെ, നിരാശനായി ഞാന്‍ പടിയിറങ്ങുന്നു..

    സ്നേഹപൂര്‍വ്വം
    സന്ദീപ്‌

    ReplyDelete
  42. മുറിവേല്പിക്കുന്ന മൂര്‍ച്ച വരികള്‍ക്ക്...

    ReplyDelete
  43. ജീവിതം....മനോഹരം

    ReplyDelete
  44. ജീവിതം ...മനുഷ്യന്‍....

    ആശംസകള്‍ !

    ReplyDelete
  45. വായിച്ച് മനസ്സിലായില്ലെങ്കിൽ കമന്റുകളിലേക്ക് വരും. വീണ്ടും മുകളിലേക്ക്.( താഴേക്കു ചാടി രക്ഷപ്പെടാൻ ചിലന്തിയൊന്നുമല്ലല്ലോ ! ). എരിഞ്ഞു തീരുന്ന കാലം...സന്ദീപ് നിർമ്മിച്ച കഥയും മനോഹരം..

    ReplyDelete
  46. കമ്മന്റും കവിതയും എല്ലാം കൂടി ... ആകെ മൊത്തം കണ്‍ഫ്യുഷന്‍ ... ആര് പറഞ്ഞ അര്‍ത്ഥമാണ് കവിതയ്ക്ക് കൊടുക്കേണ്ടത്...


    എങ്കിലും ചിലതൊക്കെ എനിക്കും മനസിലായി...

    ReplyDelete
  47. പുകയുന്ന ജീവിതത്തിൽ നിന്നും ഒരേട്..
    ശരിക്കും പൊള്ളിച്ചു കേട്ടൊ

    ReplyDelete
  48. നല്ല വരികൾ, ആ ചിലന്തിയുടെ തീയിലേക്കുള്ള ഒരു യാത്രയുടെ വിഭിന്ന മുഖങ്ങളും അവയുടെ പരിണാമങ്ങളും വിത്യസ്ത കമന്റുകളിലൂടെ വായിച്ചെടുക്കാൻ കഴിഞ്ഞു. രക്ഷപ്പെറ്റാൻ അറിയാത്ത പാവം ചിലന്തിയുടെ വേദനയ്ക്കിടയ്ക്ക് ഹൃദയത്തിൽ നീറ്റൽ വന്നു ആ അവസാന വരികൾ വായിച്ചപ്പോൾ. ആശംസകൾ.

    ReplyDelete
  49. ടൊക് ടൊക് ടൊക്..
    ആളുണ്ടോ‍ാ‍ാ‍ാ?

    കുറേ നേരായിട്ട് നില്‍ക്കുകാ, ഈ വാതിലൊന്ന് തുറക്കാനായിട്ട് ഞാനടക്കം പലരും, ഹും!! :))

    ReplyDelete
  50. ഈശ്വരാ...ഇനി ഞാനായിട്ട് വേറൊരു കഥ ഉണ്ടാക്കുന്നില്ല. ഞാന്‍ ഈ വഴി വന്നിട്ടില്ല...ആരും എന്നെ കണ്ടിലല്ലോ അല്ലേ?

    ReplyDelete
  51. കമന്റുകളെല്ലാം പിന്നേയും വായിച്ചു. പലര്‍ക്കും മനസ്സിലായില്ല എന്നും. പക്ഷേ ചിലര്‍ക്കെല്ലാം നല്ലോണം മനസ്സിലായി എന്നും മനസ്സിലായി.
    സാരമില്ല എന്നു എല്ലാവരോടും എന്നോടും പറഞ്ഞു അടുത്ത കവിതയിലേക്കു വൈകാതെ കടക്കാം എന്നു കരുതുന്നു.

    ReplyDelete
  52. മുകിൽ....ഞാനാദ്യമാണിവിടെ ..എച്മു വഴി വന്നിരിക്കുന്നു..
    ആ ചിലന്തി.....അതെന്നെ ശ്വാസം മുട്ടിക്കുന്നു
    കാരണം എനിക്കു രണ്ടു പെൺകുഞ്ഞുങ്ങളാണ്....

    ReplyDelete
  53. റബ്ബേ, ഈ വരികളിൽ എന്തൊക്കെയാണ് അടങിയിട്ടുള്ളതെന്ന് കവിയത്രി മനസ്സിലാക്കി തന്നില്ലല്ലോ? എന്തായാലും എനിക്ക് എന്തൊക്കെയോ മനസ്സിലായി.

    ചിലന്തിയല്ല ഇവിടെ വിഷയം...

    തീവ്രം , ഉഗ്രൻ, സൂപ്പർ എന്നോന്നും തൽക്കാലം പറയുന്നില്ല. മനസ്സിലായാലല്ലേ പറയാൻ പറ്റൂ., എനിക്ക് തോന്നിയത് എടങ്ങേറിൽ പോയി ചാടിയ മോളെ ഓർത്തുള്ള ഒരു വിലാപം, ചാടിയാൽ വേറെ ഒന്നിലേക്ക്, വീണ്ടും അപകടത്തിലേക്ക്. അവസാനം ശവമായി അമ്മ പ്രാർത്ഥനയിൽ !

    എന്റെ എളിയ അറിവിൽ നിന്നുമുള്ള അവലോകനമാണ്.. ആശംസകൾ

    ഇനി ഞാൻ പറയട്ടെ, സൂപ്പർ... ഉഗ്രൻ

    ReplyDelete
  54. സന്ദീപ് ഞാൻ ഉദ്ദേശിച്ച കാര്യം പറഞ്ഞിട്ടുണ്ട് . അപ്പോൾ ഞാൻ ബുദ്ധിമാൻ തന്നെ ! അല്ലെ മുകിലേ...

    ReplyDelete
  55. .വാര്‍ മുകിലോ ഇതു കാര്‍ മുകിലോ?
    എന്തായാലും കവിത ഒത്തിരി ഇഷ്ടായി
    ആദ്യമായിട്ടാണിവിടെ.
    പിന്നൊരു കാര്യം പറയാതെ പോയാല്‍
    ശരിയാകില്ലന്നു തോന്നുന്നു
    ബ്ലോഗെഴുത്തിലും വെബ്ബുലകതിലും
    എന്നെക്കാള്‍ മുന്നിലാണന്നറിയാം
    പക്ഷെ ഒരു നിര്‍ദ്ദേശം.
    പച്ച ബാക്ക് ഗ്രൗണ്ടില്‍ കറുത്ത അക്ഷരങ്ങള്‍
    ഒരു സുഖവുമില്ല കാണാന്‍, കറുപ്പ് നിറം മാറ്റി
    മറ്റേതങ്കിലും ഒന്ന് കൊടുത്തു പരീക്ഷിച്ചു നോക്കൂ
    കവിതകള്‍ നന്നേ പിടിച്ചതിനാല്‍ വീണ്ടും വരാം
    ബ്ലോഗില്‍ ചേരുന്നു
    നന്ദി

    ReplyDelete
  56. നല്ല വരികള്‍

    ReplyDelete
  57. ജീവന്റെ വഴിത്താരയില്‍ ആത്മാവിന്റെ വേരറുക്കുന്ന തീ ത്തുമ്പുകള്‍.............
    മുലപ്പാലിന്റെ മണം ചുരക്കുന്ന ഇളം ചുണ്ടില്‍ നിന്നും അറുതി വന്ന പുഞ്ചിരിക്കു മുട്ടു കുത്തി ശാന്തി നേരുന്ന ഒരമ്മ ...............
    വരികളില്‍ ഞാന്‍ വായിച്ചതിതൊക്കെ ............ആശംസകള്‍

    ReplyDelete
  58. മുകളില്‍ എരിഞ്ഞടങ്ങുവനുള്ള കയറ്റങ്ങള്‍ തന്നെ
    ആശംസകള്‍

    ReplyDelete
  59. ചാടിക്കടക്കുകയോ മാറാലതീർത്തു കാത്തിരിക്കുകയോ ആകാം. എരിഞ്ഞു തീരും വരെ നേരമുണ്ട്..!

    ReplyDelete
  60. ഉന്നതങ്ങളിൽ വലവീശിയിരിക്കുന്നവർക്ക്‌ താഴേക്കിറങ്ങാൻ മടി കൂടും
    ദുഃഖം മനസ്സിൽ നിറയുമ്പോഴും ഓർമ്മകളുടെ കനലിലേക്ക്‌ വീണ്ടുമാഴിന്നിറങ്ങാൻ ശ്രമിക്കും

    ReplyDelete
  61. എനിക്ക് മനസിലായത് ഞാനൊന്ന് കുറികട്ടെ,
    മകളുടെ നഷ്ടപ്പെടലിന്റെ നൊമ്പരങ്ങളും ഓര്‍മകളും ഒരു വലയായി രൂപം പ്രാപിച്ചു അതില്‍ ജീവിക്കുന്ന ചിലന്തി അമ്മയുടെ മനസാണ്. നാള്കള്‍ക്കപ്പുറവും, എത്ര ശ്രമിച്ചിട്ടും ആ വേദനകളില്‍നിന്നും ഒര്മാകളില്‍നിന്നും രക്ഷപെടാനകാതെ മനസ് എരിഞ്ഞുകൊണ്ടേയിരിക്കുന്നു.

    ReplyDelete
  62. നല്ല ചിന്തകള്‍ ഉണ്ടാകട്ടെ .അതിനു ഈ കവിത ഒരു ഉദാഹരണം ആയി പറയുന്നു .കുറഞ്ഞ വരികളില്‍ കൂടുതല്‍ ആശയം .അതിനെ കഴിവ് എന്നാണ്‌ ഞാന്‍ വിളിക്കുന്നത്‌ .ആശംസകള്‍

    ReplyDelete
  63. വായിച്ചു ..ആശംസകള്‍

    ReplyDelete