Sunday, March 4, 2012

കുത്തുകൾ യോജിപ്പിക്കുമ്പോൾ

കുഞ്ഞേ,

ഞങ്ങള്‍ യോജിപ്പിക്കുമീ
കഠിനമാം കുത്തുകള്‍
നിന്നില്‍ നിന്നു രക്തമിറ്റുമീ വരകൾ
നീളുന്നതെവിടേക്ക്?

കൂട്ടിയോജിപ്പിച്ചു, കൂട്ടിയോജിപ്പിച്ചു
ഞങ്ങളുൾത്തീയിൽ
വരച്ചു കാണുമീ ചിത്രങ്ങളേത്?

നുറുങ്ങിയ അമ്മപ്പിണ്ഡങ്ങളുടെ
രക്തമിറ്റുന്ന മുലക്കണ്ണുകൾ-
വലിച്ചുകീറി,
വിൽ‌പ്പനയ്ക്കു വയ്ക്കും
കരിമൊട്ടുകള്‍

നിൻ തകർക്കപ്പെട്ടൊരാ
കുഞ്ഞു തലകൊണ്ടു,
ആഞ്ഞുതറച്ചൊരാ ഒറ്റയാണി,
തറയുന്നതിന്നെവിടെയെല്ലാം?

അടുത്തൊരു കാൽ‌പ്പെരുമാറ്റം
ഞെട്ടിത്തെറിപ്പിക്കും
പട്ടണത്തിലെ പട്ടി പോലെ,
ഞെട്ടിത്തെറിച്ചു നിറയും
മനുഷ്യജന്മങ്ങളുടെ
അസ്ഥിവാരങ്ങളിൽ
നുരച്ചു വളരുന്നൊരേതെല്ലാം
പുഴുത്തലകളിൽ?

അവയുടെ ചോരയൂറ്റി,
നാടുനീങ്ങാതെ, കുഷ്ഠം പിടിച്ചിഴയുമീ
ഭരണത്തലകളിൽ?

എത്ര കുത്തുകൾ ഞങ്ങളിനിയും
ചേർക്കാനിരിക്കുന്നു..
നീയെന്ന ബിന്ദുവിൽ നിന്നും വരകൾ
എത്ര കുത്തുകളിലിനിയും
ഇഴയാനിരിക്കുന്നു..

71 comments:

  1. ഞാന്‍ ഈ കുത്തുകള്‍ യോജിപ്പിക്കുന്നില്ല. രക്തമിറ്റുന്ന വാക്കുകള്‍

    ReplyDelete
  2. "അവയുടെ ചോരയൂറ്റി,
    നാടുനീങ്ങാതെ, കുഷ്ഠം പിടിച്ചിഴയുമീ
    ഭരണത്തലകളിൽ"

    നന്നായി മുകില്‍

    ReplyDelete
  3. വളരെ നല്ല കവിത, ചിന്തിപ്പിക്കുന്ന വരികൾ

    ആശംസകൾ മുകിൽ

    ReplyDelete
  4. നീയെന്ന ബിന്ദുവിൽ നിന്നും വരകൾ
    എത്ര കുത്തുകളിലിനിയും
    ഇഴയാനിരിക്കുന്നു..

    good lines

    ReplyDelete
  5. manasu neerunnathu kaanunnu......kuthukal oru aani pole tharachu nilkkunnu.......best wishes

    ReplyDelete
  6. "എത്ര കുത്തുകള്‍ ഞങ്ങളിനിയും
    ചേര്‍ക്കാനിരിക്കുന്നു
    നീയെന്ന ബിന്ദുവില്‍നിന്നും വരകള്‍
    എത്ര കുത്തുകളിനിയും
    ഇഴയാനിരിക്കുന്നു."
    ശക്തമായ വരികള്‍
    ആശംസകള്‍

    ReplyDelete
  7. എത്ര കുത്തുകൾ ഞങ്ങളിനിയും
    ചേർക്കാനിരിക്കുന്നു..
    നീയെന്ന ബിന്ദുവിൽ നിന്നും വരകൾ
    എത്ര കുത്തുകളിലിനിയും
    ഇഴയാനിരിക്കുന്നു..
    കാഴ്ചകള്‍ അസഹ്യമല്ലേ..?നന്നായിരിക്കുന്നു.
    അഭിനന്ദനങ്ങളോടെ,

    ReplyDelete
  8. “നുറുങ്ങിയ അമ്മപ്പിണ്ഡങ്ങളുടെ
    രക്തമിറ്റുന്ന മുലക്കണ്ണുകൾ-
    വലിച്ചുകീറി,
    വിൽ‌പ്പനയ്ക്കു വയ്ക്കും
    കരിമൊട്ടുകള്‍.... “ വേദനയുടെ വരികള്‍ ... ഈ കുഞ്ഞു നോവ് നമ്മെ എങ്ങനെയൊക്കെയാണു വേദനിപ്പിക്കുന്നത്?
    http://www.nalamidam.com/archives/10616 .. ഈ ലിങ്ക് ഇതേ വാര്‍ത്തയാണ്.

    ReplyDelete
  9. എത്ര കുത്തുകൾ ഞങ്ങളിനിയും
    ചേർക്കാനിരിക്കുന്നു..
    നീയെന്ന ബിന്ദുവിൽ നിന്നും വരകൾ
    എത്ര കുത്തുകളിലിനിയും
    ഇഴയാനിരിക്കുന്നു..

    ReplyDelete
  10. കുത്തുകൾ ഇനിയും ബാക്കിയുണ്ട്,, നല്ല കവിത

    ReplyDelete
  11. ഈ വേദന നന്നായി പകര്‍ത്തി...സ്മിത കൊടുത്ത ലിങ്ക കിട്ടുന്നില്ല..
    ND TV വാര്‍ത്ത വായിച്ചു...വികാരങ്ങള്‍ക്ക് വില കൊടുക്കാത്ത ലോകം
    ആണ് മുന്നില്‍...പങ്കു വെയ്ക്കാന്‍ എങ്കിലും വികാരങ്ങള്‍ ഉള്ളവര്‍
    അല്പം അവശേഷിക്കുന്നു എന്നത് തന്നെ ആശ്വാസം....

    ReplyDelete
  12. എത്ര കുത്തുകൾ ഞങ്ങളിനിയും
    ചേർക്കാനിരിക്കുന്നു..
    നീയെന്ന ബിന്ദുവിൽ നിന്നും വരകൾ
    എത്ര കുത്തുകളിലിനിയും
    ഇഴയാനിരിക്കുന്നു..

    നല്ല വരികള്‍ .. നല്ല കവിത

    ആശംസകള്‍ ... എഴുത്തുകാരി

    ReplyDelete
  13. കവി തൂലിക താഴെ വെച്ചു വിപ്ലവ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടെണ്ട സന്ദര്ഭമാണിത്. പോരാട്ടം മാത്രമാണ് ഏക പോംവഴി. സഹതാപ കണ്ണീരുകള്‍ക്ക് ഒരു പ്രസക്തിയുമില്ല. വൈകാരികമല്ല പ്രശ്നങ്ങള്‍. ജെ എന്‍ യുവിലെ വിപ്ലവ വിദ്യാര്‍ഥി സംഘടനയുടെ വിജയം പുതിയ പ്രതീക്ഷകള്‍ക്ക് വക നല്‍കുന്നു. പോരാട്ടം അവസാനിച്ചില്ലെന്നും അത് തുടരും എന്നു തന്നെയാണ് പുതു തലമുറ പ്രഖ്യാപിക്കുന്നത്. എല്ലാ അനീതികള്‍ക്കും മേലെ പുതു വസന്തം വരിക തന്നെ ചെയ്യും. കവികള്‍ മണ്ണ് ഒരുക്കുക. അഭിവാദ്യങ്ങള്‍ മുകില്‍.

    ReplyDelete
    Replies
    1. exactly. പക്ഷേ ഈ കവിത പോലും ഒരു വിപ്ലവ പ്രവര്‍ത്തമാണല്ലോ.

      Delete
  14. smithayude lekhanathinte link. Please read, my dears.

    http://www.facebook.com/l/6AQEXCtHnAQEDt4peHscivedX0GJSfwobaAulFFG8pAdcqQ/www.nalamidam.com/archives/10616

    ReplyDelete
  15. വെറുമൊരു കുത്തില്‍നിന്നും വലുതാവാനാവാതെ കുടുങ്ങിപ്പോയവര്‍ ....നോവുകളെന്നും നമ്മുടെ കുത്തകയാണല്ലോ......

    ReplyDelete
  16. വരികള്‍ നന്നായിട്ടുണ്ട്, ചേച്ചീ.

    ReplyDelete
  17. കൂട്ടിയോജിപ്പിച്ചു, കൂട്ടിയോജിപ്പിച്ചു
    ഞങ്ങളുൾത്തീയിൽ
    വരച്ചു കാണുമീ ചിത്രങ്ങളേത്?

    ReplyDelete
  18. കിനിഞ്ഞിറങ്ങുന്നു നെഞ്ചിന്റെ നോവുകളി
    അമ്മമാര്‍ തന്‍ മത്സരങ്ങള്‍ക്ക് നടുവിലായി
    ഒന്ന് മറിയാതെ ഞെരുങ്ങികഴിയുന്നു
    പിഞ്ചു പൈതല്‍ പഞ്ചിതമാം
    വ്യവഹാരങ്ങളത്രയും , മാനുഷികമേ ഉണരൂ
    മുകിലിന്‍ കവിതയിത് കണ്ണു തുറപ്പു നല്ലവണ്ണം

    ReplyDelete
  19. This comment has been removed by the author.

    ReplyDelete
  20. ഇങ്ങിനെ എത്ര നിനിസ്സഹായ ബാല്യങ്ങള്‍ മുഖ്യധാരയുടെ പുറം പോക്കുകളില്‍ ആരോരുമറിയാതെ വേദന തിന്നു ഒടുങ്ങുന്നു. കുത്തുകള്‍ വരകളിലേക്ക് നീളുമ്പോള്‍ വെളിപ്പെടുന്നത് മനുഷ്യ വാണിഭത്തിന്റെ പ്രാകൃത ചന്തകള്‍.

    നിൻ തകർക്കപ്പെട്ടൊരാ
    കുഞ്ഞു തലകൊണ്ടു,
    ആഞ്ഞുതറച്ചൊരാ ഒറ്റയാണി,
    തറയുന്നതിന്നെവിടെയെല്ലാം?

    സ്വന്തം അനുഭവം കൊണ്ട് മനുഷ്യ ജന്മത്തിനു വിലയിട്ടവളെ ആര്ക്ക് ശാസിക്കാനാവും.? പീഡനം എല്ക്കാനും വേദന തിന്നാനുമുള്ളതാണ് ജന്മമെന്നു അനുഭവിച്ചറിഞ്ഞു വളര്ന്നവളെ ആര്ക്ക് ശപിക്കാനാവും?. കുഞ്ഞു മേനിയില്‍ തീര്‍ത്ത കുത്തുകള്‍ മനസ്സാക്ഷിക്കു മേല്‍ തിരിച്ചറിവിന്‍റെ ആഴത്തിലുള്ള മുറിവുകള്‍ തീര്‍ക്കട്ടെ. ഭത്തലകളില്‍ വെളിച്ചം കടക്കട്ടെ.

    ശക്തമായ പ്രമേയവുമായി, കരളു പിളര്‍ക്കുന്ന വരികളുമായി മുകില്‍ തിരിച്ചു വന്നതില്‍ സന്തോഷം

    ReplyDelete
    Replies
    1. "ഭത്തലകളില്‍" എന്നത് ഭരണത്തലകളില്‍ എന്നു തിരുത്തി വായിക്കാനപേക്ഷ.
      പത്രാധിപര്‍. :)

      Delete
  21. നന്നായി വരികള്‍..നന്ദി

    ReplyDelete
  22. കുത്തുകൾ പരസ്പ്പരം യോജിപ്പിക്കുമ്പോൾ

    എത്ര കുത്തുകൾ ഞങ്ങളിനിയും

    ചേർക്കാനിരിക്കുന്നു..

    എത്ര കുത്തുകളിലിനിയും
    ഇഴയാനിരിക്കുന്നു..

    നന്നായിരിക്കുന്നു ,

    പിന്നെ

    അടുത്തൊരു കാൽ‌പ്പെരുമാറ്റം
    ഞെട്ടിത്തെറിപ്പിക്കും
    പട്ടണത്തിലെ പട്ടി പോലെ,

    ഈ വരികള്‍ എന്തോ ഒരു ......കുറച്ചു കൂടി നന്നാക്കാമായിരുന്നു

    ReplyDelete
  23. കണ്ടുകൂടാ എനിക്കെന്നു പറയാൻ മാത്രമേ കഴിയൂ!

    ReplyDelete
  24. എത്ര മനോഹരം ഈ കവിത!!!!!

    പുനര്‍ വായനയ്ക്ക് പ്രേരിപ്പിക്കുന്നു, സ്വയം.

    ആശംസകളും, നന്ദിയും

    ReplyDelete
  25. നീയെന്ന ബിന്ദുവിൽ നിന്നും വരകൾ
    എത്ര കുത്തുകളിലിനിയും
    ഇഴയാനിരിക്കുന്നു..

    മികച്ച വരികള്‍

    ReplyDelete
  26. ചിന്തിപ്പിക്കുന്ന വരികൾ...

    ReplyDelete
  27. കുത്തിക്കയറുന്ന വരികള്‍.

    ReplyDelete
  28. എത്ര കുത്തുകൾ ഞങ്ങളിനിയും
    ചേർക്കാനിരിക്കുന്നു..
    നീയെന്ന ബിന്ദുവിൽ നിന്നും വരകൾ
    എത്ര കുത്തുകളിലിനിയും
    ഇഴയാനിരിക്കുന്നു..

    നന്നായിരിക്കുന്നു ,

    ReplyDelete
  29. ‘....കൂട്ടിച്ചേർക്കാനാകാത്ത രക്തം ചിന്തുന്ന കുത്തുകൾ...’. ‘ഇവിടെ മരണം പതിയിരിക്കുന്നു..’ എന്ന തലക്കെട്ട് കൊടുത്താലും സാരം വ്യക്തമാക്കുന്ന ശക്തമായ, താക്കീത് നൽകുന്ന വരികൾ. ഭാവുകങ്ങൾ...

    ReplyDelete
  30. തീവ്രവും തീഷ്ണവുമായ വിഷയത്തില്‍ പൊതിഞ്ഞെടുത്ത ഈ കവ്യാക്ഷരങ്ങളിലെ കുത്തുകള്‍ അനുവാചകനെ നൊമ്പരപ്പെടുത്തുമ്പോള്‍ സൃഷ്ടിയുടെ മനോഹാരിതയില്‍ കവി ( കവയിത്രി) സായൂജ്യമടയുന്നു .
    പട്ടണത്തിലെ പട്ടി കാല്‍ പെരുമാറ്റത്തിലോ ആരവങ്ങളിലോ ഞെട്ടുന്നില്ല. ഞെട്ടുന്നത് ഗ്രാമത്തിലെ പട്ടികള്‍ .
    നന്നായിരിക്കുന്നു . ഭാവുകങ്ങള്‍ .

    ReplyDelete
  31. ഒരിക്കലും യോജിക്കാത്ത കുത്തുകളില്‍ പിന്നെയും പിന്നെയും വരക്കാന്‍ വിധിക്കപ്പെട്ട ജന്‍മങ്ങള്‍..

    ReplyDelete
  32. ND TV വാര്‍ത്ത വായിച്ചു...
    ശക്തമായ വരികള്‍....

    ചേച്ചിയ്ക്ക്
    ആശംസകളും, നന്ദിയും...

    ReplyDelete
  33. ശക്തമായ വരികള്‍. എങ്കിലും അര്‍ത്ഥം പൂര്‍ണമായി ഗ്രഹിക്കാനന്ജ്ഞനല്ലോ ഞാന്‍.........
    ആശംസകള്‍.

    ReplyDelete
  34. മനുഷ്യജന്മങ്ങളുടെ
    അസ്ഥിവാരങ്ങളിൽ
    നുരച്ചു വളരുന്നൊരേതെല്ലാം
    പുഴുത്തലകളിൽ?

    അവയുടെ ചോരയൂറ്റി,
    നാടുനീങ്ങാതെ, കുഷ്ഠം പിടിച്ചിഴയുമീ
    ഭരണത്തലകളിൽ?
    ........................
    കൈകളിലെ പേന ആയുധമാക്കേണ്ട കാലം അതിക്രമിച്ചു..
    എന്ത് ചെയ്യാം, പാദസേവ ചെയ്യുന്നതില്‍ നിന്ന് അടര്‍ന്നെഴുന്നേല്‍ക്കുന്നതെപ്പോള്‍?

    ReplyDelete
  35. ആത്ഭുതവും ആവേശവും തോന്നി ഈ വരികള്‍ വായിച്ചപ്പോള്‍ .ആത്ര ശക്തമായ വരികള്‍ .വളരെ അര്‍ത്ഥതലങ്ങള്‍ കണ്ടെത്താന്‍ കഴിയുന്ന വരികള്‍ .നമ്മുടെ സമൂഹത്തിലെ യാഥാര്‍ത്ഥ്യമായി വളരെ ഒട്ടി നില്‍ക്കുന്ന ചിന്തകള്‍ .നമ്മുടെ സമൂഹത്തിലെ അനാഥബാല്യങ്ങള്‍ക്ക് വേണ്ടി ഈ കവിത സമര്‍പ്പിക്ക പ്പെട്ടിരുന്നെങ്കില്‍ എന്ന് ഞാന്‍ ആശിച്ചുപോയി .വനിതാദിനമായ ഇന്ന് ഈ കവിത വായിച്ചപ്പോള്‍ ആണ് ആത്ഭുതവും ആവേശവും തോന്നിയതെന്ന് കൂടി പറയട്ടെ.ആശംസകള്‍ .

    ReplyDelete
  36. പ്രിയപ്പെട്ടവരെ,

    വളരെ നന്ദി, സന്തോഷമുണ്ട്. കവിതയെ അതിന്റെ അര്‍ത്ഥതലങ്ങളില്‍ വിഷയതീവ്രതയില്‍ നിങ്ങളെല്ലാം കാണുന്നതില്‍.

    വളരെയധികം സ്നേഹത്തോടെ,
    മുകില്‍

    ReplyDelete
    Replies
    1. കവിതയുടെ പ്രമേയം കൊള്ളാം!

      Delete
  37. വാക്ക്‌ ശക്തിയാണ്...

    ReplyDelete
  38. എത്ര ശ്രമിച്ചിട്ടും ചേര്‍ക്കാനാവാത്ത കുത്തുകള്‍...ആര്‍ക്കാകും... അറിയില്ല.

    ReplyDelete
  39. nerathe vaichu, onnum parayaanavate thirike poi. ippozhum onnum parayaan vayya.

    ReplyDelete
  40. വാക്ക് മുറിയുന്നു, ഉള്ളുലയുന്നു.

    ReplyDelete
  41. കുത്തുകളിഴഞ്ഞ വഴിയായൊഴുകുന്നു വരകൾ...

    ReplyDelete
  42. നുറുങ്ങിയ അമ്മപ്പിണ്ഡങ്ങളുടെ
    രക്തമിറ്റുന്ന മുലക്കണ്ണുകൾ-
    വലിച്ചുകീറി,
    വിൽ‌പ്പനയ്ക്കു വയ്ക്കും
    കരിമൊട്ടുകള്‍‘

    വളരെ ശക്തമായ ഭാഷയാണല്ലോ മുകിലിന്റേത്...!

    ReplyDelete
  43. എത്ര കുത്തുകൾ ഞങ്ങളിനിയും
    ചേർക്കാനിരിക്കുന്നു..
    നീയെന്ന ബിന്ദുവിൽ നിന്നും വരകൾ
    എത്ര കുത്തുകളിലിനിയും
    ഇഴയാനിരിക്കുന്നു.

    നല്ല എഴുത്ത്.എന്ത് മറുപടി എഴുതണമെന്നറിയില്ല. ആശംസകൾ.

    ReplyDelete
  44. വെർതെ..ചങ്കിൽ കുത്തീല്ലോ..!
    ശരിക്കും നൊന്തു.

    ആശംസകളോടെ..പുലരി

    ReplyDelete
  45. ആ വാര്‍ത്ത തന്ന വേദന, ഈ കവിത വായിച്ചപ്പോള്‍ ഒന്ന് കൂടി കൂടിയല്ലോ മുകില്‍..

    ReplyDelete
  46. കൂട്ടിയോജിപ്പിച്ചു, കൂട്ടിയോജിപ്പിച്ചു
    ഞങ്ങളുൾത്തീയിൽ
    വരച്ചു കാണുമീ ചിത്രങ്ങളേത്? മുകില്‍, വാര്‍ത്തയിലെ നൊമ്പരം, മുഴുവനായും വരച്ചു കാണിച്ചു ഈ വരികളിലൂടെ..

    ReplyDelete
  47. നുറുങ്ങിയ അമ്മപ്പിണ്ഡങ്ങളുടെ
    രക്തമിറ്റുന്ന മുലക്കണ്ണുകൾ-
    വലിച്ചുകീറി,
    വിൽ‌പ്പനയ്ക്കു വയ്ക്കും
    കരിമൊട്ടുകള്‍..
    വരികള്‍ക്ക് ആത്മവിശ്വാസമുണ്ട്. ആശംസകള്‍..

    ReplyDelete
  48. "അടുത്തൊരു കാൽ‌പ്പെരുമാറ്റം
    ഞെട്ടിത്തെറിപ്പിക്കും
    പട്ടണത്തിലെ പട്ടി പോലെ,"

    പട്ടികൾ മാത്രമല്ല ലക്ഷക്കണക്കിന് മനുഷ്യരുമുണ്ട് തെരുവുകളിലതുപോലെ. പാട്ടിയെക്കുറിച്ച് അതു പറഞ്ഞപ്പോൾത്തന്നെ ഉള്ളിലൊരു തേങ്ങലുണ്ടായി.അപ്പോൾ അതുപോലെയുള്ള മനുഷ്യനെക്കുറിച്ചോർക്കുമ്പോഴത്തെ കാര്യം പ്രത്യേകം പറഞ്ഞറിയിക്കേണ്ടല്ലോ. ചില ശക്തമായ കവിതകളീൽ ഇങ്ങനെ കയറി വരുന്ന ചില വരികളിലാണ് പലപ്പോഴും ഈയുള്ളവനവർകളുടെ ശ്രദ്ധ! ഇത്തരം സത്യങ്ങൾക്കുനേരെ മുഖം തിരിക്കുന്നവർക്ക് ഭൂരിപക്ഷമുള്ള ഒരു ജനാധിപത്യലോകത്ത് ജീവിക്കുന്ന നമ്മെപ്പറ്റിത്തന്നെ എനിക്ക് പുച്ഛമാണ്. അതിനെയും ഒരു തരത്തിൽ ആത്മനിന്ദയെന്നു പറയമോ ആവോ!എന്തായാലും മുകിലിന്റെ ഈ വരികൾക്കുള്ളിലെ പ്രതിഷേധവും തേങ്ങലുകളും ഉൾക്കിടിലങ്ങളും എന്റേതും കൂടിയാകുന്നുവെന്നു പറഞ്ഞ് വായന അടയാളപ്പെടുത്തുന്നു.

    ReplyDelete
  49. "അടുത്തൊരു കാൽ‌പ്പെരുമാറ്റം
    ഞെട്ടിത്തെറിപ്പിക്കും
    പട്ടണത്തിലെ പട്ടി പോലെ,"

    പട്ടികൾ മാത്രമല്ല ലക്ഷക്കണക്കിന് മനുഷ്യരുമുണ്ട് തെരുവുകളിലതുപോലെ. പട്ടിയെക്കുറിച്ച് അതു പറഞ്ഞപ്പോൾത്തന്നെ ഉള്ളിലൊരു തേങ്ങലുണ്ടായി.അപ്പോൾ അതുപോലെയുള്ള മനുഷ്യനെക്കുറിച്ചോർക്കുമ്പോഴത്തെ കാര്യം പ്രത്യേകം പറഞ്ഞറിയിക്കേണ്ടല്ലോ. ചില ശക്തമായ കവിതകളീൽ ഇങ്ങനെ കയറി വരുന്ന ചില വരികളിലാണ് പലപ്പോഴും ഈയുള്ളവനവർകളുടെ ശ്രദ്ധ! ഇത്തരം സത്യങ്ങൾക്കുനേരെ മുഖം തിരിക്കുന്നവർക്ക് ഭൂരിപക്ഷമുള്ള ഒരു ജനാധിപത്യലോകത്ത് ജീവിക്കുന്ന നമ്മെപ്പറ്റിത്തന്നെ എനിക്ക് പുച്ഛമാണ്. അതിനെയും ഒരു തരത്തിൽ ആത്മനിന്ദയെന്നു പറയമോ ആവോ!എന്തായാലും മുകിലിന്റെ ഈ വരികൾക്കുള്ളിലെ പ്രതിഷേധവും തേങ്ങലുകളും ഉൾക്കിടിലങ്ങളും എന്റേതും കൂടിയാകുന്നുവെന്നു പറഞ്ഞ് വായന അടയാളപ്പെടുത്തുന്നു.

    ReplyDelete
  50. മുകില്‍ , ആദ്യമായി ഇവിടെ ..
    ശക്തമായ വരികള്‍ ..
    മുന്നില്‍ കാണുന്ന നീറുന്ന കാഴ്ചകള്‍ക്ക്
    പഞ്ഞമില്ല .. വേദനകള്‍ക്ക് ശമനവും ..
    തെരുവില്‍ വീണു പൊകുന്ന കുഞ്ഞു ബാല്യങ്ങള്‍
    രക്തമൂറ്റി കുടിക്കുന്ന മനസ്സും , വിഷം വമിക്കുന്ന
    ചിന്തകളുമായീ ഇന്നുമലയുന്നുണ്ട് ..
    നേരിന്റെ മുന്നില്‍ കണ്ണു കെട്ടുന്നുണ്ട് ഭരണഭര്‍ഗ്ഗം ..
    ഇന്നു കൂട്ടാത്ത നിലാവിന്റെ പങ്ക് നാളെ
    വാങ്ങുവാന്‍ കോപ്പു കൂട്ടുന്ന രാവിന്റെ പിന്നാമ്പുറ നാടകങ്ങള്‍ ..
    ഇനിയുമെത്ര കാഴകള്‍ക്ക് മിഴി കൊടുക്കണം
    ഇനിയുമെത്ര വാര്‍ത്തകള്‍ക്ക് കാത് നല്‍കണം ..
    ഒരു മഴക്ക് പൊലും , ഒരു കുളിരിന് പോലും
    അന്യമായീ ചിന്നിതിതറുന്ന ഹൃത്തിന്റെ നൊമ്പരം ..
    നോവിന്റെ ആഴം അറിവില്ലായ്മ കൊണ്ട്
    എല്ലാ നീറ്റലോടും സ്പര്‍ശിക്കാന്‍ കഴിഞ്ഞിട്ടില്ല-
    എങ്കില്‍ കൂടി ..

    ReplyDelete
  51. കൂട്ടിമുട്ടിക്കപ്പെടുന്ന കുത്തുകളിലൂടെ വരയായി വളരുന്ന ജീവിതം പ്രതീക്ഷിക്കുന്നപോലെ മുന്നോട്ടു നീങ്ങാതെ ഇഴഞ്ഞു നീന്തുമ്പോഴുള്ള നൊമ്പരം പങ്കുവക്കുന്നതായിരിക്കണം കവിതയും, കഥയും, ചിത്രവുമെല്ലാമായി ജന്മമെടുക്കുന്നത്.

    ReplyDelete
  52. മുറിവേൽപ്പിക്കുന്ന വരികൾ

    ReplyDelete
  53. ഒരു പാട് ആര്‍ദ്രമാക്കുന്നു മനസ്സിനെ..

    ReplyDelete
  54. കുഞ്ഞു ഫലക് ഒരു നീറ്റലായി ഇന്നും മനസ്സിലുണ്ട് . അതുകൊണ്ടാവണം ഈ കവിത കൂടുതല്‍ ഉള്‍ക്കൊണ്ടു വായിക്കാന്‍ കഴിഞ്ഞത്‌.

    നന്നായി എഴുതി. ഹൃദയത്തിന്റെ മരവിച്ച പ്രതലത്തിലേക്ക് ആഴത്തില്‍ കുത്തിയിറങ്ങാന്‍ പ്രാപ്തമായ വരികള്‍. .

    ആശംസകള്‍
    satheeshharipad from മഴചിന്തുകള്‍

    ReplyDelete
  55. ഈ കവിത വായിച്ചപ്പോള്‍ വേദന ഒന്ന് കൂടി കൂടിയല്ലോ മുകില്‍..
    നൊമ്പരമിറ്റുന്ന വരികള്‍ നന്നായി എഴുതി ..

    നിൻ തകർക്കപ്പെട്ടൊരാ
    കുഞ്ഞു തലകൊണ്ടു,
    ആഞ്ഞുതറച്ചൊരാ ഒറ്റയാണി,
    തറയുന്നതിന്നെവിടെയെല്ലാം... ശക്തമായ എഴുത്ത്. ആശംസകള്‍ മുകില്‍.

    ReplyDelete
  56. Replies
    1. aardramaya rachana..... vishu aashamsakal...... blogil puthiya post.... ANNARAKKANNA VAA .... vayikkane.........

      Delete
  57. മഷിതീര്‍ന്ന ഒരു പേനയെനിക്ക് വേണം ഈ കുത്തുകള്‍ യോജിപ്പിക്കാന്‍ ....

    മുകിലേ,കവിത രൂഷം..

    ReplyDelete
  58. വാക്കുകള്‍ വാളാക്കിമാറ്റാന്‍ കഴിയുമെന്ന്‌ ഈ കവിത തെളിയിക്കുന്നു. മുകിലിന്‌ ആശംസകള്‍

    ReplyDelete