Friday, January 13, 2012

എന്നെ പ്രണയം ബാധിച്ചിരിക്കുന്നു



വേഗതയോടെ,
പരസ്പരം പുണർന്നു വളരുന്ന
രണ്ടു വള്ളിച്ചെടികൾ പോലെ
ഞങ്ങൾ തഴയ്ക്കുകയാണ്..

എനിക്കു കവിത വായിച്ചിട്ടു മനസ്സിലാവുന്നില്ല!

മുലകളിൽ പാലിറ്റുന്ന വഴിപ്പട്ടിയെ
കെട്ടിപ്പിടിച്ചുമ്മ വയ്ക്കാൻ തോന്നുന്നു.
കയ്യിലിരുന്ന ഐസ്ക്രീമും സമോസയും
അവളെ തീറ്റി, നന്ദിയുള്ളവളാക്കി.

ഒരു ചുഴലിയിൽ ഞാനും അവനും
ഒന്നു ചേർന്നുയർന്നു
പിണഞ്ഞു പിരിയുകയാണ്..

തണുപ്പിൽ, കമ്പളത്തിനടിയിൽ
ഞാനുറങ്ങുന്നില്ല.
പതിവുപോലെയല്ല എന്റെ വേദന
വഴിയോരക്കാരെ ഓർത്തു നോവല്ല
പകരം, രാത്രി ഞാനിറങ്ങുന്നു
എന്റെ കമ്പളം കീറിപ്പിടിച്ച്
രണ്ടാത്മാക്കളെ ഞാൻ പുതപ്പിക്കുന്നു.

എനിക്കു തണുക്കുന്നില്ല-
ഈ കൊടുംതണുപ്പിൽ ഞാൻ തീയാണ്.
എന്നെ പ്രണയം ബാധിച്ചിരിക്കുന്നു!

55 comments:

  1. pranayathinte thee manasilaakunnu...all the best

    ReplyDelete
  2. കുളിരുള്ള പ്രണയത്തീയിൽ മുങ്ങി മരിയ്ക്കാൻ.......

    ReplyDelete
  3. "..എനിക്കു തണുക്കുന്നില്ല-
    ഈ കൊടുംതണുപ്പിൽ ഞാൻ തീയാണ്.
    എന്നെ പ്രണയം ബാധിച്ചിരിക്കുന്നു...!”

    ഞാനൊന്നും പറയുന്നില്ല. ഇനി പറഞ്ഞിട്ടു കാര്യോമില്ല..!!
    കാലവസ്ഥ മാറുമ്പം ശര്യാകുമായിരിക്കും..!!!

    ആശംസകളോടെ..പുലരി

    ReplyDelete
  4. "എന്നെ പ്രണയം ബാധിച്ചിരിക്കുന്നു "

    കവിത നന്നായി മുകില്‍
    ആശംസകള്‍

    ReplyDelete
  5. "എന്നെ പ്രണയം ബാധിച്ചിരിക്കുന്നു "

    കവിത നന്നായി മുകില്‍
    ആശംസകള്‍

    ReplyDelete
  6. നല്ല കവിത.
    അഭിനന്ദനങ്ങള്‍....

    ReplyDelete
  7. പുതുവര്‍ഷത്തില്‍ ആദ്യം പറഞ്ഞ കവിത നന്നായി ട്ടോ മുകിലേ.
    ആശംസകള്‍

    ReplyDelete
  8. പ്രണയം ഒരേസമയം പലതു മാകുമല്ലോ,,അല്ലേ?
    ആശംസകൾ.

    ReplyDelete
  9. ഇതൊരു പകര്‍ച്ചവ്യാധിയല്ലല്ലോ....:)

    ReplyDelete
  10. ആവട്ടെ എന്നാണു പ്രാര്‍ത്ഥന!

    ReplyDelete
  11. മുകില്‍ , ഇതൊരു ശക്തമായ പെയ്ത്താണ്, സത്യം...

    ReplyDelete
  12. ഉശിരന്‍ പ്രണയ കവിത, മുകില്‍. ഈ കവിത എഴുതിയ മുകിലിനോട് അസൂയ തോന്നുന്നു. :)

    ReplyDelete
  13. പതിവുപോലെയല്ല എന്റെ വേദന
    വഴിയോരക്കാരെ ഓർത്തു നോവല്ല
    പകരം, രാത്രി ഞാനിറങ്ങുന്നു
    എന്റെ കമ്പളം കീറിപ്പിടിച്ച്
    രണ്ടാത്മാക്കളെ ഞാൻ പുതപ്പിക്കുന്നു.

    :)

    ReplyDelete
  14. ഈ വരികളെ കവിത എന്നു വിശേഷിപ്പിച്ചാല്‍ പ്രണയ വരികളിലെ അഗ്നി അണഞ്ഞു പോകുമോ എന്നു ഞാന്‍ ഭയക്കുന്നു . കലാ ഹൃദയത്തിന്റെ അന്തരാളങ്ങളില്‍ ഉരുണ്ടുകൂടിയ അഗ്നി പര്‍വ്വതം പൊട്ടിയൊലിച്ച ലാവപോലെ തീഷ്ണമാണ് വരികളോരോന്നും .
    പ്രകൃതിയെയും , ജീവജാലങ്ങളെയും അതിരറ്റു സ്നേഹിക്കുന്ന ഹൃദയത്തില്‍ നിന്നു മാത്രമേ ഇത്തരം വരികള്‍ ജന്മമെടുക്കുകയുള്ളൂ. നല്ല ജീവനുള്ള വരികളെങ്കിലും കവിതയുടെ ആലങ്കാരിക ഭംഗിയില്ല എന്ന എന്‍റെ പരാതിയും ഞാന്‍ സ്നേഹ പൂര്‍വ്വം അറിയിക്കുന്നു . ഭാവുകങ്ങള്‍

    ReplyDelete
  15. പ്രണയം ബാധിച്ചിരിക്കുന്നു എന്ന് വരികളും പറയുന്നു...

    ReplyDelete
  16. ഇനിയും പഴയതാകാത്ത നൊമ്പര ചിന്തുകളുടെ നോവ്‌ യാത്രകള്‍ ..കുത്തിക്കയറുന്ന തണുപ്പിന്റെ തീവ്രതയിലും നാവു നീട്ടി നില്‍ക്കുന്ന തീപ്പെരുമയായി..........ജാലകത്തിന്റെ ഓരം ചേര്‍ന്ന് കുളിര് പാകുന്ന കിളി ചിലമ്പായും ചിലപ്പോള്‍.................

    ReplyDelete
  17. എനിക്കു തണുക്കുന്നില്ല-
    ഈ കൊടുംതണുപ്പിൽ ഞാൻ തീയാണ്.

    ReplyDelete
  18. ഗുഡ്. മുകിൽ- ഒ.എൻ.വി., പി, അയ്യപ്പൻ എന്നിവരെ മനസ്സിരുത്തി മുഴുവനായും വായിക്കു. കഴിവുകൾ വികസിക്കും.
    http://valsananchampeedika.blogspot.com

    ReplyDelete
  19. നന്നായിരിക്കുന്നു.
    ആശംസകളോടെ,
    സി.വി.തങ്കപ്പന്‍

    ReplyDelete
  20. ഈ പ്രണയത്തീ അണയാതിരിക്കട്ടെ...
    നല്ല കവിതയ്ക്ക് എന്റെ ആശംസകള്‍ മുകില്‍ ...

    ReplyDelete
  21. ഈ പ്രണയത്തിന്റെ ഒരു കാര്യം ! :)
    ഇപ്പോഴും തീവ്രതയുണ്ട് ..:)

    ReplyDelete
  22. ഈ ചൂടുള്ള പ്രണയക്കുളിരിന് ആശംസകള്‍ !

    ReplyDelete
  23. ഒരു ജ്വാലാമുഖിയുടെ അന്തരാളത്തിൽനിന്നുമുള്ള തീഷ്ണമായ പ്രണയപ്പടരൽ....

    ReplyDelete
  24. രണത്തിന്‍ പ്രേരണയാമി
    പ്രണയം അണയാതെ
    കരിന്തിരിയാകാതെ
    ആളിക്കത്തട്ടെ

    ReplyDelete
  25. ഈ പ്രണയം ഒരു ബാധയാണല്ലേ? കവിത നന്നായി.

    ReplyDelete
  26. നല്ല കവിത . തീയുടെ അടുത്തു്
    പെട്രോള്‍ .

    ReplyDelete
  27. ഓര്‍ത്ത് നൊന്തിരിക്കാതെ പകരം കമ്പളം പകുത്തു നല്‍കിയ പ്രണയത്തിന്റെ ചൂട് ...
    തീപകരട്ടെ....

    മുകില്‍,കവിത വളരെ നന്നായി..

    ReplyDelete
  28. എന്ത് ചൂട് ആണ്‌ ഈ
    പ്രണയ കുളിരിനു....

    മുകില്‍ ഹൃദയം നിറഞ്ഞ
    അഭിനന്ദനങ്ങള്‍......

    ReplyDelete
  29. നന്നായിട്ടുണ്ട്..

    ReplyDelete
  30. നല്ല കവിത ..ഭാവുകങ്ങള്‍

    ReplyDelete
  31. നല്ല കവിത...ആശംസകൾ

    ReplyDelete
  32. നല്ല വരികള്‍ പ്രണയം പോലെ ചൂട് പിടിച്ചത് ..പ്രണയം പോലെ മനോഹരമായത് ...പ്രണയം പോലെ ലഹരി പിടിപ്പിക്കുന്നത്,,, പ്രണയം പോലെ സുന്ദരമാം അനുഭൂതി തന്ന വരികള്‍... ആശംസകള്‍..

    ReplyDelete
  33. കുറച്ച് കാലം മുൻപ് നമ്മുടെ ബ്ലോഗുകളിൽ'പ്രണയം' ഒരു ചാകരയായിരുന്നു... ഇവർക്കൊന്നും വേറെ വിഷയങ്ങളില്ലേ എന്ന് ഞാൻ പരിതപിച്ചിരുന്നു.പക്ഷേ പ്രണയത്തിന്റെ വിഭിന്നവും തീഷ്ണവുമായ ഒരു കവിത ഞാനിപ്പോൾ വായിച്ചൂ,മുകിൽ അഭിനന്ദനങ്ങൾ...താങ്കളുടെ ചില പ്രയോഗങ്ങളിലെ പുതുമ എന്നെ അത്ഭുതപ്പെടുത്തി.തെരുവ് നായ്ക് പകരം - വഴിപ്പട്ടി, ചുഴലിയിൽ,എന്റെ കമ്പളം കീറിപ്പിടിച്ച്
    രണ്ടാത്മാക്കളെ ....ഈ കൊടുംതണുപ്പിൽ ഞാൻ തീയാണ്. തുടങ്ങിയവ...പ്രണയം തീയാണ്..അത് സത്യവുമാണ്..ഭാര്യയെയായാലും,കാമുകിയെയായാലും പ്രണയിക്കുമ്പോഴുണ്ടാകുന്ന രസഭാവം ചൂട് തന്നെയാണു അത് അണക്കാൻ പേമാരിക്ക് പോലും കഴിയില്ലാ...ഈ നല്ല കവിതക്കെന്റെ നമസ്കാരം....

    ReplyDelete
  34. എനിക്കു കവിത വായിച്ചിട്ടു മനസ്സിലാവുന്നില്ല!

    മുലകളിൽ പാലിറ്റുന്ന വഴിപ്പട്ടിയെ
    കെട്ടിപ്പിടിച്ചുമ്മ വയ്ക്കാൻ തോന്നുന്നു
    --------------------------
    ഉവ്വുവ്വ് ,ഇത് തലയ്ക്കു പിടിച്ചാല്‍ ഇതല്ല ഇതിലപ്പുറവും തോന്നും ..

    ReplyDelete
  35. പ്രിയപ്പെട്ടവരെ,

    ഈ നല്ല പ്രതികരണങ്ങള്‍ക്കു ഹൃദയം നിറഞ്ഞ നന്ദി.
    സ്നേഹപൂര്വ്വം.

    ReplyDelete
    Replies
    1. പ്രണയം എന്നത് ഒരു ബാധയാണോ? കലി ബാധിച്ചു, ബാധ കൂടി എന്നൊക്കെ പറഞ്ഞു കേട്ടിട്ടുണ്ട്. പ്രണയം ബാധിച്ചു എന്നു കേൾക്കുന്നതാദ്യാമായാണ്.

      പ്രണയം കുളിരാണെന്നായിരുന്നു എന്റെ അനുഭവം എന്നെ പഠിപ്പിച്ചത്. "പ്രണയ വസന്തം കുളിരണിയുമ്പോൾ..." എന്നാണ് കവികൾ പാടിയത്. പ്രണയം തീയെന്ന് കേൾക്കുന്നതാദ്യം.

      പിന്നെ ഐസ്ക്രീം എന്നു കേൾക്കുമ്പോൾ I scream. അപ്പുറത്തും ഇപ്പുറത്തും കുഞ്ഞും കുട്ടിയും നിൽക്കുന്ന ആലിയേയാണ് ഐസ്ക്രീം എന്നു കേൾക്കുമ്പോൾ ഓർമ്മ വരുന്നത്.

      Delete
    2. പ്രണയം ബാധിച്ചാലും ഇല്ലെങ്കിലും എനിയ്ക്ക് ബോധിച്ചിരിക്കുന്നു. പിന്നീടാണ് ഞാൻ ചിന്തിച്ചത്, ഞാനെഴുതിയ കമന്റിലെ എന്റെ വാക്കുകൾ കുറച്ച് കടുപ്പമായോ എന്ന്. ആശയങ്ങളെ വാക്കുകളാക്കാനും വാക്കുകളെ വരികളാക്കാനും ഉള്ള ബുദ്ധിമുട്ടെനിക്കറിയാം. എന്റെ അഭിപ്രായത്തെ നല്ല രീതിയിലെടുത്താലും. കമന്റുകൾ ഇനിയും പ്രതീക്ഷിക്കാം. ആശംസകളോടെ......

      Delete
  36. അഗ്നിബാധ പോലൊരു പ്രണയം
    കിഴക്കന്‍ കാറ്റിനൊപ്പിച്ചു നീറി പിടയ്ക്കുന്നു...

    കവിത ഇഷ്ടായി...

    സ്നേഹത്തോടെ
    സന്ദീപ്‌

    ReplyDelete
  37. കവിത നന്നായി മുകില്‍
    ആശംസകള്‍

    ReplyDelete
  38. വരികള്‍ എടുത്തു പറയുന്നില്ല .
    നന്നായിട്ടുണ്ട്..ആശംസകള്‍

    ReplyDelete
  39. പ്രിയപ്പെട്ട മുകില്‍,
    ഹൃദ്യമായ നവവത്സരാശംസകള്‍ !
    ഇങ്ങിനെയും പ്രണയിക്കുമോ ? :)
    സസ്നേഹം,
    അനു

    ReplyDelete
  40. എനിക്കു തണുക്കുന്നില്ല-
    ഈ കൊടുംതണുപ്പിൽ ഞാൻ തീയാണ്.
    എന്നെ പ്രണയം ബാധിച്ചിരിക്കുന്നു!
    .....
    ...............
    ........................
    എനിക്ക് കവിത മനസ്സിലാകുന്നുണ്ട്.. ;)
    ===
    വൈകിയ പുതുവത്സരാശംസകളേ........ :)
    സസ്നേഹം..

    ReplyDelete
  41. അഗ്നിപോലൊരു പ്രണയം...അതിന്റെ ചൂട് വരികളിൽ നിറഞ്ഞു നിൽക്കുന്നു...
    വൈകിയ പുതുവത്സരാശംസകളോടെ..

    ReplyDelete
  42. ഇങ്ങനെയൊന്നു പ്രണയത്തിലാന്‍...!
    ഹോ ..!

    ReplyDelete
  43. പ്രണയപ്പനി ബാധിച്ചാൽ പിന്നെ കുളിരില്ല. ഉള്ളിൽ മുഴുവൻ തീയാവും, അല്ലേൽ ജ്വലിച്ചു കൊണ്ടിരിക്കും. അതങ്ങിനേയാ. ആശംസകൾ.

    ReplyDelete
  44. എല്ലാം ശരി .പക്ഷെ തീ ഒടുങ്ങിയ ശേഷം അവസാനിക്കുന്ന ചാരത്തിനു ചൂടുമില്ല കുളിരുമില്ല ,കനലിന്റെ തിളക്കവും .....


    കത്തി തീരാതിരിക്കട്ടെ മുകില്‍

    ആശംസകള്‍

    ReplyDelete
  45. എനിക്കു തണുക്കുന്നില്ല-
    ഈ കൊടുംതണുപ്പിൽ ഞാൻ തീയാണ്.
    എന്നെ പ്രണയം ബാധിച്ചിരിക്കുന്നു!


    ഇതു പോലെ ഒന്ന് പ്രണയിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ.. ഈ കവിത കുഴപ്പമില്ലാതെ മനസ്സിലായി കെട്ടോ മുകിലേ... :)

    ReplyDelete
  46. നട വഴിയുടെ ഓരവും ചുവരിന്റെ ചുവടും പകരാത്ത ചൂട് കംബളം കീറിപ്പകുക്കുന്ന നിന്റെ പ്രണയം കുത്തി യിരുന്നു വിറയ്ക്കുന്ന നിസ്സഹായതയുടെ പുഞ്ചിരി പ്രഭയില്‍ എനിക്ക് കാണാം ..........മുകിലിറ്റുന്ന കുളിര്‍തുള്ളി പകരുന്ന നൊമ്പരം പോലെ.....................ആശംസകള്‍ ....

    ReplyDelete
  47. എനിക്കു തണുക്കുന്നില്ല-
    ഈ കൊടുംതണുപ്പിൽ ഞാൻ തീയാണ്.
    എന്നെ പ്രണയം ബാധിച്ചിരിക്കുന്നു.
    :-)))

    ReplyDelete