Saturday, September 25, 2010

അഴുകിയ ജന്മങ്ങൾ

..

തിക്കും തിരക്കിലായ് മുന്നോട്ടു നീങ്ങുന്നു
പ്രായമുള്ളമ്മയും കൂട്ടത്തിൽ മക്കളും
എതിരെ വരുന്നവൻ കയ്യൊന്നു നീട്ടുന്നു
അമ്മയ്ക്കകംതുട നീറിപ്പുകയുന്നു…


പ്രാകിത്തെറിക്കാൻ നെറുന്തലക്കായമ്മ
അമ്മ പെങ്ങന്മാരെ ജാമ്യം പറയുന്നു
പെണ്മക്കൾക്കായൊന്നു താക്കീതു നൽകുന്നു
നോക്കിനടക്കണം മുട്ടാളർക്കാടിതിൽ…


കുഞ്ഞുപെണ്മക്കളോ മിണ്ടില്ലൊരിക്കലും
പേടിയും നാണവും മാനാഭിമാനവും
നീറ്റലും നാവേറും നാളേക്കു കിഴികെട്ടും
വൈകല്ല്യമാനസം ഭാവിയ്ക്കു കോമരം


എഴുപതു കഴിഞ്ഞോരമ്മയ്ക്കും കിട്ടുന്നു
ചന്തിയിൽ നുള്ളും, ഞെട്ടലിൻ ബാക്കിയും
കാതിൽ തെറിയുടെ അഴുകിയ നാക്കും
വയസ്സൊത്ത നെഞ്ചിനു തീരാഭാരവും


ശ്രീപദ്മനാഭന്റെ തിരുനടയെങ്കിലും
ആസ്പത്രി ഐസിയുമുമ്പിലാണെങ്കിലും
വായുവിൽ പൊങ്ങും വിമാനത്തിലായാലും
പെൺദേഹമാരോ വലിച്ചിട്ട ചെണ്ട…


ദാനമായെന്തിനു നൽകുന്നു ദൈവമേ
നാക്കും, നല്ലതു വാണിടാൻ വേണ്ടി
കുരുപ്പിച്ചെടുക്കുമീ കൈകളുമിന്നീ
മരപ്പട്ടി മാക്കാച്ചിക്കൂട്ടങ്ങൾക്ക്…??


...

56 comments:

  1. kazhukanmaarilninnu kunjupakshikale kaakkunna thalla pakshiyude vingal ariyunnu, abhinandanangal

    ReplyDelete
  2. Your poems are like a flow of lava coming out from a blasted Volcano formed in your mind since years, let it flow completely. I remember and wish to compare the character of actress Geetha in Panchangni Movie. My hearty congratulations.

    ReplyDelete
  3. നമുക്ക്‌ ചുറ്റിലും കാണുന്ന നമ്മുടെ ചുറ്റുപാടുകള്‍ വരികളിലൂടെ ഭംഗിയാക്കി.

    ReplyDelete
  4. അഴുകിയ ജന്മങ്ങള്‍ അല്ല മുകില്‍. തല്ലു കൊള്ളേണ്ട ജന്മങ്ങള്‍ എന്ന് പറയൂ. ഒന്ന് പ്രതികരിച്ചാല്‍ നേരെയാക്കാവുന്നതെയുള്ളൂ ഈ ഞരമ്പ്‌ രോഗം. എന്തായാലും കവിതയിലെ രോഷം മനസ്സിലാകുന്നു. നല്ല വരികള്‍.

    ReplyDelete
  5. കുറച്ചു കു‌ടി ചുരുക്കാന്‍,
    കുറച്ചു കു‌ടി വാക്കുകള്‍ക്കു തീവ്രത വരാന്‍,
    മനസ്സിനെ വികാരത്തിന്റെ തീവ്രതയിലെത്തിച്ചു വാക്കുകള്‍ രാകി മൂര്‍ച്ച കൂട്ടണം...

    ReplyDelete
  6. നന്നായിരിയ്ക്കുന്നു.ആശംസകൾ.

    ReplyDelete
  7. രോഷം സമ്മതിച്ചിരിക്കുന്നു, കവിതയിലേക്ക് അൽ‌പ്പദൂരം കൂടിയുണ്ടെന്നു തോന്നുന്നു!

    ReplyDelete
  8. മരപ്പട്ടികളും മേക്കാച്ചികളും ഇങ്ങനെയാവില്ല.

    ReplyDelete
  9. അണപൊട്ടിയൊഴുകുന്ന രോഷത്തെ അറിയുന്നു...

    ReplyDelete
  10. ഞരമ്പില്‍ പാമ്പുള്ള പുരുഷന്മാരുടെ
    ദുര്‍ബല സ്കലനങ്ങള്‍ക്ക് ഇര 'സമ്പുഷ്ട സ്ത്രി'
    അവര്‍ക്ക് സ്വാദു സ്വന്തം ലിംഗം തന്നെ.
    അനുഭവ സാന്ദ്രമായ ആവിഷ്ക്കാരം

    ReplyDelete
  11. സാഹിത്യമൊന്നും എനിക്ക് വശമില്ല എങ്കിലും, പ്രതികരിക്കട്ടെ?ഈ ഭൂലോകത്തെ സകല പുരുഷ കേസരികള്‍ക്കും വേണ്ടി ഞാന്‍ മാപ്പ് ചോദിക്കുന്നു. നല്ല മൂര്‍ച്ചയുള്ള ആയുധമാണ് ഇപ്പോള്‍ നിങ്ങളുടെ കയ്യിലുള്ളത്. അത് വളരെ ഭംഗിയായിട്ട് ഉപയൊഗിച്ചു. അഭിനന്ദനങ്ങള്‍. കവിതയാണെങ്കിലും സാഹിത്യമാണെങ്കിലും, എഴുതാന്‍ കഴിയുന്നത്‌ വലിയ ദൈവാനുഗ്രഹമാണ്. അസൂയ തോന്നുന്നുണ്ട്. ഇനിയും ധാരാളം എഴുതണം. ഈ പൂ...മാനങ്ങള്‍ക്കൊക്കെ നാണം വരട്ടെ. ഞാനെഴുതിയത് ധിക്കാരമാണെങ്കില്‍, സദയം മായ്ചു കളഞ്ഞേക്കണം.

    ReplyDelete
  12. മുകില്‍ അല്‍പ്പം തിരക്ക് പിടിച്ചില്ലായിരുന്നെങ്കില്‍ കവിത ഇതിനേക്കാള്‍ ഭംഗിയാകുമായിരുന്നു . ധാര്‍മ്മിക രോഷം കൊള്ളാം . ഈ ചെണ്ട ഭൂമുഖത്തില്ലായിരുന്നെങ്കില്‍ പിന്നെന്തിനു വെറുതെയീ ഭൂമി . അങ്ങിനെയും ഒരു ചിന്ത നല്ലതല്ലേ . ഒരു കരിവണ്ട് പോലും പറന്നു വന്നില്ലെങ്കില്‍ വിടര്‍ന്ന പൂവിന്റെ ദുഃഖം എത്ര തീവ്രമായിരിക്കും .

    ReplyDelete
  13. അടിച്ചമര്‍‌ത്തപ്പെട്ട ലൈംഗീകതയാണ്‌ ഇത്തരം പ്രവണതകള്‍ക്ക് പിന്നില്‍. അതു സമൂഹത്തില്‍ മാറാത്തിടത്തോളം കാലം സ്ത്രീകള്‍ ശക്തമായി പ്രതികരിക്കുക മാത്രമേ ഇതിനൊരു പോം വഴിയുള്ളൂ. തിരിച്ചൊന്ന് പ്രതികരിച്ചാല്‍ വാലും ചുരുട്ടി ഓടുന്നവരാണ്‌ മിക്കവരും. പെണ്‍കുട്ടികള്‍ക്ക് അതിനുള്ള കഴിവുണ്ടാക്കി കൊടുക്കുകയാണ്‌ മാതാപിതാക്കള്‍ ചെയ്യേണ്ടത്.

    ReplyDelete
  14. എന്തു പറയാനാണു ചേച്ചീ? ഈ അവസ്ഥകളൊക്കെ എന്ന് മാറുമോ എന്തോ...

    ഇത്തരം സംഭവങ്ങള്‍ കാണാനോ പറയാനോ കേള്‍ക്കാനോ എല്ലാവര്‍ക്കും ഇഷ്ടവുമാണല്ലോ... സ്വന്തം അമ്മപെങ്ങള്‍മ്മാര്‍ക്ക് അങ്ങനെ ഒന്ന് നേരിടും വരെ ആരും പ്രതികരിയ്ക്കാറുമില്ലല്ലോ.

    കഴിഞ്ഞ തവണ നാട്ടില്‍ പോയപ്പോള്‍ ഇത്തരം ഒരവസ്ഥ നേരിട്ടു കണ്ടു. എന്റെ ഒരു സുഹൃത്ത് കൂടെയുണ്ടായിരുന്നതിനാല്‍ കയറി ഇടപെട്ടു. അങ്ങനെ ഒരുപകാരമെങ്കിലും ആളറിയാത്ത/പേരറിയാത്ത ഒരു സഹോദരിയ്ക്ക് ചെയ്യാന്‍ കഴിഞ്ഞു എന്ന ഒരാശ്വാസം. (ഒറ്റയ്ക്കായിരുന്നെങ്കില്‍ ഞാനും മടിച്ചേനെ എന്നത് മറ്റൊരു സത്യം)

    ReplyDelete
  15. എനിയ്ക്ക് ,ഞാന്‍ കോളേജില്‍ പോകുന്ന കാലത്തെ ബസ് യാത്രയാണ് ഇത് ഓര്‍മ്മിപ്പിച്ചത്-നന്നായെഴുതി.

    ReplyDelete
  16. നല്ല വിഷയം മുകിൽ...തല്ലുകൊണ്ടു മാറുമോ ഈ വക ജീവികളുടെ അസുഖങ്ങൾ...? മനോരോഗചികിൽസ തന്നെ വേണ്ടി വരും എന്നു തോന്നുന്നു.നമ്മുടെ കേരളത്തിൽ ഇത്രയും മാനസികരോഗികളോ എന്നാണു തോന്നുക ഈ സംഭവങ്ങൾ ഒക്കെ കേൾക്കുമ്പോൾ...!

    ReplyDelete
  17. മുകിലിന്റെ അമ്പുകള്‍ കൊള്ളേന്ടിടത്ത് കൊള്ളുന്നു. ആശംസകള്‍

    ReplyDelete
  18. പ്രസക്തമായ വിഷയം...,വരികളിലെ “പച്ചപ്പ്”..നിലനിർത്തിക്കൊണ്ട് തന്നെ..നന്നാക്കാമായിരുന്നു ഒന്നുകൂടി ശ്രദ്ധിച്ചിരുന്നെങ്കിൽ...ആശംസകൾ

    ReplyDelete
  19. ചെറൂവാടി: നന്ദി.
    നന്ദി അജീവ്.
    സാജന്റെ വരവിനു നന്ദി.
    കൃഷ്ണ: അത്രയ്ക്കൊന്നും ഇല്ല സൂഹൃത്തേ. ഒരു സമൂഹജീ‍വി.. ഒരു മനുഷ്യസ്നേഹി. അത്രയേയുള്ളൂ‍. പിന്നെ, സ്വന്തം മനസ്സിന്റെ ലാവയിൽ മാത്രമല്ല്ല ഈ കാലത്തിന്റെ ലാവയിലൂം മുക്കി ഉണക്കാനിടണം കവിതകൾ ഈ ബ്ലോഗിൽ എന്നാഗ്രഹമുണ്ട്.
    നന്ദി രഘുനാഥ്.
    നന്ദി ഫസൽ.
    സന്തോഷം റാംജി.

    ReplyDelete
  20. ശരിയാണു അക്ബർ. എല്ലാവരും പ്രതികരിച്ചിരുന്നെങ്കിൽ!
    നന്ദി സാപി. നല്ല അഭിപ്രായം. സന്തോഷത്തോടെ സ്വീകരിക്കുന്നൂ.
    തട്ടാനേ സന്തോ‍ഷം..
    ശരിയാവും ശ്രീനാഥൻ. കവിതയൊന്നും കാര്യമാക്കിയില്ല. എനിക്കു നാലു പറയണമായിരുന്നു. എളുപ്പവും വഴങ്ങുന്നതും ഈ മീഡിയമായതുകൊണ്ടു ഇതെടുത്തുപയോഗിക്കുന്നു എന്നേയുള്ളൂ.
    എച്മൂക്കുട്ടി, ശരിക്കും എനിക്കു പേടിയുണ്ട്. ആക്രമിച്ചാലോ! ആ പാവം ജീ‍വികൾ എന്തു പിഴച്ചു,ല്ലേ.

    ReplyDelete
  21. @നന്ദി, കലാം.
    @ഭാഗ്യവതി, വളരെ നന്ദി. ശരിയായ പ്രതികരണത്തിന്.
    @എന്താ പാറുക്കുട്ടീ മിണ്ടാതെ പോയ്ക്കളഞ്ഞത്?
    @അപ്പച്ചനോഴക്കൽ,ഒരു ധിക്കാരവൂമീല്ല. മനസ്സു തുറന്നു ഇങ്ങനെ പ്രതികരിക്കാനല്ലേ നമുക്കീ മാധ്യമം ഉള്ളത്. സന്തോഷം.
    @പ്രിയപ്പെട്ട അബ്ദുൾഖാദർ,, ഈ ചെണ്ടയില്ലെങ്കിൽ ഭൂമിയില്ല എന്നതു സത്യം. പക്ഷേ മധുപൻ മധുവുണ്ണുന്നതു പൂവിന്റെ സമ്മതത്തോടെ മാന്യമായാണ്..അല്ലാതെ, ഒരു കുഞ്ഞിനെ ഒക്കത്തു വച്ച് മറുകയ്യാൽ മറ്റൊരു കുഞ്ഞിനെ പിടിച്ച് തിരക്കിലൂടെ കഷ്ടപ്പെട്ടു നീങ്ങുന്ന അമ്മയുടെ തുടയിലും, വാർദ്ധക്യത്തിൽ ദേവാലയം തേടിയിറങ്ങുന്ന വല്ല്യമ്മയുടെ ചന്തിയിലും എല്ലാം ഇറുക്കുന്ന അസഭ്യനെ വണ്ടിനോടുപമിക്കരുത്. വണ്ട് സലാലയിൽ വന്നു കുത്തും കേട്ടോ.

    ReplyDelete
  22. @ശരിയാണു തത്തമ്മേ. പ്രതികരിക്കാൻ കഴിവുള്ള തലമുറ വളർന്നു വരട്ടെ.
    @ വളരെ ശരിയാണു ശ്രീ പറഞ്ഞത്. ആരാന്റമ്മയ്ക്കു പ്രാന്തു പിടിച്ചാൽ കാണാൻ നല്ല്ല രസം എന്നു പറഞ്ഞപോലെയാണു ഇതും..സ്വന്തം അമ്മപെങ്ങന്മാർക്കു എന്തെങ്കിലും സംഭവിക്കുന്നതു കാണണം- അപ്പോഴേ ഒരുവിധം മനുഷ്യർക്കും ധാർമ്മികബോധം ഉണരുകയുള്ളൂ. അതുവരെ എല്ലാം നല്ല രസം.
    നന്ദി, ജ്യോ(ശരിയായോ പേര്?)
    @ ദീപാ, സന്തോഷം പ്രതികരണത്തിന്. മനോരോഗചികിത്സ വല്ല മന്ത്രവാദികളെക്കൊണ്ടും ചെയ്യിക്കണം. അവരുടെ ചൂരലേ പറ്റൂ ഈ ബാധയൊഴിയാൻ!
    @ നന്ദി ഭാനു കളരിയ്ക്കൽ.
    @വിമൽ, അല്പം ecofriendly ആയി നോക്കിയതാണ്. പച്ച.
    സാരല്ല്യ വിമൽ. കവിത കുറഞ്ഞാലൂം എത്രപേരു പ്രതികരിച്ചു എന്നു നോക്കൂ. അതാണു കൂടുതൽ സന്തോഷം.

    ReplyDelete
  23. വളരെ ശക്തമായ വരികൾ
    ഇഷ്ടമായി

    ReplyDelete
  24. ഒഴാക്കലപ്പൂപ്പൻ മനോഹരമായ് പറഞ്ഞിരിക്കുന്നു. അദ്ദേഹത്തോട് ഐക്യദാർഡ്യം പ്രകടിപ്പിച്ചുകൊണ്ട് പറയട്ടെ, അതി ഗംഭീരം ഈ കവിത..

    ReplyDelete
  25. സത്യത്തിന്റെ വികൃതമായ ഒരു മുഖമാണ്‌ ഈ വരികള്‍,നന്ദി.

    ReplyDelete
  26. കാലമെത്രകണ്ട് പുരോഗതിയില്‍ കുതിക്കുമ്പോഴും ഈയൊരു വിഷയത്തില്‍ മാത്രം “ചങ്കരന്‍ പിന്നേം തെങ്ങേല്‍ തന്നെയാണല്ലോ” .പ്രതികരിക്കേണ്ടിടത്ത് മടിച്ചു നില്‍കാതെ പ്രതികരിക്കണം .നിങ്ങള്‍ ഒറ്റയ്ക്കാവില്ല .

    ReplyDelete
  27. നന്ദി കലാവല്ലഭൻ.
    വളരെ സന്തോഷം നിശാസുരഭി.
    നന്ദ്ദി ശ്രീവിദ്യ.
    അതെ, പ്രതികരിക്കണം. അതിനുള്ള പ്രാപ്തി എല്ലാവർക്കും ഉണ്ടാവട്ടെ, ജീവി.

    ReplyDelete
  28. രോഷം നന്നായി വരികളില്‍ പകര്‍ത്തി.
    ശരിയായ പ്രതികരണം ഉണ്ടെങ്കില്‍ ഈ വികലമായ പ്രവര്‍ത്തി മാറും... തീര്‍ച്ച.

    ReplyDelete
  29. :-)

    എന്റെ ബ്ലോഗ് ഒന്നു നോക്കൂ

    www.jithinraj.in

    ReplyDelete
  30. ശ്രീപദ്മനാഭന്റെ തിരുനടയെങ്കിലും
    ആസ്പത്രി ഐസിയുമുമ്പിലാണെങ്കിലും
    വായുവിൽ പൊങ്ങും വിമാനത്തിലായാലും
    പെൺദേഹമാരോ വലിച്ചിട്ട ചെണ്ട…

    അത് വളരെ നന്നായി.

    ReplyDelete
  31. ശ്രീപദ്മനാഭന്റെ തിരുനടയെങ്കിലും
    ആസ്പത്രി ഐസിയുമുമ്പിലാണെങ്കിലും
    വായുവിൽ പൊങ്ങും വിമാനത്തിലായാലും
    പെൺദേഹമാരോ വലിച്ചിട്ട ചെണ്ട…

    ശരിയാണ്..വളരെ ശരി..

    ReplyDelete
  32. സിബു, സന്തോഷം. അഭിപ്രായത്തിന്. എല്ലാവരും പ്രതികരിക്കട്ടെ. അങ്ങനെ രോഗം മാറട്ടെ ഈ വക മനുഷ്യരുടെ.
    ജിതിൻ കുട്ടാ, ബ്ലോഗു കണ്ടുട്ടോ. നന്നായിട്ടുണ്ട്. എഴുതി എഴുതി തെളിഞ്ഞു വലിയ എഴുത്തുകാരനാവട്ടെ.
    എന്റെ ലോകം, വളരെ നന്ദി.
    കുമാരനും കുസുമത്തിനും ആ വരികൾ ഇഷ്ടപ്പെട്ടതിൽ സന്തോഷമുണ്ട്.
    എല്ലാവർക്കും,സ്നേഹത്തോടെ.

    ReplyDelete
  33. ഈ ഭൂമുഖത്തെ ഏറ്റവും സാധു ജീവിയാണ്
    മരപ്പട്ടി.അതിനെ ഈ ഭീകരന്മാരുമായി
    തരതമ്യം ചെയ്തത് കഷ്ടമായി. പ്രണയമില്ലാത്ത
    രതി , മനുഷ്യ ശരീരത്തില്‍ നടത്തുന്ന ഭീകരപ്രവര്‍ത്ത
    നമാണ്. ഭവതിയുടെ ഈ നല്ല കവിതയില്‍ കുറ്റപ്പെടുത്തി
    യിട്ടുള്ള കാര്യങ്ങളെയെല്ലാം ഭീകരപ്രവര്‍ത്തനങ്ങളായി
    കാണേണ്ടതാണ്.വായാടി പറഞ്ഞിരിക്കുന്നതും അക്ഷരം
    പ്രതി ശരിയാണ്.

    ReplyDelete
  34. മുകിലേ, കലക്കി. നമ്മുടെ നാട്ടില്‍ കാണുന്ന ഞരമ്പ് രോഗത്തിനെതിരെ ശക്തമായ വരികളിലൂടെ പ്രതികരിച്ച മുകിലിന് അഭിനന്ദനങ്ങള്‍.
    പലകാര്യങ്ങളിലും ദൈവത്തിന്റെ സ്വന്തം നാട് അത് അല്ലാതാവുന്നുന്ടെങ്കിലും സാത്താന്റെ നാടായി മാറുന്നത് ഏറ്റവും കൂടുതല്‍ ഈ വിഷയതിലാനെന്നത് സങ്കടമുലവാക്കുന്നു, ഒപ്പം പേടിയും.

    ReplyDelete
  35. ആത്മ രോഷം വരികളില്‍ നിറഞ്ഞപ്പോള്‍ കവിത ചൊടിയുള്ള കവിതയായി.

    ----------------------------------
    അമ്പതാം ഫോളോവറാവാനുള്ള ഭാഗ്യവും എനിക്ക് കിട്ടി.

    ReplyDelete
  36. * ജയിംസ്, ശരിയാണ്. എനിക്കും വിഷമമുണ്ട്. മരപ്പട്ടി പാവമാണ്. ലോകത്തിൽ മനുഷ്യനല്ലാതെ വേറൊരു ജീവിയും ഈ വൃത്തികേട് ചെയ്യില്ല. അഭിപ്രായങ്ങളെല്ലാം വളരെ ശരിയാണ്. നന്ദി വന്നു വായിച്ചു അഭിപ്രായം പറഞ്ഞതിൽ.
    *ഹാപ്പി ബാച്ചിലേർസ്, സന്തോഷം വരവിനും അഭിപ്രായത്തിനും. പറഞ്ഞതു വളരെ ശരിയാണ്. നമ്മുടെ നാട് ജീവിക്കാൻ ബുദ്ധിമുട്ടുള്ള ഒന്നാക്കി മാറ്റുന്നതിൽ ഈ ജന്മങ്ങൾ നിസ്തുല സേവനമനുഷ്ഠിക്കുന്നു.
    *സന്തോഷം ഹംസ. നല്ല അഭിപ്രായത്തിനും എന്നെ ഹാഫ് സെഞ്ച്വറി അടിപ്പിച്ചതിനും.
    സ്നേഹത്തോടെ.

    ReplyDelete
  37. ഈ രോഷം മനസിലാക്കുന്നു

    ReplyDelete
  38. സന്തോഷം ആയിരത്തൊന്നാം രാവേ. സ്വാഭാവിക രോഷമല്ലേ. ഞാനിങ്ങനെ ഒരു ഓട്ടൻ തുള്ളൽ രീതിയിൽ ചീത്തവിളിച്ചു. ഇനി ബാക്കി സ്ത്രീകൾ അവരവരുടെ ശൈലിയിൽ ചീത്ത പറയട്ടെ.

    ReplyDelete
  39. വാക്കിൻ‌ കൂരമ്പുകൾ‌ നെഞ്ചിൽ‌ തറക്കുന്നു.

    ReplyDelete
  40. ഇസ്മയിലിനു സ്വാഗതം. വളരെ നന്ദി അഭിപ്രായത്തിന്.
    നന്ദി ജയരാജ്.

    ReplyDelete
  41. സമൂഹത്തിലെ നെറികേടുകൾക്കെതിരെയുള്ള മൂർച്ചയുള്ള വാക്കുകൾ... ഇനിയും ഉണ്ടാകട്ടെ ഇങ്ങനെയുള്ള വരികൾ...കൂടെ ഞങ്ങളുണ്ട്..

    ReplyDelete
  42. നന്ദി, ഉപാസന.
    വളരെ സന്തോഷം, ഉമ്മു അമ്മാർ.
    രണ്ടുപേർക്കും സ്വാഗതം.
    സ്നേഹത്തോടെ.

    ReplyDelete
  43. ജനക്കൂട്ടത്തില്‍ നിന്ന് പ്രതികരിക്കാന്‍ പലപ്പോഴും സ്ത്രീകള്‍ക്ക് സാധിക്കാറില്ല. ചെറുപ്പം മുതല്‍ പെണ്‍കുട്ടികളെ ഭയപ്പെടുത്തി മാറ്റി നിര്‍ത്താതെ അമ്മമാര്‍ അവരെ അഭിമാനവും തന്റേടവും ഉള്ളവരാക്കണം. സംസ്ക്കാരമുള്ള ഒരുവനും സ്ത്രീയെ വാക്കിലും നോക്കിലും പ്രവര്‍ത്തിയിലും അപമാനിക്കില്ല എന്ന അറിവ് അമ്മമാര്‍ ആണ്‍മക്കള്‍ക്കും ചൊല്ലികൊടുത്ത് വളര്‍ത്തണം.

    മുകിലിന്റെ വാക്കുകള്‍ക്ക് നല്ല മൂര്‍ച്ച..

    ReplyDelete
  44. വളരെ നന്ദി, മാണിക്യം.

    ReplyDelete
  45. തിക്കും തിരക്കിലായ് മുന്നോട്ടു നീങ്ങുന്നു
    പ്രായമുള്ളമ്മയും കൂട്ടത്തിൽ മക്കളും
    എതിരെ വരുന്നവൻ കയ്യൊന്നു നീട്ടുന്നു
    അമ്മയ്ക്കകംതുട നീറിപ്പുകയുന്നു…....വിഷയം നന്ന് പക്ഷേ കുറച്ചുക്കുടെ തീവ്രമാക്കാമായിരുന്നൂ ,വരികൾ....എല്ലാ ഭാവുകങ്ങളും...

    ReplyDelete
  46. എഴുപതു കഴിഞ്ഞോരമ്മയ്ക്കും കിട്ടുന്നു
    ചന്തിയിൽ നുള്ളും, ഞെട്ടലിൻ ബാക്കിയും..

    കലികാലം...അല്ലാതെന്തു പറയാൻ...

    ReplyDelete
  47. ശക്തം ഈ വരികള്‍ ..
    എല്ലാ ആശംസകളും..

    ReplyDelete
  48. ആത്മ രോക്ഷം വരികളില്‍ അറിയുന്നുണ്ട് , പ്രതികരിക്കുക ഇത്തരം ദുഷ് പ്രവണതകള്‍ക്ക് എതിരെ ദൈര്യമായ്

    ReplyDelete