മകളെ,
അന്ന്,
ഇടംകയ്യിൽ,
നിന്റെ വലംകൈ കോർത്തിട്ട്
ഉള്ളിൽ നിറയെ ആധികളും സ്വപ്നങ്ങളും,
വായിൽ വാലറ്റം മുറിഞ്ഞ കഥകളുമായി,
നീയും,
അനായാസദിനങ്ങളുടെ
പൊങ്ങിപ്പറക്കുംകൈപിടിച്ച്,
എതിരെവരുന്ന തിളങ്ങുന്ന മുഖങ്ങളിൽ
പുഞ്ചിരികൊണ്ടു സൌഹൃദമെറിഞ്ഞ്,
ഗർഭിണിയുടെ വയർ,
ഇടം കണ്ണുകൊണ്ടളന്ന്,
വലംകണ്ണാൽ ആശംസ നൽകി,
കുഞ്ഞുമുഖങ്ങളിൽ
സ്നേഹക്കണ്ണാൽ ആരതിയുഴിഞ്ഞ്
ഞാനും,
തിരക്കുകളിൽ തട്ടിത്തെറിച്ച്,
നിറഞ്ഞു നടന്ന
ഈ വിപുല നഗരച്ചന്തകളിൽ
ഉള്ളും കണ്ണും തടവുമ്പോൾ,
എന്നിൽ,
ഉള്ളിലും പുറത്തും
വെളിച്ചമായിരുന്നു.
നീയെനിക്കു വിതറിത്തന്ന
ജീവിതമുണ്ടായിരുന്നു.
ഇന്ന്-
ഒറ്റയ്ക്കു ഞാനീ പ്രകാശത്തിൽ,
ഉള്ളിൽ ഇരുട്ടു കറന്ന്,
തലകുനിഞ്ഞ്
അപരിചിതയായി
ഈ ശോഭകൾക്കും നിറഭരണികൾക്കും
ചേരാത്തവളായി,
ആടകളും മനസ്സും
നരച്ചു വെളുത്ത്
പ്രകാശം നഷ്ടപ്പെട്ട്-
ഉള്ളിൽ തിളയ്ക്കുന്ന അന്യഥാബോധവുമായി,
നിറംകെട്ട് ഇഴഞ്ഞു നീങ്ങുന്നു..
നിനക്കായി,
ബദാംഷേക്കിന്റെ നിരകൾ കാണാതെ,
മോമോസിന്റെ മണമേൽക്കാതെ,
വഴിവക്കിലെ പുസ്തകച്ചന്തകളിൽ
മുഖം താഴ്ത്താതെ,
തിളങ്ങുംവളകളുടെ ഭംഗികാണാതെ,
നിറമാലകളിൽ മനസ്സുടക്കാതെ,
അകക്കണ്ണിൽ നീരു കുരുങ്ങി,
ശ്വാസം നിലച്ച്,
ഞാൻ നടന്നു നീങ്ങുന്നു.
അടിമുതൽ മുടിവരെ
നിനക്കായ് ചുരത്തുന്ന
നറും പാലിൻ തായ്നിനവിൽ,
നിന്റെ മനോഹര പാദമുദ്രകളാൽ
മനച്ചിമിഴിലടച്ച
ഈ ജന്മം, ഈ ഭൂമി, ഈ നിറങ്ങൾ
എല്ലാം
ഇന്ന്
നിറംവറ്റി പറന്നു പോകുന്നതും നോക്കി,
കൊഴിഞ്ഞുവീണ ഓർമ്മകളിൽ
കാലിടറുന്നു…..
പല നല്ല ഓര്‍മ്മകളേയും മണ്ണിട്ട് മൂടിയ ഇന്നിലേക്ക്...
ReplyDeleteനല്ല വരികള്‍.
kollaam..aashamsakal.
ReplyDeletenice
ReplyDeleteഅര്‍ത്ഥവത്തായ വരികള്‍. എല്ലാ വികാരങ്ങളും കവിതയിലേക്ക് ആവാഹിച്ചിട്ടുണ്ട്.
ReplyDeleteഅടിമുതൽ മുടിവരെ
ReplyDeleteനിനക്കായ് ചുരത്തുന്ന
നറും പാലിൻ തായ്നിനവിൽ,
നിന്റെ മനോഹര പാദമുദ്രകളാൽ
മനച്ചിമിഴിലടച്ച
ഈ ജന്മം, ഈ ഭൂമി, ഈ നിറങ്ങൾ
ithaanu sathyam, nannayirikkunnu
നല്ല ആവിഷ്കാരം.കാലത്തെ സംബന്ധിച്ച ആധികൾ, ഓർമ്മകളുടെ കുഞ്ഞുവിരലുകൾ, നഷ്ടങ്ങളുടെ ഒരാളൊഴിഞ്ഞ മൈതാനം...
ReplyDeleteനമ്മുടെതെന്നു കരുതുന്ന, എന്നും നമ്മോടൊപ്പമുണ്ടാകുമെന്ന് കരുതുന്നവ നഷ്ടമാകുമ്പോഴാണെന്ന് തോന്നുന്നു അവയൊക്കെ എത്ര പ്രിയപ്പെട്ടതായിരുന്നു എന്നു നാം തിരിച്ചറിയുന്നത്.
ReplyDeleteനല്ല വരികള്‍, ആശംസകള്‍.
നമുക്ക് പ്രിയപെട്ടതു നഷ്ടപെടുമ്പോള്‍ ഉണ്ടാകുന്ന വേദന അത് വിവരിക്കുവാന്‍ വയ്യ . നല്ലവരികള്‍
ReplyDeleteഅന്യഥാ ബോധത്തിന്റെ ആകുലതകളെയും , അനാഥത്വത്തിന്റെ നൊമ്പരങ്ങളേയും ,വാര്‍ദ്ധ്യക്യത്തിന്റെ വ്യാകുലതകളെയും അതിസൂക്ഷ്മതയോടെ , അതി സമര്‍ത്ഥമായി ആര്‍ദ്രതയുടെ അലകും പിടിയും ചേര്‍ത്ത കവിത . അക്ഷരത്തെറ്റുകളില്ലാതെ, ആലങ്കാരികതയോടെ ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു .അഭിനന്ദനങ്ങള്‍ .
ReplyDeletevalare arthavathaya varikal........ aashamsakal....
ReplyDeleteനിനക്കായി,
ReplyDeleteബദാംഷേക്കിന്റെ നിരകൾ കാണാതെ,
മോമോസിന്റെ മണമേൽക്കാതെ,
വഴിവക്കിലെ പുസ്തകച്ചന്തകളിൽ
മുഖം താഴ്ത്താതെ,
തിളങ്ങുംവളകളുടെ ഭംഗികാണാതെ,
നിറമാലകളിൽ മനസ്സുടക്കാതെ,
അകക്കണ്ണിൽ നീരു കുരുങ്ങി,
ശ്വാസം നിലച്ച്,
ഞാൻ നടന്നു നീങ്ങുന്നു.
മക്കളെക്കവിഞ്ഞു ഒരു അമ്മക്ക് മറ്റൊന്നുമില്ല. അമ്മയേക്കാള്‍ വലിയൊരു മഹത്വവും സത്യവുമുണ്ടോ. വൃദ്ധസദനങ്ങള്‍ പെരുകുമ്പോള്‍ ഉള്ളു നീറുന്ന അമ്മമനസ്സിന്റെ ആകുലതകള്‍, ഒറ്റപ്പെടലിന്റെയും അവഗണനയുടെയും നെടുവീര്‍പ്പുകള്‍. കവിതയിലെ ഓരോ വരികളും ചിന്തകളില്‍ നനവ് പടര്‍ത്തി.
nannayittund.
ReplyDeleteasamsakal...
പലതും നഷ്ടപ്പെട്ട് കഴിയുമ്പോളാണ് നമ്മള്‍ അറിയുന്നത് അവയുടേ വലിപ്പം. കവിത നന്നായി
ReplyDeleteഅടക്കിയ തേങ്ങലിൽ നിന്ന് കവിത കുതറിച്ചാടിയ പോലെ.നറും പാലിന്റെ തായ് നിനവ് ഉറന്നൊഴുകുന്ന പോലെ. (നിനവ്, നനവ് -വാക്കുകളുടെ റൈമിങ്!) നല്ല കവിത. ഗർഭിണിയുടെ ർ വിട്ടുപോയിരിക്കുന്നല്ലോ.
ReplyDeleteകൊഴിഞ്ഞുവീണ ഓർമ്മകളിൽ
ReplyDeleteകാലിടറുന്നു…..
കൊള്ളാം പ്രതിഭയുടെ തിളക്കമുള്ള വരികള്‍
കൊള്ളാം നന്നായി
ReplyDeleteമുകിലേ, വേദനിപ്പിയ്ക്കരുത്.
ReplyDeleteചുവന്നു പഴുത്ത ഉണങ്ങാത്ത മുറിവ്.......
അഭിനന്ദനങ്ങൾ.
അടിമുതൽ മുടിവരെ
ReplyDeleteനിനക്കായ് ചുരത്തുന്ന
നറും പാലിൻ തായ്നിനവിൽ,
നിന്റെ മനോഹര പാദമുദ്രകളാൽ
മനച്ചിമിഴിലടച്ച
ഈ ജന്മം, ഈ ഭൂമി, ഈ നിറങ്ങൾ
എല്ലാം
ഇന്ന്
നിറംവറ്റി പറന്നു പോകുന്നതും നോക്കി,
കൊഴിഞ്ഞുവീണ ഓർമ്മകളിൽ
കാലിടറുന്നു…
മനോഹരമായ വരികൾ.
മുകിലേ, മുകിലിൻ മകളെപ്പറ്റിയുള്ള ആകുലതകൾ അസ്സലായി എഴുതിയിരിക്കുന്നു. മുകിലിന്റെ കവിതകളിൽ എല്ലാം ഈ ആകുലതകൾ തെളിഞ്ഞു കാണാം.
ആധികള്‍ക്കുമേലെ മുകിലിന്റെ കയ്യൊപ്പ്. നന്നായിരിക്കുന്നു.
ReplyDeleteനല്ല വരികള്‍ !!!!
ReplyDeleteആശംസകള്‍ !!!
mukilinte makalekurichulla kavitha manassine vallathe vedanippikkunnud...
ReplyDeleteമാതാപിതാക്കളുടെ ചിറകിന്റെ കിഴില്‍ എന്നും കഴിയേണ്ടവരല്ല കുഞ്ഞുങ്ങള്‍. അവരില്‍ നിന്നും വേര്‍പ്പെട്ട് ജീവിക്കേണ്ടത് പ്രകൃതി നിയമമാണ്.
ReplyDeleteഎന്റെ അമ്മയെ ഓര്‍ത്തു പോയി മുകിലേ..ദൂരെയിരിക്കുമ്പോള്‍ പ്രത്യേകിച്ചും നമുക്കവരെ വല്ലാതെ മിസ്സ് ചെയ്യും. അവര്‍ക്ക് പ്രായമായി വരുന്നു, അവരുടെ അരികില്‍ ആരുമില്ലെന്ന തോന്നല്‍ എന്നെ വേദനിപ്പിക്കാറുണ്ട്. ഈ കവിത എന്റെ ആത്മാവില്‍ തൊട്ടു. വേദനയോടെ മടങ്ങുന്നു.
വാര്‍മുകിലേ, അഭിനന്ദങ്ങള്‍.
നന്നായി
ReplyDeleteഅടിമുതൽ മുടിവരെ
ReplyDeleteനിനക്കായ് ചുരത്തുന്ന
നറും പാലിൻ തായ്നിനവിൽ,
നിന്റെ മനോഹര പാദമുദ്രകളാൽ
മനച്ചിമിഴിലടച്ച
ഈ ജന്മം, ഈ ഭൂമി, ഈ നിറങ്ങൾ
എല്ലാം
ഇന്ന്
നിറംവറ്റി പറന്നു പോകുന്നതും നോക്കി,
കൊഴിഞ്ഞുവീണ ഓർമ്മകളിൽ
കാലിടറുന്നു…..
നല്ല വരികള്‍ : നൊമ്പരം ബാക്കിയായി ...
നല്ല വരികള്‍...ഇഷ്ടമായീ ട്ടോ
ReplyDeleteGood one. Congrats!
ReplyDeleteella kavithakalum manoharam.
ReplyDeleteennalum ithu othiri ishtapettu.
aashamsakal
@ നല്ല വാക്കുകൾക്കു നന്ദി റാംജി.
ReplyDelete@ നന്ദി ലച്ചു
@സ്വാഗതം അഞ്ജു
@ഷാഹലിനൂം സ്വാഗതം. എഴൂത്തു നിർത്തണ്ട കേട്ടോ.
@അജീവ്, വളരെ സന്തോഷം നല്ല വാക്കുകൾക്ക്.
@അതെ അനീൽകുമാർ. കൺ വെട്ടത്തുനിന്നു പ്രിയപ്പെട്ടവർ മാറുമ്പോഴാണു വേദന അറിയുക.അതു മക്കളാകുമ്പോൾ ആധിയോടെയുള്ള ഒരു നീറ്റലാവും.
@ നന്ദി ജയരാജ്. ശരിയാണ്.
*സന്തോഷം അബ്ദുൾഖാദർ.
ReplyDelete*സന്തോഷം ജയരാജ്.
*നന്ദി അക്ബർ. ശരിയായ അപഗ്രഥനത്തിന്.
*സന്തോഷം പുഷ്പാംഗദ്.
*നന്ദി മനോരാജ്
*നന്ദി ശ്രീനാഥൻ. നല്ല വാക്കുകൾക്ക്. അക്ഷരത്തെറ്റു തിരുത്തി. *വളരെ നന്ദി.
*നന്ദി ആയിരത്തൊന്നാം രാവ്.
*സ്വാഗതം ശ്രീവിദ്യ. സന്തോഷം.
@ എച്മുക്കുട്ടി, എവിടെയോ എന്തൊക്കെയോ കുത്തിത്തറയുന്നു, ല്ലേ. വേദന അറിയുന്നു.
ReplyDelete@ഹാപ്പി, മറ്റു കവിതകളും വായിച്ചു കമന്റിട്ടതു കണ്ടിരുന്നു. വളരെ സന്തോഷം നല്ല വാക്കുകൾക്കും പ്രചോദനത്തിനും.
@നന്ദി, ഭാനു
@പാറുക്കുട്ടി. സ്വാഗതം. സന്തോഷം വരവിൽ.
@കുട്ടിപ്പാറൂസ്, സന്തോഷം. സ്വാഗതം.
*തത്തമ്മേ. ശരിയാണ്. അമ്മമനത്തിന്റെ വിങ്ങലാണ്.മക്കൾ ദൂരെയാവുമ്പോൾ ജീവിതത്തിൽ നിറങ്ങളെല്ലാം പറന്നു പോകുന്നു..വാർദ്ധക്യത്തിലെ നിസ്സഹായതയും കൂടെയായാൽ കഠിനം.. താപം.
ReplyDelete*നന്ദി അനീഷ്.
*സന്തോഷം ഹംസ.
*ഗീത, സന്തോഷം.
*സാബു: നന്ദി.
*ബിനു: മറ്റു കവിതകളും വായിച്ചു എന്നറിഞ്ഞൂ സന്തോഷിക്കുന്നു. സന്തോഷം നല്ല വാക്കുകൾക്ക്.
Nalla varikal.aashamsakal....
ReplyDeleteജീവിതത്തില്‍ പലതും നഷ്ടപ്പെടുമ്പോഴാനല്ലേ
ReplyDeleteനമുക്ക് അതൊക്കെ വിലപ്പെട്ടതായി തോന്നാറ്,
നല്ല വരികള്‍ ആശംസകള്‍ . എന്റെ ബ്ലോഗ്ഗിലേക്ക് സ്വാഗതം .....................
മകള്‍ മനസ്സില്‍ എപ്പോഴും,ഒതുക്കമുള്ള ദുഃഖം.
ReplyDeleteഅമ്മ ജന്മം എന്നും അങ്ങിനെയാണ്.
അവസാനം ആരും മനസ്സിലാക്കാതെ..
അങ്ങിനെയങ്ങിനെ പകര്‍ന്നു പകര്‍ന്നു പൊഴിയും.
എളിമയുടെ ധവളപത്രം പോലെ കവിത.
നല്ല കവിത.
mukil, ee kavitha ullil peyyunnu, vayan akzhinjittum.. nandi.
ReplyDeleteമുകില്‍, മകള്‍ക്കായി തേങ്ങുന്ന ഹൃദയത്തില്‍ നിന്നൊഴുകിയ ഒരോ വരികളും കണ്ണുകള്‍ നിറച്ചു.
ReplyDeleteനൊന്തു പിടയുന്ന വാക്കുകളും.
ReplyDeleteരക്തമൂര്‍ന്നിറങ്ങും ചിന്തകളും
ശൂന്യതക്കെറിഞ്ഞു കൊടുത്തൊരു
കളിക്കോപ്പതാകും ജീവിതവും
ഇറ്റിറ്റു വീഴൂയിന്നും മുലക്കാ
മ്പില്‍ നിന്നും വാത്സല്യ ക്ഷീരവും
നൊമ്പരപ്പെടുത്തൂയൊരമ്മ തന്‍
ആകുലതയായി ഇക്കവിത
ജീവിതം മിക്കപ്പോഴും ഇങ്ങനെയാണ്....
ReplyDeleteകൈക്കുമ്പിളിലൂടെ ഒഴുകിയുതിർന്നു പോകുന്ന വെള്ളം പോലെ.....
നിറംവറ്റി പറന്നു പോകുന്നതും നോക്കി,
ReplyDeleteകൊഴിഞ്ഞുവീണ ഓർമ്മകളിൽ
കാലിടറുന്നു…..
ജീവിത വഴികള്‍ ...അതി ദുര്‍ഘടം..
@നന്ദി. സുജിത്.
ReplyDeleteസന്തോഷം അനസ്. ബ്ലോഗു കണ്ടു.
നന്ദി, ഭാഗ്യവതി. വളരെ ശരിയാണ്. മകൾ ഒതുക്കമുള്ള ഒരു ദുഃഖമാണ്. നിശ്ശബ്ദമായി ഉള്ളിലെരിയുന്ന ഒരു ഉമിത്തീ.
നന്ദി സ്മിത. വളരെ സന്തോഷം.
നന്ദി, ജ്യോ.
ജയിംസ്: വളരെ സന്തോഷം ഒരു കവിതയായി വന്ന കമന്റിന്. നന്നായിരിക്കുന്നു.
സത്യമാണു ജയൻ. നിശ്ശബ്ദമായി പെയ്തു തീരും..
അതെ സിദ്ധിക്ക്. ഒരമ്മയുടെ മനസ്സൊഴുകുന്ന വഴി.
എല്ലാവരോടും സ്നേഹത്തോടെ.
മക്കളെ പിരിഞ്ഞുള്ള അമ്മയുടെ വേദന
ReplyDeleteഉള്ളില്‍ തട്ടി എഴുതിയിരിയ്ക്കുന്നല്ലോ വാര്‍ മുകിലേ
നന്ദി, കുസുമം.
ReplyDeleteസ്നേഹത്തോടെ.
മുകിലിന്റെ ഒരു കവിത ഞാന്‍ മോഷ്ടിച്ചു
ReplyDeletehttp://chaliyaarpuzha.blogspot.com/2010/10/blog-post_28.html ഇവിടെ
എന്നോട് ക്ഷമിക്കുമല്ലോ
ക്ഷമിച്ചിരിക്കുന്നു! എന്നാലും വരുന്നുണ്ട് ഞാൻ അങ്ങോട്ട്, തല്ലാൻ..
ReplyDeleteസന്തോഷം അക്ബർ. മോൾക്ക് എല്ലാവിധ ആശംസകളും. അവൾ മിടുക്കിയായി വളരട്ടെ.
ഇരുട്ടിലെഴുതുന്നത്; വെളിച്ച്ത്തിൽ വായിക്കെണ്ടത്. അതാണ് കവിത. അതുമാത്രമല്ല,എന്ന് മുകിലിന്റെ കവിത എഴുതുന്നു.
ReplyDeleteഅമ്മയെ ഓര്‍ത്തു.
ReplyDeleteകണ്ഡമിടറി
കൈവിറച്ചാണ്
രണ്ട് വരി കുറിച്ചത്.
'എല്ലാം
ഇന്ന്
നിറംവറ്റി പറന്നു പോകുന്നതും നോക്കി,
കൊഴിഞ്ഞുവീണ ഓർമ്മകളിൽ
കാലിടറുന്നു…..'
കപടമാണ് ലോകം.പെറ്റമ്മക്ക് വൃദ്ധസദനം സമ്മാനിച്ചവര്‍ അറിയുന്നോ ഈ നൊമ്പരം.നെഞ്ചിലെ തീ.വരികളില്‍ നനവുണ്ട് മുകിലേ.ഇഷ്ടപ്പെട്ടു.ഇനിയും വരാം.
നന്ദി തട്ടാനെ. വെളിച്ചത്തു വിളങ്ങാൻ പ്രാപ്തിയുണ്ടാവട്ടെ കവിതകൾക്ക്.
ReplyDeleteസ്വാഗതം ജിപ്പൂസ്. വളരെ നന്ദി.
മനോഹരമായ വരികൾ.
ReplyDeleteസത്യേട്ത്തി, ഞാനും ഒപ്പം ചേരുന്നു
ReplyDelete"ഉള്ളിൽ നിറയെ ആധികളും സ്വപ്നങ്ങളും,
ReplyDeleteവായിൽ വാലറ്റം മുറിഞ്ഞ കഥകളുമായി,
നീയും,"
ഇന്ന് ഞാനും.
ആകര്‍ഷകമാണ്....
ReplyDeleteനന്ദി സലാം.
ReplyDeleteനന്ദി നിശാസുരഭി.
കലാവല്ലഭൻ, സന്തോഷം.
സുജിതിനും നന്ദി, സന്തോഷം.
സ്നേഹത്തോടെ.
മുകിൽ..
ReplyDeleteപതിവു തെറ്റിച്ചില്ല....
അസ്സലായിരിക്കുന്നു..പ്രത്യേകിച്ചും..അവസാൻ വരികൾ..
ഭാവുകങ്ങൾ
വളരെ ദിവസങ്ങള്‍ക്കു ശേഷമാണ് മുകിലിന്റെ ഒരു പ്രതികരണം കിട്ടിയത്. നന്ദി.
ReplyDeleteനന്ദി വിമൽ.
ReplyDeleteരണ്ടാഴ്ച സ്ഥലത്തില്ലായിരുന്നു സുജിത്.അതുകൊണ്ടാണ്.
സ്നേഹത്തോടെ.
I know am much late to reach here.
ReplyDeleteHridayathil sparsicha varikal.Jeevitha yadarthyam!
മുകില്‍ കവിത വളരെ ഇഷ്ടമായി,സങ്കടമാണ്,തനിച്ചായിപ്പോകുന്ന അച്ഛനമ്മമാരുടെ കാര്യം.ആത്മ നിന്ദയുടെ ചെടിക്കുന്ന ചവര്‍പ്പ് വായനക്ക് ശേഷവും എന്താ പോകാത്തെ ആവോ..
ReplyDelete