Sunday, September 12, 2010

പാട്ട, പ്ലാസ്റ്റിക് പാത്രങ്ങൾ

........................

തെരുവിൽ
പാട്ട, പ്ലാസ്റ്റിക് പാത്രങ്ങൾ പെറുക്കും
പെൺകുട്ടി.
കണ്ടാൽ-
കുറേയധികം വളർന്നോരു പൈതൽ.
അവൾ
റോഡരുകിൽ പ്രസവിച്ചുവത്രെ.

പാട്ട പ്ലാസ്റ്റിക് പാത്രങ്ങളുടെ-
ഈറ്റുപുരയിലെ നിലവിളി
കാലിൽചുറ്റിയ ഒരു നേഴ്സ്-
തിരിഞ്ഞു നിന്നു
പൊക്കിൾക്കൊടി മുറിച്ചുവത്രെ.
കൊടിച്ചിപ്പട്ടികൾ
മൂക്കത്തു വിരൽ വച്ചു കാവൽ നിന്നു പോലും.

ആരോ-
പോലീസിനെ വിളിച്ചു.
പതിമൂന്നു വയസ്സവൾക്കെന്നു ചൊല്ലിയത്രെ.
അച്ഛൻ മാത്രമേ ഉള്ളൂ എന്നും.

ലൈവു കാണിക്കാൻ
മീഡിയക്കാർ എത്തും മുമ്പേ
തന്റെ ചുന്നിയിൽ പൊതിഞ്ഞ പൊടിക്കുഞ്ഞുമായി
ഇഴഞ്ഞുകയറിയ
അവളേയും കൊണ്ട്
പോലീസുവണ്ടി,
സർക്കാരാശുപത്രി തേടിപ്പോയത്രെ.

.......................

41 comments:

  1. ക്രിസ്തു വര്‍ഷത്തില്‍ പുല്‍ക്കൂട്‌.
    നടപ്പ് വര്‍ഷത്തില്‍ പോലീസ്സ് സ്റ്റേഷന്‍.
    വരും വര്‍ഷങ്ങളില്‍ .....?
    വാല്‍ നക്ഷത്രം പോലെ നേഴ്സ്.
    കുന്തിരിക്കമുള്ള ലൈവ് കവിത.

    ReplyDelete
  2. ബാല്യത്തില്‍ തന്നെ പിച്ചിയെറിയപ്പെട്ട പൂമൊട്ട്. വേദനിക്കുന്നു.

    കാലികപ്രസക്തമായ പ്രമേയങ്ങള്‍ കവിതയാക്കാനുള്ള മുകിലിന്റെ കഴിവ് എന്നെ അതിശയിപ്പിക്കുന്നു.

    ReplyDelete
  3. കോമണ്‍വെല്‍ത്ത് കായിക മാമാങ്കത്തിന് ഡല്‍ഹിയെ മോഡി പിടിപ്പിക്കാനെത്തിയ ഒരു സ്ത്രീ തൊഴിലാളി രക്ഷാകവചമായി നാണം മറക്കാന്‍ ഉടുതുണി പോലുംവാങ്ങാന്‍ കഴിയാത്ത അവളുടെ സ്ത്രീത്വത്തില്‍ അതിക്രമം നടത്തിയ അധമന്‍റെ കുഞ്ഞിനെ തെരുവോരത്ത് പ്രസവിച്ചിട്ടു. സര്‍ക്കാര്‍ ആശുപത്രിയിലെ വരാന്തയില്‍ പോലും എത്തിപ്പെടാന്‍ സഹായം ലഭിക്കാതെ ഇന്ദ്രപ്രസ്ഥത്തിന്‍റെ തെരുവീഥിയില്‍ അവളുടെ ശരീരം ചോരവാര്‍ന്നു സാവധാനം നിര്ജീവകുമ്പോള്‍ തന്‍റെ അരുമ പൈതലിന്‍റെ ശ്വാസവും തന്നോടൊപ്പം നിലച്ചിരുന്നെങ്കില്‍ എന്നവള്‍ ആഗ്രഹിച്ചിരിക്കാം. ഒരമ്മക്ക് അപ്പോള്‍ അതല്ലേ ആഗ്രഹിക്കാവൂ.

    അവളുടെ ശരീരം ഒരു മുനിസിപ്പാലിറ്റി വണ്ടിയിലേക്ക് എടുത്തെറിഞ്ഞു നഗര ശുചീകരണക്കാര്‍ പോയപ്പോള്‍ അനാഥമായ ആ കുട്ടി ഇപ്പോള്‍ മനസ്സില്‍ നന്‍മ വറ്റാത്ത ഒരു നല്ല സ്ത്രീയുടെ സംരക്ഷണയില്‍ കഴിയുന്നു. ഇന്ന് കോമണ്‍വെല്‍ത്ത് ഗൈംസ് ഉദ്ഘാടനം ചെയ്യാന്‍ ഇന്ത്യയില്‍ യോഗ്യതയുള്ള ഒരേ ഒരാള്‍ ‍ ആ കുട്ടിആണ്. കാരണം ആ കുട്ടിയാണ് യഥാര്‍ത്ഥ ഇന്ത്യയുടെ പ്രതീകം.

    മുകിലിന്റെ കവിത വായിച്ചപ്പോള്‍ ഈ സംഭവമാണ് പെട്ടെന്ന് ഓര്‍മ്മ വന്നത്. വിഷയം വായാടി പറഞ്ഞ പോലെ ഏറെ കാലിക പ്രസക്തം. സംഭവിച്ചു കൊണ്ടിരിക്കുന്നത്. ഇനിയും സംഭവിക്കാന്‍ പോകുന്നത്. ഈയിടെ ഒരു അഞ്ചാം ക്ലാസ്സുകാരി ആദിവാസി കുട്ടി പ്രസവിച്ച വാര്‍ത്ത നാം കേട്ടു. എന്തൊരു ലോകം.

    ReplyDelete
  4. peythittum peythittum mathiyaakathenthe
    karimukile nee............

    ReplyDelete
  5. ഇനിയും ഇതു പോലുള്ള വാര്‍ത്തകള്‍ എത്ര കേള്‍ക്കാനിരിയ്ക്കുന്നോ ആവോ...


    കഷ്ടം തന്നെ. അല്ലേ?

    ReplyDelete
  6. കാലം കലികാലം. വാര്‍ത്തകള്‍ വന്നുകൊണ്ടേയിരിക്കും.
    നാം എന്തു ചെയ്യും എന്ന ചോദ്യമാണ് പ്രസക്തം

    ReplyDelete
  7. ലൈവു കാണിക്കാൻ
    മീഡിയക്കാർ എത്തും മുമ്പേ

    ReplyDelete
  8. ഇതു പോലെ തെരുവിൽ നിന്നാണ്‌ കവിത കണ്ടെടുക്കേണ്ടതെന്നു തോന്നുന്നു, തെരുവിന്റെ കുലീനമല്ലാത്ത ഗലികളിൽ കവിതയിടെ തിരുപ്പിറവി. പൊക്കിൾ കൊടിയുടെ ചുറ്റിപ്പിടുത്തം നിലവിളി കാലിൽ ചുറ്റലായി തിരിച്ചിട്ടില്ലേ, അസ്സലായി! കവിത, കവിത!

    ReplyDelete
  9. നടുക്കമായീ വരികള്‍ പിന്തുടരുന്നു.

    ReplyDelete
  10. മുകിലിന്റെ കവിതയും അക്ബറിന്റെ കമന്റും ഒരു പോലെ വേദനിപ്പിച്ചു.

    ReplyDelete
  11. ശക്തമായ അവതരണം, അഭിനന്ദനങ്ങള്‍. കത്തുന്ന ഒരു തെരുവു നാടകം കണ്ട്നടുങ്ങിയതു പോലെ, വീണ്ടും വീണ്ടും ആ തെരുവിലേയ്ക്ക് തിരിഞുഞു നോക്കിപ്പോകുന്നു.മൂക്കത്ത് വിരല്‍ വച്ച കൊടിച്ചിപ്പട്ടികള്‍ ഇപ്പൊഴവിടെയില്ല. ആ പോലീസ് വണ്ടി തിരിഞ്ഞത് സര്‍ക്കാരാശുപത്രിയിലേയ്കുള്ള വഴിയിലേയ്ക്കല്ലല്ലോ, ദൈവമേ...

    ReplyDelete
  12. നോവാതെ,പ്രസവിക്കാന്‍ തെരുവീഥിയാണുത്തമം..!
    പിന്നെ ആറടി മണ്ണും..(കാലഹരണപ്പെട്ട അളവ് ) ‍

    ReplyDelete
  13. കാലികപ്രസക്തമായ വരികളോടെ നല്ല കവിത.

    ReplyDelete
  14. ഭാഗ്യവതി, പൊള്ളുന്ന സത്യങ്ങളാണ്. സന്തോഷം അഭിപ്രായത്തിന്.
    നല്ല വാക്കുകൾക്കു നന്ദി തത്തമ്മേ.
    അക്ബർ, വായിച്ചിട്ടുണ്ട് ഇത്. നന്ദി.
    നന്ദി, രഘുനാഥ്.
    നന്ദി, ശ്രീ.
    ഭാനുകളരിയ്ക്കലിനും നന്ദി. നിസ്സഹായതയോടെ നോക്കിനിൽക്കുക ആ കൊടിച്ചിപ്പട്ടികളേപ്പോലെ ജനങ്ങൾ. നിയമം. എല്ലാം. നടപ്പിൽ ഇതല്ലാതെ ഒന്നും സംഭവിക്കുന്നില്ല. സംഭവങ്ങൾ ആ‍വർത്തിച്ചു കൊണ്ടിരിക്കുന്നു.മനുഷ്യനായി ജനിച്ചതിൽ ലജ്ജതോന്നിപ്പിക്കും വിധം.
    കലാ‍വല്ലഭൻ, നന്ദി. സന്തോ‍ഷം.

    ReplyDelete
  15. നല്ല വാക്കുകൾക്കു നന്ദി, ശ്രീനാഥൻ.
    ഒഴാക്കാ, നന്ദി.
    കുമാരൻ, കലാം രണ്ടുപേർക്കും നന്ദി.
    തട്ടാനേ, ആകുലത വല്ലാതെ കടപുഴക്കുന്നുല്ല്ലേ. നന്ദി അഭിപ്രായത്തിന്.
    ഗീത, സന്തോഷം.
    റാംജി, വളരെ സന്തോഷം.
    ഒരു നുറുങ്ങിനും, പാറുക്കുട്ടിയ്ക്കും സ്വാഗതവും നന്ദിയും അറിയിക്കുന്നു.

    ReplyDelete
  16. മുകിൽ,
    ഈ കവിത മനസ്സിലെവിടെയോ ഒരു കോറൽ സമ്മാനിച്ചു.നന്നായിരിക്കുന്നു. ആശംസകൾ.

    ReplyDelete
  17. വായിച്ചു വേദനിക്കുമ്പോഴും ഉള്ളിലുയര്‍ന്ന മറ്റൊരു വേദന "ഇതും ഞാന്‍ മറക്കുമല്ലോ" എന്നായിരുന്നു. ഓരോ വാര്‍ത്തയേയും വെല്ലുന്ന വാര്‍ത്തയല്ലെ ദിനവും മല്‍സരിച്ചു വരുന്നത്? 100 പേരെ ചുട്ടു കൊന്ന വാര്‍ത്തക്കു ശേഷം 10 പേരെ കൊന്ന വാര്‍ത്ത വരുമ്പോള്‍ മനസ്സ് അറിയാതെ "വെറും 10 പേരല്ലെ മരിച്ചുള്ളൂ" എന്നു അറിയാതെ സമാധാനിച്ചു പോകുന്നു!

    ReplyDelete
  18. പ്രസക്തമായ വിഷയം.നന്നായി അവതരിപ്പിച്ചു.

    ReplyDelete
  19. നന്ദി ലതി
    സത്യമാണത്, ഐസിബി. മനസ്സു വളരെ കടുത്ത വാർത്തകളിലൂടെ ഇഴഞ്ഞ് ഇഴഞ്ഞ് നമുക്കൊക്കെ തൊലിക്കട്ടി കൂടിക്കൂടി വരുന്നു. കാലത്തിന്റെ ആജ്ഞ അതാണ്. എന്തു ചെയ്യാം.
    സന്തോഷം ദീപ.

    ReplyDelete
  20. മനസ്സില്‍ തറയുന്ന സത്യം,
    ഇരുട്ടില്‍ മുഖവും മണവും
    ആര് നോക്കുന്നു,ആര്‍ക്കു നോക്കണം

    ReplyDelete
  21. ഒന്നും പറയാനില്ല..............

    ReplyDelete
  22. പാവം ... !!
    കേള്‍ക്കുന്ന വാര്‍ത്തകള്‍ തന്നെ.. കഷ്ടം എന്നല്ലാതെ എന്തു പറയാന്‍ ..

    ReplyDelete
  23. അതെ ജുനൈത്, ശരിയാണ്.
    നന്ദി എച്മുക്കുട്ടി.
    സന്തോഷം ഹംസ.
    സന്തോഷം ജയരാജ്.

    ReplyDelete
  24. നാം അറിയുന്നതിനേക്കാള്‍ കൂടുതല്‍ ഇവിടെ നടക്കുന്നു എന്നാല്‍ ആരും അത് കാണുന്നില്ല . അല്ലെങ്കില്‍ കണ്ണടക്കുന്നു. ഈ ലോകം മുന്‍പോട്ടു പായുംപോഴും നാം പിന്നോട്ട് പോകുന്നു സംസ്കാരം കൊണ്ട് ...

    ReplyDelete
  25. samoohathinte nenchidi kelkaanakunna mukhilinu aashamsakal

    ReplyDelete
  26. നന്ദി ജയരാജ്.
    നന്ദി അജീവ്.
    സ്വാഗതം, സന്തോഷം സുരേഷ്കുമാർ.

    ReplyDelete
  27. ഇതു പോലുയുരുന്ന അനേകായിരം നിലവിളികൾ....എല്ലാം ബധിരകർണ്ണങ്ങളിലെ വിലാപങ്ങളായ് മാറുന്നു...
    നിലവിളികളുടെ ഉറവിടങ്ങൾ അതുപോലെത്തന്നെ അവശേഷിക്കുന്നു..
    മുകിൽ .....കവിത..ഒരു നിലവിളിയാണ്..അനുവാചകന്റെ ബധിരകർണ്ണങ്ങളെ തുളക്കുന്ന ഒന്ന്...വരികൾക്ക് തീർച്ചയായും പുതുമ അവകാശപ്പെടാം... അഭിനന്ദനങ്ങൾ..

    ReplyDelete
  28. അറിയാതെയെങ്കിലും വായിച്ചപ്പോള്‍ ഈ മനസ്സും ഒന്ന് പിടഞ്ഞു...
    പലപ്പോഴും കാണാറുണ്ടെങ്കിലും കണ്ടിട്ടില്ലെന്ന് നടിച്ചാണ് ഞാനും... ( തിരക്കില്‍ ആയതു കൊണ്ട്... എന്ന ഒഴുവുകള്‍ ഞാനും പ്രയോഗിച്ചിരുന്നു... )
    ഒരു കാഴ്ച വസ്തു പോലെ ഞാനും .. ഇപ്പോള്‍ പറയുമ്പോള്‍ ഒരു കുറ്റബോധം...
    ഈ വരികള്‍ എന്റെ (എന്റെ കാര്യം മാത്രമേ എനിക്ക് പറയാന്‍ കഴിയുകയുള്ളൂ) മനസ്സില്‍ കുത്തിവരച്ചു എന്ന് ഞാന്‍ പറയട്ടെ...
    അഭിനന്ദനങ്ങള്‍!!!

    ReplyDelete
  29. കാലം ചിലപ്പോള്‍ നമ്മുടെ മുന്നില്‍ കൊഞ്ഞനം കുത്തും

    ReplyDelete
  30. നല്ല വരികള്‍ ...

    ReplyDelete
  31. ശരിയാണ്, വിമൽ. നന്ദി നല്ല വാക്കുകൾക്ക്.
    പദസ്വനം, നന്ദി. സന്തോഷം വരവിന്.
    ആയിരത്തൊന്നാം രാവ്, സത്യമാണത്..
    സന്തോഷം, ജിഷാദ്..

    ReplyDelete
  32. നഗ്നസത്യം-നന്നായി എഴുതി.

    ReplyDelete
  33. നല്ല വരികള്‍ ...
    പതിമൂന്നാം വയസ്സിലെ മാതൃത്വം... !!
    അച്ഛന്‍ ആരെന്നെരിയാതെ കൊടിച്ചി പട്ടികളുടെ
    പൈശാചിക ലോകത്തേക്ക് പിറന്നു വീഴുന്ന കുരുന്നു ജീവന്‍ ....!!
    മുറിച്ചു മാറ്റുന്ന പൊക്കിള്‍കൊടി....!!!
    വികാരങ്ങളെ തത്സമയം കച്ചവടമാക്കുന്ന ഇന്നത്തെ മാധ്യമങ്ങള്‍.... !!

    നല്ല അവതരണം.... അഭിനന്ദനങള്‍.....!!!!

    ReplyDelete
  34. ഉള്ളടക്കം അസ്സലായിരിക്കുന്നു. അതിന്റെ കാഠിന്യമായിരിക്കാം കവിതയുടെ ലാളിത്യത്തെ മറയ്ക്കുന്നത്. ഇഷ്ടമായി ട്ടൊ.

    ReplyDelete
  35. നന്ദി,jyo.
    അനാമിക കവിതയുടെ വേരുകളിലേക്കു ഇറങ്ങുന്നു.. സന്തോഷം.
    നിശാസുരഭി, സന്തോഷം.

    ReplyDelete
  36. കഷ്ടം..എന്തു കഷ്ടം...
    നല്ല കവിത

    ReplyDelete