Sunday, September 16, 2012

തീരാതെ ജന്മം



ഇരുണ്ട പുതുപ്രദേശങ്ങളിലൂടെ
ഒറ്റയ്ക്കു തികട്ടുന്ന ആധി
പുറകോട്ടു തള്ളുന്നൊരിടനാഴി

ഭയത്തിന്റെ ചുമരു പറ്റിച്ചേരലുകളില്‍
കണ്ണു തുളയ്ക്കുന്ന വെളിച്ചം
വെളിപ്പെടലുകള്‍

മറവികളില്‍ ആണി കയറുന്ന
പതിഞ്ഞ ശബ്ദം

കൂടെ തിളച്ചു, ആറിയ വെള്ളത്തിന്റെ
തൊട്ടിലാട്ടുന്ന കനിവ്

മുകളിലേക്കു വലിക്കുന്ന മാനക്കണ്ണില്‍
പലമടക്കായി തൂങ്ങിനില്‍ക്കുന്ന
നിലയില്ലാക്കയം

ജീവനില്‍ കയറിയ ആവിയില്‍
കൈപ്പൊതിയിലെ നാഗമുട്ടകള്‍

വഴിയില്‍,
ഒടുക്കം കണ്ട തെയ്യങ്ങളില്‍
പകച്ചൊടുങ്ങിയ തൃക്കണ്ണും

പെയ്തു തീരാതെ ജന്മം


48 comments:

  1. ദുസ്വപ്നങ്ങള്‍ പെയ്തു തീരാതെ എന്നും ചില ജന്മങ്ങള്‍ ..ഓരോ വാക്കുകളും ഒരുപാട് പറയുന്നു..

    ReplyDelete
  2. മറവികളില്‍ ആണി കയറുന്ന
    പതിഞ്ഞ ശബ്ദം...

    ReplyDelete
  3. ദുസ്വപ്നങ്ങള്‍....

    ReplyDelete
  4. വഴിയില്‍,
    ഒടുക്കം കണ്ട തെയ്യങ്ങളില്‍
    പകച്ചൊടുങ്ങിയ തൃക്കണ്ണും

    പെയ്തു തീരാതെ ജന്മം

    ReplyDelete
  5. This comment has been removed by the author.

    ReplyDelete
  6. ഒരു വേവലാതി പൂണ്ട മനസ്സിന്റെ ഓര്‍മകളില്‍
    താളം തെറ്റി ഇരുട്ടിനെ അഭയം പ്രാപിച്ചത് ആണോ?
    അതോ കാല കാലമായി പേറുന്ന ജന്മ ശാപങ്ങളുടെ
    തുടര്‍ച്ച ഏറ്റു വാങ്ങിയ പുതിയ ജന്മം ആണോ?
    അതോ വെറും ദുസ്വപ്നം തന്നെയോ?
    മുകിലിന്റെ കവിതയും കണ്ണില്‍ ഇരുട്ട് കയറ്റാന്‍
    തുടങ്ങിയിട്ടുണ്ട് ഇപ്പോള്‍..!!!

    ReplyDelete
  7. മുകളിലേക്കു വലിക്കുന്ന മാനക്കണ്ണില്‍
    പലമടക്കായി തൂങ്ങിനില്‍ക്കുന്ന
    നിലയില്ലാക്കയം

    ആഴങ്ങളിലേക്ക് അടിഞ്ഞുതാഴുന്ന ഒരു ഭാരക്കൂടുതല്‍ അതുതന്നെ ജീവിതം
    നന്നായി എഴുതി
    ആശംസകള്‍

    ReplyDelete
  8. സ്വപ്നങ്ങള്‍...

    ReplyDelete
  9. ആധിയും വ്യാധിയും വായനക്കാരനിലേക്ക് പകര്‍ന്നിരിക്കുന്നു.

    ReplyDelete
  10. എന്റെ സെന്‍സര്‍ അടിച്ചു പോയെന്നു തോന്നുന്നു..!
    എല്ലാവര്‍ക്കും ഇത് മനസ്സിലായി, എനിക്കു മാത്രം ഉംഹും..!

    “..ഇരുണ്ട പുതുപ്രദേശങ്ങളിലൂടെ
    ഒറ്റയ്ക്കു തികട്ടുന്ന ആധി
    പുറകോട്ടു തള്ളുന്നൊരിടനാഴി..”
    ഉം..ദില്ലിയിലിപ്പോഴും ചൂടാ അല്ലേ..?

    ഒത്തിരി ആശംസകളോടെ..പുലരി

    ReplyDelete
  11. പെയ്തു തീരാതെ ജന്മം
    ജീവിതം... പച്ചയായ ജീവിതം ഇതാണ്.... സ്വപ്നവും ദുസ്വപ്നവും ഇട കലര്‍ന്ന്... ആധിയും വ്യാധിയും ആശ്വാസവും ഇട കലര്‍ന്ന്... ആശംസകള്‍ മുകില്‍... ഗഹനമായ പ്രയോഗങ്ങള്‍... പ്രതീകങ്ങള്‍

    ReplyDelete
  12. പെയ്ത്യ് തീരുന്ന ജന്മങ്ങള്‍ ഉണ്ടോ ? ഉണ്ടാകാം അല്ലേ ?

    ReplyDelete
  13. ഇല്ല!! പലവുരു നോക്കിയിട്ടും രക്ഷയില്ല. അന്തസത്ത എനിക്കഗ്രാഹ്യമാണ്. :) പറഞ്ഞു തരുമോ??

    (എങ്കിലും തോന്നിയത് ഇങ്ങനെ,വിശപ്പുമാറ്റാനായി വേശ്യാവൃത്തി,അല്ലെങ്കില്‍ അനേകരാല്‍ പീഡിപ്പിക്കപെട്ട ഒരു സ്ത്രീയുടെ ഉള്ളില്‍ ഉരുവാക്കപ്പെട്ട ജീവനെ മാതൃത്വം എന്ന വികാരത്തെ മാനിക്കാനാവാതെ ഇല്ലായ്മ ചെയ്ത ഒരുവളുടെ ദുസ്വപ്നങ്ങള്‍!!,!! )

    ReplyDelete
  14. വഴിയില്‍,

    ഒടുക്കം കണ്ട തെയ്യങ്ങളില്‍
    പകച്ചൊടുങ്ങിയ തൃക്കണ്ണു മായി പെയ്തു തീരാതെ ആ ജന്മം ..

    എന്നിലും ആധി പടര്‍ത്തുന്ന ഈ കവിത കൊള്ളാം മുകില്‍ ..

    ReplyDelete
  15. പ്രിയപ്പെട്ട മുകില്‍,

    ഈ ജന്മം തീരും മുന്‍പേ ഇനിയും എന്തൊക്കെ കാണണം ;അനുഭവിക്കണം!

    പച്ചയായ ജീവിതത്തിന്റെ സത്യങ്ങള്‍.......വേവുകള്‍........വേവലാതികള്‍...

    അഭിനന്ദനങ്ങള്‍ !

    സസ്നേഹം,

    അനു

    ReplyDelete
  16. എല്ലാം ഒരു ജന്മത്തില്‍ തന്നെ പെയ്തു തീരരുത് ...അല്ലെങ്കില്‍ അടുത്ത തലമുറ നരച്ച സ്വപനം കണ്ടു ഞെട്ടി ഉണരും

    ReplyDelete
  17. മറവികളില്‍ ആണി കയറുന്ന
    പതിഞ്ഞ ശബ്ദം

    nannaayirikkunnu...........

    ReplyDelete
  18. സ്വന്തം മകളെ കുറിച്ച് ആധിയില്ലതവന് ഒരു കവിതാവായിച്ചിടു ആധിയും വ്യാധിയും ആയി എന്ന് പറയുന്നല്ലോ കഷ്ടം ! കാലം എത്ര വിചിത്രം മനുഷ്യരും

    ReplyDelete
  19. ഭയങ്കര കട്ടി മുകില്‍
    എന്തിനാ ഇത്രേം കട്ട്യാക്കണേ.

    ReplyDelete
  20. എനിക്ക് മനസിലായില്ലാലോ ചേച്ചീ ..
    ഒന്നൂടെ വായിച്ചു നോക്കട്ടെ ,

    ReplyDelete
  21. ധ്വന്യാത്മകമായ ഭാഷ
    അനുഭവങ്ങളില്‍ നിന്നൂറുന്ന ഊര്‍ജ്ജം

    ReplyDelete
  22. പെയ്തു തീരാതെ ജന്മം

    ReplyDelete
  23. The poetic images have deep ways. we can travel through it again and again. one's own agony about life is unending

    ReplyDelete
  24. ഏകാന്തമായ ചില നേരങ്ങളില്‍
    മനസ്സിലേക്ക് പകരുന്ന ഇരുട്ട് ..
    നീളുന്ന ജന്മ നിയോഗങ്ങള്‍ ...
    ""മറവികളില്‍ ആണി കയറുന്ന
    പതിഞ്ഞ ശബ്ദം
    കൂടെ തിളച്ചു, ആറിയ വെള്ളത്തിന്റെ
    തൊട്ടിലാട്ടുന്ന കനിവ്""
    മനസ്സ് പറയുന്നത് ചിലപ്പൊള്‍ കേള്‍ക്കാം
    വളരെ പതിയെ .... മുകില്‍ ..

    ReplyDelete
  25. പെയ്തതൊക്കെയും
    ചൂടും ചൂരുമേറി മേലേക്ക്‌
    വളർന്നു കാർമേഘമായി
    മറ്റൊരു കരുത്തുറ്റവനുമായി
    പറ്റിച്ചേർന്നൊരു
    തനിയാവർത്തനം.

    ReplyDelete
  26. പറഞ്ഞാല്‍ ഒരുപാടുണ്ട് മുകിലേ,അതുകൊണ്ട് ഒന്നും പറയുന്നില്ല.കവിത പലതലങ്ങളെ തേടുമ്പോള്‍ സ്വാഭാവികമായും ആസ്വാദനത്തില്‍ ആശയക്കുഴപ്പങ്ങളുണ്ടാകും.അത് നല്ലതുമാണ്,ചിലപ്പോള്‍ ചീത്തയുമാണ്.എഴുതുക എന്ന ധര്‍മ്മം തുടരുക.
    സസ്നേഹം
    രമേഷ്.

    ReplyDelete
  27. ആഴത്തില്‍ പഠന വിധേയമാക്കേണ്ടുന്ന വരികള്‍ .കാവ്യ ബിംബങ്ങളും പുതുമയുള്ളതായി ..

    ReplyDelete
  28. ഇരുണ്ട ഇടനാഴികളിലൂടെ തപ്പിത്തടഞ്ഞു നീങ്ങുന്ന ഒരു ജന്മം പോലെ, നിസ്സഹായതപോലെ,പകച്ച കണ്ണുകൾ പോലെ കവിത തുറിച്ചു നീക്കുന്നു. നന്നായി ഫീൽ ചെയ്യുന്ന വരികൾ

    ReplyDelete
  29. പെയ്തു തീരാതെ ജന്മം!
    നന്നായി എഴുതി.
    ആശംസകള്‍

    ReplyDelete
  30. എന്നിട്ടും പെയ്യാതെ. തീരാതെ.

    ReplyDelete
  31. ഇപ്പോള്‍ നമ്മുടെ ആധികള്‍ അമൂര്‍ത്തമാണ്‌. എങ്കിലും കണ്ണില്‍ ഒരു തിരി നിലനിര്‍ത്തുക.

    ReplyDelete
  32. ശക്തമായവരികളും,ചിന്തക്ക് ചിന്തേരിട്ട് മിനുക്കിയെടുക്കേണ്ട ആശയ, ബിംബങ്ങളും...സഹോദരീ എന്റെ നമസ്ക്കാരം

    ReplyDelete
  33. മറവികളില്‍ ആണി കയറുന്ന
    പതിഞ്ഞ ശബ്ദം
    .......
    :-)

    ReplyDelete
  34. അതെ, പെയ്യുന്നില്ല......തീരുന്നില്ല.....

    ReplyDelete
  35. വഴിയില്‍,
    ഒടുക്കം കണ്ട തെയ്യങ്ങളില്‍
    പകച്ചൊടുങ്ങിയ തൃക്കണ്ണും

    പെയ്തു തീരാതെ ജന്മം

    ReplyDelete
  36. സത്യം പറയാല്ലോ..എനിക്കും അങ്ങോട്ടു പിടികിട്ടിയില്ല എല്ലാമൊന്നും, ഒന്നൂടെ വായിക്കട്ടേ.......
    ഭാഷ കുറച്ചൂടെ പഠിച്ചിട്ടു വരാം ഈ വഴി...അല്ലാതെ അഭിപ്രായം പറഞ്ഞാല്‍ മണ്ടത്തരം ആയാലോ..ഞാന്‍ ഓടി..
    മനു.........

    ReplyDelete
  37. മനസ്സിലും ആണിപോലെ തറഞ്ഞു കയറുന്ന വരികള്‍..... ..

    ആശംസകള്‍ മുകില്‍

    ReplyDelete
  38. നന്നായി എഴുതി.
    ആശംസകള്‍

    ReplyDelete
  39. ഗഹനമായ ഒരു കൂട്ടെഴുത്തില്‍ ഒന്നിലധികം കവിതകള്‍.
    തലങ്ങളേറെയില്ലാത്ത എന്റെ വായനയുടെ പരിമിതി കവിതയെ കടുപ്പിക്കുന്നു ...ആശംസകള്‍

    ReplyDelete
  40. രണ്ടു മൂന്നു തവണ വായിച്ചപ്പോഴാണ് പിടി കിട്ടിയത്..

    ReplyDelete
  41. കൊള്ളാം..
    ഗഹനമെന്നു തോന്നിയെങ്കിലും ലളിതം..
    നന്നായിട്ടുണ്ട്.

    ReplyDelete
  42. Peythoziyatheyum...!

    Manoharam, Ashamsakal..!!

    ReplyDelete
  43. വാത്സ്യായനിഷ്ടായീട്ടോ..
    എഴുത്തിനേം..
    എഴുത്യാളേയും..
    ഹാ..ഹാ..ഹാ..
    പേടിക്കേണ്ട..
    നല്ല അര്‍ത്ഥത്തില്‍ പറഞ്ഞതാ..

    ReplyDelete
  44. കാവ്യ ബിംബങ്ങള്‍ എന്നെ കുഴക്കി. കവിതകള്‍ എനിക്ക് പിടി തരില്ല ചിലപ്പോള്‍ . അതെന്റെ കുറവായി കാണുന്നു. ഓരോ വരികളും ചേര്‍ത്ത് നല്‍കുന്ന ആശയത്തില്‍ എത്തിച്ചേരാന്‍ കഴിയാത്തത്. പക്ഷെ വരികള്‍ , പദങ്ങള്‍ ഒക്കെ എന്തൊക്കെയോ ഭാവം നല്‍കുന്നു

    ReplyDelete
  45. ഇത് വല്ലതും മനസ്സിലാക്കണമെങ്കില്‍ അതീന്ദ്രിയജ്ഞാനം വേണ്ടിവരൂല്ലോ ഈശ്വരാ

    ReplyDelete