കുനിഞ്ഞും ചട്ടിയും
നെഞ്ചു തിരുമ്മിയും
രോമമില്ലാ താടിയുഴിഞ്ഞും
ആണികുത്തും കാലിനാൽ
ഏന്തിയും വലിഞ്ഞും
കറുപ്പരച്ചു തേച്ച തടിയിൽ,
കറുത്ത മുഖത്ത്
കുഴിയിലാണ്ട കണ്ണുകൾ
പകച്ച നോട്ടം
ചിമ്മി നോക്കിയും
പിച്ചത്തൊട്ടിയിൽ
അന്നന്നത്തെ അരിയുടെ
ഭാരവുമായി,
തൊട്ടിമൂപ്പൻ
തെണ്ടിത്തെണ്ടി,
ജീവിതത്തൊട്ടി നിറഞ്ഞന്ന്
കയ്യിലേല്പിച്ച
നൂറ്റിപ്പത്തുറുപ്പിക
മൂപ്പനെനിക്കു നീക്കിവച്ച
സൂക്ഷിപ്പുകടം
പിന്നെയെന്നോ,
വഴിയരുകിൽ
ഈച്ചയാർത്ത വായുമായി
മലച്ചു കിടന്ന തൊട്ടിമൂപ്പനു
നൂറ്റിപ്പത്തുറുപ്പികയുടെ
വായ്ക്കരി
എന്റെ മനസ്സിൽ,
അന്നും ഇന്നും എന്നും
------
സന്തോഷങ്ങള്‍
2.
http://keralakaumudi.com/weekly/index.php/___________________________July-11-2012/july11_23.jpg?action=big&size=original
ReplyDeleteഒരബദ്ധം പറ്റി.. കവിതക്കു താഴെയുള്ള ലിങ്കുകള്‍ ചേര്‍ക്കുന്നതിനു എഡിറ്റില്‍ ക്‍ളിക്കു ചെയ്തു, എന്തോ പറ്റി, കമന്റുകള്‍ എല്ലാം ഡിലിറ്റ് ആയി പോയി.. അതുകൊണ്ട് വന്ന കമന്റുകളെല്ലാം ജിമയില്‍ അക്കൗണ്ടില്‍ നിന്നു എടുത്തെഴുതുകയാണു താഴെ..
കമന്റെഴുതിയ പ്രിയപ്പെട്ടവരേ, ക്ഷമിക്കണേ..
--
Echmukutty :
ഉരുകിപ്പോകുന്നുവല്ലോ.....
--
പട്ടേപ്പാടം റാംജി:
എന്റെ മനസ്സിൽ,
അന്നും ഇന്നും എന്നും
അത്രമാത്രം.
ഒന്നും ചെയ്യാനാകാതെ നിസ്സഹായരായി നാം....
ശക്തമാണ് വരികള്‍.
---
mad|മാഡ്-അക്ഷരക്കോളനി.കോം:
അങ്ങനെ എത്രയോ ജന്മങ്ങൾ..വീടും മക്കളും ഉപേക്ഷിച്ച് വഴിയരികിൽ പുഴുവരിച്ച് തീരുന്ന ജന്മങ്ങൾ.
---
രമേശ് അരൂര്‍:
എന്റെ കുട്ടിക്കാലവുമായി ബന്ധമുള്ള ഇങ്ങനെ ഒരാളെ കുറിച്ച് ഇന്ന് ചിന്തിച്ചതെയുള്ളൂ ..അപ്പോളാണ് ഈ കവിത വായിക്കാന്‍ ക്ഷണം വന്നത് ..ഞാന്‍ തൊട്ടി മൂപ്പനോപ്പം ആ മനുഷ്യനെയും ഒരിക്കല്‍ കൂടി ഓര്‍ത്ത് പോയി ..
---
Cv Thankappan :
ഹാ!ജീവിതം!!!
എന്തിനേറെ സമ്പാദ്യം
വായ്ക്കരിക്കായി മാത്രം...!
ആശംസകള്‍
--
നിതിന്‍ :
വേദനിപ്പിക്കുന്നു.... ഈ ശ്ക്തമായ വരികള്‍....
ജീവിതങ്ങളും...
---
ചന്തു നായർ :
വായ ക്ക് അരിയില്ലാതെ ചത്തുപോകുന്നവർക്കും... വായ്ക്കരി ഇടാൻ സമയവും,അരിയും തേടിപ്പിടിക്കുന്ന ലോകം... തൊട്ടി മൂപന്റെ ജന്മങ്ങളാകുന്നുവോ നമ്മൾ...കവിതക്കെന്റെ ആശംസകൾ
---
സ്മിത മീനാക്ഷി :
മുകിലിന്‍റെ കവിതകള്‍ മനുഷ്യരുടെ കൂടെയാണെപ്പോഴും...
---
വിരോധാഭാസന്‍ :
തെണ്ടിത്തെണ്ടി,
ജീവിതത്തൊട്ടി നിറഞ്ഞന്ന്
കയ്യിലേല്പിച്ച
നൂറ്റിപ്പത്തുറുപ്പിക
മൂപ്പനെനിക്കു നീക്കിവച്ച
സൂക്ഷിപ്പുകടം.
ഇങ്ങനെയും ചിലരെ എനിക്ക് അറിയാം..
നല്ല വരികള്‍
---
മന്‍സൂര്‍ ചെറുവാടി :
നല്ല ഭംഗിയുള്ള എളുപ്പം സംവേദിക്കപ്പെട്ട കവിത .
ആശംസകള്‍ മുകില്‍
----
ലീല എം ചന്ദ്രന്‍.. :
മുകില്‍............................
തൊട്ടിമൂപ്പൻ,ഇതാ,ഇവിടെ ഞങ്ങളുടെ അടുത്തുണ്ട്.
Deleteതൊട്ടിമൂപ്പൻ,ഇതാ,ഇവിടെ ഞങ്ങളുടെ അടുത്തുണ്ട്.
Deletemanassil thodunna varikal..
ReplyDeleteവഴിയരുകിൽ
ReplyDeleteഈച്ചയാർത്ത വായുമായി!
ഇങ്ങന എഴുതിയപ്പോള്‍...
ഒരാന്തലുള്ള വായനയായി!
കാണുന്നില്ല കേള്‍ക്കുന്നില്ല മിണ്ടുന്നില്ല
ReplyDeleteകണ്ണേ മടങ്ങുക
ReplyDeleteഓർമ്മകൾ ദു:ഖങ്ങളായല്ലെ..
ReplyDeleteപ്രിയപ്പെട്ട മുകില്‍,
ReplyDeleteഈദ് മുബാറക് !
മനസ്സിനെ പിടിച്ചുലച്ച വരികള്‍ !നേരായ ജീവിതത്തിന്റെ വേദനിപ്പിക്കുന്ന നേര്‍ക്കാഴ്ചകള്‍ !
സസ്നേഹം,
അനു
വേദനിക്കുന്ന കാഴ്ചകൾ, കവിത നന്നായി
ReplyDeleteവരികളിൽ ഒരു കഠാരയുള്ള പോലെ. ശക്തം.ആ വായ്ക്കരി മുറുകെ പിടിക്കുക.
ReplyDeleteപൊള്ളിക്കുന്ന യാഥാര്‍ത്യങ്ങള്‍ക്ക് നേരെ പിടിക്കുന്ന കണ്ണാടിയാണെന്നും മുകിലിന്റെ കവിതകള്‍...!!
ReplyDeleteനല്ല ശക്തമായ വരികള്‍ .
ReplyDeleteഒന്നും പറയാനില്ല ,
ReplyDeleteമുകിലെ എഴുതു, ഇനിയുമൊരുപാട്
ReplyDeleteകവിത നന്നായി
ആശംസകള്‍ മുകില്‍
ജീവിത യാഥാര്‍ഥ്യമാണോ എന്ന സംശയം മാത്രം ബാക്കി.
ReplyDeleteമുകില്‍ കവിത ഇഷ്ടമായി
ReplyDeleteആശംസകള്‍
നിങ്ങളുടെയൊക്കെ ബ്ലോഗ് രചനകള്‍ വായിച്ചു ഈ എളിയ ഞാനും ഒരു ബ്ലോഗ് തുടങ്ങി..കഥകള്‍ക്ക് മാത്രമായി ഒരു ബ്ലോഗ്...അനുഗ്രഹാശിസുകള്‍ പ്രതീക്ഷിക്കുന്നു....(ആദ്യ കഥ, ബഷീറും ബീവിയും ചെന്ന് ചാടിയ ഗുലുമാല്‍ വായിക്കാന്‍ ക്ഷണിക്കുന്നു)
ReplyDeleteഎനിയ്ക്കറിയാം മൂപ്പനെ..
ReplyDeleteകൊന്നാ!!! :-ഒ
ReplyDeleteദുഷ്
ഞാന്‍ നാട്ടില് നിന്നു വീണ്ടും പൊള്ളുന്ന ചൂടിലേക്ക്..
ReplyDeleteആദ്യം വായിച്ചത് ഈ പൊള്ളുന്ന കവിതയും....
ആശംസകള്‍ മുകില്‍...
കണ്ടും കേട്ടും അനുഭവിച്ചും ചിലത് ..
ReplyDeleteമനസ്സ് കൊണ്ട് വായ്ക്കരിയിട്ട് , ആത്മാവിന്
ശാന്തി കിട്ടട്ടെ .. നിറഞ്ഞു തന്നെ ദേഹം ഇവിടെന്ന്
മണ്ണൊട് ചേരട്ടെ .. ഇല്ലാതെ പൊകുന്ന പലതും
അനുഭവിക്കാനും , നഷ്ടപെടുന്നത് തിരിച്ചു കിട്ടാനും
ഈ ഒരു ജന്മമല്ലേ ഉള്ളൂ , മനസ്സ് തിരിക്കുവാനെങ്കിലും
കഴിയുന്നത് പുണ്യം തന്നെ , വേവുണ്ട് വരികളില്‍ ..
ഈച്ചയാർത്ത വായുമായി
ReplyDeleteമലച്ചു കിടന്ന തൊട്ടിമൂപ്പനു
നൂറ്റിപ്പത്തുറുപ്പികയുടെ
വായ്ക്കരി
എന്റെ മനസ്സിൽ,
അന്നും ഇന്നും എന്നും
വരികള്‍ ശരിക്കും മനസ്സില്‍ തട്ടി.
കവിതയില്‍ ജീവിതം പറയുന്നത് മനസ്സിലേക്ക് നേര്‍ രേഖയില്‍ സഞ്ചരിക്കുന്നു..
ReplyDeleteപ്രാണവായു നഷ്ട്ടപ്പെട്ടവനിലേക്കുള്ള ആശ്വാസത്തിന്റെ നൂല്പ്പാലമാണ് മുകിലിന്റെ കവിതകള്‍. തുടരുക, ഈ കാഴ്ചയുടെ ദുരവസ്ഥകള്‍.
ReplyDeleteമുകളിലെ എല്ലാ കമന്റുകളും വായിച്ച ഞാൻ അൽപം പേടിയോടെ എഴുതട്ടെ,
ReplyDeleteആദ്യ ആറുവരികൾ അൽപം കൂടി മിനുക്കിയെടുക്കേണ്ടതുണ്ടായിരുന്നു.
ബാക്കി നന്നായിട്ടുണ്ട്.
തെറ്റെങ്കിൽ ക്ഷമിക്കുക.
അയ്യോ! സത്യസന്ധമായി അഭിപ്രായം എഴുതുന്നതിനു ക്ഷമ ചോദിക്കല്ലേ കലാവല്ലഭന്‍. അങ്ങനെയൊക്കെയല്ലേ അഭ്പ്രായം പറയേണ്ടത്..
Deleteതൊട്ടിമൂപ്പനെ വാക്കുകളില്‍ വരയ്ക്കണമായിരുന്നു.. ഇതെന്റെ മനസ്സില്‍ തട്ടിയ, ചെറുപ്പത്തിലെ ഓര്‍മ്മയാണു. മാഷായിരുന്നത്രെ തൊട്ടിമൂപ്പന്‍. ഭ്രാന്തായിട്ടു ജോലിയിക്കെ വേണ്ടെന്നു വച്ചു തെണ്ടാനിറങ്ങിയതാണു, എന്നാണു കേട്ടിരുന്നത്.
അതുകൊണ്ടു എഴുതി അമ്മയെയാണു കേള്‍പ്പിച്ചത്, അപ്രൂവലിനു. ആദ്യവരികള്‍ കേട്ടു അമ്മ പറഞ്ഞത് 'കൃത്യം' എന്നാണു. അതുകൊണ്ടു പിന്നെ ആദ്യവരികളെക്കുറിച്ചു പിന്നെ ആലോചിച്ചില്ല.
വേദനിപ്പിക്കുന്ന വരികള്‍ ...
ReplyDeleteകവിത വായിച്ചു കഴിഞ്ഞപ്പോള്‍ ഈ മൂപ്പനെ ഞാന്‍ എവിടെയോ കണ്ടതായോര്‍ക്കുന്നു.
ReplyDeleteമൂപ്പന്റെ അന്ത്യം വേദനിപ്പിച്ചു... നല്ല കവിത മുകില്‍ !!
:(
ReplyDeleteഎന്റെ മനസ്സിൽ,
ReplyDeleteഅന്നും ഇന്നും എന്നും
കൊടിയ ദാരിദ്ര്യം നേരിടുന്ന ഒരു മനുഷ്യന്‌റെ നേര്‍ ചിത്രം... ലളിത വരികള്‍
ReplyDeleteaashamsakal
ReplyDeleteപാവം തോട്ടിമുപ്പന്‍. ഇങ്ങനെ പറയിക്കണം എങ്കില്‍ ഇങ്ങനെ തന്നെ എഴുതണം. ആ കിടപ്പ് നേരിട്ട് കണ്ടപോലെ ആയീ.
ReplyDeleteപിന്നെ ചട്ടിയും എന്നുവച്ചാല്‍ മെലിഞ്ഞും എന്നാണോ?. പിന്നെ എന്‍റെ കവിതകളും വായിച്ച് തെറ്റുകള്‍ ചുണ്ടി കാണിച്ചു തരണേ.
ജീവിതമാണ് കവിതയും കഥകളും..ജീവിത അനുഭവങ്ങള്‍ ആണ് അതിനെ സൃഷ്ടി പരുവത്തില്‍ ആക്കുന്നത്. നന്നായി അവതരിപ്പിച്ചു. വേദനകള്‍ ..വിഷമതകള്‍ നന്നായി അനുഭവപ്പെട്ടു...തിരയുടെ ആശംസകള്‍
ReplyDeleteനന്നായി തൊട്ടിമൂപ്പൻ, മുകിൽ..
ReplyDeleteആകാശത്തു നിന്ന് വഴിയോരത്തൊടുങ്ങുന്ന ജീവന്റെ സ്വപ്നം.....
ReplyDeleteഉള്ളിൽ തറയ്ക്കുന്ന നേരിന്റെ വാക്കുകൾ.
ഇഷ്ടമായി, കവിത.
ശക്തമായ വരികളില്‍ പകര്‍ന്ന നേര്‍ചിത്രം.
ReplyDeleteസന്തോഷം. ആശംസകള്‍.
ഞാനും കാണാറുണ്ട് മുകിലെ തൊട്ടിമൂപ്പനെ...
ReplyDeleteകറുപ്പരച്ചു തേച്ച തടിയിൽ,
കറുത്ത മുഖത്ത്
കുഴിയിലാണ്ട കണ്ണുകൾ
പകച്ച നോട്ടം
ചിമ്മി നോക്കിയും
പിച്ചത്തൊട്ടിയിൽ
അന്നന്നത്തെ അരിയുടെ
ഭാരവുമായി
വളരെ നല്ല എഴുത്ത്... അഭിനന്ദനങ്ങള്‍.
സ്മരണാഞ്ജലി ...കവിതയിലൊരിടം..തോട്ടിമൂപ്പന് സന്തോഷമായിക്കാണണം മുകില്‍
ReplyDeleteകവിത നന്നായി
ആറിയ വെള്ളത്തിന്റെ
ReplyDeleteതൊട്ടിലാട്ടുന്ന കനിവ്