അച്ഛനമ്മമാർ-
മരണത്തിൽനിന്നു വേർതിരിക്കും
വന്മതിലുകൾ, അതിൽ
ഒന്നു നഷ്ടപ്പെടുമ്പോൾ
നാമറിയുന്നു
മരണത്തിന്റെ പാതിമുഖം
അടുത്തതും പൊഴിയുമ്പോൾ
കാണുന്നു
മുഖാമുഖം
സ്വാഗതം ചൊല്ലിയോ, ചൊല്ലാതെയോ
കാത്തിരിപ്പായി പിന്നെ...
മരണത്തിൽനിന്നു വേർതിരിക്കും
വന്മതിലുകൾ, അതിൽ
ഒന്നു നഷ്ടപ്പെടുമ്പോൾ
നാമറിയുന്നു
മരണത്തിന്റെ പാതിമുഖം
അടുത്തതും പൊഴിയുമ്പോൾ
കാണുന്നു
മുഖാമുഖം
സ്വാഗതം ചൊല്ലിയോ, ചൊല്ലാതെയോ
കാത്തിരിപ്പായി പിന്നെ...
ഒരു പഴയ കവിത വീണ്ടും പോസ്റ്റുന്നു..
ReplyDeletevedanakale vaayikkunnu......
ReplyDeleteഇതു സത്യമാണ്....ആശയത്തിന്റെ പുതുമ നഷ്ടപ്പെടില്ല...സത്യം പഴകുകയുമില്ല
ReplyDeletemaranathe aano nammal appo chinthikkuka??enikku thonnunu ottapedal aanennu..oru shoonnnyatha...
ReplyDeleteനഷ്ടപ്പെടലുകള്‍ .. അത് സംഭവിച്ചുകഴിയുമ്പോഴാണ് പലപ്പോഴും ഉണ്ടായിരുന്നതിന്റെ വില മനസ്സിലാക്കാന്‍ കഴിയൂ..
ReplyDeleteസ്വാഗതം ചൊല്ലിയോ, ചൊല്ലാതെയോ
ReplyDeleteകാത്തിരിപ്പായി പിന്നെ...
നഷ്ടങ്ങളെന്തെന്ന് നമ്മെ പഠിപ്പിക്കുന്നത് നഷ്ടപ്പെടലുകൾ തന്നെയാണ്.
ReplyDeleteThis comment has been removed by the author.
ReplyDeleteഞാണിന്‍മേല്‍ നടക്കുമ്പോള്‍ പിടി വിട്ടു പോണപോലെ
ReplyDeleteനന്നായി എഴുതി
ആശംസകള്‍
ഞാന്‍ ഇങ്ങനെ തിരുത്തുന്നു
ReplyDeleteഅച്ഛനമ്മമാര്‍ ജനിയുടെ വന്മതിലുകള്‍
അതിലൊന്ന് നഷ്ടപ്പെടുമ്പോള്‍ .......
നല്ല ആശയം ..
nalla thiruthu. Thanks
Deleteആ തിരുത്ത് എനിക്കിഷ്ട്ടമായി രമേശ്. പക്ഷെ മുകില്‍ ആ തിരുത്ത് സ്വീകരിച്ചാല്‍ കവിതയുടെ ബാക്കിക്ക് അര്‍ത്ഥ ഭംഗി ഇല്ലതാവുകയില്ലേ ? എനിക്കെന്തോ അങ്ങിനെ തോന്നുന്നു. ഇനി തിരുത്തുകള്‍ ഇല്ലാതെ വായിക്കുകയാണെങ്കില്‍
ReplyDelete"അച്ഛനമ്മമാർ-
മരണത്തിൽനിന്നു വേർതിരിക്കും
വന്മതിലുകൾ, അതിൽ
ഒന്നു നഷ്ടപ്പെടുമ്പോൾ
നാമറിയുന്നു
മരണത്തിന്റെ പാതിമുഖം
അടുത്തതും പോകുമ്പോൾ
നാം കാണുന്നു
മുഖാമുഖം
സ്വാഗതം ചൊല്ലിയോ, ചൊല്ലാതെയോ
കാത്തിരിപ്പായി പിന്നെ"
കാത്തിരിപ്പായി പിന്നെ, തൂലിക മൊഴിഞ്ഞത് പ്രകാരം കാത്തിരിപ്പ് സാഫല്യായാല്‍ മുകിലെ.... നമ്മുക്ക് പിന്നിലുള്ളവരുടെ കാത്തിരിപ്പിനായിരിക്കും കാലം സാക്ഷിയാവേണ്ടി വരുന്നത് അല്ലേ? . അങ്ങിനെ നമ്മുടെ അല്ലങ്കില്‍ നമ്മുടെ പിന്‍ഗാമികളുടെ കാത്തിരിപ്പ് തുടരുക തന്നെ ചെയ്യും... അത് പ്രകൃതി നിയമം.... ഈ കാലം സാക്ഷിയും... ആ കാത്തിരിപ്പിന്ടെ ദൈര്‍ഘ്യം അളക്കാന്‍ കാലമാപിനിയ്ക്ക് ആകുമോ ??? മുകിലിന്റെ വേദന ഞാനറിയുന്നു... എന്റെ മനസ്സും നീറുന്നു... മുകിലിനൊപ്പം ഞാനും അറിയുന്നു മതിലുകള്‍ നഷ്ടപ്പെടുമ്പോള്‍ ഒപ്പം നഷ്ട്ടപ്പെടുന്ന മനസ്സിന്ടെ സുരക്ഷയും സ്വസ്ഥതയും...
എന്തു പറയാനാണ്‍...... ഒന്നു നഷ്ടപ്പെട്ടപ്പോള്‍ തന്നെ അറിയുന്നു...... മറ്റെയാള്‍ പോയ ആള്‍ക്ക് പിറകെയെത്താന്‍ ഓടിക്കൊണ്ടിരിക്കയാണ്‍.... വൈകുന്നതിന്റെ സങ്കടം പറഞ്ഞുകൊണ്ടു.......
ReplyDeleteഎല്ലാം നഷ്ടപ്പെട്ടുകഴിഞ്ഞാല്‍ നഷ്ടപ്പെട്ടവയെ കുറിച്ചു നാം കൂടുതല്‍ ഓര്‍ത്തു
ReplyDeleteപോകുന്നു ...
ഞാന്‍ കണ്ടു,പാതി മുഖം..!
ReplyDelete‘മുഖാമുഖം‘, അത് പ്രകൃതിനിയമമെന്ന്
ആശ്വസിക്കാനാവുന്നുമില്ല.!സത്യമതെങ്കിലും.!
മറയുവതേതുമുഖമെന്നാരുകണ്ടു.!
മറക്കാനുമാവുന്നില്ല മരണമെന്ന നിത്യ സത്യത്തെ..!
ഒന്നുമാത്രം ശ്രമിക്കാം- ഓര്‍ക്കുവാതിരിക്കാനെങ്കിലുമതത്രതന്നെ..!!
ഒരോര്‍മ്മപ്പെടുത്തലായി ഈ കവിത.!
പഴകിയാലും പഴകാത്ത ചില നഗ്നസത്യങ്ങള്‍..!!
എഴുത്തുകാരിക്ക് ആശംസകള്‍..!!
മരണം എന്ന അനിവാര്യതക്കും നമുക്കുമിടയിലെ മതിലുകള്‍ നഷ്ടപ്പെടുമ്പോള്‍ പിന്നെത്തെ ജീവിതം, അടുത്ത 'ഊഴം' നമ്മുടെതാണല്ലോ എന്ന സത്യത്തിന്റെ നിഴലില്‍...., .
ReplyDeleteഒരു വലിയ സത്യത്തെ മുകില്‍ കുറഞ്ഞ വാക്കുകളില്‍ പറഞ്ഞു. കവിത ഒരു ഞെട്ടലുണ്ടാക്കി, കവിതയ്ക്ക് മാത്രം നല്‍കാന്‍ കഴിയുന്ന ഒരു സ്പാര്‍ക്ക്.
എന്നന്നേക്കുമായി പിരിഞ്ഞു പോകുമ്പോഴാണ് നഷ്ടബോധത്തിന്‍റെ
ReplyDeleteതീവ്രത മനസ്സില്‍ നീറിപിടിച്ചു കൊണ്ടിരിക്കുക.
നന്നായി എഴുതി
ആശംസകള്‍
ഓരോ മരണവും നമ്മുടെ മരണത്തെ ഓര്‍മ്മിപ്പിച്ചാല്‍ എത്റ നന്ന്. എങ്കില്‍ ഈ ജീവിതം നമുക്ക് നിസ്സാരമാകുമായിരുന്നു. പകരം മറ്റെല്ലാവരും മരിച്ചു പോകുമെന്നും ഞാന്‍ മാത്രം മരിക്കാതെ നിലകൊള്ളുവെന്നുമുള്ള ഒരു ഭാവമാണ് നമ്മെ അഹങ്കാരികള്‍ ആക്കുന്നത്. മരണം നമ്മെ നിസ്സാരര്‍ ആക്കുന്നു, ഈ കവിതയും.
ReplyDeleteകവിത ഇഷ്ടമായി..
ReplyDeleteആരുടെയായാലും ആലോചിക്കാൻ വയ്യാത്തൊന്നാണീ മരണം.
ഒരു തീരാവേദന പകര്‍ന്നു മാതാപിതാക്കള്‍ക്ക് മുന്‍പേ പോകുന്ന മക്കളോ?? എന്‍റെ അപ്പനെയും അമ്മയെയും ഞാന്‍ ഓര്‍ത്തുപോയി.
ReplyDeleteThis comment has been removed by the author.
ReplyDeleteമതിലുകള്‍ നഷ്ട്പ്പെട്ട തുറസ്സില്‍ ഊഴംകാക്കുന്നവരിലേക്ക് സ്വയം കയറിനിന്ന് നിശിതമായൊരു ശൂന്യതയില്‍നിന്ന് രക്ഷതേടുന്ന നിസ്സഹായതയാണ് മുകിലേ
ReplyDeleteവേദനയും നഷ്ട്ബോധവും മഥിക്കുന്ന വരികളില്‍ കവിതയിലേക്കെഴുതി പകര്‍ന്ന പരമാര്‍ത്ഥത്തെക്കാള്‍ ഹൃദയത്തില്‍ കൊള്ളുന്നത്...
കവിത സാന്ത്വനമാകട്ടെ
സത്യം....ചിന്തിക്കാത്ത സത്യം
ReplyDeleteഇല്ലാതാകുമ്പൊഴാണ് അതിന്റെ മൂല്യമറിയുക ..
ReplyDeleteതാങ്ങായി തണലായി , ഒന്നോടി ചെന്ന് തല ചായ്ക്കാന്‍
ഇപ്പൊഴും അവരുണ്ടെന്ന തൊന്നല്‍ ഒരു മഴയാണ് നല്‍കുന്നത് ..
പ്രാര്‍ത്ഥനയാണ് , അവരില്ലാത്ത ഈ ഭൂമിയില്‍ ഒരു നിമിഷം പൊലും
ജീവന്‍ നില നിര്‍ത്തരുതെന്ന് .. കാരണം വെറും ദേഹമായി അലയുവാന്‍
ആരാണ് ഇഷ്ടപെടുക ..
:(
ReplyDeleteഅവസാനമാണ് അറിയാന്‍ തന്നെ ശ്രമിക്കുന്നത്.
ReplyDeleteസത്യം. വൈകിയറിയുന്ന സത്യം.നന്നായി കവിത.
ReplyDeleteനഷ്ടപ്പെടുമ്പോള്‍ മാത്രം അറിയുന്ന വേദനിപ്പിക്കുന്ന സത്യം....
ReplyDeleteഅടുത്തതും പോകുമ്പോൾ
ReplyDeleteനാം കാണുന്നു
മുഖാമുഖം
സ്വാഗതം ചൊല്ലിയോ, ചൊല്ലാതെയോ
കാത്തിരിപ്പായി പിന്നെ...
ഞാന്‍ ഇപ്പോള്‍ അങ്ങനെയാണ്.
നാം ഓർക്കാതിരിക്കാൻ ഓർക്കുന്ന സത്യം!....
ReplyDeleteഇഷ്ടമായി കവിത.
കവിത ഇഷ്ടമായി..
ReplyDeleteഇങ്ങനെയും വായിക്കാം ..
അച്ഛനമ്മമാർ
ഇരുളില്‍ വെളിച്ചമേകും
ഇരു നയനങള്‍ ..
പ്രിയപ്പെട്ട മുകില്‍,
ReplyDeleteവേദനിപ്പിക്കുന്ന ജീവിത സത്യങ്ങള്‍............!
അറിയേണ്ടതും........!
സസ്നേഹം,
അനു
അച്ഛനമ്മമാര്‍ മരിക്കുമ്പോള്‍ നാം പാതി മരിക്കുന്നു എന്ന് പണ്ടേ കേട്ട പഴഞ്ചൊല്ലിന്റെ കാവ്യരൂപം .ആദ്യമായിട്ടാണ് ഇവിടെ ..ഇനിയും വരാം .
ReplyDeleteസത്യം തന്നെ ആണ് ചേച്ചീ...
ReplyDeleteമറുപടി ഒരു കവിതയാകാം............. ഈരിഴത്തോര്‍ത്തുടുത്തീറന്‍നിലാവത്തുറങ്ങും
ReplyDeleteതണുപ്പിന്‍റെയുള്ളിലെ ചൂടള്ള പൊയ്കയില്‍ മുങ്ങി
കയറും പോല്‍.
ഒരു തുള്ളി നീഹാര മുത്തിറ്റു നില്‍ക്കുന്ന കന്ന്യ തന്‍
അധരത്തിലാദ്യത്തെ മുത്തം പോല്‍.
കന്നിച്ചൂടിന്‍റെ ചൂരുള്ള മേനിയിലറിയാതെ പൊഴിയുന്ന
മാരിക്കണിക പോല്‍.
സിരയിലൊരു നൊമ്പരത്തണുവിന്‍റെ സുഹമുള്ള സിരിഞ്ചിന്‍റെ-
സൂചിഒഴുകിക്കയറും പോല്‍.
സുരതത്തിനന്തൃത്തീലാകിതപ്പേറ്റുമൊരാലസൃം നല്‍കുന്ന
ഉന്മാദ ഹര്‍ഷം പോല്‍.
മരണമേ വൈകാതെ എത്തുക ചാരത്ത്
വരവിനായ് വീഥി ഒരുക്കിയിരിപ്പു ഞാന്‍..........
ഞാന്‍ ഇപ്പോള്‍ ലോകത്ത് തനിച്ചായ പോലെയാണ്.കാരണം അവര്‍ രണ്ടുപേരും എന്നോടൊത്ത് ഇല്ല. എന്തൊരു അരക്ഷിതത്വമാണ് .
ReplyDeleteസത്യം കവിതയാകുന്നു.
ReplyDeleteപറഞ്ഞത് തികഞ്ഞ സത്യം. പറഞ്ഞ രീതി അതിലേറെ ഫലപ്രദം.
ReplyDeleteഈ കവിതയും കൊണ്ട് നിര്‍ത്തി എന്നെ മരണത്തിനു മുഖാമുഖം.
Ettavum kooduthal naam ariyenda sathyam
ReplyDeleteEttavum kooduthal naam ariyenda sathyam
ReplyDeleteEttavum kooduthal naam ariyenda sathyam
ReplyDeleteമരണത്തിന്റെ മുഖം
ReplyDeleteശരിയാണു്.....പക്ഷെ,
ReplyDeleteഉറങ്ങാതിരിന്നു ഞാനുണരും വരെ, വീണ്ടും
ഉണര്‍ന്നേയിരുന്നെന്നെ കാത്ത കയ്യുകള്‍, ഇനി
മൃതിവന്നടുക്കുമ്പോള്‍ തടുക്കാനെവിടെയോ
മറഞ്ഞേയിരിക്കുന്നു വിട്ടു പോകയില്ലെന്നെ!
sathyam......
ReplyDeleteനൊമ്പരങ്ങൾ കണ്ണിലൂടൊഴുകുമ്പോൾ
ReplyDeleteനാമറിയിന്നില്ല യാത്രയങ്ങോട്ടെന്ന്
inniyum nalla sadhayathaulla kavitha ..ennaalum kollaam
ReplyDeleteഅച്ഛനമ്മമാരില്‍ ആരെങ്കിലും മരിക്കുന്നത് വരെ,
ReplyDeleteനമ്മള്‍ മരണത്തെ, അടുത്ത വീട്ടില്‍ വന്ന വിരുന്നുകാരന്‍
ആയിട്ടാണ്- ഈ രണ്ടു ഘട്ടവും കഴിഞ്ഞ ഒരാള്‍ക്ക്
മരണ വാര്‍ത്ത കേള്‍ക്കുമ്പോള്‍ ഒരു നിസ്സംഗതയം !!
സത്യം..
ReplyDeleteഅര്‍ത്ഥവത്തായ ഈ കവിതക്ക് ആയിരം ആശംസകള്‍!!!!
ReplyDeleteആദ്യായിട്ടാണ് തോന്നുന്നു ഇവിടെ..
ReplyDeleteഇഷ്ടായി എഴുത്ത് എന്ന് അറിയിക്കാതെ പോകാന്‍ വയ്യ..
ഇനിയും വരാം..
സ്നേഹത്തോടെ മനു..
പരമമായ സത്യം...
ReplyDeleteഈ കൊച്ചു കവിത ആസ്വദിക്കാന്‍ എത്താന്‍ വൈകി !!!
ആശംസകള്‍
nannayittundu.............
ReplyDeleteഒരു കൈയൊപ്പ് കൂടി.
ReplyDeleteഎന്തായാലും ഒരുനാള്‍ രംഗബോധമില്ലാത്ത ആ കോമാളി കടന്നുവരും. അത് നാളെയാണോ, ഇന്നാണോ, അതോ അടുത്ത നിമിഷമാണോ എന്നൊന്നും അറിയാന്‍ വയ്യ. വരും. ഉറപ്പാണ്. വന്നെ പറ്റൂ.
ReplyDeleteഅതുകൊണ്ട് കാത്തിരിക്കാന്‍ ഞാനില്ല. വരുമ്പോള്‍ വരട്ടെ. അതുവരെ ജീവിതം രസകരമായി ആസ്വദിച്ചു ജീവിക്കുക.
അതിപ്പോ മുന്‍തലമുറ ആയാല്പോലും, അവര്‍ക്കും പോയെ പറ്റുള്ളൂ. അത് തീര്‍ച്ചയായും വേദന തന്നെ. പക്ഷെ മനസ്സില്‍ സ്നേഹമുള്ള ഓരോ മനുഷ്യനും തീര്‍ച്ചയായും അനുഭവിക്കേണ്ട ഒരു വേദനയാണ് അത്. അതിനു മാറ്റമില്ല.
ഒരു മുന്‍കരുതല്‍ ആണ് കാത്തിരിപ്പിനെക്കാള്‍ നല്ലതെന്നു തോന്നുന്നു.
ReplyDeleteകവിത ഇഷ്ടമായി.
നല്ല കവിത...
ReplyDeleteഅതെ അനുഭവത്തില്‍ മാത്രം
ReplyDeleteഅനുഭവിക്കുന്ന ഒരു സത്യം...
എത്ര ചിന്തനീയം ആണ് ഈ കവിത..
അത്രയും വേദനിപ്പിക്കുന്നതും .
manoharamaya kavitha.
ReplyDeleteഒന്നു നഷ്ടപ്പെടുമ്പോൾ
ReplyDeleteനാമറിയുന്നു
മരണത്തിന്റെ പാതിമുഖം
അടുത്തതും പൊഴിയുമ്പോൾ
കാണുന്നു
മുഖാമുഖം
സ്വാഗതം ചൊല്ലിയോ, ചൊല്ലാതെയോ
കാത്തിരിപ്പായി പിന്നെ...
nerinde novu...
ReplyDeletenerinde novu...
ReplyDelete