Friday, September 2, 2011

സൂക്ഷിച്ചുനോക്കൂ



മനസ്സിനടിയിലെ മുൾപ്പടർപ്പിൽ
കാൽപ്പാടുകൾ അനവധി
ആരൊക്കെയോ വഴി നടന്നതാണ്...

പാദങ്ങളിലെ മുറിവുകളോ
അതോ ഈ ഹൃദയത്തിൽനിന്നൂറി
പാദങ്ങൾക്കു കുളിരായ രക്തമോ
ഇത്രയേറെ പാടുകൾ!!
സൂക്ഷിച്ചുനോക്കട്ടെ..

(സൈകതത്തിൽ പ്രസിദ്ധീകരിച്ചത്)

53 comments:

  1. ഞാനുമുണ്ട് മുകിലേ ഒരുമിച്ച് സൂക്ഷിച്ചു നോക്കാം.......

    വരികൾ ഇഷ്ടമായി. അഭിനന്ദനങ്ങൾ.

    ReplyDelete
  2. എച്മുക്കുട്ടി, ഓടി ഓടി വന്നോ? സന്തോഷം,ട്ടോ.

    ReplyDelete
  3. കാല്പാടുകള്‍ പതിഞ്ഞതു ഹൃദയത്തില്‍
    നിന്നൂറി പാദങ്ങളിലേക്കു കുളിരായെ
    ത്തിയ രക്തത്താല്‍ തന്നെ നിശ്ചയം
    എനിക്കുമുണ്ടു് ഇത്തരം കാല്പാടുകള്‍

    ReplyDelete
  4. ആരൊക്കെയോ വഴിനടന്നതാണ്.
    പാദങ്ങളിലെ മുറിവുകളാവാം..

    ReplyDelete
  5. രണ്ടു തരം പാടുകളും ഉണ്ടാകും, അവശേഷിക്കുന്നുണ്ടല്ലോ അവ. സൂക്ഷിച്ചു നോക്കുകയും ചെയ്യുന്നല്ലോ. ധന്യം. മഴ തോരാതെ പെയ്യുന്ന കേരളത്തിൽ നിന്ന് മുകിലിന് ഓണാശംസകൾ.

    ReplyDelete
  6. വായിച്ചു വാര്‍മുകിലേ. ശ്രീനാഥന്‍ പറഞ്ഞതു പോലെ രണ്ടും കാണും. പിന്നെ രക്തം കിനിയിക്കുന്ന ആ മുള്‍പ്പടര്‍പ്പ് എടുത്തങ്ങു മാറ്റിക്കൂടേ? അതോ അതു മാറ്റിയാല്‍ ജീവിതമില്ല എന്ന തോന്നലു കൊണ്ടാവുമോ ഇങ്ങനെ സൂക്ഷിക്കുന്നത്?ഇതൊന്നും മനസ്സിലാക്കാനുള്ള വിവരം എനിക്കില്ല കേട്ടോ.മനസ്സിലായതു വച്ച് അഭിപ്രായിച്ചു എന്നു മാത്രം.

    ReplyDelete
  7. കാല്‍പ്പാടുകള്‍ അനവധി അതിലൊന്നെങ്കില്ലും മധുരസ്മര്‍തികളുയര്‍ത്തുന്നതാവട്ടെ...
    ആശംസകള്‍

    ReplyDelete
  8. ഏതായാലും ആ മുള്‍പ്പടര്‍പ്പിലൂടെ സധൈര്യം നടക്കാനും ആരെങ്കിലും ഉണ്ടല്ലോ എന്നോര്‍ത്തു സമാധാനിക്കാം :)
    ഓണാശംസകള്‍ ..:)

    ReplyDelete
  9. രണ്ടും സമാസമം നില്‍ക്കട്ടെ...അപ്പോഴേ ജീവിതത്തിനൊരു തുലനം ഉണ്ടാകൂ..

    ReplyDelete
  10. ഇത്രയേറെ പാടുകൾ!!

    ഒരുപക്ഷെ അത്രയും തവണ നീ
    കയറി വന്ന വഴിയാവാമിത്.
    അല്ലെങ്കില്‍ ഒരുതവണയെങ്കിലും
    അമര്‍ത്തിച്ചവിട്ടി നടന്നു പോയിരിക്കണം.

    ReplyDelete
  11. നല്ല വരികള്‍...

    നന്മകള്‍ നേരുന്നു...

    ReplyDelete
  12. രണ്ടുമാവില്ല ചിലപ്പോള്‍ മനസിന്റെ ഭാരം കാരണം കാലുകള്‍ പൂണ്ടുപോയതാവും ..........അല്ലെങ്കില്‍ ആരുവരാന്‍ മനസിലെ മുള്‍പ്പടര്‍പ്പില്‍ എല്ലാവര്‍ക്കും വെട്ടിഅലങ്കരിച്ച് കൃത്യതയോടേ വളരുന്ന പൂന്തോട്ടങള്‍ മതിയല്ലൊ............നന്നായി കവിത , ശൈലിയിലും ഒരു മാറ്റം കാണുന്നു

    ReplyDelete
  13. സൂക്ഷിച്ചു തന്നെ നോക്കണം.. ശ്രീനാ‍ഥന്‍ മാഷ് പറഞ്ഞത് പോലെയാവാനാണ് സാദ്ധ്യത.

    ReplyDelete
  14. മനോഹരം!!!!!!!!!!

    ReplyDelete
  15. സന്തോഷം, ജയിംസ് സണ്ണി പാറ്റൂർ.

    നന്ദി മൊയ്തീൻ.

    ശ്രീനാഥൻ: നന്ദി. ഹൃദയം നിറഞ്ഞ ഓണസ്നേഹാശംസകൾ.

    നന്ദി മൈത്രേയി. ജീവിതം മുളപ്പിക്കുന്ന പടർപ്പുകളല്ലേ. അതെവിടെ പോകാൻ!

    നന്ദി സങ്കല്പങ്ങൾ.

    അതെ രമേശ് അരൂർ. കമന്റ് എനിക്കിഷ്ടപ്പെട്ടു. ഈ മുൾപ്പടർപ്പിൽ നടക്കുന്ന ധീരതയ്ക്ക് അവാർഡു കൊടുക്കേണ്ടതു തന്നെയാണ്. നന്ദി,ട്ടോ.

    നന്ദി, മാഡ്. അതെ. തുലനമാവട്ടെ.

    നന്ദി പ്രയാൺ. വന്നാലും പോയാലും പാടുകൾ.

    നന്ദി നിതിൻ.

    അതെ ഉമ. മുൾപ്പടർപ്പുകൾ ആർക്കുവേണം. പക്ഷേ ചിലരൊക്കെ അബദ്ധത്തിൽ വന്നു കയറും.

    നന്ദി, മനോരാജ്.

    നന്ദി ദിത്ഷ.

    സന്തോഷം അരുൺ.

    എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ. സസ്നേഹം.

    ReplyDelete
  16. ആ കാൽ‌പ്പാടുകളെ മറവിയുടെ തിരയെടുക്കാതിരിക്കട്ടെ...

    ഓണാശംസകൾ ചേച്ചീ

    ReplyDelete
  17. രക്തപങ്കിലമായ കാല്‍പാടുകളവശേഷിക്കുന്ന ഒരുമുള്‍ക്കാട്,എത്ര വെട്ടിത്തെളിച്ചാലുമങ്ങനെ തൊട്ടാവാടിപോല്‍ വീണ്ടും പടര്‍ന്ന്...
    കവിത വളരെ ഇഷ്ട്പെട്ടു

    ReplyDelete
  18. നിഴലുകള്‍ക്ക് നീളമേറും
    ഓര്‍മ്മകള്‍
    കണ്ടെടുക്കാന്‍ കാലവുമേറും..

    ReplyDelete
  19. ഇഷ്ടപ്പെട്ടു....

    ReplyDelete
  20. മുറിവുകളുടെ വസന്തം.

    ReplyDelete
  21. കാല്‍‌പ്പാടുകള്‍ തിരയുന്ന കവിത.. നന്നായി.

    ReplyDelete
  22. അപ്പോഴും തിരിച്ചറിയപ്പെടാത്ത
    കാല്‍പ്പാടുകള്‍ മാത്രം

    ReplyDelete
  23. ‘രക്തപുഷ്പങ്ങളുടെ ഉയിർത്തെഴുന്നേൽ‌പ്പ്...’

    ReplyDelete
  24. "പാദങ്ങളിലെ മുറിവുകളോ
    അതോ ഈ ഹൃദയത്തിൽനിന്നൂറി
    പാദങ്ങൾക്കു കുളിരായ രക്തമോ
    ഇത്രയേറെ പാടുകൾ!!"
    ഇഷ്ടായി മുകിലേ...

    ReplyDelete
  25. മനസ്സിനടിയിലെ മുൾപ്പടർപ്പിൽ
    കാൽപ്പാടുകൾ അനവധി
    ആരൊക്കെയോ വഴി നടന്നതാണ്...

    ethra agadhamaya chinthakal...ee asadhyamaya kai vazhakkathinu abhinandanangal...ende aadya sandarshanamanu ivide. blog lokathu njan maveliyaanu...samayakkuravu thanne karanam....pakshe ini idaykkide varam ketto....

    ReplyDelete
  26. മുള്ള് നിറഞ്ഞ മനസ്സില്‍ നടന്നാല്‍
    കാലിലെ ചോര...
    മുള്ള് നിറഞ്ഞ കാലുകള്‍ നടന്നാല്‍
    മനസ്സിലെ ചോര...

    മുള്ള് നിറഞ്ഞവ
    മനസ്സോ കാലോ..
    ഒരുമിച്ചു നോക്കാം..

    ReplyDelete
  27. വാര്‍മുകിലേ..ഞാനൊന്നു സൂക്ഷിച്ചു നോക്കിക്കോട്ടെ............
    എന്‍റ ഹൃദയം നിറഞ്ഞ ഓണാശംസകള്‍

    ReplyDelete
  28. ചുരുങ്ങിയ വരികളില്‍ കാവ്യാത്മകമായി പറഞ്ഞു. മുകിലിന്റെ ശൈലിയില്‍ നിന്നും വേറിട്ട ശൈലി. അഭിനന്ദനങ്ങള്‍.

    ReplyDelete
  29. കുട്ടീ ..ഇവിടെ വരാന്‍ വൈകി.ബ്ലോഗുകള്‍ തേടിപ്പിടിക്കുന്നേയുള്ളൂ.
    ചുരുങ്ങിയ വാക്കുകളില്‍ ഒരു പാടു അര്‍ത്ഥങ്ങള്‍ നിറഞ്ഞു തുളുമ്പുന്ന നല്ലൊരു കവിത വായിക്കാന്‍ കഴിഞ്ഞു.അഭിനന്ദനങ്ങള്‍ !

    ReplyDelete
  30. നന്ദി, സീത.
    വഴിമരങ്ങള്‍, നിശാസുരഭി, ജിതു, ഒരില, സ്മിത റ്റോംസ്, വി. എ, ലിപി നല്ല അഭിപ്രായങ്ങള്‍ക്കും ആസ്വ്വദനത്തിനും വളരെ സന്തോഷം.

    അമ്പിളി, അമ്പിളി കുറച്ചുകൂടെ സജീവമാകുമെങ്കില്‍ നല്ലതായിരുന്നു. സൗരഭ്യമുള്ള കവിതകളാണു എഴുതുന്നത്.. എല്ലാവരും വായിക്കട്ടെ.

    ജുനൈത്: നല്ല അവലോകനം. നന്ദി.

    കുസുമം, ഭാനു വളരെ സന്തോഷം..

    മുഹമ്മദ്കുട്ടി: സന്തോഷം നന്ദി ഈ വരവിനും ആസ്വാദനത്തിനും.

    പ്രിയപ്പെട്ടവരേ,
    സ്നേഹത്തോടെ,
    എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍

    ReplyDelete
  31. ഓണംആയതു കൊണ്ട്‍‍ ഇനിപ്പോള്‍ സൂക്ഷിച്ചു നോക്കുനില്ലട്ടോ ..സ്നേഹം നിറഞ്ഞ ഓണാശംസകള് നേരുന്നു .

    ReplyDelete
  32. ഇഷ്ടമായി മുകിലേ ഈ വരികള്‍, വരാന്‍ വൈകിയെന്നറിയാം, എന്നാലും എന്റെയും ഓണാശംസകള്‍ ..!

    ReplyDelete
  33. ആർ ഇ സി, സിയ, കുഞ്ഞൂസ്, ഓർമ്മകൾ.. വളരെ നന്ദി. സ്നേഹത്തോടെ.

    ReplyDelete
  34. ഓണക്കാലമൊക്കെയല്ലേ, മനസ്സിലെ മുള്ളൊക്കെ വെട്ടിതെളിച്ചിട് മുകിലേ. കടന്നുവരുന്നവരുടേ കാലിലെങ്കിലും കൊള്ളാതിരിക്കട്ടെ.

    വരികളിലെ ആശയം ഇഷ്ടപെട്ടു.

    ആശംസോള്ട്ടാ!

    ReplyDelete
  35. ചുരുങ്ങിയ വരികളില് ഒരുപാട് വായിച്ചതുപോലെ.. ആശംസകള്‍.

    ReplyDelete
  36. സൂക്ഷിച്ചു നോക്കട്ടെ...
    വരികള്‍ ഇഷ്ടമായി

    ReplyDelete
  37. കാല്പാടുകളെല്ലാം മാഞ്ഞിട്ടും പിന്നെയും സൂക്ഷിച്ചു നോക്കാനിരുന്നിട്ടാ ഓരോന്ന് തോന്നണേ.മുകിലേച്ചി പോയിക്കിടന്നുറങ്ങ്യേ..

    ReplyDelete
  38. നന്ദി, ചെറുതേ.

    നന്ദി ഇലഞ്ഞിപ്പൂക്കൾ.

    ഇന്റിമേറ്റ് സ്റ്റ്രേൻജർ, വളരെ സന്തോഷം.

    ജിപ്പൂസ്: ഞാനുറങ്ങീ‍ട്ടോ..

    ReplyDelete
  39. "പാദങ്ങളിലെ മുറിവുകളോ
    അതോ ഈ ഹൃദയത്തിൽനിന്നൂറി
    പാദങ്ങൾക്കു കുളിരായ രക്തമോ
    ഇത്രയേറെ പാടുകൾ!!"വരികൾ ഇഷ്ടമായി. അഭിനന്ദനങ്ങൾ.

    ReplyDelete
  40. വരാന്‍ വൈകി ..വരികള്‍ ഇഷ്ട്ടമായി ആശംസകള്‍.. കാല്‍ പാടുകള്‍ മാഞ്ഞിട്ടും ഈ നോട്ടം മാത്രം മാറിയിട്ടില്ല..അല്ലെ

    ReplyDelete
  41. മുറിവുണ്ടായാലും യാത്രകള്‍ തുടരട്ടെ

    ReplyDelete
  42. ഹൃദയത്തിലെ കാൽപ്പാടുകൾ ആ മുൾചെടികളെകൊണ്ടെങ്കിലും മൂടാൻ കഴിയട്ടെ...

    നന്നായിരിക്കുന്നു.. ആശംസകൾ

    ReplyDelete
  43. എത്ര കാല്പാടുകള്‍ പതിഞ്ഞ വഴിത്താരകള്‍...നല്ല വാക്കുകളിലൊതുക്കിയ കൊച്ചുകവിത നന്നായി

    ReplyDelete
  44. പാദങ്ങളിലെ മുറിവുകളോ
    അതോ ഈ ഹൃദയത്തിൽനിന്നൂറി
    പാദങ്ങൾക്കു കുളിരായ രക്തമോ

    ReplyDelete
  45. നോക്കാന്‍ പോലും സമയം ഇല്ലാതായിക്കൊണ്ടിരിക്കുന്നു പിന്നെങ്ങനെ സൂക്ഷിച്ചു നോക്കാന്‍...!
    വളരെ ഇഷ്ടായി.

    ReplyDelete
  46. കൊച്ചുമോള്‍, ഉമ്മു അമ്മാര്‍, സുരേഷ് കീഴില്ലം, നസീബ്, അജിത്, സബിതാബാല, റാംജി,

    എല്ലാവര്‍ക്കും നന്ദിയും സന്തോഷവും.
    സ്നേഹത്തോടെ.

    ReplyDelete
  47. സ്നേഹിതേ , നിങ്ങളുടെ മറ്റു കവിതകള്‍ സമയം പോലെ നോക്കുന്നുണ്ട്. ഈ നാലുവരികളില്‍ എത്ര സൂക്ഷിച്ചു നോക്കിയിട്ടും അത്ര ആനകാര്യം ഒന്നും കണ്ടില്ല. ചോര ഒരു ഇഷ്ട വിഷയം ആണ് പലര്‍ക്കും. തുടര്‍ന്നു കൂടുതല്‍ എഴുതുക. ഇനിയും വരാം.

    ReplyDelete
  48. നന്ദി. സൌകര്യം പോലെ വായിച്ചു അഭിപ്രായം പറയൂ.

    ReplyDelete
  49. മനസ്സിലെ മുള്‍പടര്‍പ്പിലല്ലേ പാദങ്ങള്‍ പതിഞ്ഞത്. അപ്പോള്‍ രക്തം പൊടിഞ്ഞത് പാദത്തില്‍ നിന്ന് തന്നെയാവും.

    ReplyDelete
  50. കുഞ്ഞുവാക്കുകളിൽ കൂടി കൂ‍ടുതൽ കാര്യം അല്ലേ മുകിലേ

    ReplyDelete