Tuesday, February 1, 2011

ലക്ഷ്മി



ലക്ഷ്മിയവൾ, പതിന്നാലുകാരി,യെന്നേ
മരണമൊഴി കരൾ രോഗം നൽകിയവൾ
പത്തുകുപ്പിവെള്ളംചോർത്തും നിരന്തരം
പത്തുമാസമൊത്ത വയറും, തേഞ്ഞമ്പിയ
നെഞ്ചിൻ കൂടു താങ്ങും ഈർക്കിലിക്കാൽകളും
അവസാനമെന്നാണു മാസമോ വർഷമോ?

വേദന തഴമ്പിച്ച ഹൃദയവുമായന്ന്
ഞാനും ഹതഭാഗ്യ പൊന്നുമകൾക്കൊപ്പം
ആസ്പത്രിക്കട്ടിലിൽ ഞങ്ങളയൽക്കാരായ്
പങ്കിട്ടു വേദന, പരസ്പരം തോളത്ത്

ബീഹാറിക്കുടുംബം, മാതാപിതാക്കളും
കുസൃതിക്കുഞ്ഞുങ്ങൾ മൂന്നനിയന്മാരും
ലക്ഷ്മിയലറാത്ത നേരമില്ലൊട്ടുമേ
ഭരിക്കുന്നു പിടിവാശിയമർഷമെല്ലായ്പോഴും

‘മാറ്റിവച്ചാലീ കരൾ നേരെയായിടും’
ആരോ പറഞ്ഞൊരാ സാധ്യത പിന്നാലെ,
വലതുകാൽ വയ്ക്കുന്ന മരണത്തിനെ തട്ടി
ജീവനകത്തേക്കു അള്ളിവലിച്ചിടാൻ
പായുന്നവൾ കുഞ്ഞ് ഡോക്ടർക്കു പിന്നാലെ
മരണം സുനിശ്ചിതം ഡോക്ടററിയുന്നു

അമ്മ വിതുമ്പുന്നു “മാഡം പറയാമോ?
കരൾ മാറ്റൽ കൊണ്ടൊന്നും രക്ഷയവൾക്കില്ല-
ആരോ വെറുതെ പറഞ്ഞു പോയവളോട്
ഇവളിന്നു പായുന്നു ഡോക്ടർക്കു പിന്നാലെ.

ഡോക്ടർ പറഞ്ഞിട്ടും മാനിക്കുന്നില്ലവൾ
മനസ്സിലാക്കിക്കുവാൻ എന്നോടയാളിന്ന്.
മാഡം പറയാമോ രക്ഷയില്ലെന്നത്?
ശസ്ത്രക്രിയയൊന്നും വേണ്ടയിനിയെന്ന്?”

ഒറ്റയ്ക്കു കിട്ടിയ നേരത്തു നേർത്തൊരാ
ഈർക്കിലിക്കയ്യുകൾ കയ്യിലെടുത്തു ഞാൻ
നാവുണങ്ങിയെന്റെ ശബ്ദം വിറച്ചിട്ടും
കല്ലുകൊണ്ടാക്കിയ ഹൃദയം പിടച്ചിട്ടും

പറഞ്ഞുപോയ് “മോളേ, നീയിന്നറിയണം
ആരോ പറഞ്ഞതു വെറുമൊരു സാധ്യത
രക്ഷക്കവരൊന്നും കാണുന്നതില്ലിനി
കുഞ്ഞേ നീയെന്റെയീ വാക്കുപൊറുക്കുക..”

കുണ്ടിലായ് തീർന്നൊരാ കണ്ണുകൾ രണ്ടുമെൻ
കണ്ണിലിടഞ്ഞു കൊളുത്തി വലിച്ചു-
പുറത്തിട്ടു കണ്ണീരൊലിപ്പിച്ചു പൊള്ളിച്ചു
പഞ്ചേന്ദ്രിയങ്ങളിൽ തീച്ചൂടറിഞ്ഞു ഞാൻ..

“ഇല്ലാന്റീ- നന്നായറിയുന്നു ഞാനത്-
എൻ വിധിയാരാലും മാറ്റപ്പെടില്ലെന്നും
എങ്കിലും ഞാനിന്നു ഓപ്പറേഷൻ വേണം
എന്നു കെഞ്ചുന്നതു എൻ രക്ഷക്കായല്ല..

എൻസോദരർ മൂന്നും പഠിക്കാതെയായിട്ട്
മൂന്നു വർഷം അവർ അയല്പക്കം തെണ്ടുന്നു
അച്ഛൻ പണിക്കൊട്ടു പോകുവാൻ വയ്യല്ലോ
മാസത്തിൽ പകുതിയും ഇവിടെയായ് തീരുന്നു

മൂടുന്നു ഞാനെന്ന കുഴിയിലായവരുടെ
ഭാവിയും ജീവിതസ്വപ്നങ്ങളൊക്കെയും
എനിക്കിനി മതിയാന്റീ വേഗം മരിയ്ക്കണം
അതിനായി മാത്രം ഞാനിന്നു കെഞ്ചീടുന്നു

ഇല്ലയത്യാഗ്രഹം ജീവിതം കിട്ടുവാൻ
മരണമൊന്നു മാത്രമിനിയെനിക്കാഗ്രഹം
അവരറിയരുതെന്റെ ഉള്ളിന്റെ വേദന
അതിനാലേ എന്റെയീ കോപവും താപവും

രക്ഷപ്പെടാനെന്ന് അവരോർത്തുകൊള്ളട്ടെ
രക്ഷയവർക്കെന്നു അവരറിഞ്ഞീടേണ്ട.“

വാമനരൂപം വളർന്നതു കണ്ടെന്റെ
നാവുണങ്ങി പിന്നെ ശിരസ്സു നമിച്ചു ഞാൻ.
കർണ്ണനുപിറക്കാതെ പോയോരു പുത്രിയോ
സ്വ-ജീവനർപ്പിച്ചൊരു യാഗം കഴിപ്പവൾ!

ഉരിയാടിയില്ലന്നു രണ്ടുപേരോടും ഞാൻ
ലക്ഷ്മിയല്പം ശാന്ത അമ്മയ്ക്കും സന്തോഷം
നന്ദി പറഞ്ഞമ്മ കെട്ടിപ്പിടിച്ചന്ന്
വേഗം നടന്നു മുഖം കൊടുക്കാതെ ഞാൻ

ഡിസ്ചാർജു വാങ്ങി, ഞങ്ങൾ രണ്ടാംദിനം
നമസ്തെ പറഞ്ഞന്നു വീടെത്തി പിന്നീട്
കണ്ടില്ല കേട്ടില്ല ലക്ഷ്മിയെ പിന്നെ ഞാൻ
മറഞ്ഞിരിക്കും അവൾ രക്ഷ ദാനം നൽകി..

ഇന്നും ഇട നെഞ്ചിലാമുഖം വിങ്ങുന്നു.
നമിക്കുന്നു ഉള്ളാലാനൈർമ്മല്ല്യമലരിനെ...

46 comments:

  1. "മൂടുന്നു ഞാനെന്ന കുഴിയിലായവരുടെ
    ഭാവിയും ജീവിതസ്വപ്നങ്ങളൊക്കെയും"

    ലക്ഷ്മിയോട്....... വാക്കുകള്‍ മനസ്സില്‍ പിടയുന്നു....
    മുകിലിനോട്........നന്നായി എങ്കിലും ....കഥയായ് ചമച്ചിരുന്നുവെങ്കില്‍ കൂടുതല്‍ മനോഹരമായേനെ എന്നു തോന്നി...

    ReplyDelete
  2. ലക്ഷ്മിയുടെ ബലി മനസ്സിൽ തട്ടുന്നതായി. ജീവിതത്തിന്റെ ചെറിയ ഇടങ്ങളിൽ ആണ് ആത്മബലി കാണാനാവുക. ആ പതിന്നാലുകാരി കഴിഞ്ഞ് ഒരു കോമാ ആകാമായിരുന്നില്ലേ?

    ReplyDelete
  3. ഒരു നുള്ള് നൊമ്പരം മനസ്സില്‍ എവിടെയോ തട്ടി . നല്ല കവിത (കഥ).

    ReplyDelete
  4. കവിത ഒരുപാട് നീണ്ടുപോയെന്നാദ്യം തോന്നി.വയിച്ചുതുടങ്ങിയപ്പോള്‍ അവസാനിച്ചതറിഞ്ഞില്ല..പോള്ളിപ്പോയി മനസ്സ്...

    ReplyDelete
  5. ഓരോ വരികളിലും ഒരുപാട് നൊമ്പരങ്ങള്‍ പേറുന്ന കവിത.
    ഒരിത്തിരി കണ്ണീര്‍ പൊയിക്കാതെ വായിച്ചു തീര്‍ക്കാനാവില്ല ഇത്.

    ReplyDelete
  6. വേദനയെഴുതി വേദനിപ്പിക്കുന്ന കവിത
    രണ്ടാമതൊന്നു കൂടി വായിക്കാനാവുന്നില്ല.

    ReplyDelete
  7. കവിതയിലെ ആശയം വളരെ ദീപ്തമായി തന്നെ
    പ്രതിഫലിപ്പിച്ചു. ഓരോ വരികളിലും ആ ദുഃഖം നമുക്ക്
    വായിച്ചെടുക്കാം. നല്ല ശൈലി ഉള്ള മുകിലിന് ഇതൊരു കഥ ആകിയിരുന്നെങ്കില്‍ ഇതേ ആശയം കുറേക്കൂടി ഭംഗി ആയി അവതരിപ്പിക്കാമായിരുന്നു. കവിത ഒരു ശരാ ശരി നിലവാരം പുലര്‍ത്തി എന്ന് പറയുന്നതിനേക്കാള്‍ ഒരു നാടന്‍ പാട്ട് പോലെ ആണ് തോന്നിയത്...

    ReplyDelete
  8. രണ്ടാമോതൊന്നു കൂടി വായിക്കാന്‍ തോന്നുന്നില്ല..
    സത്യം പൊള്ളുന്നു...

    ReplyDelete
  9. വേദനിപ്പിച്ചു ...ശരിക്കും..!! ഒത്തിരിയൊത്തിരി ആശംസകള്‍...!!

    ReplyDelete
  10. ഹൃദയസ്പർശിയായ അവതരണം.
    ശ്വാസം മുട്ടുന്നു.

    ReplyDelete
  11. നമിക്കുന്നു ഉള്ളാലാനൈർമ്മല്ല്യമലരിനെ..

    ReplyDelete
  12. ലളിതമായി വായിച്ച് മന്സിലെക്കിറങ്ങിയ കഥ പോലെ കവിത.
    ആശംസകള്‍.

    ReplyDelete
  13. This comment has been removed by the author.

    ReplyDelete
  14. വരികളുടെ നീളവും വാക്കുകളുമാണ് കഥയ്ക്കനുയോജ്യമായ് തോന്നുന്നത്.
    എഴുതുന്നവര്‍ക്കൊരു താളം തീര്‍ച്ചയായും ഉണ്ടാകും, അല്ലെ? :)
    പാരായണം ചെയ്ത് കേട്ടാല്‍ അത് മനസ്സിലാക്കാവുന്നതേയുള്ളു.

    കുഴൂര്‍ വിത്സന്റെ ഒരു കവിത ഈയീടെ ചൊല്ലിക്കേട്ടു .ചൊല്‍ക്കവിതയെന്നാണ് അദ്ദേഹം അതിനെ വിളിക്കുന്നത്, പരമ്പരാഗത കവിതാലാപനമൊക്കെ മാറ്റിമറിക്കപ്പെടുന്നത് അതില്‍ കാണാം.

    ഇവിടെ ഈ കവിത ഉള്ളടക്കം കൊണ്ട് ഓര്‍മ്മയില്‍ നില്‍ക്കും.

    ReplyDelete
  15. വായിച്ചു തുടങ്ങിയപ്പോള്‍ തന്നേ മനസ്സ് വേദനിച്ച് തുടങ്ങി അത് എഴുത്തിന്‍റെ മികവ്
    ഇനിയും വരാം

    ReplyDelete
  16. വേദനിപ്പിക്കുന്നു കവിത.ഇഷ്ടമായി

    ReplyDelete
  17. ചങ്കിടറി വായിച്ച കവിത (കഥ)...
    ഓരൊ വരികളിലും നൊമ്പരത്തിന്റെ ഓർമ്മപ്പെടുത്തലുകൾ!
    അങ്ങോളം നീണ്ടു നില്ക്കുന്ന രോദനങ്ങളുടെ വിലാപം...

    നന്നായി എഴുതി.....
    അഭിനന്ദനങ്ങൾ!

    ReplyDelete
  18. നൊമ്പരം വിതറിയ കഥാ കാവ്യം
    ...കവിത ജീവനുള്ള ചിത്രങ്ങള്‍ കാണിച്ചു ..ആശംസകള്‍ ..

    ReplyDelete
  19. ഇവിടെ ഈ കവിത ഉള്ളടക്കം കൊണ്ട് ഓര്‍മ്മയില്‍ നില്‍ക്കു

    ReplyDelete
  20. വളരെ ലളിതമായി അവതരിപ്പിക്കപ്പെട്ട വേദന!!

    ReplyDelete
  21. ആ കുഞ്ഞു മനസ്സിന്റെ സങ്കടം വരികളില്‍ തെളിഞ്ഞു..

    ReplyDelete
  22. namikkunnu aa hridaya nairmalyathe...

    ReplyDelete
  23. ഈ വേദനയില്‍ വിധിക്കട്ടെ
    മരണ ശിക്ഷ വിധിക്കും ,
    കാലക്കേടിന്റെ കാലത്തിനും ,
    പിന്നെ ആ , ദൈവത്തിനും .

    ReplyDelete
  24. വേദന..അതിജീവനത്തിന്റെ മത്സര ഓട്ടത്തിനിടെ ആരെല്ലാം തളര്‍ന്നു വീഴുന്നു ..! നിലയില്ലാത്തവന്റെ നില ഏതാണ്? കവിത നന്നായിട്ടുണ്ട്.
    നിങ്ങള്‍ക്ക് വിരോധമില്ലെങ്കില്‍ ഒരു സുഹൃദ് കൂട്ടായ്മ നടത്തുന്ന മാഗസിന്‍ ലേക്ക് ഏതെങ്കിലും ഒരു ബ്ലോഗ്‌ സമ്മാനിക്കാമോ ? മാഗസിന്‍ ടെ പേര് സ്ത്രീ കൂട്ടായ്മയുടെ ഗാര്‍ഗ്ഗി എന്നാണു. ഒരു ഉത്തരം പ്രതീക്ഷിച്ചോട്ടെ?
    സസ്നേഹം

    കവിത

    ReplyDelete
  25. ഒരു കഥ വായിച്ചപോലെയായി വാര്‍മുകിലെ....

    ReplyDelete
  26. കടംകഥയെഴുതി കവിതയാക്കുകയാണ് മുകിൽ... ഇനിയും എഴുതു..സമസ്യകൾ പൂരിപ്പിയ്ക്കു......

    അഭിനന്ദനങ്ങൾ.

    ReplyDelete
  27. സങ്കടപ്പെടുത്തിയല്ലോ മുകിൽ

    ReplyDelete
  28. ഒറ്റ വായനയില്‍ തന്നെ കണ്ണ് നനഞ്ഞു, ചേച്ചീ.

    വേറൊന്നും പറയാനാകുന്നില്ല

    ReplyDelete
  29. Dears,
    Thanks a lot for all the comments. yes, perhaps I may have to think about writting stories also. Dont know how it will be. Anyway, thanks a lot.
    (Out of station. So, no malayalam font.)
    Reading all blogs, though not commenting.
    Love,

    ReplyDelete
  30. മുകിൽ....
    വന്നപ്പോൾ ആളൊഴിഞ്ഞ് കിടക്കുന്നതുകണ്ടു അല്ലേ....
    കുറെ നാളായി തിരക്കിൽ നിന്നും തിരക്കിലേക്ക്
    ഒരു ഒഴുക്കിൽപ്പെട്ട്കിടക്കുകയാണ്....ബ്ലോഗ് തുറക്കാൻ പോലും മനസ്സും സമയവും അനുവദിക്കാറില്ല...
    വന്നതിൽ അതിയായ സന്തോഷം...തീർച്ചയായും സജീവമാകാൻ ശ്രമിക്കാം...
    ആശംസകളോടെ
    വിമൽ

    ReplyDelete
  31. Really happy to see you, Vimal.
    snehathode,

    ReplyDelete
  32. ആദ്യമായിട്ട് ആണോ എന്ന് അറിയില്ല .....

    കവിത വായിച്ചു കഥ പോലെ ....

    കവിതയിലുടെ കഥ പറയുന്നു രീതി പണ്ട് മുതലേ ഉള്ളത് കൊണ്ട് ഇതും കവിത തന്നെ
    ആശാന്റെ കവിത ഒക്കെ അങ്ങയെ ഉള്ളത് അല്ലെ ..

    ഫോണ്ട് ഇത്ര മാത്രം ബോള്‍ഡ് ആയതു കൊണ്ട് വായിക്കാന്‍ ഇത്തിരി വിഷമം ...

    ReplyDelete
  33. കവിത ,വേദനയോടെ വായിക്കാന്‍ തന്നെ വന്നപോലെ ആയല്ലോ ...

    വരികള്‍ മനസ്സില്‍ ആഴത്തില്‍ തന്നെ പതിച്ചു ..
    അവിടെ വരുന്നതിനും ,ഒരു വാക്ക് പറഞ്ഞു പോകുന്ന ആത്മാര്‍ത്ഥതയും എനിക്ക് മനസിലാവും,നന്ദി

    ഇനിയുംഇതുപോലെ കവിതകള്‍ എഴുതുവാന്‍ സാധിക്കട്ടെ,

    ReplyDelete
  34. ‘മാറ്റിവച്ചാലീ കരൾ നേരെയായിടും’
    ആരോ പറഞ്ഞൊരാ സാധ്യത പിന്നാലെ,
    വലതുകാൽ വയ്ക്കുന്ന മരണത്തിനെ തട്ടി
    ജീവനകത്തേക്കു അള്ളിവലിച്ചിടാൻ
    പായുന്നവൾ കുഞ്ഞ് ഡോക്ടർക്കു പിന്നാലെ
    മരണം സുനിശ്ചിതം ഡോക്ടററിയുന്നു…

    ദൈന്യതയോടെ ജീവിതത്തിന്റെ ഇരുട്ടിലേക്ക് പകച്ചു നോക്കുന്ന ഒരു മുഖം. സര്‍ക്കാര്‍ ആശുപത്രികളില്‍ കാണുന്ന അനേകരില്‍ ഒന്ന്.

    ReplyDelete
  35. amma your this kavitha is a very nice one.It actually shows that in this merciless and burdened earth there are some beautiful angels who are keeping this earth still alive and showing lessons who to love and live in this world.
    shilpa

    ReplyDelete
  36. വളരെ സന്തോഷം മൈ ഡ്രീംസ്. ഫോണ്ട് ശ്രദ്ധിക്കാം.
    സന്തോഷം സിയ. വരവിനും നല്ല വാക്കുകൾക്കും.
    നന്ദി അക്ബർ.
    Shilpa dear, thanks a lot.
    സന്തോഷത്തോടെ, സ്നേഹത്തോടെ.

    ഒരു ‘കോമ‘യ്ക്കുള്ള നന്ദി ശ്രീനാഥനു നൽകാൻ മറന്നു പോയി. നന്ദി മാഷേ, കറക്ഷന്.

    ReplyDelete
  37. നൊമ്പരത്തിപ്പൂവ് എന്നൊരു വരിമാത്രം :(

    ReplyDelete
  38. വേദന എങ്ങും വേദന മാത്റം

    ReplyDelete
  39. This comment has been removed by the author.

    ReplyDelete
  40. ആശയം നന്ന്. ലഷ്മി അനുവാചകരിലും വേദനയാകുന്നു. പക്ഷേ ഗദ്യമാക്കാമായിരുന്നു. എന്തൊക്കെയോ കുറവ് അനുഭവപ്പെടുന്നു കവിത എന്ന രീതിയില്‍.മറ്റു കവിതകളും വായിച്ചു കേട്ടോ.

    ReplyDelete
  41. This comment has been removed by the author.

    ReplyDelete
  42. വേദനിപ്പിച്ചു ആളുകളെ കൊല്ലല്ലേ..

    Sarath V
    www.sarathcannanore.com/blog/

    ReplyDelete